രൂക്ഷമായ പൈലറ്റ് ക്ഷാമം: താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്ന പദ്ധതി പരിഗണനയിലെന്ന് വെസ്റ്റ്ജെറ്റ്

കാൽഗറി: രൂക്ഷമായ പൈലറ്റ് ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് താൽക്കാലിക വിദേശ തൊഴിലാളികളെ (ടിഎഫ്ഡബ്ല്യു) നിയമിക്കുന്ന പദ്ധതി പരിഗണനയിലെന്ന് വെസ്റ്റ്ജെറ്റ്. വെസ്റ്റ്ജെറ്റ് എൻകോർ ക്യാപ്റ്റന്മാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള പദ്ധതികളിലൊന്നായി ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്മെന്റ്(എൽഎംഐഎ) പ്രോസസ് കാര്യക്ഷമമാകുമോ എന്ന് പരിശോധിച്ചുവരികയാണെന്ന് എയർലൈൻ വക്താവ് ജൂലിയ കൈസർ മാധ്യമങ്ങളോട് പറഞ്ഞു. ജോലിക്കായി പ്രാദേശിക ജീവനക്കാരെ ലഭ്യമല്ലെന്ന് തെളിയിക്കാൻ ഒരു ബിസിനസ് സ്ഥാപനത്തിന് ആവശ്യമായ രേഖയാണ് എൽഎംഐഎ.അതേസമയം, എയർലൈനിന്റെ നീക്കത്തെക്കുറിച്ച് വെസ്റ്റ്ജെറ്റോ ഫെഡറൽ സർക്കാരോ തങ്ങളോട് ആലോചിച്ചിട്ടില്ലെന്ന് പൈലറ്റുമാരെ […]
അന്താരാഷ്ട്ര ശൃംഖലയുമായി ചേർന്ന് വ്യാജ കനേഡിയൻ പാസ്പോർട്ടുകൾ ഉപയോഗിച്ച് മനുഷ്യക്കടത്ത്; ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണിയെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്

ഒട്ടാവ: വ്യാജ കനേഡിയൻ പാസ്പോർട്ടുകൾ ഉപയോഗിച്ച് മനുഷ്യക്കടത്തു നടക്കുന്നതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്. ഇത് സുരക്ഷാ ഭീഷണി ഉയർത്തുന്നതായും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് ചൂണ്ടിക്കാട്ടുന്നു. മോൺട്രിയലിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വ്യാജ കനേഡിയൻ പാസ്പോർട്ടുകൾ ഉപയോഗിച്ച് അന്താരാഷ്ട്ര ശൃംഖലയുമായി ചേർന്ന് മനുഷ്യക്കടത്ത് നടത്തുന്നത്.എല്ലാ കുടിയേറ്റ, സുരക്ഷാ പ്രോട്ടോക്കോളുകളും അട്ടിമറിക്കാനുള്ള കഴിവ് ഈ സംഘം വികസിപ്പിച്ചെടുത്തു എന്നും ഇത് കാനഡയുടെ ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നുമാണ് പ്രോജക്റ്റ് ഒ-ക്റ്റോപ്പസ് എന്ന റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണത്തിനിടെ […]
PGP അപേക്ഷകളുടെ എണ്ണം വർധിപ്പിച്ച് കാനഡ

പാരൻ്റ്സ് ആൻഡ് ഗ്രാൻഡ് പാരൻ്റ്സ് പ്രോഗ്രാം അപേക്ഷകളുടെ എണ്ണം വർധിപ്പിച്ച് കാനഡ. 2025-ൽ 25,000 സ്പോൺസർഷിപ്പ് അപേക്ഷകൾ വരെ സ്വീകരിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. 2025-ൽ പുതിയ അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്നും 2024-ൽ നിന്ന് പരമാവധി 15,000 അപേക്ഷകൾ മാത്രം പ്രോസസ്സ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ജനുവരിയിൽ ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കിയിരുന്നു. കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും 2020-ലെ പിജിപിയ്ക്കായി സ്പോൺസർ ഫോമുകൾ സമർപ്പിക്കുകയും ഇതുവരെ അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ ലഭിക്കാത്തവർക്കും ഈ വർഷം പിജിപി […]