newsroom@amcainnews.com

അമേരിക്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനാഷ്ടം; മരണ സംഖ്യ 36 ആയി

ന്യൂയോർക്ക്: അമേരിക്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വിവിധ സംസ്ഥാനങ്ങളിൽ കനത്ത നാശനാഷ്ടം. ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 36 ആയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മിസോറിയിൽ മാത്രം 14 മരണമാണ് സ്ഥിരീകരിച്ചത്. തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ കോടികളുടെ നാശനഷ്ടമുണ്ടായെന്നാണ് വ്യക്തമാകുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ വൈദ്യുതി ബന്ധം ചുഴലിക്കാറ്റ് താറുമാറാക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെങ്കിലും വിവിധ നഗരങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്. ടെക്‌സസിൽ പൊടിക്കാറ്റിനെത്തുടർന്നുണ്ടായ കാർ അപകടങ്ങളിലുണ്ടായ മൂന്ന് മരണം ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടതായാണ്ണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റ് ഏറ്റവുമധികം നാശനഷ്ടം വിതച്ച മിസോറിയിലാണ്. […]

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുഷ് വിൽമോറും നാളെ തിരികെയെത്തും

ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരെ നാളെ വൈകുന്നേരം ഭൂമിയിലെത്തിക്കുമെന്ന് നാസ. നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുഷ് വിൽമോറും ഒമ്പത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഫ്ലോറിഡ തീരത്ത് യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ പ്രസ്താവനയിൽ അറിയിച്ചു. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് ക്രൂ–10 സംഘം ഡോക്കിങ് പൂർത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചത്. ആനി മക്‌ലിൻ, നിക്കോളാസ്‌ […]

ന്യൂബ്രൺസ്വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം: നറുക്കെടുപ്പിൽ തെരഞ്ഞെടുത്ത ജോലികളിലേക്ക് 498 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഫ്രെഡറിക്ടൺ: ഈ വർഷത്തെ ആദ്യ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പ് നടത്തി ന്യൂബ്രൺസ്വിക്. മാർച്ച് 5, 6 തീയതികളിൽ നടന്ന ന്യൂബ്രൺസ്വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NBPNP) നറുക്കെടുപ്പിൽ തിരഞ്ഞെടുത്ത ജോലികളിലേക്ക് 498 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. 2025-ൽ പ്രവിശ്യാ ഇമിഗ്രേഷൻ അലോക്കേഷൻ കുറച്ച സാഹചര്യത്തിൽ തൊഴിൽ വിപണി ലക്ഷ്യമിട്ടുള്ള ഇമിഗ്രേഷൻ സ്ട്രീമുകൾക്ക് പ്രാധാന്യം നൽകുമെന്ന് പ്രവിശ്യ അറിയിച്ചിട്ടുണ്ട്. ന്യൂബ്രൺസ്വിക്കിന് ഈ വർഷം 2,750 പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ സ്‌പോട്ടുകൾ അനുവദിച്ചിട്ടുണ്ട്. അതിൽ 1,500 എണ്ണം NBPNP യ്‌ക്ക് […]

കനേഡിയൻ രക്ഷിതാക്കൾക്ക് ആശ്വാസമായി കാനഡ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റ്; സിസിബി വിതരണം മാർച്ച് 20ന് ആരംഭിക്കും

ഓട്ടവ: വർധിച്ചു വരുന്ന ജീവിതച്ചെലവുകൾക്കിടയിൽ കനേഡിയൻ കുടുംബങ്ങൾക്ക് ആശ്വാസമായി കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) പേയ്‌മെൻ്റ് മാർച്ച് 20-ന് വിതരണം ചെയ്യും. ഡയപ്പറുകളും ഡേകെയറും മുതൽ സ്‌കൂൾ സപ്ലൈകളും സ്‌പോർട്‌സ് ഫീസും അടക്കം കുട്ടികളെ വളർത്തുന്നതിനുള്ള കുതിച്ചുയരുന്ന ചെലവുകൾ നേരിടുന്ന രക്ഷിതാക്കൾക്ക് കാനഡ ചൈൽഡ് ബെനിഫിറ്റ് ആശ്വാസമാണ്. മാർച്ച് 20, ഏപ്രിൽ 17, മെയ് 20, ജൂൺ 20, ജൂലൈ 18, ഓഗസ്റ്റ് 20, സെപ്റ്റംബർ 19, ഒക്ടോബർ 20, നവംബർ 20, ഡിസംബർ 12 എന്നീ […]

കാനഡയിലുടനീളം ‘ടെസ്‌ല ടേക്ക്‌ഡൗൺ’ പ്രതിഷേധം; ഇലോൺ മസ്‌കിനെയും അദ്ദേഹത്തിന്റെ കമ്പനിയായ ടെസ്‌ലയെയും ലക്ഷ്യമിട്ടുള്ള പ്രതിഷേധം ശക്തമാകുന്നു

സറേ: ഇലോൺ മസ്‌കിനെയും അദ്ദേഹത്തിന്റെ വാഹന നിർമാണ കമ്പനിയായ ടെസ്‌ലയെയും ലക്ഷ്യമിട്ട് കാനഡയിലുടനീളം പ്രതിഷേധം ശക്തം. ‘ടെസ്‌ല ടേക്ക്‌ഡൗൺ’ എന്ന് പേരിട്ടിരിക്കുന്ന പ്രകടനങ്ങൾ, യുഎസ് പ്രസിഡൻ്റ് ഡോണൾഡ്‌ ട്രംപുമായുള്ള മസ്‌കിൻറെ ഇടപെടലിനെയും ഗവൺമെൻ്റ് എഫിഷ്യൻസി വകുപ്പിലെ അദ്ദേഹത്തിൻറെ നേതൃത്വത്തെയും അപലപിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ടെസ്‌ലയെ ബഹിഷ്‌കരിക്കാനും മസ്‌കിൻറെ സമ്പത്ത് കുറയ്ക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതും പ്രതിഷേധങ്ങളുടെ ലക്ഷ്യമായിരുന്നു. #TeslaTakedown എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങായതോടെ, പ്രതിഷേധം ഓൺലൈനിൽ ശക്തി പ്രാപിച്ചിട്ടുണ്ട്. അതേസമയം, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മുൻഗണന […]