കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി മാർക്ക് കാർണി

ഒട്ടാവ : കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി മാർക്ക് കാർണി ഉടൻ ചുമതലയേൽക്കും. ഒരു ദശാബ്ദത്തോളം അധികാരത്തിലിരുന്ന ട്രൂഡോ, വെള്ളിയാഴ്ച രാവിലെ റൈഡോ ഹാളിൽ ഗവർണർ ജനറൽ മേരി സൈമണുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ശേഷം രാജി പ്രഖ്യാപിച്ചു. മാർക്ക് കാർണി രാവിലെ 11 മണിക്ക് റൈഡോ ഹാളിൽ സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് അദ്ദേഹം തൻ്റെ ആദ്യ മന്ത്രിസഭയെ പ്രഖ്യാപിക്കും. “നന്ദി, കാനഡ – എന്നിൽ വിശ്വസിച്ചതിന്, എന്നെ വെല്ലുവിളിച്ചതിന്, ഭൂമിയിലെ ഏറ്റവും മികച്ച രാജ്യത്തെയും മികച്ച ആളുകളെയും […]
കളമശ്ശേരി പോളിടെക്നിക് കോളജിന്റെ മെൻസ് ഹോസ്റ്റലിൽ വൻ കഞ്ചാവു വേട്ട; എസ്എഫ്ഐ നേതാവായ ക്യാംപസ് യൂണിയൻ ജനറൽ സെക്രട്ടറിയടക്കം മൂന്നു വിദ്യാർഥികൾ അറസറ്റിൽ

കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളജിന്റെ മെൻസ് ഹോസ്റ്റലിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 2 കിലോ കഞ്ചാവ് പിടിച്ച സംഭവത്തിൽ പ്രതികളായ മൂന്നു വിദ്യാർഥികളെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശി എം. ആകാശ് (21), ഹരിപ്പാട് വെട്ടുവേണി സ്വദേശി ആദിത്യൻ (20), കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശി ആർ. അഭിരാജ് (21) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർ ഇന്നലെ അറസ്റ്റിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ ആകാശിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തിട്ടുണ്ട്. കഞ്ചാവിന്റെ ഉറവിടം […]
കേന്ദ്ര സർക്കാരുമായി പുതിയ പോർമുഖം തുറന്ന് സ്റ്റാലിൻ; തമിഴ്നാട് ബജറ്റിൽ രൂപയുടെ ചിഹ്നം ഉപയോഗിക്കില്ല, പകരം ‘രൂ’

ചെന്നൈ: ത്രിഭാഷ പദ്ധതിയിലടക്കം കേന്ദ്ര സർക്കാരുമായി പോര് തുടരുന്നതിനിടെ തമിഴ് നാട്ടിലെ സ്റ്റാലിൻ സർക്കാരിൻറെ പുതിയ പ്രഖ്യാപനം. തമിഴ്നാട് ബജറ്റിൽ രൂപയുടെ ചിഹ്നം (₹) ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചു. രൂപയുടെ ചിഹ്നത്തിന് പകരം തമിഴ അക്ഷരമാലയിലെ ‘രൂ’ (‘ரூ’) എന്ന് ഉപയോഗിക്കും. ബജറ്റ് ലോഗോ പുറത്തുവിട്ടുകൊണ്ടാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാർക്കും എല്ലാം എന്നതാണ് ഇത്തവണത്തെ ബജറ്റിൻറെ ടാഗ്ലൈൻ. കേന്ദ്രത്തിനെതിരായ പോര് കൊഴുപ്പിക്കാൻ രൂപയും ആയുധമാക്കി എം.കെ.സ്റ്റാലിൻ. സംസ്ഥാന […]
യൂറോപ്പിൽനിന്ന് വരുന്ന മദ്യത്തിന് 200 ശതമാനം തീരുവ ചുമത്തും; യുഎസിൽനിന്നുള്ള മദ്യത്തിന് അധിക തീരുവ ഈടാക്കുമെന്ന് യൂറോപ്യൻ യൂണിയന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഭീഷണയുമായി ട്രംപ്

വാഷിങ്ടൺ: യൂറോപ്പിൽനിന്ന് വരുന്ന മദ്യത്തിന് 200 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിൽ നിന്നുള്ള മദ്യത്തിന് അധിക തീരുവ ഈടാക്കുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് പുതി ഭീഷണിയുമായി രംഗത്തെത്തിയത്. നേരത്തെ 50 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു യുറോപ്യൻ യൂണിയൻ അറിയിച്ചത്. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ട്രംപ് ഇക്കാാര്യം അറിയിച്ചിരിക്കുന്നത്. യുറോപ്യൻ യൂണിയനിൽ നിന്നുള്ള മദ്യം ഉൾപ്പെടെയുള്ളവയ്ക്ക് 200 ശതമാനം തീരുവ ചുമത്തും. അധിക തീരുവ ഏർപ്പെടുത്തിയ നടപടി […]
24 തെങ്ങുണ്ട് പക്ഷേ അരയ്ക്കാനുള്ള തേങ്ങ പോലും കിട്ടുന്നില്ല! എല്ലാം വാനരപടകൊണ്ടുപോകുന്നു… കുലച്ച തെങ്ങുകളുടെ തല വെട്ടി മാറ്റി കർഷകൻ

കോഴിക്കോട്: കുരങ്ങ് ശല്യം സഹിക്കവയ്യതേ കുലച്ച തെങ്ങുകളുടെ തല വെട്ടി മാറ്റി കർഷകൻ. നരിപ്പറ്റ പഞ്ചായത്തിലെ വാളൂക്കിലെ പുതുപ്പള്ളിയിൽ ജോഷിയാണ് സ്വന്തം വീട്ടുവളപ്പിലെ നിറയെ നാളീകേരമുള്ള തെങ്ങുകൾ വെട്ടിമാറ്റിയത്. 18 തെങ്ങുകളുടെ തലയാണ് കുരങ്ങ് ശല്യംകാരണം വെട്ടി മാറ്റിയത്. 24 തെങ്ങിൽ 18 എണ്ണമാണ് വെട്ടിയത്. കൃഷിക്ക് നല്ല സൗകര്യം ഉള്ള സ്ഥലമായിട്ടും അരയ്ക്കാനുള്ള തേങ്ങ പോലും കിട്ടാത്ത സാഹചര്യത്തിലാണ് ഇതിന് മുതിർന്നതെന്നാണ് ജോഷി പറയുന്നു. തേങ്ങ പറിച്ച് കുട്ടികളുടെയും ഭാര്യയുടെയും ദേഹത്തേക്ക് എറിയുന്ന സാഹചര്യവും ഒരുപാട് […]
ഒടുവിൽ സമ്മതംമൂളി പുടിൻ; ഉപാധികളോടെ വെടി നിർത്തലിന് തയാർ, അടിസ്ഥാന പ്രശ്നങ്ങൾ പ്രഹരിക്കപ്പെടണമെന്നും ശാശ്വത സമാധാനത്തിലേക്ക് എത്തിക്കണമെന്നും ആവശ്യം

മോസ്കോ: ഉപാധികളോടെ വെടി നിർത്തലിന് തയാറെന്ന് വ്ലാദിമിർ പുടിൻ അറിയിച്ചു. വെടി നിർത്തലിലൂടെ അടിസ്ഥാന പ്രശ്നങ്ങൾ പ്രഹരിക്കപ്പെടണമെന്നും വെടി നിർത്തൽ ശാശ്വത സമാധാനത്തിലേക്ക് എത്തിക്കുകയും വേണമെന്ന് പുടിൻ നിലപാടെടുത്തു. യുക്രെയ്നിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിനാണ് റഷ്യ സമ്മതമറിയിച്ചിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ആണ് റഷ്യൻ പ്രസിഡൻ്റ് തന്റെ നിലപാട് അറിയിച്ചത്. 3 വർഷമായി തുടരുന്ന റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ തുടർച്ചയായ സാഹചര്യത്തിലാണ് പുടിന്റെ പ്രഖ്യാപനം. നേരത്തെ അമേരിക്ക മുന്നോട്ട് വച്ച ഉപാധിരഹിത വെടിനിർത്തൽ റഷ്യ തള്ളിയിരുന്നു. അത് […]