newsroom@amcainnews.com

ഐപിഎസ് ഓഫീസറെന്ന പേരിൽ അടുപ്പമുണ്ടാക്കി, യുവതിയിൽ നിന്ന് പണവും വാഹനവും തട്ടിയ കേസിൽ മലയാളി യുവാവ് വീണ്ടും പിടിയിൽ

കൊച്ചി: ഐപിഎസ് ഓഫീസറെന്ന പേരിൽ അടുപ്പമുണ്ടാക്കി, യുവതിയിൽ നിന്ന് പണവും വാഹനവും തട്ടിയ കേസിൽ മലയാളി യുവാവ് വീണ്ടും പിടിയിൽ. ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് നേരത്തെയും തട്ടിപ്പ് നടത്തി നേരത്തെ അറസ്റ്റിലായിട്ടുള്ള വിപിൻ കാർത്തിക്കാണ് വീണ്ടും പിടിയിലായത്. ഐപിഎസ് ഓഫീസർ ചമഞ്ഞ് അടുപ്പം നടിച്ച് യുവതിയിൽ നിന്ന് പണവും വാഹനവും തട്ടിയെടുത്തെന്ന ബംഗ്ലൂളൂരുവിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കൊച്ചി പൊലീസ് വിപിനെ പിടികൂടിയത്. ഇടപ്പള്ളിയിൽ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതി. യുവതിയിൽ നിന്ന് തട്ടിയെടുത്ത കാറും പിടിച്ചെടുത്തു. നിരവധി […]

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം: ഹാരിസണിന്റെ നെടുമ്പാല എസ്റ്റേറ്റ് തൽക്കാലം ഏറ്റെടുക്കില്ലെന്ന് സർക്കാർ ഹൈക്കോടതി

വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ഹാരിസണിന്റെ പക്കലുള്ള നെടുമ്പാല എസ്റ്റേറ്റ് തൽക്കാലം ഏറ്റെടുക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എൽസ്റ്റൺ എസ്റ്റേറ്റ് ആണ് ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നതെന്നും ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. വയനാട് : മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ഹാരിസണിന്റെ പക്കലുള്ള നെടുമ്പാല എസ്റ്റേറ്റ് തൽക്കാലം ഏറ്റെടുക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എൽസ്റ്റൺ എസ്റ്റേറ്റ് ആണ് ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നതെന്നും ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നുവെന്നും സർക്കാർ […]

കാനഡ-യുഎസ് വ്യാപാരയുദ്ധത്തിൻറെ പശ്ചാത്തലത്തിൽ അടിസ്ഥാന പലിശനിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് ബാങ്ക് ഓഫ് കാനഡ

ഓട്ടവ: കാനഡ-യുഎസ് വ്യാപാരയുദ്ധത്തിൻറെ പശ്ചാത്തലത്തിൽ അടിസ്ഥാന പലിശനിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് ബാങ്ക് ഓഫ് കാനഡ. ഇതോടെ പലിശനിരക്ക് 2.75% ആയി കുറഞ്ഞു. പണപ്പെരുപ്പം രണ്ട് ശതമാനത്തിൽ താഴെ ആയതോടെ സെൻട്രൽ ബാങ്ക് പലിശനിരക്ക് അഞ്ച് ശതമാനത്തിൽ നിന്നും ജൂൺ, ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ കാൽ ശതമാനവും ഒക്ടോബറിലും ഡിസംബറിലും അര ശതമാനവും കുറച്ചിരുന്നു. കൂടാതെ ജനുവരിയിൽ, സെൻട്രൽ ബാങ്ക് അതിൻ്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് പോളിസി നിരക്ക് 3.0 […]

അമേരിക്കൻ ഇറക്കുമതികൾക്ക് പ്രതികാര താരിഫുമായി മുന്നോട്ട് പോയാൽ കൂടുതൽ താരിഫ് ചുമത്തി ആഗോള വ്യാപാര യുദ്ധം കടുപ്പിക്കും; യൂറോപ്യൻ യൂണിയനും കാനഡയ്ക്കും മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ ഇറക്കുമതികൾക്ക് പകരം തീരുവ ഏർപ്പെടുത്തിയ യൂറോപ്യൻ യൂണിയനും കാനഡയ്ക്കും മുന്നറിയിപ്പുമായി ട്രംപ്. പ്രതികാര താരിഫുമായി മുന്നോട്ട് പോയാൽ കൂടുതൽ താരിഫ് ചുമത്തി ആഗോള വ്യാപാര യുദ്ധം കടുപ്പിക്കുമെന്ന് ട്രംപ്. അമേരിക്കൻ ഉത്പ്പന്നങ്ങൾ ഏർപ്പെടുത്തുന്ന പ്രതികാര താരിഫുകൾക്ക് കൂടുതൽ താരിഫ് നേരിടേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു.’അവർ എന്ത് ഈടാക്കിയാലും ഞങ്ങൾ അവരിൽ നിന്നും അത് ഈടാക്കും,’ ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിവിധ രാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയനുമുള്ള പ്രത്യേക തീരുവ ഏപ്രിൽ 2 മുതലാണു യുഎസ് […]

വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും; റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: യുക്രെയ്‌നുമായുള്ള 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ റഷ്യ അംഗീകരിച്ചില്ലെങ്കില്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാര്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് സമര്‍പ്പിക്കാന്‍ പ്രതിനിധികളെ അയച്ചതായും ട്രംപ് അറിയിച്ചു. ”പ്രതികൂലമായ സാമ്പത്തിക ആഘാതം ഉണ്ടാക്കാന്‍ കഴിയുന്ന നടപടികളുണ്ട്. അതു റഷ്യക്ക് വിനാശകരമാകും. എന്നിരുന്നാലും എനിക്ക് ആ ഫലം വേണ്ട. കാരണം എന്റെ ലക്ഷ്യം സമാധാനം കൈവരിക്കുക എന്നതാണ്.” – ട്രംപ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ റഷ്യ […]

ഇന്റർപോൾ തേടുന്ന പിടികിട്ടാപ്പുള്ളിയെ പിടിച്ച് കേരള പോലീസ്; ലിത്വാനിയൻ പൗരൻ പിടിയലായത് വർക്കലയിൽനിന്ന്

തിരുവനന്തപുരം: യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്. ഇന്റർപോൾ റെഡ്കോർണർ നോട്ടിസ് ഇറക്കിയ കുറ്റവാളിയും ലിത്വാനിയൻ പൗരനുമായ അലക്സേജ് ബെസിയോകോവ് (46) ആണു വർക്കലയിൽ അറസ്റ്റിലായത്. ഗാരന്റക്സ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സഹസ്ഥാപകനാണ്. കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാൻ എത്തിയ അലക്സേജ് ബെസിയോകോവിനെ വർക്കലയിലെ ഹോംസ്റ്റേയിൽനിന്ന് ചൊവ്വാഴ്ചയാണ് പിടികൂടുന്നത്. വിദേശത്തേയ്ക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്ന ഇയാൾ ഇന്റർപോൾ, സിബിഐ, കേരള പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണു വലയിലായത്. പ്രതിയെ കേരള പൊലീസ് പട്യാല ഹൗസ് കോടതിയിൽ […]

കാനഡയ്ക്ക് പിന്നാലെ യൂറോപ്പും യുഎസിന് പ്രതികാര തീരുവ പ്രഖ്യാപിച്ചു; താരിഫ് യുദ്ധം മുറുകുന്നു

വാഷിങ്ടൺ: ആഗോള വ്യാപാരമേഖലയിൽ താരിഫ് യുദ്ധം മുറുകുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് 25% തീരുവ പ്രാബല്യത്തിലായതിനു തൊട്ടുപിന്നാലെ അമേരിക്കയ്ക്ക് പകരം തീരുവ ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 2800 കോടി ഡോളർ മൂല്യം വരുന്ന ഉൽപന്നങ്ങൾക്കു പകരം തീരുവ ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയൻ പറഞ്ഞു. ഏപ്രിൽ ഒന്നിന് യുഎസിനുള്ള തീരുവയിളവ് പിൻവലിക്കുമെന്നു യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. വിവിധ രാജ്യങ്ങൾക്കും യൂറോപ്യൻ […]

യുഎസിൻ്റെ സ്റ്റീൽ, അലൂമിനിയം താരിഫുകൾക്ക് 2,980 കോടി ഡോളറിൻറെ പ്രതികാര താരിഫുമായി കാനഡ

ഓട്ടവ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ സ്റ്റീൽ, അലൂമിനിയം താരിഫുകൾക്ക് മറുപടിയായി കാനഡ 2,980 കോടി ഡോളറിൻറെ പ്രതികാര താരിഫുകൾ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. കാനഡയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്കുള്ള 25% താരിഫ് ബുധനാഴ്ച പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു. അമേരിക്കയിലേക്കുള്ള സ്റ്റീൽ, അലുമിനിയം എന്നിവയുടെ ഏറ്റവും വലിയ വിദേശ വിതരണക്കാരാണ് കാനഡ. ഞായറാഴ്ച ഭരണകക്ഷിയായ ലിബറലുകളുടെ നേതൃമത്സരത്തിൽ വിജയിച്ച തൻ്റെ പിൻഗാമി മാർക്ക് കാർണിക്ക് ഈ ആഴ്ച അധികാരം കൈമാറാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തയ്യാറെടുക്കുന്നതിനിടെയാണ് […]

സ്പേഡെക്സ് അൺഡോക്കിംഗ് വിജയം; സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിലൂടെ കൂട്ടിച്ചേർത്ത ഇരട്ട ഉപഗ്രഹങ്ങളെ വിജയകരമായി വേർപിരിച്ചതായി ഐഎസ്ആർഒ

ബെംഗളൂരു: സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിലൂടെ കൂട്ടിച്ചേർത്ത ഇരട്ട ഉപഗ്രഹങ്ങളെ വിജയകരമായി വേർപിരിച്ചതായി ഐഎസ്ആർഒ. ജനുവരി പതിനാറിനാണ് SDX 01 (ചേസർ), SDX 02 (ടാർഗറ്റ്) എന്നീ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് ഇസ്രൊ കൂട്ടിച്ചേർത്തത്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ഡോക്കിംഗ് പരീക്ഷണമായിരുന്നു ഇത്. എന്നാൽ പല സാങ്കേതിക പ്രശ്നങ്ങൾ കാരണം ഉപഗ്രഹങ്ങളുടെ വേർപിരിയൽ ദൗത്യം വൈകുകയായിരുന്നു. ബഹിരാകാശത്ത് വച്ച് ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങൾ വേർപിരിയുന്ന അതുല്യ ദൃശ്യങ്ങൾ ഇസ്രൊ പുറത്തുവിട്ടു. ഇന്ന് രാവിലെ 9.15-ഓടെ ഉപഗ്രഹങ്ങളെ വേർപ്പെടുത്തുന്ന […]