പാക്കിസ്താനിലെ ട്രെയിൻ റാഞ്ചൽ: ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിച്ചു, 21 ബന്ദികളെയും നാലു സൈനികരെയും ബിഎൽഎ വധിച്ചു; ഏറ്റുമുട്ടലിൽ 33 ബിഎൽഎ അംഗങ്ങൾ കൊല്ലപ്പെട്ടു

ക്വറ്റ: പാക്കിസ്താനിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) റാഞ്ചിയ ട്രെയിനിലെ ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിച്ചെന്ന് അധികൃതരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. ബിഎൽഎയ്‌ക്കെതിരായ ഏറ്റുമുട്ടൽ അവസാനിച്ചെന്നാണു വിവരം. ആകെ 346 ബന്ദികളെയാണു മോചിപ്പിച്ചത്. ഏറ്റുമുട്ടലിൽ 33 ബിഎൽഎ അംഗങ്ങൾ കൊല്ലപ്പെട്ടു. 21 ബന്ദികളെയും നാലു സൈനികരെയും ബിഎൽഎ വധിച്ചു. എങ്ങനെയാണു ബന്ദികളുടെ മോചനം സാധ്യമായതെന്ന വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. പാക്ക് ജയിലിൽ കഴിയുന്ന ബിഎൽഎ തടവുകാരെ മോചിപ്പിച്ചാൽ മാത്രമേ ബാക്കി ബന്ദികളെ വിട്ടയയ്ക്കൂ എന്നായിരുന്നു ബിഎൽഎയുടെ നിലപാട്. സൈന്യം […]
കരുവന്നൂർ സഹകരണ ബാങ്ക് വ്യാജ വായ്പ കേസ്: കണ്ടുകെട്ടിയ സ്വത്തുക്കൾ നിക്ഷേപകർക്ക് തിരിച്ചുനൽകുന്നതിനു കോടതിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വ്യാജ വായ്പ കേസിൽ കണ്ടുകെട്ടിയ സ്വത്തുക്കൾ നിക്ഷേപകർക്ക് തിരിച്ചുനൽകുന്നതിനു കോടതിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കണ്ടുകെട്ടിയ സ്വത്തുക്കൾ ബാങ്കിനു വിട്ടുനൽകാൻ തയാറാണെന്ന ഇ.ഡി.യുടെ നിലപാടിൽ മറുപടി സമർപ്പിക്കാൻ പിഎംഎൽഎ (പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ്ങ് ആക്ട്) കോടതി ബാങ്കിന് നിർദേശം നൽകി. ഇ.ഡി. നിലപാട് അറിയിച്ചിട്ടും സ്വത്തുക്കൾ സ്വീകരിക്കുന്നതു സംബന്ധിച്ചു ബാങ്ക് മറുപടി നൽകാൻ തയാറാകാത്ത സാഹചര്യത്തിലാണ് കോടതി വഴിയുള്ള നീക്കം. ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുക്കൾ ബാങ്കിനു കൈമാറിയാൽ പണം […]
അനുമതി നേടാതെ ആനയെ എഴുന്നള്ളിച്ച് ഉത്സവം നടത്തി; അമ്പല കമ്മിറ്റിക്കും ഉത്സവ നടത്തിപ്പുകാർക്കുമെതിരെ നടപടി

കൊച്ചി: അനുമതി നേടാതെ ആനയെ എഴുന്നള്ളിച്ച് ഉത്സവം നടത്തിയ ബാലുശ്ശേരി പൊന്നാരംതെരു മഹാഗണപതി ക്ഷേത്രത്തിലെ അമ്പല കമ്മിറ്റിക്കും ഉത്സവ നടത്തിപ്പുകാർക്കുമെതിരെ നടപടി സ്വീകരിക്കാൻ നാട്ടാന പരിപാലന കമ്മിറ്റി തീരുമാനിച്ചു. ബന്ധപ്പെട്ടവർക്ക് എതിരെ നേരത്തേ കേസെടുക്കുകയും ഉത്തരവ് കൈമാറുകയും ചെയ്തതാണ്. വിലക്ക് ലംഘിച്ച് ഉത്സവം നടത്തിയതു കണക്കിലെടുത്താണു നടപടി. ഇതു സംബന്ധിച്ച് റൂറൽ എസ്പിക്കു നിർദേശം നൽകി. എഴുന്നള്ളിച്ച ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആനയുടെ ഉടമസ്ഥനെതിരെ 2021, 2023 വർഷങ്ങളിലും പരാതി ലഭിച്ചിരുന്നതായി യോഗം ചൂണ്ടിക്കാട്ടി. നിലനിൽക്കുന്ന പരാതികളും […]
സിപിഎം നേതാവ് ജി സുധാകരനും സിപിഐ നേതാവ് സി ദിവാകരനും കെപിസിസി വേദിയിൽ; കേരളത്തിൻ്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് സുധാകരനെന്ന് പുകഴ്ത്തി വിഡി സതീശൻ

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ കെപിസിസി വേദിയിൽ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് മുതിർന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പം ജി സുധാകരനും പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായ മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാർ ഉത്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരനെയും മുൻ ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരനെയും പുകഴ്ത്തിയാണ് സംസാരിച്ചത്. ശ്രീ നാരായണ ഗുരുവും ഗാന്ധിജിയും സഞ്ചരിച്ചത് ഒരേ […]
ഇന്ത്യക്കെതിരേ പരാതിപ്പെട്ടിത്തുറന്ന് അമേരിക്ക; ഇന്ത്യയുടെ ഉയർന്ന തീരുവകളെക്കുറിച്ച് കടുത്ത വിമർശനമുയർത്തി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്

തീരുവയേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ കടുത്ത വിമർശനങ്ങളുമായി അമേരിക്ക. അമേരിക്കൻ മദ്യത്തിനും കാർഷിക ഉൽപ്പന്നങ്ങൾക്കും ഇന്ത്യ ഉയർന്ന തീരുവ ചുമത്തുന്നതായി അമേരിക്ക കുറ്റപ്പെടുത്തി. തീരുവ വിഷയത്തിൽ കാനഡയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി നൽകവേ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ആണ് ഇന്ത്യയുടെ ഉയർന്ന തീരുവകളെക്കുറിച്ച് പരാമർശിച്ചത്. പതിറ്റാണ്ടുകളായി കാനഡ അമേരിക്കയെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കൻ ജനതയ്ക്കും ഇവിടുത്തെ തൊഴിലാളികൾക്കും മേൽ കാനഡ ചുമത്തുന്ന തീരുവകളുടെ നിരക്കുകൾ പരിശോധിച്ചാൽ, അത് വളരെ ഭയാനകമാണെന്നും കാനഡയിൽ അമേരിക്കൻ […]
താരിഫ് യുദ്ധം ആരംഭിച്ചതോടെ കനേഡിയൻ പൗരന്മാർ അമേരിക്കയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതായി പുതിയ റിപ്പോർട്ട്

കാൽഗറി: താരിഫ് യുദ്ധം ആരംഭിച്ചതോടെ കനേഡിയൻ പൗരന്മാർ അമേരിക്കയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതായി പുതിയ റിപ്പോർട്ട്. ഒപ്പം കാനഡ സന്ദർശിക്കുന്ന വിദേശികളുടെ വരവ് കുറഞ്ഞതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാനഡ സന്ദർശിക്കുന്ന വിദേശയാത്രക്കാരുടെ എണ്ണത്തിൽ വർഷം തോറും 10.9% ഇടിവ് ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി വരെ ഏകദേശം 41 ലക്ഷം വിദേശികൾ കാനഡയിലെത്തിയതായി ഫെഡറൽ ഏജൻസി അറിയിച്ചു. ഇതിൽ വിമാന-ഓട്ടോമൊബൈൽ യാത്രക്കാർ ഉൾപ്പെടുന്നു. അതേസമയം വിമാനമാർഗ്ഗം കാനഡയിലെത്തുന്ന യുഎസ് നിവാസികളുടെ എണ്ണത്തിൽ 1.3% കുറവും രേഖപ്പെടുത്തി. […]
യുഎസിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ ഫോൺ കോളുകൾ; പാസ്‌പോർട്ടിലും വിസ രേഖകളിലുമുള്ള തെറ്റ് തിരുത്താനെന്ന വ്യാജേന പണം തട്ടൽ; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

ന്യൂയോർക്ക്: യുഎസിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ ഫോൺ കോളുകൾ വരുന്നത് വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ്. പാസ്‌പോർട്ടിലും വിസ രേഖകളിലുമുള്ള തെറ്റ് തിരുത്താൻ പണം ആവശ്യപ്പെട്ടു കൊണ്ടാണ് യുഎസിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജഫോൺ കോളുകൾ ലഭിക്കുന്നത്. ഇത്തരം കോളുകൾ വിശ്വസിക്കരുതെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എംബസിയുടെ ഫോൺ നമ്പറിനു സമാനമായ നമ്പർ ഉപയോഗിച്ചോ എംബസിയിൽ നിന്നാണെന്ന് അവകാശപ്പെട്ടോ ആണ് പണം തട്ടാൻ ശ്രമം നടക്കുന്നത്. രേഖകളിൽ തെറ്റുണ്ടെന്നും തിരുത്തിയില്ലെങ്കിൽ നാടു കടത്തുമെന്നും തടവിലാക്കുമെന്നും പറഞ്ഞ് പരിഭ്രാന്തി […]
ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി മുങ്ങിമരിച്ചതായി സംശയം

ഒന്റാരിയോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധിയാഘോഷത്തിനെത്തി കാണാതായ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി മുങ്ങിമരിച്ചതായി സംശയം പ്രകടിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥർ. ആറ് വനിതാ സുഹൃത്തുക്കൾക്ക് ഒപ്പം പുന്റാ കാനയിലെ റിസോർട്ടിൽ എത്തിയ സുദിക്ഷ കൊണങ്കി(20)യെയാണ് കഴിഞ്ഞയാഴ്ച മുതൽ കാണാതായത്. അന്വേഷണം ഊർജിതമായി നടക്കുകയാണ്. ഇതിനിടയിലാണ് സുദിക്ഷ മുങ്ങിമരിച്ചിരിക്കാമെന്ന നിഗമനത്തിൽ ഉദ്യോഗസ്ഥരെത്തുന്നത്. വെർജീനിയയിൽ താമസിക്കുന്ന സുദിക്ഷ പിറ്റ്‌സ്ബർഗ് സർവകലാശാലയിലെ വിദ്യാർത്ഥിനിയാണ്. മാർച്ച് 5 ന് സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ നടക്കാനിറങ്ങിയ സുദിക്ഷ തിരയിൽപ്പെട്ട് മുങ്ങിപ്പോയിട്ടുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. പുലർച്ചെ 5.55 ന് […]
യുഎസ് – കാനഡ വ്യാപാര യുദ്ധം അഗ്നിശമന വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാമെന്ന് കനേഡിയൻ അസോസിയേഷൻ ഓഫ് ഫയർ ചീഫ്സിന്റെ മുന്നറിയിപ്പ്

ഒന്റാരിയോ: കാനഡയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നത് രാജ്യത്തുടനീളമുള്ള അഗ്നിശമന വകുപ്പുകളെ കോടിക്കണക്കിന് ഡോളറിൻ്റെ നഷ്ടത്തിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ്. അടിയന്തര ഘട്ടങ്ങളിൽ അഗ്നിശമന സേന ഉപയോഗിക്കുന്ന ഉപകരണങ്ങൾ വാങ്ങുന്നതിനെയടക്കം ഇത് ബാധിച്ചേക്കുമെന്നും കനേഡിയൻ അസോസിയേഷൻ ഓഫ് ഫയർ ചീഫ്സ് (CAFC) മുന്നറിയിപ്പ് നൽകി.കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപിൻ്റെ തീരുമാനത്തിന് പ്രതികാര തീരുവ ഏർപ്പെടുത്തുന്നത് അഗ്നിശമന വകുപ്പുകളെ ദോഷകരമായി ബാധിക്കുമെന്ന് CAFC പ്രസിഡൻ്റും റെഡ് ഡീർ എമർജൻസി സർവീസസ് മേധാവിയുമായ കെൻ മക്മുള്ളൻ […]