കാനഡയിൽ നിന്നുള്ള സ്റ്റീൽ-അലുമിനിയം ഇറക്കുമതി താരിഫ് ഇരട്ടിയാക്കാനുള്ള പദ്ധതിയിൽനിന്ന് ഡോണൾഡ് ട്രംപ് പിന്മാറിയതായി റിപ്പോർട്ട്

ടൊറൻ്റോ: കാനഡയിൽ നിന്നുള്ള സ്റ്റീൽ-അലുമിനിയം ഇറക്കുമതി താരിഫ് ഇരട്ടിയാക്കാനുള്ള പദ്ധതിയിൽ നിന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പിന്മാറിയതായി റിപ്പോർട്ട്. ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് മൂന്ന് യുഎസ് സംസ്ഥാനങ്ങളിലേക്കുള്ള വൈദ്യുതി സർചാർജ് താൽക്കാലികമായി നിർത്തിവയ്ക്കാൻ സമ്മതിച്ചതിനെത്തുടർന്നാണിത്. പ്രസിഡൻ്റിൻ്റെ കൗൺസിലർ പീറ്റർ നവാരോ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സ്റ്റീൽ, അലുമിനിയം എന്നിവയുടെ 25% താരിഫ് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച, യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കുമായി […]
യുഎസ് താരിഫ് അനിശ്ചിതത്വം: ബ്രിട്ടിഷ് കൊളംബിയയിലെ റിയൽ എസ്റ്റേറ്റ് വിപണിയെ ബാധിച്ചെന്ന് റിപ്പോർട്ട്; ഭവനവിൽപ്പനയിൽ 10% ഇടിവ്

വൻകൂവർ: യുഎസ് ചുമത്തിയ താരിഫുകളുടെ ആഘാതങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം പ്രവിശ്യയിലെ റിയൽ എസ്റ്റേറ്റ് വിപണിയെ ബാധിച്ചതായി ബ്രിട്ടിഷ് കൊളംബിയ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (BCREA). 2024-ലെ ഇതേ മാസത്തെ അപേക്ഷിച്ച് ഈ വർഷം ഫെബ്രുവരിയിലെ വീടുകളുടെ വിൽപ്പന ഏകദേശം 10% കുറഞ്ഞതായി അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. അസോസിയേഷൻ്റെ കണക്കനുസരിച്ച് കഴിഞ്ഞ മാസം 4,947 വീടുകളുടെ വിൽപ്പനയാണ് നടന്നത്. പ്രവിശ്യയിലെ വീടുകളുടെ ശരാശരി വിലയും കുറഞ്ഞു. 2024 ഫെബ്രുവരിയിലെ 987,811 ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ 2025 ഫെബ്രുവരിയിലെ ശരാശരി വീടുകളുടെ വില […]
ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ എൽഎസ്ഡി കേസിൽ കുടുക്കിയ സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ എൽഎസ്ഡി കേസിൽ കുടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം. ഷീലാ സണ്ണീക്കെതിരെ നടന്ന ഗൂഢാലോചന ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. സംഭവത്തിൽ പ്രതിയായ നാരായണദാസിന്റെ മുൻകൂർ ജാമ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കോടതിയിൽ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറയുകയും […]
പുതിയ വാടകക്കാർക്ക് ആശ്വാസം; കാനഡയിൽ വാടക നിരക്കിൽ 4.8% ഇടിവ്

ഓട്ടവ: കാനഡയിലെ പുതിയ വാടകക്കാർക്ക് ആശ്വസിക്കാം. രാജ്യത്ത് തുടർച്ചയായി അഞ്ചാം മാസവും വാടക നിരക്ക് കുറഞ്ഞതായി Rentals.ca and Urbanation റിപ്പോർട്ട് ചെയ്തു. കാനഡയിലെ എല്ലാ റെസിഡൻഷ്യൽ പ്രോപ്പർട്ടികൾക്കുമുള്ള ശരാശരി വാടക ഫെബ്രുവരിയിൽ 4.8% ഇടിവിൽ 2,088 ഡോളറായി കുറഞ്ഞു. ഇത് 2021 ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്. എന്നാൽ, സമീപകാലത്ത് വാടക നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും വാടക രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ 5.2% കൂടുതലും കോവിഡ് മഹാമാരിക്ക് മുമ്പുള്ള നിലവാരത്തേക്കാൾ 16.9% കൂടുതലുമാണ്. മൊത്തത്തിൽ, കാനഡയിൽ […]
നൂറിൻ്റെയും ഇരുന്നൂറിൻ്റെയും പുതിയ നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക്; എന്തുകൊണ്ടാണ് നോട്ട് മാറ്റേണ്ടി വന്നത്? മാറ്റം ഒരുകാര്യത്തിൽ മാത്രം, മറ്റ് പരിഷ്കാരങ്ങളൊന്നും ആർബിഐ സ്ഥിരീകരിച്ചിട്ടില്ല

ദില്ലി: നൂറിൻ്റെയും ഇരുന്നൂറിൻ്റെയും പുതിയ നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക്. ശക്തികാന്ത ദാസിൻ്റെ പിൻഗാമിയായി കഴിഞ്ഞ ഡിസംബറിൽ നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പുള്ള മഹാത്മാഗാന്ധി സീരീസിലുള്ള പുതിയ നോട്ടുകളാണ് പുറത്തിറക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത് ഗവർണറാണ് സഞ്ജയ് മൽഹോത്ര മുമ്പ് പുറത്തിറക്കിയ 100, 200 മൂല്യമുള്ള എല്ലാ നോട്ടുകളും നിയമപരമായി നിലനിൽക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. പ്രചാരത്തിലുള്ള പഴയ നോട്ടുകളുടെ സാധുതയെ ഇത് ബാധിക്കില്ല. നിലവിലുള്ള നോട്ടിന്റെ തുടർച്ച തന്നെയായിരിക്കും പുതിയ […]
എംഎൽഎമാർക്കും രക്ഷയില്ല! മന്ത്രിയാക്കാൻ ചോദിച്ചത് 4 കോടി; അമിത് ഷായുടെ മകൻ ജയ് ഷാ ചമഞ്ഞ് വൻ തട്ടിപ്പിന് ശ്രമം

ദില്ലി: മണിപ്പൂരിലെ എംഎൽഎമാരെ ലക്ഷ്യമിട്ട് വ്യാജ കോൾ തട്ടിപ്പ് നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ എന്ന് പറഞ്ഞാണ് എംഎൽഎമാരെ യുവാക്കൾ വിളിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അറസ്റ്റിലായ മൂന്ന് പ്രതികളെയും ദില്ലിയിൽ നിന്ന് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലേക്ക് കൊണ്ട് പോയി. അസംബ്ലി സ്പീക്കർ തോക്ചോം സത്യവ്രത സിംഗ് ഉൾപ്പെടെയുള്ള മണിപ്പൂർ നേതാക്കളെ തട്ടിപ്പുകാർ വിളിക്കുകയും മന്ത്രിസ്ഥാനങ്ങൾക്കായി നാല് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. […]
പാകിസ്താനിൽ വിഘടനവാദികൾ പാസഞ്ചർ ട്രെയിൻ റാഞ്ചി; 450 യാത്രക്കാരെ ബന്ദികളാക്കി; 20 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ട്

ഇസ്ലാമാബാദ്: പാകിസ്താനിൽ വിഘടനവാദി സംഘടനയായ ദി ബലൂച്ച് ലിബറേഷൻ ആർമി പാസഞ്ചർ ട്രെയിൻ റാഞ്ചി യാത്രക്കാരെ ബന്ദികളാക്കി. പാകിസ്താനിലെ തെക്ക് പടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയായ ക്വെറ്റയിൽനിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസ് ആണ് വിഘടനവാദികൾ കൈയ്യടക്കിയത്. ഒമ്പത് ബോഗികളും 450 യാത്രക്കാരുമാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ട്രെയിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും യാത്രക്കാരെ ബന്ദികളാക്കിയെന്നുമാണ് വിഘടനവാദികൾ അവകാശപ്പെടുന്നത്. 20 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. ട്രെയിനിൽ നിന്നും വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞതായും വിവരമുണ്ട്. യാത്രക്കിടയിൽ ഒരു തുരങ്കത്തിനടുത്തുവെച്ച് ആയുധധാരികളായ […]
മസ്കിൻ്റെ ‘X’ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ പണിമുടക്കി

ന്യൂയോർക്ക്: ഇലോൺ മസ്കിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘X’ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ പണിമുടക്കി. മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന ‘X’ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ലിങ്കുകൾ പ്രവർത്തിക്കുന്നതിലും ലോഗിൻ ചെയ്യുന്നതിലും ഫോട്ടോകൾ ലോഡ് ചെയ്യുന്നതിലും തകരാറുകൾ അനുഭവപ്പെട്ടു. 56% പ്രശ്നങ്ങളും എക്സ് ആപ്പിൽ റിപ്പോർട്ട് ചെയ്തപ്പോൾ 33% തകരാർ വെബ്സൈറ്റിലാണ് നേരിട്ടത്. ആഗോള തലത്തിൽ സാങ്കേതിക തകരാറുകൾ ട്രാക്ക് ചെയ്യുന്ന ടെക് കമ്പനിയായ ഡൗൺ ഡിറ്റക്ടർ നൽകുന്ന വിവരമനുസരിച്ച് 3.20 ഓടെ ഏകദേശം 2028 പരാതികളാണ് […]