ട്രംപിന്റെ അമിത തീരുവകൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കാനഡ; യുഎസ് ഉൽപന്നങ്ങൾക്കു പകരത്തിനു പകരം തീരുവ ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അമിത തീരുവകൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കാനഡ. 107 ബില്യൻ യുഎസ് ഡോളറിന്റെ (ഏകദേശം 9.34 ലക്ഷം കോടി രൂപ) യുഎസ് ഉൽപന്നങ്ങൾക്കു പകരത്തിനു പകരം തീരുവ ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അയൽ രാജ്യങ്ങൾക്കുള്ള അമിത തീരുവകളിൽ യുഎസ് പിൻമാറില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതോടെയാണു ശക്തമായ നീക്കവുമായി ജസ്റ്റിൻ ട്രൂഡോയും രംഗത്തെത്തിയത്. ‘‘യുഎസിന്റെ പുതിയ വ്യാപാര നടപടികൾ പിൻവലിക്കുന്നതുവരെ ഞങ്ങളുടെ തീരുവകൾ നിലനിൽക്കും’’ – ട്രൂഡോ […]
ലഹരിക്ക് അടിമയായ ഒൻപതാം ക്ലാസുകാരൻ ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു; നാടിനെ നടുക്കിയ സംഭവം കൊച്ചിയിൽ

കൊച്ചി: ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകൾ ചർച്ച ചെയ്യുന്നതിനിടെ നഗരത്തെ നടുക്കി പീഡന വാർത്ത. കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവമാണു പുറത്തു വന്നിരിക്കുന്നത്. ലഹരിക്ക് അടിമയാണ് ഒൻപതാം ക്ലാസുകാരൻ. പാലാരിവട്ടം പൊലീസ് പോക്സോ വകുപ്പുകൾ അടക്കം ചുമത്തി കേസുകളെടുത്തിട്ടുണ്ട്. 2024 ഡിസംബറിലാണു നാടിനെ നടുക്കിയ പീഡനമുണ്ടാകുന്നത്. ലഹരിക്ക് അടിമയായ സഹോദരൻ ആറാം ക്ലാസിൽ പഠിക്കുന്ന സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ വച്ചായിരുന്നു സംഭവം. ഭയം മൂലം ഇത് ആരോടും പറയാതിരുന്ന പെൺകുട്ടി സ്വകാര്യ ഭാഗത്ത് വേദന […]
ആഗോള വ്യാപര യുദ്ധത്തിൻ്റെ കാഹളം മുഴക്കി ചൈനയും; അമേകിക്കയിൽ നിന്നുള്ള ഇറക്കുമതികൾക്ക് അധിക നികുതി ചുമത്തി ചൈന

ആഗോള വ്യാപര യുദ്ധത്തിൻ്റെ കാഹളം മുഴക്കി ചൈനയും. ഇന്ന് മുതൽ ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇതോടെ അമേകിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10-15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 10 മുതൽ ഇത് നിലവിൽ വരും. ചിക്കൻ, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുൾപ്പെടെള്ള അമേരിക്കയിൽ നിന്നെത്തുന്ന പ്രധാന ഇറക്കുമതികൾക്ക് താരിഫ് ബാധകമാകും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര […]
പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം പുത്തൻവേലികരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുവഴി ആലുങ്കപറമ്പിൽ സുധാകരന്റെ മകൻ അമ്പാടിയാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അമ്പാടിയുടെ അമ്മ അർബുദ രോഗ ബാധിതയാണ്. അമ്മയുടെ രോഗാവസ്ഥ കുട്ടി അസ്വസ്ഥതനായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. അമ്മയുടെ ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് കുട്ടിയെ മരിച്ച […]
സിദ്ധാർത്ഥന്റെ മരണം: സർവകലാശാല അധികൃതർക്ക് കുറ്റക്കാരെ തിരിച്ചെടുക്കാൻ ധൃതിയെന്താണെന്ന് അറിയില്ല; പ്രതികരണവുമായി അച്ഛൻ ജയപ്രകാശ്

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട 2 വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അനുമതി നൽകിയതിൽ പ്രതികരണവുമായി അച്ഛൻ ജയപ്രകാശ്. കോടതിക്ക് വിഷയം ഗുരുതരമെന്ന് ബോധ്യപ്പെട്ടതായി ജയപ്രകാശ് പറഞ്ഞു. സർവകലാശാല അധികൃതർക്ക് കുറ്റക്കാരെ തിരിച്ചെടുക്കാൻ ധൃതിയെന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ ജയപ്രകാശ് കോടതി ഉത്തരവ് നിലനിൽക്കെയാണ് രണ്ട് വിദ്യാർത്ഥികളെ തിരിച്ചെടുത്തതെന്നും ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ഇനിയും സമയം ചോദിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു. ഈ രണ്ട് വിദ്യാർത്ഥികളെയും ഒരു വർഷത്തേക്ക് കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു. […]
ഇൻറർനാഷണൽ തപാൽ മുഖേന ഫ്രാൻസിൽനിന്ന് എംഡിഎംഎ വരുത്തിയ യുവാവ് എക്സൈസിന്റെ പിടിയിൽ

കൊച്ചി: ഇൻറർനാഷണൽ തപാൽ മുഖേന ഫ്രാൻസിൽ നിന്നും എംഡിഎംഎ വരുത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെമ്പായം സ്വദേശി അതുൽ കൃഷ്ണ (23 വയസ്) യാണ് പിടിയിലായത്. 10.04 ഗ്രാം എംഡിഎംഎ ഇയാളുടെ പേരിൽ വന്ന പാഴ്സലിൽ നിന്നും കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു. എറണാകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സജി വി യും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ കൊച്ചി ഇൻറർനാഷണൽ മെയിൽ സെൻററിൻറെ ഓഫീസിൽ നിന്നാണ് പാർസൽ പിടിച്ചെടുത്തത്. തുടർന്ന് എക്സൈസ് സംഘം അതുൽ കൃഷ്ണയുടെ […]
യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കുട്ടികളുടെ മൊഴിയിൽ രണ്ടാം ഭർത്താവ് അറസ്റ്റിൽ

തൃശൂർ: മതിലകം കഴുവിലങ്ങിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ അനു (34) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവർ. യുവതിയുടെ ബന്ധുക്കളുടെയും കുട്ടികളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ കൂടെ താമസിച്ചിരുന്ന രണ്ടാം ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം സ്വദേശി പ്രശാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് അനുവിനെ കണ്ടെത്തിയത്. ആദ്യഭർത്താവിനെ ഉപേക്ഷിച്ച ശേഷം മൂന്ന് വർഷത്തോളമായി പ്രശാന്തിനൊപ്പം മതിലകം കഴുവിലങ്ങിലാണ് ഇവർ താമസിച്ചിരുന്നത്. […]
എക്സ്പ്രസ് എൻട്രി: ഐആർസിസി 725 പിഎൻപി ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു

എക്സ്പ്രസ് എൻട്രി പൂളിലെ അപേക്ഷകർക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ കൂടുതൽ ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഏറ്റവും പുതിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 725 അപേക്ഷകർക്കാണ് ഐർസിസി ഇൻവിറ്റേഷൻ നൽകിയത്. ഈ നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുന്നതിന്, അപേക്ഷകർക്ക് കുറഞ്ഞത് 667 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉണ്ടായിരിക്കണം.