2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണം: സൈന്യവും ഇന്റലിസന്റ്സ് സംവിധാനങ്ങളും പൂർണമായി പരാജയപ്പെട്ടെന്ന് ഇസ്രായേൽ സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്

ടെല്‍ അവീവ്: ഇസ്രായേലിനുള്ളിൽ പ്രവേശിച്ച് 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം തടയുന്നതിൽ പൂർണമായി പരാജയപ്പെട്ടെന്ന് ഇസ്രായേൽ. സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സൈന്യത്തിന്റെ പരാജയങ്ങളുടെ ഉത്തരവാദിത്തം കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി ഏറ്റെടുത്തു. ജനുവരിയിൽ അദ്ദേഹം രാജി പ്രഖ്യാപിക്കുകയും അടുത്ത ആഴ്ച സ്ഥാനമൊഴിയുകയും ചെയ്യുമെന്ന് എപി റിപ്പോർട്ട് ചെയ്തു. സൈന്യവും ഇന്റലിസന്റ്സ് സംവിധാനങ്ങളും പൂർണമായി പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഹമാസിനെ കുറച്ചുകണ്ടു. അവരുടെ ശേഷി മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ലെന്നും […]
എങ്ങനെ പാസ്പോര്‍ട്ട് എടുക്കാം? എന്തൊക്കെ രേഖകൾ വേണം? അപേക്ഷിക്കേണ്ടത് എങ്ങനെ?

എങ്ങനെ പാസ്പോര്‍ട്ട് കിട്ടും, അപേക്ഷിക്കുന്നത് എങ്ങനെ? വേണ്ട രേഖകള്‍ എന്തൊക്കെ? പാസ്‌പോര്‍ട്ടുകള്‍ എത്ര വിധത്തിലാണ്, ആര്‍ക്കൊക്കെ അപേക്ഷിക്കാം, എപ്പോള്‍ പാസ്‌പോര്‍ട്ട് കിട്ടും? പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത് മുതല്‍ അതു കിട്ടുന്നതുവരെ അറിയാനുള്ള മുഴുവന്‍ കാര്യങ്ങളും ഇവിടെ വായിക്കാം. വിദേശകാര്യ മന്ത്രാലയമാണ് നമ്മുടെ പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്തു നല്‍കുന്നത് പാസ്പോര്‍ട്ട് ആക്ട് (1967) പ്രകാരമുള്ള പ്രധാന രേഖയാണിത്. പാസ്‌പോര്‍ട്ട് ഒരേ സമയം നമ്മുടെ പൗരന്മാരെ വിദേശ യാത്ര ചെയ്യാന്‍ സഹായിക്കുകയും വിദേശത്ത് ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖയായി വര്‍ത്തിക്കുകയും ചെയ്യുന്നു. […]
കോളജ് അധ്യാപകനെയും മകനേയും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചെന്ന് പരാതി; കേസെടുത്തു പോലീസ്

തിരുവനന്തപുരം: കാറിൽ യാത്ര ചെയ്യുകയായിരുന്ന കോളജ് അധ്യാപകനെയും മകനേയും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചെന്ന് പരാതി. പാലോട് റെയ്ഞ്ച് ഓഫീസർ ക്രൂരമായി മർദിച്ചെന്ന അധ്യാപകന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. പെരിങ്ങമ്മല ഇക്ബാൽ ട്രെയിനിങ് കോളേജ് അധ്യാപകൻ ഡോ. എ ബൈജുവിനെയും മകനെയുമാണ് പാലോട് റെയ്ഞ്ച് ഓഫീസർ സുധീഷ് മർദിച്ചത്. 25 ന് പുലര്‍ച്ചെ കല്ലറയില്‍ നിന്നും പാലോട്ടേക്ക് വരുന്നതിനിടെയാണ് സംഭവം. മൈലമൂട് എത്തിയപ്പോൾ ആദ്യം രണ്ടുപേർ കൈകാണിച്ചു. ഒറ്റപ്പെട്ട സ്ഥലവും താരതമ്യേന പേടി ഉളവാക്കുന്ന മൈലമൂട് സുമതിയെക്കൊന്ന […]
സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന പരാമര്‍ശം ബോധപൂര്‍വം, നികൃഷ്ടജീവി പരാമർശത്തിന് പോലും അർഹ; മിനിക്കെതിരായ അധിക്ഷേപത്തിലുറച്ച് സിഐടിയു നേതാവ്

പത്തനംതിട്ട: ആശ വര്‍ക്കര്‍മാരുടെ സമര സമിതി നേതാവ് എസ് മിനിക്കെതിരായ അധിക്ഷേപത്തിലുറച്ച് സിഐടിയു നേതാവ്. എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന പരാമര്‍ശം ബോധപൂര്‍വം പറഞ്ഞതാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് പിബി ഹര്‍ഷകുമാര്‍ പറഞ്ഞു. മുൻ പ്രസ്താവനയിൽ ഉറച്ച ഹര്‍ഷകുമാര്‍ മിനിക്കെതിരെ അധിക്ഷേപം തുടര്‍ന്നു. നികൃഷ്ടജീവി പരാമർശത്തിന് പോലും അർഹതപ്പെട്ട ആളാണ് മിനിയെന്ന് ഹര്‍ഷകുമാര്‍ ആരോപിച്ചു. അത്രവരെ പോയില്ല എന്നേയുള്ളൂ. മിനി പലതും വിളിച്ചു പറയുന്ന ആളാണ് നാക്കിന് എല്ലില്ലാതെ എന്തും വിളിച്ചുപറയുന്ന സ്ത്രീയാണ്. മന്ത്രി […]
ആശ സമരസമിതി നേതാവ് എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന് സിഐടിയു നേതാവിൻ്റെ അധിക്ഷേപം

കോട്ടയം: ആശാവര്‍ക്കര്‍മാരുടെ സമരത്തെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു നേതാക്കള്‍. സമരസമിതി നേതാവ് എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് പിബി ഹര്‍ഷകുമാര്‍ അധിക്ഷേപിച്ചു. ”സമരത്തിൻ്റെ ചെലവിൽ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണ്. കേരളത്തിലെ ബസ് സ്റ്റാൻഡുകളുടെ മുന്നിൽ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. അതിൻ്റെ നേതാവാണ് മിനിയെന്നുമായിരുന്നു പി.ബി. ഹർഷകുമാറിന്റെ ആരോപണം. സിഐടിയുക്കാർ 51 വെട്ട് വെട്ടാഞ്ഞത് ഭാഗ്യമെന്നായിരുന്നു അധിക്ഷേപത്തിന് എസ് മിനിയുടെ […]
മലപ്പുറം സ്വദേശിക്ക് അമേരിക്കയിലെ ഡ്യൂക്ക് യൂനിവേഴ്‌സിറ്റിയില്‍നിന്ന് 5 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ്

മലപ്പുറം: പത്തിരിയാല്‍ സ്വദേശി മുഹമ്മദ് ഫായിസ് പരപ്പന് ലോകത്തിലെ മികച്ച സര്‍വകലാശാലകളില്‍ ഒന്നായ അമേരിക്കയിലെ ഡ്യൂക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അഞ്ച് കോടി രൂപയുടെ ഗവേഷണ സ്‌കോളര്‍ഷിപ് ലഭിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഗവേഷണ പഠനത്തിനാണ് സ്‌കോളര്‍ഷിപ്. പ്രൊഫസര്‍ റികാര്‍ഡോ ഹിനാവോയുടെ കീഴില്‍ അഡ്വാന്‍സിങ് എത്തിക്കല്‍ ആന്‍ഡ് ഇക്യുറ്റബിള്‍ മെഷീന്‍ ലേര്‍ണിങ് എന്ന വിഷയത്തിലാണ് ഗവേഷണം നടത്തുക. നിലവില്‍ ഐ.ഐ.ടി ഖൊരഗ്പൂറിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയായ ഫായിസ് യു.കെ.ജി മുതല്‍ പത്താം ക്ലാസ്സ് വരെ ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ […]
സ്കാർബറോ സെൻ്റർ-ഡോൺ വാലി ഈസ്റ്റിലെ കൺസർവേറ്റീവ് പാർട്ടി ഫെഡറൽ സ്ഥാനാർത്ഥി ബെലൻ്റ് മാത്യുവിനെ പിന്തുണച്ചുള്ള ധനസമാഹരണ പരിപാടിയിലേക്ക് മലയാളികളെ പ്രത്യേക ക്ഷണിച്ച് ടീം ബെലൻ്റ്

സ്കാർബറോ സെൻ്റർ-ഡോൺ വാലി ഈസ്റ്റിലെ കൺസർവേറ്റീവ് പാർട്ടി ഫെഡറൽ സ്ഥാനാർത്ഥി ബെലൻ്റ് മാത്യുവിന് പിന്തുണയുമായി ഒരു പ്രത്യേക ധനസമാഹരണ പരിപാടിയിലേക്ക് മലയാളികളെ ക്ഷണിച്ച് ടീം ബെലൻ്റ്. മാർച്ച് ഏഴിന് പ്രാദേശിക സമയം വൈകിട്ട് 6.30നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒരു കമ്മ്യൂണിറ്റി എന്ന നിലയിൽ, ശക്തവും ഉത്തരവാദിത്തമുള്ളതുമായ നേതൃത്വത്തെ പാർലമെൻ്റിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ആ ലക്ഷ്യം ഞങ്ങൾ കൈവരിക്കുന്നുമെന്ന് ഉറപ്പാക്കുന്നതിൽ നിങ്ങളുടെ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കും. ഫെഡറൽ തിരഞ്ഞെടുപ്പ് വളരെ അടുത്തുതന്നെ നടന്നേക്കാം, […]
മൂന്നാംവട്ടം: ഭരണത്തുടർച്ചയുമായി ഡഗ് ഫോർഡ്

ടൊറൻ്റോ : തുടർച്ചയായ മൂന്നാം തവണയും ഭരണത്തിലേറി ഡഗ് ഫോർഡും പ്രോഗ്രസീവ് കൺസർവേറ്റീവുകളും. ആകെയുള്ള 124 സീറ്റുകളിൽ 81 സീറ്റുകളിൽ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി ലീഡ് ചെയ്യുന്നതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ, സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 63 സീറ്റുകൾ പാർട്ടി സ്വന്തമാക്കിയിട്ടുണ്ട്. 2022-ൽ പാർട്ടി 83 സീറ്റുകൾ നേടിയിരുന്നു. പ്രതിപക്ഷമായ എൻഡിപി 27 സീറ്റുകളിലും ലീഡ് ചെയ്യുന്നു. പുതിയ ലീഡർ ബോണി ക്രോംബിയുടെ കീഴിലുള്ള ലിബറൽ പാർട്ടി, കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം […]