ഭയം ….!!
ഷാജി ഏബ്രഹാം അവൻ ഭയപ്പെട്ടു എഴുന്നേറ്റു ഓടിപ്പോയി. ഏലീയാവിനെപ്പറ്റി പറഞ്ഞിരിക്കുന്ന ഒരു വാചകമാണ്. ഏലീയാവിനു എന്താണ് പറ്റിയത് ? എന്തിനാണ് അവൻ ഓടിയൊളിച്ചതു ? ചോദ്യങ്ങൾ ധാരാളം ചോദിക്കാനുണ്ട്. ഈ പ്രതിസന്ധിയിലും അവനൊന്നു പിടിച്ചുനിൽക്കാമായിരുന്നില്ലേ ? ജീവിതത്തിൽ ഒരിക്കലെങ്കിലും ധീരത പ്രകടിപ്പിക്കാതെ എങ്ങോട്ടോ ഓടിയൊളിക്കുന്നവരുടെ എണ്ണം ഈ കാലത്തു വർദ്ധിക്കുന്നു. FEAR എന്ന വാക്കിന് രണ്ട് വ്യാഖ്യാനങ്ങൾ ഉണ്ട്— “Forget Everything And Run” (എല്ലാം മറന്നുകളഞ്ഞു ഓടി രക്ഷപ്പെടുക) അതോ “Face Everything And Rise” […]
മദ്യനയത്തിലെ സിഎജി റിപ്പോർട്ട് നിയമസഭയിൽ വച്ചു; 2,002 കോടി രൂപയുടെ വരുമാനം നഷ്ടം, അടിമുടി ക്രമക്കേട്

ദില്ലി: മദ്യനയത്തിലെ സിഎജി റിപ്പോർട്ട് നിയമസഭയിൽ വച്ചു. 2,002 കോടി രൂപയുടെ വരുമാനം നഷ്ടം സർക്കാരിനുണ്ടായി. അടിമുടി ക്രമക്കേടെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. മദ്യത്തിൻറെ ഗുണനിലവാരം പരിശോധിക്കുവാൻ ഒരു സംവിധാനവും ഉണ്ടായില്ല. മദ്യശാലകളുടെ ഉടമസ്ഥാവകാശത്തിൻറെ പരിധി രണ്ടിൽനിന്ന് 54 ആയി ഉയർന്നു,ഇത് വലിയ മദ്യ ലോബികൾക്ക് ഗുണം ചെയ്തു.കാബിനറ്റ് നടപടിക്രമങ്ങളുടെ ലംഘനം ഉണ്ടായി. കാബിനറ്റ് അംഗീകാരമില്ലാതെ വലിയ ഇളവുകൾ അനുവദിച്ചു. എംസിഡി, ഡിഡിഎ അനുമതിയില്ലാതെ ജനവാസ കേന്ദ്രങ്ങളിൽ മദ്യകടകൾ വ്യാപകമായി തുറന്നുവെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. ദില്ലി […]
വെഞ്ഞാറംമൂട് കൂട്ടക്കൊല: പ്രതി അഫാൻ്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും

തിരുവനന്തപുരം: തലസ്ഥാനത്തെ കൂട്ടക്കൊല കേസിലെ പ്രതി അഫാൻ്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും. മരുന്ന്, മാനസികാരോഗ്യ വിദഗ്ധർ ഉൾപ്പെട്ട സംഘം പരിശോധിക്കും. ഒരു മാസമായി മദ്യപിക്കാറുണ്ടായിരുന്നെന്ന് പ്രതി ഡോക്ടർമാരോട് പറഞ്ഞു. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പ്രതി പറയുന്നു. അതേസമയം, അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടർ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ മാനസിക നിലയും പരിശോധിക്കും. ബന്ധുക്കളും കാമുകിയുമടക്കം അഞ്ച് പേരെയും ചുറ്റിക കൊണ്ട് തലയ്ക്ക് […]
വ്യക്തിഗത വായ്പ എടുത്തവർ വായ്പ നേരത്തെ തിരിച്ചടയ്ക്കുകയാണെങ്കിൽ അധിക ചാർജോ പിഴയോ ഈടാക്കരുത്; പുതിയ ചട്ടമൊരുക്കാൻ ആർബിഐ

വായ്പകൾ എടുത്തവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എത്രയും പെട്ടെന്ന് എങ്ങനയെങ്കിലും അടച്ചു തീർക്കണമെന്നതാകും. പണം കണ്ടെത്തി വായ്പ നേരത്തെ അടച്ചു തീർക്കുമ്പോഴോ… അതിന് അധിക ചാർജ് നൽകേണ്ട അവസ്ഥയും. ഇതിനൊരു മാറ്റം വരാൻ പോകുന്നു. ബിസിനസ് ഒഴികെയുള്ള ആവശ്യങ്ങൾക്കായി വ്യക്തിഗത വായ്പ എടുത്തവർ വായ്പ നേരത്തെ തിരിച്ചടയ്ക്കുകയാണെങ്കിൽ അധിക ചാർജോ, പിഴയോ ഏർപ്പെടുത്തുന്നതിൽനിന്നു ബാങ്കുകളെ വിലക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് റിസർവ് ബാങ്ക്. വായ്പ എടുത്ത വ്യക്തി ഫ്ളോട്ടിംഗ് റേറ്റ് ലോൺ, വായ്പാകാലാവധിക്ക് മുൻപ് അടച്ചുതീർക്കുകയാണെങ്കിൽ യാതൊരു ചാർജോ പിഴയോ […]
വെഞ്ഞാറംമൂട് കൂട്ടക്കൊല: ഫർസാനയെ കൊന്നത് അതിക്രൂരമായി; താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതി ചെയ്ത കൊലയെന്ന് അഫാൻ്റെ മൊഴി

തിരുവനന്തപുരം: താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫർസാനയെ കൊലപ്പെടുത്തിയതെന്നാണ് അഫാൻ്റെ മൊഴി. അഫാൻ ഏറെ ഇഷ്ടപ്പെട്ട ഫർസാനയെ കൊലപ്പെടുത്തിയതാകട്ടെ അതിക്രൂരമായിട്ടാണ് എന്നാണ് ഇന്‍ക്വസ്റ്റ് നടപടികളില്‍ നിന്ന് പൊലീസിന് വ്യക്തമായത്. തലയിൽ ചുറ്റിക കൊണ്ട് തുരുതുരാ അടിച്ചായിരുന്നു കൊല. പഠിക്കാൻ മിടുക്കിയായ ഫർസാനയുടെ ദാരുണമരണത്തിൻ്റെ ഞെട്ടലിലാണ് വെഞ്ഞാറമൂട് മുക്കുന്നൂർ ഗ്രാമം. അഞ്ചൽ സെൻ്റ് ജോൺസ് കോളജിലെ എംഎസ് സി വിദ്യാർത്ഥിനിയാണ് 22 കാരിയായ ഫർസാന. സ്കൂൾ തലം മുതൽ പഠിക്കാൻ മിടുമിടുക്കി. സ്കൂൾ തലം മുതലാണ് അഫാന് […]
ട്രംപിന്റെ തീരുവ നയം: ഏറ്റുമധികം തിരിച്ചടി നേരിടേണ്ടി വരിക ഇന്ത്യക്ക്; ഏഷ്യാ പസഫിക് രാജ്യങ്ങൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ സ്റ്റാൻഡേർഡ്സ് ആൻഡ് പൂവഴ്സ്

ഡൊണാൾഡ് ട്രംപ് പ്രസിഡണ്ടായതിന് ശേഷം അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് എതിരെ ഏർപ്പെടുത്തുന്ന തീരുവ ഏറ്റവും കൂടുതൽ തിരിച്ചടിയാകുന്നത് ഇന്ത്യ അടക്കമുള്ള ഏഷ്യാ പസഫിക് രാജ്യങ്ങൾക്കായിരിക്കുമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ സ്റ്റാൻഡേർഡ്സ് ആൻഡ് പൂവഴ്സ്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇതര രാജ്യങ്ങൾ ഏർപ്പെടുത്തുന്ന തീരുവയ്ക്ക് സമാനമായി തീരുവയാണ് തിരിച്ച് അമേരിക്കയും ഏർപ്പെടുത്തുന്നതെങ്കിൽ ഇന്ത്യ, തായ്ലാൻഡ് ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കായിരിക്കും ഏറ്റുമധികം തിരിച്ചടി നേടി നേരിടേണ്ടി വരിക. അമേരിക്കയുമായി ഏറ്റവും കൂടുതൽ വ്യാപാര ബന്ധമുള്ള വിയറ്റ്നാം, തായ്വാൻ, തായ്ലാൻഡ് […]
ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കും; വിവേക് രാമസ്വാമി

ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബയോടെക് സംരംഭകൻ വിവേക് രാമസ്വാമി. നിലവിലെ ഗവര്‍ണര്‍ മൈക്ക് ഡിവൈനിന്റെ കാലാവധി അവസാനിക്കുമ്പോള്‍ വരുന്ന ഒഴിവിലേക്കുള്ള മത്സരത്തില്‍ സംസ്ഥാന അറ്റോണി ജനറല്‍ ഡേവ് യോസ്റ്റ്, മാര്ട്ടിന് ലൂഥര്‍ കിംഗ് കമ്മീഷന് അംഗമായിരുന്ന ഹീതര്‍ ഹില്‍ എന്നിവരാണ് രാമസ്വാമിയുടെ മുഖ്യ എതിരാളികള്‍. 2026 നവംബറിലാണ് ഒഹായോ ഗവര്‍ണര്‍ തിരഞ്ഞെടുപ്പ്. 39-കാരനായ വിവേക് നിലവില്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെയും വിശ്വസ്തനാണ്.
താരിഫ് മാർച്ച് 4 മുതൽ തന്നെ: ഡോണൾഡ് ട്രംപ്

വാഷിങ്ടൺ : കനേഡിയൻ, മെക്സിക്കൻ ഉൽപ്പന്നങ്ങൾക്കുള്ള താരിഫുകൾ മാർച്ച് 4 മുതൽ തന്നെ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപ് ഭരണകൂടത്തിന്റെ വിശാലമായ വ്യാപാര അജണ്ടയുടെ ഭാഗമാണ് താരിഫുകൾ. അതേസമയം, അമേരിക്കൻ വ്യവസായങ്ങളും തൊഴിലുകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് താരിഫ് ഏർപ്പെടുത്തുന്നതെന്ന് ട്രംപ് പറയുന്നു. എന്നാൽ, താരിഫ് വർധന കാനഡയെയും മെക്സിക്കോയെയും സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് സാമ്പത്തിക വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്റ്റീൽ, അലുമിനിയം ഇറക്കുമതികളെയും ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ്, സെമികണ്ടക്ടറുകൾ തുടങ്ങിയ വ്യവസായങ്ങളെയും യു […]
വെഞ്ഞാറമൂട്ടിലെ ക്രൂരകൊലപാതക പരമ്പര: നാട്ടിൽ സാമ്പത്തിക ബാധ്യതയില്ല; നിർണായക പ്രതികരണവുമായി പ്രതി അഫാൻറെ പിതാവ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ അഞ്ചുപേരുടെ കൂട്ടക്കൊലയിൽ പ്രതികരണവുമായി പ്രതി അഫാൻറെ പിതാവ് റഹീം. നാട്ടിൽ തനിക്ക് സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്നും സൗദിയിലുള്ള ബാധ്യതകൾ മാത്രമേയുള്ളുവെന്നും സൗദിയിൽ കച്ചവടം ചെയ്യുന്ന റഹീം മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക ബാധ്യതയോ പെൺകുട്ടിയുമായുള്ള ബന്ധമോ ഒന്നും അറിയിച്ചിട്ടില്ലെന്നും പിതാവ് റഹീം പറഞ്ഞു. സൗദിയിൽ ഉള്ള ബാധ്യതകൾ അല്ലാതെ മറ്റൊരു ബാധ്യതയും ഇല്ല. അഫാന് മറ്റു പ്രശ്നങ്ങളുള്ളതായോ ഒരു വിവരവും അറിയില്ലെന്നും റഹീം പറഞ്ഞു. അതേസമയം, റഹീമിന് സൗദിയിൽ കടബാധ്യതയുള്ളതിനാൽ നാട്ടിലേക്ക് വരാൻ പറ്റാത്ത സാഹചര്യമാണെന്നാണ് ബന്ധുക്കൾ […]
വെഞ്ഞാറമൂട്ടിലെ ക്രൂരകൊലപാതക പരമ്പര: കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം ഇന്ന്, പ്രത് അഫ്നാന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി; വിവാഹത്തിന് വീട്ടുകാർക്ക് സമ്മതച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ക്രൂരകൊലപാതക പരമ്പരയിൽ ഞെട്ടി കേരളം. കൊല്ലപ്പെട്ട സൽമബീവി, അഫ്സാൻ, ലത്തീഫ്, ഷാഹിദ, ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള ഉമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. പ്രത് അഫ്നാന്റെ മൊഴി ഇന്നലെ രാത്രി വൈകി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലായിരുന്നു പൊലീസ് നടപടി. സാമ്പത്തിക ബാധ്യതയെത്തുടർന്നാണ് കൂട്ടകൊല എന്നാണ് അഫ്നാൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് […]