newsroom@amcainnews.com

യു.​എ​സ് ‘എ​യ്ഡി’​ന്റെ 21 ദ​ശ​ല​ക്ഷം ഡോ​ള​ർ തന്റെ സൂഹൃത്തായ ന​​രേ​ന്ദ്ര മോ​ദി​ക്കാ​ണ് ന​ൽ​കി​യ​തെ​ന്ന് ട്രം​പ്; ബി​ജെ​പി​യും കേ​ന്ദ്ര സ​ർ​ക്കാ​രും പ്ര​തി​രോ​ധ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ വോ​ട്ട​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​യ​ർ​ത്താ​ൻ യു.​എ​സ് ‘എ​യ്ഡി’​ന്റെ 21 ദ​ശ​ല​ക്ഷം ഡോ​ള​ർ (182 കോ​ടി രൂ​പ) പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി​ക്കാ​ണ് ന​ൽ​കി​യ​തെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇതോ​ടെ രാ​ഹു​ൽ ഗാ​ന്ധി​ക്കും കോ​ൺ​ഗ്ര​സി​നു​മെ​തി​രെ ആ​ക്ര​മ​ണ​മു​ന തി​രി​ച്ചു​വെ​ച്ച ബി.​ജെ.​പി​യും കേ​ന്ദ്ര സ​ർ​ക്കാ​റും പ്ര​തി​രോ​ധ​ത്തി​ലാ​യി. വി​വാ​ദം ക​ത്തി​ച്ചു​നി​ർ​ത്തി​യ ബി.​ജെ.​പി ​ട്രം​പി​ന്റെ പു​തി​യ പ്ര​സ്താ​വ​ന​യോ​ടെ മൗ​നം പാ​ലി​ച്ചു. എന്നാൽ, ബി.​ജെ.​പി​ക്കെ​തി​രെ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ കോ​ൺ​ഗ്ര​സ് സു​ഹൃ​ത്തി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പ്ര​ധാ​ന​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ’21 ദ​ശ​ല​ക്ഷം ഡോ​ള​ർ എ​ന്റെ സു​ഹൃ​ത്തും […]

കണ്ണൂർ ആറളം ഫാമിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമണം; ആദിവാസി ദമ്പതികൾക്ക് ദാരുണാന്ത്യം

കണ്ണൂർ: വീണ്ടും ജീവനെടുത്ത് കാട്ടാന. കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. ആറളം ഫാമിലെ പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്. വൈകിട്ടാണ് സംഭവമുണ്ടായത്. ആറളം ഫാം പുനരധിവാസ മേഖലയിൽ പതിമൂന്നാം ബ്ലോക്കിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇവരുടെ വീടിന് സമീപത്താണ് സംഭവം. അക്രമത്തിൻറെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കശുവണ്ടിത്തോട്ടത്തിൽ വെച്ച് കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആന ഇവരെ ആക്രമിച്ചത്. സ്ഥിരമായി […]

മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നു വത്തിക്കാൻ. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. മാർപാപ്പ കിടക്കയിൽനിന്ന് എഴുന്നേൽക്കുകയോ മുൻ ദിവസങ്ങളിലെപ്പോലെ പ്രഭാതഭക്ഷണം കഴിച്ചോ എന്നത് സംബന്ധിച്ച് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. 88 വയ്സുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി വെള്ളിയാഴ്ച […]

അമേരിക്ക നാടുകടത്തിയ 12 ഇന്ത്യക്കാർ കൂടി രാജ്യത്ത് തിരിച്ചെത്തി; ഡൽഹി വിമാനത്താവളത്തിലെത്തിച്ച ഇവരെ സ്വദേശങ്ങളിലേക്ക് അയച്ചു

ന്യൂഡൽഹി: യു.എസിൽ നിന്ന് നാടുകടത്തിയ 12 ഇന്ത്യക്കാരുമായുള്ള വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തു. യു.എസിൽ നിന്ന് പാനമയിലേക്ക് മാറ്റിയ കുടിയേറ്റക്കാരിൽ ഉൾപ്പെട്ട ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ഇവരെ സ്വദേശങ്ങളിലേക്ക് അയച്ചു. ഇതിൽ നാലുപേർ പഞ്ചാബ് സ്വദേശികളാണെന്നാണ് വിവരം. ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. പാനമയിലേക്ക് മാറ്റിയ കുടിയേറ്റക്കാരിൽനിന്ന് ആദ്യമെത്തുന്ന ആളുകളാണ് ഇവർ. തുർക്കിഷ് എയർലൈൻ വിമാനത്തിലാണ് ഇവരെത്തിയത്. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചതിന് പിടിയിലായ ഇന്ത്യക്കാരുൾപ്പെടെയുള്ള 299 കുടിയേറ്റക്കാരെയാണ് പാനമയിലേക്ക് മാറ്റിയിരുന്നത്. ഇവരെ […]

ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ? ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി യാക്കോബായ സഭ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്

കോഴിക്കോട്: ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാരക്കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും “കാല് ” മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങൾക്ക്‌ പുച്ഛമുണ്ടാകുമെന്ന് അദ്ദേ​ഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോയെന്നും മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നുവെന്നും ഗീവർഗീസ് […]

നിറഞ്ഞാടി കോലി, തകർന്നടഞ്ഞ് പാക്കിസ്താൻ; ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്താനെതിരേ അനായാസ ജയവുമായി സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്താനെതിരേ ആറു വിക്കറ്റിന്റെ അനായാസ ജയവുമായി ഇന്ത്യ സെമി ഉറപ്പിച്ചു. പാകിസ്താൻ ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം 42.3 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. വിരാട് കോലിയുടെ സെഞ്ചുറിയും ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. ഗില്ലിനൊപ്പവും ശ്രേയസിനൊപ്പവും സെഞ്ചുറി കൂട്ടുകെട്ട് തീർത്ത വിരാട് കോലി വിജയത്തിൽ നിർണായക സാന്നിധ്യമായി. ഏകദിനത്തിൽ 51-ാം സെഞ്ചുറി നേടിയ കോലി 111 […]