ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് ഭാര്യ മരിച്ച സംഭവം: സോണിയെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി, കേസിൽ നിർണായകമായത് മകളുടെ മൊഴി

ചേർത്തല: ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് ഭാര്യ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സോണിയെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ചേർത്തല നഗരസഭ 29-ാം വാർഡ് പണ്ടകശാലാപറമ്പിൽ സജി(46)യുടെ മരണത്തിലാണ് ഭർത്താവ് സോണി (48) യെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ചേർത്തല താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനകൾക്ക് ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ഓടെ വീട്ടിലെത്തിച്ചു. മരിച്ച സജിയുടെ തല ഭിത്തിയിലിടിച്ചതും താഴെ വീണതും സോണി പൊലീസിന് വിവരിച്ച് കൊടുത്തു. അഞ്ച് മിനിട്ടോളം സമയമെടുത്ത് തെളിവെടുപ്പ് പൂർത്തീകരിച്ച് […]