newsroom@amcainnews.com

ഇഡി ചമഞ്ഞ് കർണാടക വ്യവസായിയിൽ നിന്ന് 4 കോടി തട്ടിയ കേസ്: കൊടുങ്ങല്ലൂരിലെ എഎസ്ഐയെ സസ്പെൻഡ് ചെയ്തു

തൃശ്ശൂർ: ഇഡി ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് കർണാടകയിലെ വ്യവസായിയിൽ നിന്നും 4 കോടി തട്ടിയ കേസിൽ കർണാടക പൊലീസ് അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷഫീർ ബാബുവിനെ സസ്പെൻഡ് ചെയ്തു. ഷഫീറിനെ സസ്പെൻഡ് ചെയ്ത് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയാണ് ഷഫീർ ബാബു. കഴിഞ്ഞ ദിവസം കർണാടക പൊലീസ് കൊടുങ്ങല്ലൂരെത്തിയാണ് ഷഫീർ ബാബുവിനെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുടയിലെ ക്വാർട്ടേഴ്സിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. അന്വേഷണ വിധേയമായിട്ടാണ് എഎസ്ഐയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

യുഎസ് ഭീഷണി വിലപ്പോകില്ല; തീരുവ കൂട്ടിയാലും ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകില്ലെന്ന് എസ്ബിഐ റിപ്പോർട്ട്

ഇന്ത്യൻ കയറ്റുമതിയ്ക്കെതിരെ അമേരിക്ക പുതിയ തീരുവ ഏർപ്പെടുത്തിയാലും അത് വലിയ ആഘാതം രാജ്യത്തെ കയറ്റുമതി മേഖലയ്ക്കുണ്ടാക്കില്ലെന്ന് റിപ്പോർട്ട്. 15-20% വരെ തീരുവ അമേരിക്ക കൂട്ടിയാലും ഇന്ത്യയുടെ കയറ്റുമതി ഏകദേശം 3-3.5% മാത്രമേ കുറയൂ എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തയാറാക്കിയ റിപ്പോർട്ട് കണക്കാക്കുന്നു. ഇന്ത്യയുടെ കയറ്റുമതി വൈവിധ്യവൽക്കരണം, വർദ്ധിച്ച മൂല്യവർദ്ധനവ്, പുതിയ വ്യാപാര പാതകൾ എന്നിവയിലൂടെ യുഎസ് തീരുവയുടെ ആഘാതം പരിഹരിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് എസ്ബിഐ നടത്തിയ പഠനം പറയുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ […]

കൊലപാതകം, പോക്സോ; അമേരിക്ക തിരിച്ചയച്ചവരിൽ കൊടുംകുറ്റവാളികളും?

ചണ്ഡിഗഡ്: അനധികൃതമായി കുടിയേറാൻ ശ്രമിച്ചതിന് പിന്നാലെ അമേരിക്ക സൈനിക വിമാനങ്ങളിൽ തിരിച്ചയച്ചവരിൽ രണ്ട് പേർ കൊലപാതകക്കേസിൽ പിടിയിലായി. അമേരിക്ക സൈനിക വിമാനങ്ങളിൽ തിരികെ അയച്ച 117 അനധികൃത കുടിയേറ്റക്കാരിൽ ബന്ധുക്കളായി രണ്ട് യുവാക്കളാണ് പഞ്ചാബിൽ അറസ്റ്റിലായിത്. സന്ദീപ് സിംഗ് ബന്ധുവായ പ്രദീപ് സിംഗ് എന്നിവരെ പട്ട്യാലയിൽ നടന്ന കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നവരായിരുന്നുവെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 2023ൽ രാജ്പുരയിൽ വച്ചായിരുന്നു കൊലപാതകം നടന്നത്. ഇവരെ അമൃത്സറിലെ ശ്രീ ഗുരു രാം ദാസ് […]

ഡിജിപിയുടെ ഉത്തരവിനും പുല്ലുവില; അന്ത്യശാസനം അവഗണിച്ചും പൊലീസ് വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങൾ തുടരുന്നു

തിരുവനന്തപുരം: നിയമലംഘ‍കർ പണമടക്കണമെന്ന ഡിജിപിയുടെ ഉത്തരവിനും പുല്ലുവില. സംസ്ഥാന പൊലീസ് മേധാവിയുടെ അന്ത്യശാസനം അവഗണിച്ചും പൊലീസ് വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങൾ തുടരുന്നു. എഐ ക്യാമറ സ്ഥാപിച്ചതിനുശേഷം നാലായിരത്തോളം നോട്ടീസുകളാണ് പൊലീസ് ആസ്ഥാനത്തേക്കെത്തിയത്. ഹെൽമെറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റിടാതെയും യാത്ര ചെയ്ത പൊലീസുകാർ നോട്ടീസ് കിട്ടിയിട്ടും പിഴ അടക്കുന്നില്ല. നിയമലംഘ‍കർ പണമടക്കണമെന്ന ഡിജിപിയുടെ ഉത്തരവ് പാടെ അവഗണിച്ചുകൊണ്ടാണ് പൊലീസുകാർ ട്രാഫിക് നിയമലംഘനം തുടരുന്നത്. എഐ ക്യാമറകൾ വെയ്ക്കുന്നതിന് മുമ്പ് പൊലീസുകാരും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുമാണ് നിരത്തിൽ പെറ്റി പിരിച്ചിരുന്നത്. കാക്കിയിട്ടവരുടെ […]

‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’; കവർച്ചയെക്കുറിച്ച് അയൽവാസികളും സുഹൃത്തുക്കളും ചർച്ച ചെയ്തപ്പോൾ അതിലും പങ്കെടുത്ത് റിജോ!

തൃശ്ശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയ പ്രതി റിജോ ആൻറണിയിലേക്ക് അയൽവാസികളായ ആരുടേയും സംശയം ഒരിക്കലും നീണ്ടിരുന്നില്ല. കവർച്ചയെക്കുറിച്ച് അയൽവാസികളും സുഹൃത്തുക്കളും ചർച്ച ചെയ്തപ്പോൾ അതിലും റിജോ പങ്കെടുത്തിരുന്നു. ഇന്നലെ വീട്ടിൽ നടത്തിയ കുടുംബസംഗമത്തിൽ ബാങ്ക് കൊള്ള ചർച്ച ആയപ്പോൾ, ‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’ എന്നായിരുന്നു ചിരിച്ചു കൊണ്ട് റിജോയുടെ മറുപടി. നിമിഷങ്ങൾക്കകം റിജോയെ തേടി പോലീസ് എത്തി. വീട്ടിൽ കുടുംബ സംഗമം നടക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് വീട് വളഞ്ഞ് വലയിലാക്കിയത്. ഇന്നലെ […]

ഇന്ന് മുതൽ പുതിയ ഫാസ്റ്റ് ടാഗ് നിയമം; പുതിയ നിയമം നിങ്ങളെ എങ്ങനെ ബാധിക്കും?

ദില്ലി: ടോൾ പ്ലാസകളിലൂടെ പോകുന്നവർ ഇന്ന് മുതൽ ശ്രദ്ധിക്കണം. രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ അർധരാത്രി മുതൽ പ്രാബല്യത്തിലായി. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌ പി‌ സി‌ ഐ) ഫാസ്‌ടാഗ് ബാലൻസ് വാലിഡേഷൻ നിയമങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റം ഫാസ്റ്റാഗ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാറിലെ എല്ലാ ഉപയോക്താക്കളെയും ബാധിക്കും. പുതിയ നിയമം നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. എന്തൊക്കെയാണ് ടോൾ പ്ലാസ കടക്കുന്നവർ ഇന്ന് മുതൽ അറിയേണ്ടത്. […]

ടൊറന്റോയിലും സതേൺ ഒന്റാരിയോയിലും കനത്ത മഞ്ഞുവീഴ്ച: വിമാന സർവീസുകൾ റദ്ദാക്കി

ഓട്ടവ: ടൊറന്റോയിലേയും സതേൺ ഒന്റാരിയോയിലെയും കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതായി ട്രാൻസിറ്റ് ഏജൻസീസ്. ചില വിമാനങ്ങൾ വൈകുമെന്നും ട്രാൻസിറ്റ് ഏജൻസീസ് മുന്നറിയിപ്പ് നൽകി. ഏകദേശം 200 ലധികം വിമാനങ്ങളാണ് മഞ്ഞുവീഴ്ച കാരണം റദ്ദാക്കിയത്. ശനിയാഴ്ച രാവിലെ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടായതായി പിയേഴ്‌സൺ വിമാനത്താവള അധികൃതർ അറിയിച്ചു. ടൊറന്റോയിൽ 15 മുതൽ 25 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകിയിരുന്നു. മണിക്കൂറിൽ 3 മുതൽ 5 സെന്റീമീറ്റർ വരെ വേഗത്തിൽ […]

അമേരിക്കയിൽനിന്ന് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെയുമായുള്ള മൂന്നാമത്തെ സൈനിക വിമാനം അമൃത്സറിൽ ഇറങ്ങി; ട്രംപിൻ്റെ ‘കൈവിലങ്ങി’ൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

ദില്ലി: അമേരിക്കയിൽനിന്നു അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ സൈനിക വിമാനം അമൃത്സറിൽ ഇറങ്ങി. 112 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 44 ഹരിയാന സ്വദേശികളും 31 പഞ്ചാബ് സ്വദേശികളും ഉണ്ട്. മറ്റുള്ളവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൈവിലങ്ങും ചങ്ങലയും അണിയിച്ചാണോ ഇന്നും ഇന്ത്യൻ കുടിയേറ്റക്കാരെ എത്തിച്ചതെന്ന കാര്യം വ്യക്തമല്ല. എന്നാൽ ഒന്നാം ഘട്ടത്തിന് പുറമെ ഇന്നലെ രണ്ടാം ഘട്ട കുടിയേറ്റക്കാരെയും അമേരിക്കൻ സൈനിക വിമാനത്തിൽ കൈവിലങ്ങും ചങ്ങലയുമണിയിച്ചാണ് എത്തിച്ചതെന്ന് വിമാനമിറങ്ങിയ കുടിയേറ്റക്കാരിലൊരാൾ പറഞ്ഞതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ […]

ചാലക്കുടി ബാങ്ക് കവർച്ച: പിടിയിലായ റിജോ ആൻ്റണി ആഢംബരജീവിതം നയിക്കുന്നയാൾ

തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള‍ നടത്തിയ റിജോ ആൻ്റണി ആഢംബരജീവിതം നയിക്കുന്നയാളാണെന്ന് പൊലീസ്. റിജോ ആൻ്റണിയുടെ ഭാര്യ വിദേശത്താണ്. നാട്ടിലേക്ക് അയച്ച പണം എടുത്ത് ധൂർത്തടിച്ചു കളയുകയായിരുന്നു റിജോ. ഭാര്യ വരുന്ന സമയമായപ്പോൾ കൊള്ള ചെയ്ത് കടം വീട്ടാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. രാത്രിയോടെയാണ് പ്രതിയെ സ്വന്തം വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. മോഷണം നടത്താൻ പ്രതി ഉപയോഗിച്ചത് സ്വന്തം ബൈക്ക് ആണ്. ഇതിന് വ്യാജ നമ്പറാണ് ഉണ്ടായിരുന്നത്. അതേസമയം, പ്രതിയെ പിടികൂടാൻ നിർണായകമായത് സിസിടിവിയും […]

ചാലക്കുടി ബാങ്ക് കൊള്ള; ചാലക്കുടി സ്വദേശി അറസ്റ്റിൽ

തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരൻ പൊലീസിൻ്റെ പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോ ആൻ്റണിയാണ് പൊലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആ​ദ്യമൊഴി. വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കവർച്ച നടന്ന് മൂന്നാം ​ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവർന്നത്. പ്രതിക്കായുള്ള അന്വേഷണം നടത്തിവരുന്നതിനിടെയാണ് പൊലീസ് മോഷ്ടാവിനെ പിടിച്ചത്. മൂന്നു […]