newsroom@amcainnews.com

കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഒൻ്റാരിയോയിൽ മെയിൽ ഡെലിവറി താൽക്കാലികമായി നിർത്തിവെച്ച് കാനഡ പോസ്റ്റ്

ടൊറൻ്റോ: കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഒൻ്റാരിയോയിലുടനീളം മെയിൽ ഡെലിവറി താൽക്കാലികമായി നിർത്തിവെച്ചതായി കാനഡ പോസ്റ്റ്. വ്യാഴാഴ്ച രാവിലെ “റെഡ് ഡെലിവറി സർവീസ് അലർട്ട്” നൽകിയതായി ക്രൗൺ കോർപ്പറേഷൻ അറിയിച്ചു. കാലാവസ്ഥ അനുകൂലമാകുന്നതോടെ സർവീസ് പുനഃരാരംഭിക്കുമെന്ന് കാനഡ പോസ്റ്റ് അറിയിച്ചു. റെഡ് സർവീസ് അലേർട്ട് അർത്ഥമാക്കുന്നത് മെയിൽ സർവീസ് താൽക്കാലികമായി നിർത്തിവയ്ക്കുകയോ ഡെലിവറി ഏജൻ്റുമാരെ പുറത്തേക്ക് അയയ്ക്കുകയോ അവരെ തിരിച്ചുവിളിക്കുകയോ ചെയ്യുന്നില്ല എന്നാണെന്ന് കാനഡ പോസ്റ്റ് വ്യക്തമാക്കി. ടൊറൻ്റോ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ടിൽ ബുധനാഴ്ച രാത്രിക്കും വ്യാഴാഴ്ച രാവിലെയ്ക്കും ഇടയിൽ […]

സുരക്ഷാ പ്രശ്നം; യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ വിറ്റ പത്ത് ലക്ഷത്തിലധികം ഇഗ്ലൂ കൂളറുകൾ തിരിച്ചുവിളിച്ചു

ന്യൂയോർക്ക്: സുരക്ഷാ കാരണങ്ങളാൽ യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ വിറ്റ പത്ത് ലക്ഷത്തിലധികം ഇഗ്ലൂ കൂളറുകൾ തിരിച്ചുവിളിച്ചു. ഇഗ്ലൂ 90 ക്യുടി ഫ്ലിപ്പ് & ടോ റോളിങ് കൂളറുകളാണ് തിരിച്ചുവിളിച്ചത്. കൂളറിന്റെ ഹാൻഡിൽ ഉപയോക്താക്കളുടെ വിരലുകൾക്ക് മുറിവേൽപ്പിക്കാൻ കഴിയുന്ന ഒരു ടോ ഹാൻഡിൽ ഉണ്ടെന്ന് യു എസ് കൺസ്യൂമർ പ്രോഡക്റ്റ് സേഫ്റ്റി കമ്മീഷൻ (CPSC ) മുന്നറിയിപ്പിൽ പറയുന്നു. യുഎസിൽ ഇഗ്ലൂ കൂളറുകൾ കാരണം 12 പേർക്ക് പരുക്കുകൾ റിപ്പോർട്ട് ചെയ്‌തതായി സിപിഎസ്‌സി പറഞ്ഞു. തിരിച്ചുവിളിച്ച കൂളറുകൾ […]