സിപിഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതിയായ ഇഡ്ഡലി ശരൺ ചന്ദ്രനെ നാടുകടത്തി

പത്തനംതിട്ട: സിപിഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതിയെ നാടുകടത്തി. ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡൻറ് ഇഡ്ഡലി എന്ന ശരൺ ചന്ദ്രനെയാണ് നാടുകടത്തിയത്. ഒരു വർഷത്തെക്കാണ് ശരൺ ചന്ദ്രനെ നാടുകടത്തിയിരിക്കുന്നത്. കാപ്പാക്കേസ് പ്രതിയെ മന്ത്രി വീണാ ജോർജും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു. കാപ്പാക്കേസ് പ്രതി അല്ലെന്നും സ്വയം തിരുത്താനുമാണ് പാർട്ടിയിൽ എത്തിയതെന്നുമായിരുന്നു സിപിഎം വിശദീകരണം. ഇഡ്ഡലി എന്നാണ് ശരൺ ചന്ദ്രൻ്റെ വിളിപ്പേര്. പാർട്ടിയുടെ നവമാധ്യമങ്ങളിൽ അടക്കം ശരൺ ചന്ദ്രൻ്റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി […]
ഉലകനായകന് രാഷ്ട്രീയത്തിൽ പുതിയ റോൾ! കമൽഹാസൻ തമിഴ്നാട്ടിൽനിന്നു രാജ്യസഭയിലേക്ക്

ചെന്നൈ: നടൻ കമൽഹാസൻ തമിഴ്നാട്ടിൽനിന്നും രാജ്യസഭയിലേക്ക്. ഭരണകക്ഷിയായ ഡിഎംകെയുടെ സീറ്റിലാണ് കമൽഹാസൻ പാർലമെൻറിലെത്തുക. ഇതിനായുള്ള ചർച്ചകൾ കഴിഞ്ഞ ദിവസം ഡിഎംകെ മന്ത്രി ശേഖർബാബു നടത്തി. ശേഖർ ബാബു കമലിനെ കണ്ടത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരമാണ്. ജൂലൈയിൽ ഒഴിവുവരുന്ന 6 രാജ്യസഭ സീറ്റിൽ ഒന്നു മക്കൾ നീതി മയ്യത്തിന് നൽകുമെന്ന് അറിയിച്ചതായാണ് വിവരം. കമൽ തന്നെ മത്സരിക്കാൻ സാധ്യതയെന്ന് മക്കൾ നീതി മയ്യം വക്താവ് മുരളി അപ്പാസ് പറയുന്നത്. ഡിഎംകെ നേരത്തെ തന്നെ സീറ്റ് ഉറപ്പ് നൽകിയതാണെന്നും മക്കൾ […]
മുഖ്യമന്ത്രിക്കെതിരെ പത്തനംതിട്ടയിൽ പൊലീസ് മർദ്ദനമേറ്റ ഷിജിൻ; ഡിജിറ്റൽ എവിഡൻസ് കൈയ്യിലുണ്ട്, സത്യസന്ധമായി അന്വേഷണം നടത്തണം, സ്ത്രീക്ക് മേലുള്ള ആക്രമണത്തെ കുറിച്ച് ഒന്നും മുഖ്യമന്ത്രി പറഞ്ഞില്ല;

പത്തനംതിട്ട: വിവാഹസംഘത്തിലെ ഒരാൾ പോലും ബാറിൽ കയറിയിട്ടില്ലെന്നും അതിന് തെളിവായി ഡിജിറ്റൽ എവിഡൻസ് തന്നെ കൈയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കാര്യങ്ങൾ കുറച്ചു കൂടി പരിശോധിക്കണമായിരുന്നു. തങ്ങൾ ബാറിന് മുൻപിൽ കൂടിയാണ് പോയത്. അവിടെ പ്രശ്നം ഉള്ളതായി ഞങ്ങൾക്ക് അറിയില്ലായിരുന്നു. പൊലീസിനോട് എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ചപ്പോൾ അതിന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ഓടെടാ എന്ന് പറഞ്ഞാണ് പോലിസ് അടിച്ചത്. പറയുന്നത് കേൾക്കാൻ പോലീസ് തയ്യാറായില്ല. ഭരണഘടന സംരക്ഷിക്കേണ്ടവർ തന്നെ ദുരനുഭവം തന്നു. മുഖ്യമന്ത്രി സത്യസന്ധമായി അന്വേഷണം നടത്തണം. ഉദ്യോഗസ്ഥർ […]
ഉപദ്രവിക്കരുത്, കരുണ കാണിക്കണം…. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാൽ പ്രതികാര നടപടി നേരിടേണ്ടി വന്നു; കയർ ബോർഡിലെ തൊഴിൽ പീഡനത്തിന് തെളിവായി ജോളി മധുവിൻറെ കത്തും ശബ്ദരേഖയും പുറത്തു

ആലപ്പുഴ: കയർ ബോർഡിലെ തൊഴിൽ പീഡനത്തിന് തെളിവായി ജോളി മധുവിൻറെ കത്തും ശബ്ദരേഖയും കുടുംബം പുറത്തുവിട്ടു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാൽ പ്രതികാര നടപടി നേരിടേണ്ടി വന്നെന്നാണ് ശബ്ദസന്ദേശത്തിലെ ജോളിയുടെ വെളിപ്പെടുത്തൽ. കുടുംബത്തിൻറെ പരാതി ഗൗരവതരമാണെന്ന് കയർ ബോർഡ് മുൻ ചെയർമാൻ കുപ്പു രാമു ദൊരൈ പാണ്ഡ്യ പറഞ്ഞു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിൽ കയർ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ജോളി മധുവിന്റെ ശബ്ദ സന്ദേശം. പരാതി നൽകിയപ്പോൾ പ്രതികാര നടപടിയുണ്ടായി. കയർ ബോർഡ് ചെയർമാൻ വിപുൽ […]
സർക്കാരും വനപാലകരും നോക്കുകുത്തികൾ; വന്യജീവി ആക്രമണത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ

കോട്ടയം: സംസ്ഥാനത്തെ വന്യജീവി ആക്രമണത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. സംസ്ഥാനത്ത് തുടർച്ചായായി വന്യജീവി ആക്രമണത്തിൽ കർഷകർ മരിക്കുമ്പോൾ സർക്കാരും വനപാലകരും നോക്കുകുത്തികളാവുന്നുവെന്ന് ആരോപിച്ച അദ്ദേഹം വനം മന്ത്രി രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. “ഇവിടെ ഒരു ഭരണം ഉണ്ടോയെന്ന് സംശയിക്കുന്നു. കർഷകന് ജീവിക്കാനുള്ള അവകാശങ്ങൾ തമസ്ക്കരിക്കുന്നു. വനം വകുപ്പ് സ്വീകരിക്കുന്നത് കർഷകരെ ഉപദ്രവിക്കുന്ന സമീപനമാണ്. കർഷക മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവയ്ക്കണമെന്നും” കോട്ടയത്ത് നടക്കുന്ന ഇൻഫാം അസംബ്ലിയിൽ പ്രസംഗിക്കവെ […]
മീടു ആരോപണം നേരിട്ട നടൻ അലൻസിയറിനൊപ്പം അഭിനയിക്കാൻ കാരണം; വളിപ്പെടുത്തലുമായി നടി പാർവതി തിരുവോത്ത്

കൊച്ചി: മലയാള സിനിമയിൽ അഭിനയത്തിൽ ശ്രദ്ധേയ പ്രകടനങ്ങൾക്കൊപ്പം തൻറെ നിലപാട് കൊണ്ട് ശ്രദ്ധ നേടുന്ന താരമാണ് പാർവതി തിരുവോത്ത്. സിനിമ രംഗത്തെ സ്ത്രീ വിഷയങ്ങളിൽ ശക്തമായ നിലപാട് എടുത്ത പാർവതി താൻ അടുത്തകാലത്ത് നേരിട്ട ഒരു വിമർശനത്തിന് മറുപടി പറയുകയാണ് ഇപ്പോൾ. മീടു ആരോപണം നേരിട്ട നടൻ അലൻസിയറിനൊപ്പം, ശക്തമായ നിലപാടുകൾ എടുക്കുന്ന പാർവതി അഭിനയിച്ചത് എങ്ങനെ എന്ന ചോദ്യത്തിനാണ് നടി മറുപടി പറയുന്നത്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പാർവതി നിലപാട് വ്യക്തമാക്കുന്നത്. താൻ കലയെയും […]
എൻസിപിയിൽ തമ്മിലടി രൂക്ഷം; മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച എ.കെ. ശശീന്ദ്രനും തോമസ് കെ തോമസും കൈകോർത്തതോടെ ചാക്കോ ഔട്ട്! സംസ്ഥാന അധ്യക്ഷ സ്ഥാനം പി.സി. ചാക്കോ രാജിവെച്ചു

തിരുവനന്തപുരം: എൻസിപിയിൽ തമ്മിലടി രൂക്ഷമായതോടെ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പി സി ചാക്കോ. മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച എകെ ശശീന്ദ്രനും തോമസ് കെ തോമസും കൈകോർത്തതോടെയാണ് ചാക്കോ സ്ഥാനമൊഴിയുന്നത്. തോമസ് കെ തോമസിനെ പ്രസിഡണ്ടാക്കാൻ എ.കെ. ശശീന്ദ്രൻ ആവശ്യപ്പെടും. മന്ത്രിമാറ്റത്തെ ചൊല്ലി തുടങ്ങിയ ഏറ്റുമുട്ടൽ. ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ദേശീയ അധ്യക്ഷൻ ശരദ് പവാറിൻറെ അനുമതിയോടെ പി സി ചാക്കോ നിലപാട് എടുത്തു. എന്നാൽ ആവശ്യം മുഖ്യമന്ത്രി തള്ളി. ചാക്കോയോട് ശശീന്ദ്ര […]
പക്ഷിപ്പനി പേടിയിൽ സ്കാർബ്റോ

ടൊറൻ്റോ സ്കാർബ്റോയിലെ റൂഷ് നാഷണൽ അർബൻ പാർക്കിൽ ചത്ത നിലയിൽ കണ്ടെത്തിയ താറാവിന് പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. നിരവധി താറാവുകൾക്ക് H5N1 പക്ഷിപ്പനി ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു. ഇതോടെ പ്രദേശത്ത് പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. കഴിഞ്ഞ കുറച്ചു വർഷമായി അമേരിക്കൻ അതിർത്തി സംസ്ഥാനങ്ങളിൽ അടക്കം പക്ഷികളിലും മൃഗങ്ങളിലും പക്ഷിപ്പനി പടർന്നു പിടിച്ചതോടെ കാനഡയിലും വൈറസ് ഭീതി പടർത്തുന്നുണ്ട്. അമേരിക്കയിൽ പക്ഷിപ്പനി ബാധിച്ചവരിൽ ഭൂരിപക്ഷവും ഫാമുകളിലും മറ്റു ജോലി ചെയ്തിരുന്നവരാണ്. നിലവിൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പക്ഷിപ്പനി പകരുമെന്നതിന് […]
സുരക്ഷ, സ്വകാര്യത: ഇന്ത്യയിൽ ഇൻസ്റ്റഗ്രാം റ്റീൻ അക്കൗണ്ടുകൾ അവതരിപ്പിച്ച് മെറ്റ

കൗമാരക്കാർക്കായി ഇൻസ്റ്റഗ്രാം റ്റീൻ അക്കൗണ്ടുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് മെറ്റ. ഇതിനകം യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ മെറ്റ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഇതോടെ 16 വയസ്സിൽ താഴെയുള്ളവർക്കും ഇൻസ്റ്റഗ്രാം ഫീച്ചർ ഉപയോഗിക്കാം. ഈ സർവീസ് കൂടുതൽ സുരക്ഷിതമാണെന്ന് മെറ്റ അവകാശപ്പെടുന്നു. ഒപ്പം ഉപയോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ കൗമാരക്കാരുടെ അക്കൗണ്ടുകൾക്ക് ആന്റി ബുള്ളിയിങ് ഫീച്ചറും ഉണ്ടായിരിക്കും. അതേസമയം കൗമാരക്കാർക്കായുള്ള ഈ ഇൻസ്റ്റഗ്രാം ഫീച്ചർ ഇൻ്റർനെറ്റിലെ അവരുടെ ഡിജിറ്റൽ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകൾ […]
താരിഫ് ഭീഷണി: മുൻ മൗണ്ടി കെവിൻ ബ്രോസ്സോ “ഫെൻ്റനൈൽ സാർ” (Fentanyl Czar)

ഓട്ടവ : അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് തടയാൻ മുൻ സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ കെവിൻ ബ്രോസ്സോയെ “ഫെൻ്റനൈൽ സാർ” (Fentanyl Czar) ആയി നിയമിച്ച് ഫെഡറൽ ലിബറൽ സർക്കാർ. മയക്കുമരുന്നിലെ അനധികൃത വ്യാപാരം കണ്ടെത്തുന്നതിനും തടസ്സപ്പെടുത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള കാനഡയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നിയമനം. ആർസിഎംപിയിൽ 20 വർഷത്തിലേറെ, ബ്രോസ്സോ ഡെപ്യൂട്ടി കമ്മീഷണറായും മാനിറ്റോബയിലെ സീനിയർ മൗണ്ടിയായും സേവനമനുഷ്ഠിച്ചു. അടുത്തിടെ അദ്ദേഹം പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു. കുടിയേറ്റവും മയക്കുമരുന്ന് കള്ളക്കടത്തും തടഞ്ഞില്ലെങ്കിൽ കാനഡയിൽ നിന്നുള്ള […]