അനധികൃത കുടിയേറ്റത്തിനിടെ ഗര്‍ഭിണി മരിച്ച സംഭവം: പ്രതിയെ യുഎസിന് കൈമാറി

കെബെക്ക്-യുഎസ് അതിർത്തിയിലൂടെ അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ഗര്‍ഭിണി മരിച്ച സംഭവത്തിൽ പ്രതിയെ യുഎസിന് കൈമാറി. മെക്സിക്കൻ യുവതി അന കാരെന് വാസ്ക്വസ്-ഫ്ലോറസിനെയാണ് 2023-ല്‍ ന്യൂയോര്‍ക്കിലെ തണുത്തുറഞ്ഞ ഗ്രേറ്റ് ചാസി നദിയില്‍ മരിച്ച നിലയിൽ കണ്ടത്തിയത്. കേസിൽ കൊളംബിയ സ്വദേശി ജാദര്‍ അഗസ്റ്റോ ഉറിബെ-തോബാര്‍ (36) നെയാണ് കെബെക്ക് സർക്കാർ അമേരിക്കയ്ക്ക് കൈമാറിയത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാര്യയുടെ തിരോധാനത്തെക്കുറിച്ച് ഭര്‍ത്താവ് നല്കിയ പരാതിയിലാണ് അന്വേഷണം നടന്നത്. മൂന്ന് മണിക്കൂര്‍ കൊണ്ട് കാല്‍നടയായി അമേരിക്കന്‍ […]
രാജ്യ തലസ്ഥാനത്തെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; സ്കൂളുകൾ പൂട്ടി, ക്ലാസുകൾ ഓൺലൈനിലൂടെ

ദില്ലി: രാജ്യ തലസ്ഥാനത്തെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. തുടർന്ന് സ്കൂളുകൾ പൂട്ടുകയും ക്ലാസുകൾ ഓൺലൈനാക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയോടെയാണ് ദില്ലിയിലും നോയിഡയിലും പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായത്. അൽകോൺ ഇന്റർനാഷണൽ സ്കൂളിലെ പ്രിൻസിപ്പലിനാണ് ബോംബ് ഭീഷണി സന്ദേശം ഇ-മെയിലിൽ ലഭിച്ചത്. പ്രിൻസിപ്പൽ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ബോംബ് സ്ക്വാഡിനെ വിവരം അറിയിക്കുകയും പൊലീസ് അധികൃതർ സ്കൂളിലെത്തുകയും ചെയ്തു. സ്കൂളും പരിസരവും പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താനായില്ല. കുട്ടികളുടെ സുരക്ഷിതത്വം […]
റാഗിങ് തടയുന്നതിനുള്ള നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച; 18 മെഡിക്കൽ കോളജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി യുജിസി, പട്ടിക പുറത്ത്

ദില്ലി: റാഗിങ് തടയുന്നതിന് വേണ്ടിയുള്ള നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച പറ്റിയ മെഡിക്കൽ കോളജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ. നോട്ടീസ് നൽകിയ 18 മെഡിക്കൽ കോളജുകളുടെ പട്ടികയും യുജിസി പുറത്തിറക്കി. ആന്ധ്രാ പ്രദേശിലെ 3 മെഡിക്കൽ കോളജുകൾക്കും, ആസാം, ബീഹാർ, ദില്ലി, പോണ്ടിച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ രണ്ടു മെഡിക്കൽ കോളജുകളും, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഓരോ മെഡിക്കൽ കോളജുകൾക്കുമാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കോളജ് ക്യാമ്പസുകളിൽ […]
അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ട്രംപ്

വാഷിംഗ്ടൺ : ഇസ്രയേൽ പ്രസിഡൻ്റ് ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് ഉത്തരവിട്ടതിന് പിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് നിയന്ത്രണം ഏർപ്പെടുത്തി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അന്താരാഷ്ട്ര കോടതിയുടെ ഈ നടപടിയിലൂടെ അധികാര ദുർവിനിയോഗം നടത്തിയെന്നാണ് ട്രംപ് ആരോപിക്കുന്നത്. കൂടാതെ, അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യം വച്ചുള്ള നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികളിൽ കോടതി ഏർപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറയുന്നു. കോടതിക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുകയും ഉദ്യോഗസ്ഥർക്ക് യുഎസിലും സഖ്യകക്ഷി രാജ്യങ്ങളിലേക്കുമുള്ള വിസയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. […]
ആൽബർട്ടയിൽ പുതിയ ഇലക്ട്രിക് വാഹന നികുതി ഫെബ്രുവരി 13 മുതൽ

ആൽബർട്ടയിൽ വൈദ്യുത വാഹനങ്ങൾക്കുള്ള 200 ഡോളർ നികുതി ഫെബ്രുവരി 13 വ്യാഴാഴ്ച ആരംഭിക്കുമെന്ന് പ്രവിശ്യ ധനമന്ത്രി നേറ്റ് ഹോർണർ. എന്നാൽ, ഹൈബ്രിഡ് വാഹനങ്ങളെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇനി മുതൽ പ്രവിശ്യയിൽ ഒരു ഇലക്ട്രിക് വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ സാധാരണ രജിസ്ട്രേഷൻ ഫീസിനൊപ്പം 200 ഡോളർ നികുതിയും അടയ്ക്കേണ്ടി വരും. പ്രവിശ്യാ ഹൈവേകൾ പരിപാലിക്കാൻ ഉപയോഗിക്കുന്ന ഇന്ധന നികുതി ഇലക്ട്രിക് വാഹന ഉടമകൾ അടയ്ക്കുന്നില്ലെന്ന് ആരോപിച്ചാണ് 200 ഡോളർ അധിക നികുതി ചുമത്താനുള്ള […]