newsroom@amcainnews.com

ആപ്പ്, വെബ്സൈറ്റ് തകരാർ പരിഹരിച്ചതായി ടിഡി ബാങ്ക്

ഇന്ന് രാവിലെ മുതൽ മൊബൈൽ ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലും നേരിട്ട തകരാർ പരിഹരിച്ചതായി ടിഡി ബാങ്ക്. രാവിലെ 10 മണിക്ക്, ടിഡിയുടെ മൊബൈൽ ബാങ്കിങ് സേവനങ്ങളും വെബ്‌സൈറ്റും പ്രവർത്തനരഹിതമായതായി ഡസൻ കണക്കിന് ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.  രാവിലെ 11.45 ഓടെ സേവന തടസ്സം പരിഹരിച്ചതായി ബാങ്ക് അറിയിച്ചു. ഉപയോക്താക്കളുടെ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറും: അർജൻ്റീന

ബ്യൂനസ് ഐറിസ് : യുഎസിനു പിന്നാലെ ലോകാരോഗ്യ സംഘടനയിൽ പിന്മാറുമെന്ന് പ്രഖ്യാപിച്ച് അർജൻ്റീന. ഇതു സംബന്ധിച്ച നടപടികൾ തുടങ്ങാൻ അർജൻ്റീന പ്രസിഡൻ്റ് ഹവിയർ മിലൈ നിർദ്ദേശം നൽകി. കോവിഡ് പോലുള്ള പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടന പിഴവുകൾ വരുത്തിയെന്ന് ആരോപിച്ചാണ് പിന്മാറ്റം. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം ആദ്യം പുറത്തിറക്കിയ ഉത്തരവ് ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറുന്നത് സംബന്ധിച്ചായിരുന്നു. ട്രംപിന്റെ നയങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നയാളാണ് അർജൻ്റീന പ്രസിഡൻ്റ്.

ചങ്ങല ധരിക്കുന്ന കുടിയേറ്റങ്ങൾ…!

ഷാജി ഏബ്രഹാം ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്ന സിനിമയിൽ ത്യാഗരാജനെ അവതരിപ്പിക്കുന്നത് ഒരു പ്രത്യേക ശൈലിയിലാണ്. ജയിലിലേക്ക് വരുന്നത് കയ്യിലും കാലിലും ചങ്ങലയിട്ട് അനേക പോലീസുകാരുടെ അകമ്പടിയോടെ പതുക്കെ നടത്തിച്ചു കൊണ്ടുവരുന്ന ഒരു കാഴ്ച. ആ കഥാപത്രം ആരെന്ന ധർണ കൊടുക്കുന്നതാണ് ആ ചങ്ങല തെളിയിപ്പിക്കുന്നതു. പിന്നീട് പല കാഴ്ചകളും കണ്ടിട്ടുണെങ്കിലും ആ സീൻ മനസ്സിൽനിന്നും മാറുന്നില്ല. ഈ ദിവസങ്ങളിൽ വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചില ചിത്രങ്ങൾ ഉണ്ട് , അത് ചങ്ങലക്കിട്ട ചെറുപ്പക്കാരെയാണ് […]

പഞ്ചായത്ത് വൈസ് പ്രസി‍ഡൻറിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പി. വി. ശ്രീനിജിൻ എംഎൽഎയ്ക്കെതിരെ കേസ്

കൊച്ചി: എറണാകുളം കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസി‍ഡൻറിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പി. വി. ശ്രീനിജിൻ എംഎൽഎയ്ക്കെതിരെ കേസ്. കുന്നത്തുനാട് പൊലീസാണ് കേസെടുത്തത്. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി യോഗത്തിനിടെ എംഎൽഎ അടക്കം പത്ത് പ്രതികൾ അതിക്രമച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പുലഭ്യം പറഞ്ഞെന്നും ഓഫീസിന് പുറത്ത് നിർത്തിയിട്ട പരാതിക്കാരൻറെ കാറിൻറെ കണ്ണാടി അടുച്ചു തകർത്തുവെന്നുമാണ് എഫ്ഐആർ. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് ശ്രീനിജിനെയും പ്രതി ചേർത്തത്. കഴിഞ്ഞ ഡിസംബർ 21നായിരുന്നു കേസിനാസ്പദമായ സംഭവം.

ചാനൽ ചർച്ചയിലെ വിദ്വേശ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേശ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. ജാമ്യ ഹ‍ർജി തള്ളിയ സാഹചര്യത്തിൽ പിസി ജോർജ് ഹൈക്കോടതിയെ സമീപിക്കും. നാളെ ഹൈകോടതിയിൽ ജാമ്യ അപേക്ഷ നൽകാനാണ് തീരുമാനം. വിദ്വേഷ പരാമർശത്തിൽ പിസി ജോർജിനെതിരെ ഈരാറ്റുപേട്ട പൊലീസ് ആണ് കേസെടുത്തത്. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലാണ് നടപടി. യൂത്ത് ലീഗിൻറെ പരാതിയിലാണ് […]

മലയാളി കോൺഗ്രസ് നേതാവ് കാനഡയിൽ അന്തരിച്ചു

എഡ്മിന്റൻ: കാനഡയിലെ എഡ്മിന്റിൽ മലയാളി കോൺഗ്രസ് നേതാവ് ടി.സി. സെബാസ്റ്റ്യൻ (മണി -74) അന്തരിച്ചു. ആലക്കോട് പ്രദേശത്തെ ആദ്യകാല കോൺഗ്രസ് നേതാവും ആലക്കോട് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റുമായിരുന്നു അദ്ദേഹം. ഭാര്യ മേരിക്കുട്ടിയോടൊപ്പം മകളുടെ കുടുംബത്തോടൊപ്പം എഡ്മിന്റിൽ താമസിച്ചു വരികയായിരുന്നു. മക്കൾ: റിൻസി (ഭർത്താവ് പി.വി. ബൈജു – കാലടി), റിജോഷ് (ഭാര്യ ജിഷ – മണിക്കടവ്, ഓസ്‌ട്രേലിയ), പരേതനായ റിനിൽ. സഹോദരങ്ങൾ: ഏബ്രഹാം (കുനാതപുരം), തോമസ് (ഗബ്രി – കർണാടക), ജെയിംസ് (ആലക്കോട്), തങ്കമ്മ (പരപ്പ), […]

പരിശോധന ശക്തം; യുഎസിൽനിന്ന് അനധികൃതമായി കാനഡയിലേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാരെ തടയുന്നതിൻ്റെ വിഡിയോ പുറത്തുവിട്ട് ആർസിഎംപി

ഓട്ടവ: പുതിയ ട്രംപ് ഭരണകൂടത്തിൻ്റെ സമ്മർദ്ദത്തിനിടയിൽ, യുഎസിൽനിന്ന് അനധികൃതമായി കാനഡയിലേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാരെ തടയുന്നതിൻ്റെ വിഡിയോ പുറത്തുവിട്ട് ആർസിഎംപി. കഴിഞ്ഞ മാസം മാനിറ്റോബയിലെ എമേഴ്‌സൺ ബോർഡർ ക്രോസിങിന് സമീപം മൗണ്ടീസ് കുടിയേറ്റക്കാരെ തടഞ്ഞതായി അധികൃതർ അറിയിച്ചു. ജനുവരി 14ന് അർദ്ധരാത്രി അനധികൃതമായി അതിർത്തി കടന്ന് പിടിയിലായ ആറ് പേരുടെ തെർമൽ ഇമേജിങ് വിഡിയോയിൽ കാണാം. ആർസിഎംപി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയതോടെ കുടിയേറ്റക്കാർ വനപ്രദേശത്തേക്ക് ഓടുന്നതും തൊട്ടുപിന്നാലെ വാഹനങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ പിന്തുടരുന്നതും വിഡിയോയിൽ വ്യക്തമാണ്. തുടർന്ന് ആറ് […]

വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

വാഷിങ്ടൺ: ട്രാൻസ്‌ജെൻഡറുകൾക്കെതിരേ അടുത്ത നീക്കവുമായി ട്രംപ് രംഗത്തെത്തി. വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ച ഉത്തരവിൽ ഒപ്പുവെച്ചു. ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വനിതാ ടീമുകളിൽ മത്സരിക്കാൻ അനുവദിക്കുന്ന സ്‌കൂളുകൾക്ക് ഫെഡറൽ ഫണ്ട് നിഷേധിക്കാൻ സർക്കാർ ഏജൻസികൾക്ക് അധികാരമുണ്ടെന്നും ഉത്തരവിൽ പറയുന്നു. ട്രാൻസ്ജെൻഡറുകൾ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. 2028ൽ ലൊസാഞ്ചലസിൽ നടക്കുന്ന ഒളിംപിക്സിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളുടെ നിയമങ്ങൾ മാറ്റാൻ അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയെ […]

മസ്‌കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ് നാടകം കളിക്കുന്നു; മസ്‌കിനെതിരേ തൊഴിലാളി സംഘടനകൾ

വാഷിംഗ്ടൺ: അമേരിക്കൻ കാര്യക്ഷമതാ വകുപ്പിന്റെ സർവ നിയന്ത്രണവും നല്കി അതിന്റെ തലപ്പത്ത് പ്രസിഡന്റ് ട്രെംപ് അവരോധിച്ച ശതകോടീശ്വരൻ എലോൺ മസ്‌കിന്റെ നടപടികളിൽ തൊഴിലാളികൾക്കിടയിൽ കടുത്ത അമർഷം. ഈ സാഹചര്യത്തിൽ മസ്‌കിനെ തൊഴിലാളിവിരുദ്ധ നടപടികളിൽ നിന്ന് പിന്തിരിപ്പിക്കാൻ തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷനായ എ.എഫ്.എൽ.-സി.ഐ.ഒ രംഗത്തെത്തി. ജീവിക്കിക്കാനായി ജോലിയെടുക്കുന്ന തൊഴിലാളികൾക്കെതിരെ മസ്‌കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ് നാടകം കളിക്കുയാണെന്ന് സംഘടന കുറ്റപ്പെടുത്തി. സർക്കാരിന്റെ പ്രവർത്തനങ്ങളേയും എ.എഫ്.എൽ.-സി.ഐ.ഒ. പ്രസിഡന്റ് ലിസ് ഷുലർ വിമർശിച്ചു. കാര്യക്ഷമതാ വകുപ്പിന്റെ നിലപാടുകൾക്കെതിരേ പലതരത്തിലുള്ള പ്രചാരണം ആരംഭിക്കുയാണ് […]