newsroom@amcainnews.com

5 THINGS YOU CAN DO TO HELP SPEED UP YOUR IMMIGRATION CASE

Sovmya George, Esq.Attorney/FounderLaw Office of Sovmya George, PLLC It may seem like USCIS is taking forever to adjudicate your immigration case. This could be due to the multitude of applicants and petitioners every year from around the world trying to gain status in the United States, coupled with the limited number of USCIS officers employed […]

ചൈനയില്‍ നിന്ന് പാഴ്‌സലുകള്‍ വേണ്ട, കത്ത് മതി: യുഎസ് പോസ്റ്റല്‍ സര്‍വീസ്

വാഷിംഗ്ടൺ ഡി സി : ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുമുള്ള പാഴ്‌സലുകള്‍ ഇനിമുതൽ സ്വീകരിക്കില്ലെന്ന് യുഎസ് പോസ്റ്റല്‍ സര്‍വീസ് (യുഎസ് പി എസ്). അതേസമയം കത്തുകൾക്ക് നിരോധനം ഇല്ലെന്നും ഏജൻസി വ്യക്തമാക്കി. എന്നാൽ ഇതിനുള്ള കാരണം ഏജൻസി വ്യക്തമാക്കിയിട്ടില്ല. ചൈനീസ് ഇറക്കുമതിക്ക് 10% അധിക തീരുവ ഈടാക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ചൈനയും അമേരിക്കന്‍ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തിയതായി അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുഎസ് പോസ്റ്റല്‍ സര്‍വീസിന്റെ നടപടി.

നിലവിലെ എഫ്ഐആർ തൃപ്തികരമല്ല, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ കൂടി ചേർക്കണം, കേവലം സ്ഥലംമാറ്റമല്ല വേണ്ടത്; പത്തനംതിട്ട പൊലീസ് അതിക്രമത്തിൽ പൊലീസുകാർക്കെതിരേയുള്ള നടപടി തൃപ്തികരമല്ലെന്ന് മർദനമേറ്റ സിത്താര

പത്തനംതിട്ട: പത്തനംതിട്ട പൊലീസ് അതിക്രമത്തിൽ പൊലീസുകാർക്കെതിരെയുള്ള നടപടി തൃപ്തികരമല്ലെന്ന് മർദനമേറ്റ സിത്താര. കേവലം സ്ഥലംമാറ്റമല്ല വേണ്ടതെന്ന് സിതാര പറഞ്ഞു. പട്ടികജാതി പട്ടികവർ​ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം. നിലവിലെ എഫ്ഐആർ തൃപ്തികരമല്ല. എസ്ഐ അടക്കമുള്ള ഉദ്യോ​ഗസ്ഥർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ കൂടി ചേർക്കണമെന്നും മർദനത്തിൽ പരിക്കേറ്റ സിത്താര ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുമെന്ന് മർദ്ദനമേറ്റ സിത്താരയും കുടുംബവും അറിയിച്ചു. ഇന്നലെ രാത്രി 11 മണിയോടെ പത്തനംതിട്ട അബാൻ ജംഗ്ഷനിലായിരുന്നു സംഭവം. വിവാഹാനുബന്ധിച്ച ചടങ്ങിന് പോയി മടങ്ങിവന്ന കോട്ടയം സ്വദേശികൾ […]

മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റിയെടുക്കും; ഗാസ മുനമ്പ് ഏറ്റെടുക്കാൻ യുഎസ് തയാറാണെന്ന നിർണായക പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: ഗാസ മുനമ്പ് ഏറ്റെടുക്കാൻ യുഎസ് തയാറാണെന്ന നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഗാസയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യുഎസ് ആഗ്രഹിക്കുന്നുവെന്നു ട്രംപ് പറഞ്ഞു. ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചർച്ച കഴിഞ്ഞദിവസം ആരംഭിച്ചതിനു പിന്നാലെയാണു ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ഇതു ചർച്ചകളെ പ്രതികൂലമായി ബാധിച്ചേക്കും. ‘ഗാസയെ […]

അമേരിക്കയിൽ 7.25 ലക്ഷം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർ ഉള്ളതായി റിപ്പോർട്ട്; അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശനനടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോവുകയാണ്. നിരവധി പേരെ പിടികൂടി സൈനിക വിമാനങ്ങളിൽ കയറ്റി അവരുടെ രാജ്യങ്ങളിലേക്ക് അച്ചു. നിയമവിരുദ്ധമായി കുടിയേറിയ ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഇന്ത്യയിലെത്തി. ഏകദേശം 7,25,000 ഇന്ത്യക്കാർ അമേരിക്കയിൽ അനധികൃതമായി കഴിയുന്നതായാണ് റിപ്പോർട്ട്. പേവ് റിസർച്ച് സെന്ററിന്റെ കണക്കുകൾ പ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മെക്‌സിക്കോയും എൽസാൽവദോറും ആണ് അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനത്ത്. നാടുകടത്താനായി കണ്ടെത്തിയ 15 ലക്ഷം അധികൃത കുടിയേറ്റക്കാരിൽ 18,000 […]

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം അമൃത്സറിൽ

ന്യൂഡൽഹി : യുഎസിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരുമായുള്ള യുഎസ് സൈനിക സി -17 ട്രാൻസ്പോർട്ട് വിമാനം അമൃത്സറിൽ എത്തി. അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 205 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രണ്ടാം തവണ ഭരണത്തിലെത്തിയ ശേഷം ഇന്ത്യക്കാരുടെ ആദ്യ നാടുകടത്തലാണിത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ ട്രംപ് ഭരണകൂടം ഇതുവരെ സൈനിക വിമാനങ്ങൾ ഉപയോഗിച്ചിരുന്നു. ടെക്സസിലെ സാൻ അന്റോണിയോയിൽ നിന്ന് പറന്നുയർന്ന യുഎസ് വ്യോമസേനാ വിമാനം പഞ്ചാബിലെ അമൃത്സറിലെ ശ്രീ ഗുരു […]

ആഴ്ചകൾ നീണ്ട ചർച്ചകൾ സമവായത്തിലെത്തിയില്ല; ഹോണ്ടയുമായുള്ള ലയന കരാറിൽനിന്ന് നിസ്സാൻ പിന്മാറിയതായി റിപ്പോർട്ട്

ടോക്യോ: ആഗോള മത്സരക്ഷമത വീണ്ടെടുക്കുന്നതിനായി ഇരു ബ്രാൻഡുകളും സംയോജിപ്പിച്ച് മുന്നേറുന്നതിനായി ഹോണ്ട മോട്ടോർ കമ്പനിയുമായി ചേർന്ന് ഒപ്പുവെച്ച കരാറിൽനിന്ന് നിസ്സാൻ മോട്ടോർ കമ്പനി പിന്മാറിയതായി ബുധനാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടൈ-അപ്പിന്റെ നിബന്ധനകൾ ഇരുകമ്പനികളും ചർച്ച ചെയ്തുവരികയായിരുന്നു. പരസ്പരം മത്സരിച്ചിരുന്ന ഹോണ്ടയും നിസ്സാനും കരാർ പ്രകാരം ഒന്നായി ചേർന്നുകൊണ്ട് വിപണിയെ നേരിടാനും 2026ൽ രണ്ട് ബ്രാൻഡുകളെയും ഒരൊറ്റ ഹോൾഡിംഗ് കമ്പനിയുടെ കീഴിൽ കൊണ്ടുവരുകയും ചെയ്യുമായിരുന്നു. എന്നാൽ ഏഴ് ആഴ്ചയോളം ചർച്ചകൾ നടത്തിയിട്ടും പ്രധാനപ്പെട്ട പലകാര്യങ്ങളിലും യോജിപ്പിലോ […]

ഇന്ത്യക്കാരെയും നാടുകടത്തി ഡോണൾഡ്‌ ട്രംപ്; 104 കുടിയേറ്റക്കാരുമായി അമേരിക്കന്‍ വ്യോമസേനാ വിമാനം അമൃത്സറിലെത്തി

അമൃത്സര്‍: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരെയും തിരിച്ചയച്ചു. 104 പേരുമായി അമേരിക്കന്‍ വ്യോമസേനാ വിമാനം പഞ്ചാബിലെ അമൃത്സറിലെത്തി. വ്യോമസേനാ വിമാനമായ സി-17ലാണ് ഇവരെ അമൃത്സര്‍ വിമാനത്താവളത്തിലെത്തിച്ചത്. അമേരിക്കയിലെ സാന്‍ അന്റോണിയോയില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്കാണ് വിമാനം പുറപ്പെട്ടത്. പഞ്ചാബില്‍ നിന്നുള്ള മുപ്പത് പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരും ചണ്ഡിഗഡില്‍ നിന്നുള്ള രണ്ടുപേരുമാണ് സംഘത്തിലുള്ളത്. എട്ടിനും പത്തിനുമിടയില്‍ പ്രായമുള്ള കുട്ടികളടങ്ങിയ കുടുംബങ്ങളും സംഘത്തിലുണ്ട്. ഇപ്പോഴെത്തിയവരില്‍ കുറ്റകൃത്യ പശ്ചാത്തലമുള്ളവരില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പഞ്ചാബ് പൊലീസ്, സിഐഎസ്എഫ് […]

ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള യുഎസ് തീരുമാനം: അതേ നാണയത്തിൽ തിരിച്ചടിക്കാൻ ചൈനയും; പ്രതികാര താരിഫ് ചുമത്തുമെന്ന് ചൈന

ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തോട് അതേ നാണയത്തിൽ തിരിച്ചടിക്കാൻ ചൈനയും. അമേരിക്കൻ ഇത്പ്പന്നങ്ങൾക്ക് പ്രതികാര താരിഫ് ചുമത്തുമെന്ന് ചൈന അറിയിച്ചു. യുഎസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കൽക്കരി, ദ്രവീകൃത പ്രകൃതിവാതക ഉത്പ്പന്നങ്ങൾക്ക് 15 ശതമാനം ഇറക്കുമതി തീരുവയും അസംസ്‌കൃത എണ്ണ, കാർഷിക യന്ത്രങ്ങൾ, വലിയ ഡിസ്‌പ്ലേസ്‌മെന്റ് ഓട്ടോമൊബൈലുകൾ, പിക്കപ്പ് ട്രക്കുകൾ എന്നിവയ്ക്ക് 10 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നും ചൈന.ടങ്സ്റ്റൻ അനുബന്ധ സാധനങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും പിവിഎച്ച് കോർപറേഷൻ, കാൽവിൻ ക്ലെയിൻ, ഇല്ലുമിന […]

ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ചൈനയിൽനിന്നോ ഹോങ്കോങ്ങിൽനിന്നോ പാഴ്‌സലുകൾ സ്വീകരിക്കില്ലെന്ന് യുഎസ് പോസ്റ്റൽ സർവീസ്; കത്തുകൾ സ്വീകരിക്കും

ചൈനയിൽനിന്നും ഹോങ്കോങ്ങിൽനിന്നുമുള്ള പാഴ്‌സലുകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചതായി യുഎസ് പോസ്റ്റൽ സർവീസ് (യുഎസ് പിഎസ്). എന്നാൽ കത്തുകൾ സ്വീകരിക്കുമെന്നും യുഎസ് യുഎസ് പിഎസ് അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ചൈനയിൽ നിന്നോ ഹോങ്കോങ്ങിൽ നിന്നോ പാഴ്‌സലുകൾ സ്വീകരിക്കില്ലെന്നാണ് കമ്പനി പ്രസ്താനവനയിലുടെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത്തരമൊരു നടപടി സ്വീകരിക്കാനുളള കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയിൽ നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 10% അധിക തീരുവ ഏർപ്പെടുത്തിയതിയിരുന്നു. പിന്നാലെ ചൈനയും അമേരിക്കൻ […]