ട്രംപ് ഇഫക്ട്; ഡോളറിനെതിരെ കനത്ത മൂല്യത്തകർച്ചയിൽ രൂപ, വ്യാപാര യുദ്ധത്തിൻ്റെ സൂചനകൾ ഏഷ്യൻ വിപണികളെ ബാധിച്ചു

ഡോളറിനെതിരെ കനത്ത മൂല്യത്തകർച്ചയിൽ രൂപ. രൂപയുടെ മൂല്യം ആദ്യമായി 87 എന്ന ലെവലിൽ എത്തി. അമേരിക്കയുടെ പുതിയ നികുതി നയങ്ങൾ ആണ് രൂപയുടെ മൂല്യം കുത്തനെ ഇടിയാൻ കാരണം. വ്യാപാര യുദ്ധത്തിൻ്റെ സൂചനകൾ ഏഷ്യൻ വിപണികളെ ബാധിച്ചിട്ടുണ്ട്. രൂപയുടെ മാതമല്ല യുവാൻ ഉൾപ്പെടെ മറ്റ് ഏഷ്യൻ കറൻസികളുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ ചരിത്രത്തിലാദ്യമായാണ് ഈ ലെവലിലേക്ക് താഴുന്നത്. വെള്ളിയാഴ്ചത്തെ വിനിമയ നിരക്ക് താരതമ്യം ചെയ്യുമ്പോൾ 0.6 ശതമാനമാണ് മൂല്യത്തിൽ ഇടിവ്. രാവിലെ 87.14 […]
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്നു; 32കാരി പിടിയിൽ

ലക്നൗ: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്ന 32കാരി പിടിയിലായി. ഉത്തർപ്രദേശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവ് തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിബന്ധിച്ചിരുന്നെന്നും വേറെ നിവൃത്തിയില്ലാത്ത കൊലപാതകത്തിലേക്ക് എത്തിയതാണെന്നും യുവതി പറഞ്ഞു. ബറേലി സ്വദേശിയായ ഇഖ്ബാൽ എന്നയാളുടെ മൃതദേഹം രണ്ട് ദിവസം മുമ്പാണ് സ്വന്തം വീടിന് സമീപം കണ്ടെത്തിയത്. ഇഖ്‍ബാലിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ അന്വേഷണം തുടങ്ങി. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഇഖ്ബാൽ യുവതിയുടെ ഗ്രാമത്തിൽ പല വീടുകളിലും സന്ദർശിച്ചിരുന്നു. […]
കോളജിലെ ശുചിമുറിയിൽ കുട്ടിക്ക് ജന്മം നൽകി വിദ്യാർത്ഥിനി; മാലിന്യക്കൂനയിൽ കുട്ടിയെ ഒളിപ്പിച്ച ശേഷം ക്ലാസ് മുറിയിലെത്തിയ വിദ്യാർത്ഥിനി കുഴഞ്ഞുവീണതോടെ വിവരം പുറംലോകമറിഞ്ഞു

കുംഭകോണം: തമിഴ്നാട്ടിലെ കുംഭകോണത്ത് കോളജിലെ ശുചിമുറിയിൽ കുട്ടിക്ക് ജന്മം നൽകി വിദ്യാർത്ഥിനി. കുട്ടിയെ ശുചിമുറിക്ക് സമീപത്തെ മാലിന്യക്കൂനയിൽ കുട്ടിയെ ഒളിപ്പിച്ച ശേഷം ക്ലാസ് മുറിയിലെത്തിയ വിദ്യാർത്ഥിനി കുഴഞ്ഞുവീണു. പിന്നാലെ കോളേജ് അധികൃതർ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് അൽപം മുൻപ് പ്രസവം നടന്നതായി വ്യക്തമായത്. പിന്നാലെ നടത്തിയ പരിശോധനയിൽ മാലിന്യക്കൂനയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ചയാണ് കുംഭകോണത്തെ കോളേജിൽ അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. കനത്ത രക്തസ്രാവത്തേ തുടർന്നാണ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ തളർന്നുവീണത്. പിന്നാലെ ആംബുലൻസിൽ വിദ്യാർത്ഥിനിയെ സർക്കാർ ആശുപത്രിയിൽ […]
സൈന്യത്തിൽ ജോലി കിട്ടിയശേഷം കാമുകൻ ബന്ധം ഉപേക്ഷിച്ചു; പാലക്കാട് വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ കാമുകനെതിരെ പരാതിയുമായി കുടുംബം. പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂർ സ്വദേശി ഗ്രീഷ്മയാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്. വിദ്യാർത്ഥിനിയെ കാമുകൻ കബളിപ്പിച്ചതായാണ് പരാതി. സൈന്യത്തിൽ ജോലി കിട്ടിയശേഷം കാമുകൻ ഗ്രീഷ്മയുമായുള്ള ബന്ധം ഉപേക്ഷിച്ചതായാണ് ആരോപണം.കാമുകൻ ബന്ധം ഉപേക്ഷിച്ചതിൻറെ മനോവേദനയിലാണ് ജീവനൊടുക്കിയതെന്ന് ഗ്രീഷ്മയുടെ കുടുംബം ആരോപിച്ചു. കാമുകൻ കബളിപ്പിച്ചത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടികാണിച്ച് ഗ്രീഷ്മയുടെ മരണത്തിൽ […]
സ്കൂൾ വിദ്യാർത്ഥി ഫ്ളാറ്റ് സമുച്ചയത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം: പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തെളിവെടുപ്പ് തുടങ്ങി

കൊച്ചി: കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിയായ മിഹിർ അഹമ്മദ് ഫ്ളാറ്റ് സമുച്ചയത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തെളിവെടുപ്പ് തുടങ്ങി. എറണാകുളം കാക്കനാട് കളക്ടറേറ്റിലുള്ള വിദ്യാഭ്യാസ വകുപ്പ് ഓഫീസിലാണ് തെളിവെടുപ്പ്. ആത്മഹത്യ ചെയ്ത മിഹിർ അഹമ്മദിൻറെ രക്ഷിതാക്കളും ആരോപണവിധേയരായ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും തെളിവെടുപ്പിനെത്തി. കുട്ടി പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെയും മുമ്പ് പഠിച്ചിരുന്ന ജെംസ് അക്കാദമിക്കെതിരെയും രക്ഷിതാക്കൾ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മൊഴി നൽകിയെന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രിയുടെ […]
രാജ്യത്തെ ജനപ്രിയ കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ വിൽപ്പനയിൽ ഇടിവ്

രാജ്യത്തെ ജനപ്രിയ കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2025 ജനുവരിയിൽ മൊത്തം 80,304 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വർഷം ജനുവരി 2024 നെ അപേക്ഷിച്ച് ഏഴ് ശതമാനം കുറവാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ കമ്പനി 86,125 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. കമ്പനിയുടെ മൊത്തം ആഭ്യന്തര വിൽപ്പന 78,159 യൂണിറ്റാണ്, ഇത് കഴിഞ്ഞ വർഷം ജനുവരി 2024 ലെ 84,276 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഏഴ് ശതമാനം ഇടിവ് കാണിക്കുന്നു. ഇവികൾ വിൽക്കുന്നതിൽ രാജ്യത്തെ ഒന്നാം നമ്പർ […]
സംസ്ഥാനത്ത് അമോക്സിലിൻ, പാരാസെറ്റാമോൾ ഗുളികകൾ അടക്കം ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉൽപാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ ONDEM-4 (Ondansetron Tablets IP), Alkem […]
ഉയർന്ന താരിഫുകൾ മൂലമുള്ള സാമ്പത്തിക ”വേദന”കളുടെ മൂല്യം അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഉറപ്പു

വാഷിംഗ്ടൺ: ഉയർന്ന താരിഫുകൾ ഏർപ്പെടുത്തിയത് മൂലം രാജ്യത്തിനും ജനങ്ങൾക്കും സാമ്പത്തിക ”വേദന”കൾ ഉണ്ടാകുമെന്ന് തുറന്ന് സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. എന്നാൽ ഈ വേദനയുടെ മൂല്യം ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ എന്നതായിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കുറഞ്ഞ നികുതി, മികച്ച സൈനിക സംരക്ഷണം, താരിഫുകൾ ഇല്ല തുടങ്ങിയ ആനുകൂല്യങ്ങൾ എന്നിവ അംഗീകരിക്കാൻ തയ്യാറായാൽ കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന തന്റെ ആഹ്വാനം ട്രംപ് ആവർത്തിച്ചു. വ്യാപാര പങ്കാളികളായ കാനഡ, മെക്‌സിക്കോ, ചൈന എന്നിവയ്ക്കെതിരായ തന്റെ നിർദ്ദിഷ്ട താരിഫുകൾ […]
കാനഡയിൽ നിർമിച്ച ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള സമയമാണിത്, നമുക്ക് നമ്മുടെ പങ്ക് നിർവഹിക്കാം; തിരിച്ചടി നൽകാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഒട്ടാവ: കാനഡയ്ക്കുമേൽ 25 ശതമാനം കനത്ത തീരുവ ചുമത്തിയ യുഎസിലെ ട്രംപ് ഭരണകൂടത്തിന് തിരിച്ചടി നൽകാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. യുഎസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുകയും കനേഡിയൻ നിർമിത ഉൽപ്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കാനുമാണ് ട്രൂഡോയുടെ ആഹ്വാനം. ”ഇവിടെ കാനഡയിൽ നിർമിച്ച ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള സമയമാണിത്. ലേബലുകൾ പരിശോധിക്കുക. നമുക്ക് നമ്മുടെ പങ്ക് നിർവഹിക്കാം. നമുക്ക് കഴിയുന്നിടത്തെല്ലാം കാനഡ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക,” ട്രൂഡോ ട്വീറ്റ് ചെയ്തു, അതേസമയം യുഎസിൽ നിന്നുള്ള നൂറുകണക്കിന് ഉൽപ്പന്നങ്ങൾക്ക് കാനഡ […]
യുഎസ് താരിഫിന് മദ്യത്തിലൂടെ കാനഡയുടെ തിരിച്ചടി: യുഎസ് മദ്യം പിൻവലിച്ച് പ്രവിശ്യകൾ

താരിഫുകളിൽ നിന്ന് യുഎസിനെ പിന്തിരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഫെഡറൽ സർക്കാരിന്‍റെ പദ്ധതിയ്ക്ക് ഉത്തേജനം നൽകി യുഎസ് മദ്യം പിൻവലിച്ച് കനേഡിയൻ പ്രവിശ്യകൾ. ചൊവ്വാഴ്ച മുതൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതോടെ രൂക്ഷമായ വ്യാപാര സംഘർഷത്തിലെ പ്രധാന ഘടകമായി മദ്യത്തെ ഉപയോഗിക്കാൻ കാനഡയിലെ നിരവധി പ്രവിശ്യകൾ തയ്യാറെടുക്കുകയാണ്. ട്രംപ് താരിഫുകൾക്ക് മറുപടിയായി നിരവധി യുഎസ് ഉൽപ്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് കാനഡ തിരിച്ചടിച്ചു. പ്രതികാര താരിഫ് ആരംഭിക്കുന്ന ചൊവ്വാഴ്ച 3,000 കോടി ഡോളർ […]
