അഴിമതിക്കാരെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ഇതാണവസരം നന്നായിക്കോളൂ… കൈക്കൂലിക്കാരെ പൂട്ടാൻ പ്രത്യേക കർമ്മ പദ്ധതിയുമായി വിജിലൻസ്

തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിക്കാര ഉദ്യോഗസ്ഥരെ പിടികൂടാൻ പ്രത്യേക കർമ്മ പദ്ധതിയുമായി വിജിലൻസ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയതായി വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അറിയിച്ചു. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് എന്ന പ്രത്യേക പരിശോധനയിലൂടെ മാത്രം ജനുവരിയിൽ 9 അഴിമതിക്കാരായ ഉദ്യോഗസ്ഥരെയാണ് പിടികൂടിയയത്. ജനുവരി മാസത്തിൽ മാത്രമാണ് ഇത്രയധികം ഉദ്യോഗസ്ഥരെ കൈക്കൂലി കേസുകളിൽ പിടികൂടുന്നത്. എട്ട് സ്പോട്ട് ട്രാപ്പുകളിൽ നിന്നാണ് ഒമ്പതുപേരെ പിടികൂടാനായതെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ച് പൊതുജനങ്ങൾ വിവരം നൽകണമെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചു. ഒരു മാസത്തിനിടെ കൈക്കൂലി […]
ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 8 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

ബിജാപൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ബിജാപൂരിലെ ഗംഗലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ ഏറ്റുമുട്ടലിൽ 8 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ മാവോയിസ്റ്റുകളുണ്ടെന്ന സംശയത്തെ തുടർന്ന് തെരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 8.30 ഓടെയാണ് വനമേഖലയിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടിയത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി), സ്പെഷ്യൽ ടാസ്ക് […]
പാസ്പോർട്ട് കോടതി പിടിച്ചുവച്ചു; പക്ഷേ, പ്രതി അമേരിക്കയിലേക്ക് പറന്നു! പാസ്പോർട്ടില്ലാതെ കുറ്റാരോപിതൻ പറന്നത് എങ്ങനെ? അമ്പരന്ന് സുപ്രീം കോടതി

ദില്ലി: പാസ്പോർട്ട് പിടിച്ചുവച്ചിരിക്കെ പ്രതി അമേരിക്കയിലേക്ക് പറന്നതിൽ അമ്പരപ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതി. ഈ പ്രതിയെ രാജ്യത്തെത്തിക്കാനും അറസ്റ്റ് ചെയ്ത് വിചാരണ നടത്താനും സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ പ്രതി, പാസ്പോർട്ട് കോടതി പിടിച്ചുവെച്ചിരിക്കവെയാണ് അമേരിക്കയിലെത്തിയത്. ഇക്കാര്യം അറിഞ്ഞതോടെ പാസ്പോർട്ട് ഇല്ലാതെ എങ്ങനെയാണ് കുറ്റാരോപിതൻ യുഎസിലേക്ക് പറന്നതെന്ന് ജസ്റ്റിസുമാരായ സുധാൻഷു ദുലിയ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് അഭിഭാഷകനോട് ചോദിച്ചു. ‘എങ്ങനെയാണ് ഒരു പ്രതിക്ക് പാസ്പോർട്ട് ഇല്ലാതെ രാജ്യംവിട്ട് യു എസിലേക്ക് […]
ഭർത്താവുമായി ഔദ്യോഗികമായി പിരിഞ്ഞ് വീണ നായർ; കുടുംബ കോടതിയിലെത്തി അവസാന നടപടികളും പൂർത്തിയാക്കി

തിരുവനന്തപുരം: ഭർത്താവുമായി ഔദ്യോഗികമായി പിരിഞ്ഞ് സീരിയൽ താരം വീണ നായർ. കുടുംബ കോടതിയിൽ എത്തിയാണ് വിവാഹ മോചനത്തിൻറെ അവസാന നടപടികളും വീണ നായരും ആർജെ അമനും പൂർത്തിയാക്കുന്നതിൻറെ വീഡിയോകളാണ് ഇപ്പോൾ വിവിധ യൂട്യൂബ് ചാനലുകൾ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ തന്നെ ഇരുവരും പിരിയുന്നു എന്ന വാർത്ത വന്നിരുന്നു. ഭർത്താവിൽ നിന്നും അകന്നാണ് കഴിയുന്നതെന്നും നിയമപരമായ വിവാഹമോചനത്തിന് ശ്രമം നടക്കുന്നവെന്നും വീണ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ”എന്റെ മോൻ നല്ല ഹാപ്പിയാണ്. അവൻ […]
വസതിയിലെ ഇഡി റെയ്ഡിനിടെ വക്രംഗീ ലിമിറ്റഡിൻ്റെ ചെയർമാൻ ദിനേശ് നന്ദവാന കുഴഞ്ഞുവീണ് മരിച്ചു

മുംബൈ: വസതിയിലെ ഇഡി റെയ്ഡിനിടെ ടെക്നോളജി കമ്പനിയായ വക്രംഗീ ലിമിറ്റഡിൻ്റെ എക്സിക്യൂട്ടീവ് ചെയർമാൻ ദിനേശ് നന്ദവാന കുഴഞ്ഞുവീണ് മരിച്ചു. മുംബൈ അന്ധേരിയിലെ വീട്ടിൽ വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന നടക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം നേരിട്ട ദിനേശ് നന്ദവാനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 62കാരനായ കോടീശ്വരന് ഹൃദയാഘാതം നേരിട്ടതായാണ് പ്രാഥമികമായ വിലയിരുത്തൽ. ജലന്ധറിൽ നിന്നുള്ള ഇഡി സംഘമാണ് ദിനേശ് നന്ദവാനയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. രാവിലെ 11.30ഓടെയായിരുന്നു സംഭവം. സംഭവത്തിൽ പൊലീസ് അപകട മരണത്തിനുള്ള കേസ് എടുത്തിട്ടുണ്ട്. […]
സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി; സോഫ്റ്റ്വെയറിലുണ്ടായ സാങ്കേതിക പ്രശ്നമെന്ന് വിശദീകരണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി. ട്രഷറിയിലെ സോഫ്റ്റ്വെയറിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് ശമ്പള വിതരണം വൈകുന്നതെന്നാണ് ട്രഷറി അധികൃതരുടെ വിശദീകരണം. രാത്രിയ്ക്ക് മുമ്പ് മുഴുവൻ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. സാധാരണയായി ഒന്നാം തീയതി രാവിലെ തന്നെ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നതാണ്. എന്നാൽ, ഇത്തവണ വൈകുന്നേരമായിട്ടും ട്രഷറിയിലെ പല വകുപ്പുകളിലെ ജീവനക്കാർക്കും ശമ്പളം ലഭിച്ചില്ല. ചില വകുപ്പുകളിലെ ജീവനക്കാർക്ക് മാത്രമാണ് ശമ്പളം ലഭിച്ചത്. ഏതാനും മാസം മുമ്പ് ഒന്നാം തീയതിക്ക് മുമ്പ് […]
ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്; ജില്ലയ്ക്ക് അവധി, മദ്യനിരോധനം 12ന് വൈകുന്നേരം മുതൽ

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം മാർച്ച് 13ന് നടക്കും. ഉത്സവത്തോടനുബന്ധിച്ച് 30 വാർഡുകൾ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊങ്കാല ദിവസമായ മാർച്ച് 13ന് ജില്ലയ്ക്ക് അവധി നൽകുന്നതിന് സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ആറ്റുകാൽ ട്രസ്റ്റ് ഓഫീസിൽ ചേർന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഉത്സവങ്ങളിൽ നിർബന്ധിത പിരിവ് പാടില്ല. ഉൽസവദിവസങ്ങളിലു0, പ്രത്യേകിച്ച് പൊങ്കാല ദിനത്തിലു0 ഭക്ഷണം, വെള്ളം വിതരണം ചെയ്യൽ എന്നിവയിൽ അതീവ […]
വീണ്ടും അതേ രീതിയിൽ തന്നെ പുറത്തായി! സഞ്ജുവിന്റെ ആരാധകരെ ഇളക്കിവിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല; നാലാം ടി20യിൽ നിരാശപ്പെടുത്തിയതിന് പിന്നാലെ പരിഹസിച്ച് മുൻ ക്രിക്കറ്റ് താരം

പൂനെ: ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിലും നിരാശപ്പെടുത്തിയിരുന്നു മലയാളി താരം സഞ്ജു സാംസൺ. പൂന, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു റണ്ണിനാണ് സഞ്ജു പുറത്തായത്. സാകിബ് മെഹ്മൂദിന്റെ ഷോർട്ട് ബോളിൽ പുൾ ഷോട്ടിന് ഷോട്ടിന് ശ്രമിച്ച് സ്ക്വയർ ലെഗിൽ ജോഫ്ര ആർച്ചർക്ക് ക്യാച്ച് നൽകുകയായിരുന്നു സഞ്ജു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇതേ രീതിയിൽ തന്നെയാണ് സഞ്ജു പുറത്തായത്. ഇന്നും മാറ്റമൊന്നുമുണ്ടായില്ല. ആദ്യ മൂന്ന് ടി20 മത്സരങ്ങളിൽ നിന്നായി 34 റൺസ് മാത്രമാണ് സഞ്ജു […]
എഫ്ബിഐയിൽ വലിയ മാറ്റത്തിന് കളമൊരുങ്ങുന്നു; ദിവസങ്ങൾക്കുള്ളിൽ രാജിവെക്കണം അല്ലെങ്കിൽ പുറത്താക്കും; ഉന്നത പദവികളിലെ മുതിർന്ന ഉദ്യോഗസ്ഥരോട് ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: എഫ്ബിഐ ഉന്നത പദവികളിൽ വലിയ മാറ്റം നടത്താൻ തയ്യാറെടുത്ത് ട്രംപ് ഭരണകൂടം. ഏതാനും മുതിർന്ന ഉദ്യോഗസ്ഥരോട് ദിവസങ്ങൾക്കുള്ളിൽ രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ പുറത്താക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എഫ്ബിഐ ഡയറക്ടറായി ട്രംപ് നാമനിർദ്ദേശം നടത്തിയ കാഷ് പട്ടേൽ സെനറ്റ് കൺഫർമേഷൻ ഹിയറിംഗിൽ താൻ പ്രതികാര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ എതിരാളികളെ ലക്ഷ്യം വെക്കുകയോ ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ പുതിയ തീരുമാനങ്ങൾ വന്നതോടെ അദ്ദേഹത്തിന് ഇക്കാര്യം അറിമായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട്. എഫ്ബിഒ ഡയറക്ടർ സ്ഥാനത്തു നിന്നും രാജിവെച്ച ക്രിസ്റ്റഫർ എ […]
ഗ്രീൻലാൻഡ് ‘വാങ്ങാനുള്ള’ ട്രംപിന്റെ വാഗ്ദാനം തമാശയല്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

വാഷിംഗ്ടൺ: ട്രംപ് ഗ്രീൻലാൻഡ് വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഗ്രീൻലാൻഡ് ‘വാങ്ങാനുള്ള’ ട്രംപിന്റെ വാഗ്ദാനം തമാശയല്ലെന്നും അദ്ദേഹം പറഞ്ഞു. മെഗിൻ കെല്ലി ഷോയ്ക്കിടെ ട്രംപ് ഗ്രീൻലാൻഡ് വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് റൂബിയോ ആവർത്തിച്ചു. ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ സൈനിക ബലപ്രയോഗം നടത്തുന്നത് പ്രസിഡന്റ് തള്ളിക്കളഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. അർധ സ്വയംഭരണാവകാശമുള്ള ഡാനിഷ് പ്രദേശം ഏറ്റെടുക്കുന്നത് അമേരിക്കയുടെ ദേശീയ താത്പര്യമാണെന്നും കൂട്ടിച്ചേർത്തു. ഇതൊരു തമാശയല്ലെന്നും ഭൂമി ഏറ്റെടുക്കുന്നതിനെക്കുറിച്ചല്ല നമ്മുടെ ദേശീയ താത്പര്യത്തിലാണെന്നും അത് പരിഹരിക്കേണ്ടതുണ്ടെന്നും റൂബിയോ പറഞ്ഞു. ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നത് […]