കാനഡയിൽ വാടകനിരക്ക് കുറയാൻ സാധ്യത

ഓട്ടവ : കാനഡയിലെ വാടകക്കാർക്ക് ചെറിയൊരു ആശ്വാസത്തിന് സാധ്യത. രാജ്യത്ത് ഈ വർഷം വാടകനിരക്ക് കുറയുമെന്ന് വിദഗ്ധർ. 2025-ൽ രാജ്യത്തുടനീളം കൂടുതൽ വീടുകൾ ലഭ്യമാകുന്നതോടെ പല നഗരങ്ങളിലും വാടകയിൽ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്തിന് ശേഷം കാനഡയിലെ പ്രധാന നഗരങ്ങളിൽ അടക്കം വാടകനിരക്ക് കുത്തനെ ഉയർന്നിരുന്നു. 2022-ൽ 12.1 ശതമാനവും 2023-ൽ 8.6 ശതമാനവുമാണ് വാടക വർധിച്ചത്. എന്നാൽ കഴിഞ്ഞ വർഷം അവസാനത്തോടെ 3.2% കുറഞ്ഞ് ശരാശരി വാടക 2109 ഡോളറിലെത്തിയിരുന്നു. ഇത് 17 മാസത്തെ […]
കാറിന്റെ ഗ്ലാസിലെ മഞ്ഞ് നീക്കാൻ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വൈപ്പറായി ഉപയോഗിച്ചു; ടെക്സസിൽ പിതാവിനെതിരെ കേസ്

ടെക്സസ്: ടെക്സസിൽ കുഞ്ഞിനെ വൈപ്പറായി ഉപയോഗിച്ച പിതാവിനെതിരെ കേസ്. കാറിന്റെ ഗ്ലാസിലെ മഞ്ഞ് തുടച്ച് നീക്കം ചെയ്യാനാണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ഉപയോഗിച്ചത്. വൈപ്പറായി കുഞ്ഞിനെ ഉപയോഗിക്കുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ടെക്സസിൽ അസാധാരണമായി ഉണ്ടായ ശൈത്യകാല കൊടുങ്കാറ്റിനിടെയാണ് കുഞ്ഞിനെ വൈപ്പറായി ഉപയോഗിച്ചത്. ടിക് ടോക്കിൽ വൈറലായ വിഡിയോ മാധ്യമപ്രവർത്തകൻ കെവിൻ സ്റ്റീലാണ് ഫേയ്സ്ബുക്കിൽ പങ്കു വച്ചത്. ഇതേ തുടർന്ന് പിതാവിനെതിരെ സമൂഹ മാധ്യമത്തിൽ വിമർശനം ഉയർന്നിരുന്നു. […]
മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുടെ ജന്മാവകാശ പൗരത്വം റദ്ദാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ബിൽ അമേരിക്കൻ സെനറ്റിൽ അവതരിപ്പിച്ചു

വാഷിങ്ടൺ: മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുടെ ജന്മാവകാശ പൗരത്വം റദ്ദാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ബിൽ അമേരിക്കൻ സെനറ്റിൽ അവതരിപ്പിച്ചു. രേഖകളില്ലാതെ രാജ്യത്തെത്തുന്ന കുടിയേറ്റക്കാരുടെയും താൽക്കാലിക വിസകളിൽ ജോലി ചെയ്യുന്നവരുടെയും മക്കളുടെ ജന്മാവകാശ പൗരത്വം റദ്ദാക്കാൻ ലക്ഷ്യമിട്ടുള്ള ബില്ലാണിതെന്നാണ് വിവരം. സെനറ്റർമാരായ ലിൻഡെ ഗ്രഹാം, ടെഡ് ക്രൂസ്, കാത്തീ ബ്രിട്ട് എന്നിവരാണ് ബിൽ അവതരിപ്പിച്ചത്. നിയമ വിരുദ്ധ കുടിയേറ്റക്കാരടക്കം ജന്മാവകാശ പൗരത്വം വ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണെന്നും ഇത് രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്നും മൂവരും ചൂണ്ടിക്കാട്ടി. ലോകത്ത് ജന്മാവകാശ പൗരത്വത്തിന് നിയന്ത്രണം ഏർപ്പെടുത്താത്ത […]
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിലെ ക്രിമിനലുകളെ പാർപ്പിക്കാൻ ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവികസേനാ കേന്ദ്രത്തിൽ പുതിയ തടവറ നിർമിക്കും; നിലവിലെ ശേഷി ഇരട്ടിയാക്കും

വാഷിങ്ടൻ: ക്യൂബയ്ക്കു സമീപം ഗ്വാണ്ടനാമോ ബേയിലുള്ള യുഎസ് നാവികസേനാ കേന്ദ്രത്തിൽ അനധികൃത കുടിയേറ്റക്കാരിലെ ക്രിമിനലുകളെ പാർപ്പിക്കാൻ പുതിയ തടവറ നിർമിക്കും. 30,000 പേരെ ഉൾക്കൊള്ളുന്ന ഇപ്പോഴത്തെ സംവിധാനത്തിന്റെ ശേഷി ഇരട്ടിയാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടു. പ്രധാനമായും ക്രിമിനൽ പശ്ചാത്തലമുള്ള അനധികൃത കുടിയേറ്റക്കാരെയാണ് പുതിയ തടവറയിൽ അടയ്ക്കുന്നത്. കൊടും ക്രിമിനലുകളെ തിരിച്ചയച്ചാലും മടങ്ങിയെത്താനുള്ള സാധ്യത നിലനിൽക്കുന്നതു കൊണ്ടാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവരുന്നതെന്ന് ട്രംപ് വിശദീകരിച്ചു. അനധികൃത കുടിയേറ്റക്കാർക്കായി ഇപ്പോൾത്തന്നെ ഗ്വാണ്ടനാമോയിൽ കേന്ദ്രമുണ്ട്. ഇതിനെപ്പറ്റിയുള്ള ചോദ്യത്തിനു […]
ഫ്രഞ്ച് സംസാരിക്കുന്ന ഇൻ്റർമീഡിയറ്റ് തലത്തിലുള്ള പുതുമുഖങ്ങൾക്കായി പുതിയ ഇമിഗ്രേഷൻ പാത്ത് വേ ആരംഭിച്ച് കാനഡ

ഒന്റാരിയോ: ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ഇൻ്റർമീഡിയറ്റ് തലത്തിലുള്ള പുതുമുഖങ്ങൾക്കായി പുതിയ ഇമിഗ്രേഷൻ പാത്ത് വേ ആരംഭിച്ച് കാനഡ.2024-ൽ തുടങ്ങിയ ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാമിലൂടെ ക്യുബെക്കിന് പുറത്തുള്ള കമ്മ്യൂണിറ്റി മുൻഗണനാ തൊഴിലുകളിൽ തൊഴിൽ വാഗ്ദാനമുള്ളവർക്ക്- നോമിനേറ്റ് ചെയ്യാനും കനേഡിയൻ സ്ഥിര താമസം (PR) സ്വീകരിക്കാനും കഴിയും. ന്യൂ ബ്രൺസ്വിക്കിലെ അക്കാഡിയൻ പെനിൻസുല, ഒൻ്റാറിയോയിലെ സഡ്ബറി, ടിമ്മിൻസ്, സുപ്പീരിയർ ഈസ്റ്റ് റീജിയൻ, മാനിറ്റോബയിലെ സെൻ്റ് പിയറി ജോളിസ്, ബ്രിട്ടീഷ് കൊളംബിയയിലെ കെലോവ്ന എന്നിവയാണ് പ്രോഗ്രാമിനായി തിരഞ്ഞെടുത്ത കമ്മ്യൂണിറ്റികൾ. […]
ആർഒആർ നൽകുന്നതിന് കൈക്കൂലി; 3000 രൂപ വാങ്ങി വലതുകാലിലെ സോക്സിനുള്ളിൽ ഒളിപ്പിച്ചു; അതിരപ്പിള്ളി വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം കൈക്കൂലിമായി പൊക്കി

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിലായി. അതിരപ്പിള്ളി വില്ലേജ് ഓഫീസർ കെഎൽ ജൂഡിനെയാണ് വിജിലൻസ് സംഘം കൈക്കൂലിമായി പിടികൂടിയത്. കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതു കാലിലെ സോക്സിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. സോക്സിനുള്ളിൽ നിന്നാണ് വിജിലൻസ് സംഘം പണം പിടിച്ചെടുത്തത്. ഭൂമി വിൽക്കുന്നതിന് മുമ്പ് എടുക്കുന്ന റെക്കോഡ് ഓഫ് റൈറ്റ്സ് സർട്ടിഫിക്കറ്റ് (ആർഒആർ) നൽകുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി വ്യക്തി വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെയാണ് വിജിലൻസിന് അപേക്ഷ നൽകിയ വ്യക്തി പരാതി […]
ബാലരാമപുരത്ത് രണ്ടുവയസുകാരിയുടെ കൊലപാതകം: ദുരൂഹത തുടരുന്നു, കുട്ടിയുടെ മരണത്തിൽ ശ്രീതുവിൻ്റെ പങ്ക് പരിശോധിക്കണമെന്ന് ഭർത്താവും ഭർതൃ പിതാവും

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിൻ്റെ കൊലപാതകത്തിൻ്റെ കാരണത്തിൽ ദുരൂഹത തുടരുന്നു. പ്രതിയായ അമ്മാവൻ ഹരികുമാറും കുഞ്ഞിൻ്റെ അമ്മ ശ്രീതുവും തമ്മിലെ ബന്ധത്തെ കുറിച്ച് കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്. കുഞ്ഞിനെ കൊന്നത് താൻ മാത്രമാണെന്ന ഹരികുമാറിൻ്റെ മൊഴി ഇപ്പോഴും പൊലീസ് വിശ്വസിച്ചിട്ടില്ല. ശ്രീതുവിനെതിരെ ഭർത്താവും ഭർതൃ പിതാവും മൊഴി നൽകി. മരണത്തിൽ ശ്രീതുവിൻ്റെ പങ്ക് പരിശോധിക്കണമെന്ന് ഭർത്താവും അച്ഛനും ആവശ്യപ്പെട്ടു. അതിനിടെ, ശ്രീതുവിൻ്റെ ഗുരുവായ മന്ത്രിവാദി ദേവിദാസൻ എന്ന പ്രദീപ് കുമാറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തെ നടുക്കിയ […]
ഫെബ്രുവരിയിൽ ആല്‍ബര്‍ട്ടയിൽ കൊടും തണുപ്പിന് സാധ്യത

എഡ്മണ്ടൻ : ആല്‍ബര്‍ട്ടയിലുടനീളം ഫെബ്രുവരിയില്‍ കാലാവസ്ഥയ്ക്ക് വലിയ മാറ്റം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ. വരും മാസത്തില്‍ കഠിനമായ തണുപ്പും കനത്ത മഞ്ഞുവീഴ്ചയുമായിരിക്കും ആല്‍ബര്‍ട്ടയില്‍ അനുഭവപ്പെടുകയെന്ന് എണ്‍വയോണ്‍മെന്റ് കാനഡ പ്രവചിക്കുന്നു. വാരാന്ത്യത്തോടെ കാലാവസ്ഥയിൽ വ്യതിയാനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അടുത്തയാഴ്ച ആദ്യ ദിവസങ്ങളില്‍ താപനില കുത്തനെ കുറയുമെന്നും തിങ്കള്‍, ചൊവ്വ ദിവസങ്ങളായിരിക്കും ഏറ്റവും തണുപ്പുള്ള ദിവസങ്ങളെന്നും ഏജന്‍സി പ്രവചിക്കുന്നു. ഫെബ്രുവരിയിലുടനീളം കഠിനമായ തണുപ്പ് നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവിശ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില ശരാശരിയേക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി […]
ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ഇന്ത്യൻ വംശജ? പത്താം വയസ്സിൽ ഇന്ദിര ഗാന്ധിക്ക് കത്തെഴുതിയ കുട്ടി; ആരാണ് റൂബി ധല്ല

ഒന്റാരിയോ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പടിയിറക്കത്തിന് പിന്നാലെ ആ സ്ഥാനത്തേക്കുള്ള മത്സരത്തിന് ഇന്ത്യൻ വംശജ റൂബി ധല്ല. പ്രധാനമന്ത്രി പദത്തിലേക്കു മത്സരിക്കുന്ന റൂബി ധല്ല വ്യവസായിയും മോഡലും സമൂഹ്യപ്രവർത്തകയുമാണ്. 14 വയസ് മുതൽ ലിബറൽ പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന റൂബി ധല്ല 2004 മുതൽ 2011 വരെ പാർലമെന്റ് അംഗമായി പ്രവർത്തിച്ചു. കനേഡയിൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിഖ് വനിതകൂടിയാണ് റൂബി ധല്ല. പഞ്ചാബിൽനിന്ന് കാനഡയിലെ വിന്നിപെഗിലേക്ക് കുടിയേറിയ സിഖ് കുടുംബത്തിൽ 1974-ലാണ് റൂബിയുടെ ജനനം. […]
ലിബറൽ നേതൃമത്സരം: ഇന്ത്യൻ വംശജയായ റൂബി ധല്ല രംഗത്ത്

ഓട്ടവ : ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയാകാൻ ഇന്ത്യൻ വംശജയും വ്യവസായിയും മോഡലുമായ റൂബി ധല്ലയും രംഗത്ത്. 2004 മുതൽ 2011 വരെ പാർലമെൻ്റ് അംഗമായിരുന്ന റൂബി കനേഡയിൻ പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിഖ് വനിത കൂടിയാണ്. പഞ്ചാബിൽ നിന്ന് മാനിറ്റോബയിലേക്ക് കുടിയേറിയ സിഖ് കുടുംബമാണ് റൂബിയുടേത്. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ഉയർന്ന നികുതി, വിലവർധന തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രാധാന്യം നൽകുമെന്നും യുവ സംരഭകർക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്നും റൂബി പറയുന്നു. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദവും […]