newsroom@amcainnews.com

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20: രാജ്കോട്ടിൽ കാലിടറി ഇന്ത്യൻ ടീം; ഇംഗ്ലണ്ടിന് 26 റൺസ് വിജയം

രാജ്കോട്ട്: ഇന്ത്യൻ താരങ്ങൾ ബാറ്റിങ് മറന്ന മൂന്നാം ട്വന്റി20യിൽ ഇംഗ്ലണ്ടിന് 26 റൺസ് വിജയം. 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. മറുപടി ബാറ്റിങ്ങിൽ 35 പന്തിൽ 40 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. തോറ്റെങ്കിലും പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലാണ്. അഭിഷേക് ശർമ (14 പന്തിൽ 24), സൂര്യകുമാർ യാദവ് (14 പന്തിൽ‌ 14), തിലക് വർമ (14 […]

വയനാട്ടിലെ ജനങ്ങളുടെ ഭീതിയകറ്റുന്നതിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികൾ ഉണ്ടാകണം, മരണപ്പെട്ട രാധയുടെ മകന് സ്ഥിരം ജോലി നൽകണം: പ്രിയങ്ക ഗാന്ധി

വയനാട്: വയനാട്ടിലെ ജനങ്ങളുടെ ഭീതിയകറ്റുന്നതിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികൾ ഉണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടു. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് ഇതു സംബസിച്ച നിർദേശം നൽകിയത്. മലയോര മേഖലകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. സമഗ്രമായ റിപ്പോർട്ട് ജില്ലാ ഭരണകൂടം നൽകിയാൽ സി.എസ്.ആർ ഫണ്ട് ഉൾപ്പെടെ ലഭ്യമാക്കി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും. ഫണ്ടിന്റെ അപര്യാപ്ത വലിയ പ്രശ്‌നമായി നിലകൊള്ളുകയാണ്. കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ […]

ആർഭാടപൂർവമായ വിവാഹം, ഒരു ഡോക്ടറെ വിവാഹം കഴിക്കുകയെന്ന സ്വപ്നവും യാഥാർത്ഥ്യമായി, പക്ഷേ… നവവരൻ ഫേസ്ബുക്കിൽ ഫോട്ടോ പങ്കുവച്ചതോടെ വൻ ട്വിസ്റ്റ്; വിവാഹത്തട്ടിപ്പുകാരിയായ 32കാരി കുടുങ്ങി

ചെന്നൈ: തമിഴ്നാട്ടിൽ വിവാഹത്തട്ടിപ്പുകാരിയായ 32കാരി അറസ്റ്റിലായി. വിവാഹത്തിന് പിന്നാലെ നവവരൻ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങളാണ് യുവതിയെ കുടുക്കിയത്. നാലാം വിവാഹം കഴിഞ്ഞതോടെയാണ് 32 കാരിയായ ലക്ഷ്മിക്ക് കുരുക്ക് വീണത്. അടുത്തിടെയാണ് മയിലാടുതുറ സിർകഴിയിൽ ഡോക്ടർ നിശാന്തിക്ക് സ്വകാര്യ ബാങ്ക് ജീവനക്കാരൻ ജി. ശിവചന്ദ്രൻ താലികെട്ടിയത്. ആർഭാടപൂർവമായിരുന്നു വിവാഹം. ഒരു ഡോക്ടറെ വിവാഹം കഴിക്കുകയെന്ന സ്വപ്നം യാഥാർത്ഥ്യമായെന്ന ക്യാപ്ഷനോടെ യുവാവ് ഫേസ്ബുക്കിൽ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. പിന്നാലെയാണ് വൻ ട്വിസ്റ്റ് നടന്നത്. ചിത്രത്തിൽ കാണുന്നത് നിശാന്തി അല്ലെന്നും തൻറെ […]

വഴിത്തിരിവായി പോസ്റ്റുമോർട്ടം റിപ്പോർട്ട്; ആലപ്പുഴയിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികളെ അറസ്റ്റിൽ

ചാരുംമൂട്: ആലപ്പുഴയിൽ ഒപ്പം താമസിച്ചിരുന്ന യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി സരോജ് സാഹിനി (30) ആണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന ബീഹാർ സ്വദേശികൾ തന്നെയായ സമസ്തപൂർ ജില്ലയിൽ ഫത്തെപ്പൂർ നിവാസികളായ പ്രമാനന്ദ് സാഹ്‌നി (41), രമാകാന്ത് സാഹ്‌നി (55), എന്നിവരെയാണ് നൂറനാട് പൊലീസ് എസ്എച്ച്ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് രാവിലെ ചാരുംമൂട് ജംങ്ഷന് സമീപം വച്ച് സരോജ് സാഹ്‌നിയെ ഇയാളോടൊപ്പം താമസിക്കുന്ന […]

രോഷാകുലരായ ജനം; ചെന്താമരയെ എത്തിച്ച നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷാവസ്ഥ; ലാത്തിവീശി പൊലീസ്

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയെ എത്തിച്ച നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷാവസ്ഥ. രോഷാകുലരായ ജനം ചെന്താമരയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഗേറ്റ് തള്ളിത്തുറന്ന് കടക്കാൻ ശ്രമിച്ചു. ഇതോടെ സ്ഥലത്ത് പൊലീസ് ലാത്തിവീശി. പിൻവാങ്ങിയ ജനക്കൂട്ടം വീണ്ടും സംഘടിച്ച് തിരികെ വന്നതോടെ വീണ്ടും പൊലീസ് ലാത്തിവീശി. പോത്തുണ്ടി മലയിൽ ഒളിച്ചിരുന്ന പ്രതി ഇന്ന് രാത്രി വിശപ്പ് സഹിക്കാനാവാതെ ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് പൊലീസ് പിടിയിലായത്. ഈ പ്രദേശത്ത് രാത്രി ഏറെ […]

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിൽ; പിടിയിലായത് പോത്തുണ്ടിയിൽനിന്ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയിൽ. പോത്തുണ്ടിയിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ മട്ടായി മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു. പ്രതിയെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ഇതറിഞ്ഞ് നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയ നാട്ടുകാരെ പൊലീസ് ഇവിടെ നിന്നും ബലംപ്രയോഗിച്ച് പുറത്തിറക്കി. പോത്തുണ്ടി മലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിയ ശേഷമാണ് പ്രതി പിടിയിലായത്. പൊലീസ് പിൻവാങ്ങിയ ശേഷം പോത്തുണ്ടി മലയിൽ […]

കുട്ടികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ക്ലോറേറ്റ് ഉയർന്ന അളവിൽ കണ്ടെത്തി; യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് കൊക്ക കോള ശീതള പാനീയങ്ങൾ പിൻവലിച്ചു

ബ്രസ്സൽസ്: ക്ലോറേറ്റ് എന്ന രാസവസ്തു ഉയർന്ന അളവിൽ കണ്ടെത്തിയതിനെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് കൊക്ക കോള അതിന്റെ ചില ശീതള പാനീയങ്ങൾ പിൻവലിച്ചു. ബെൽജിയത്തിലെ ഒരു പ്രൊഡക്ഷൻ പ്ലാന്റിൽനിന്നുള്ള കുപ്പികളിലും കാനുകളിലുമുള്ള പാനീയത്തിലാണ് ഇത്തരത്തിൽ ഉയർന്ന അളവിൽ രാസവസ്തു കണ്ടെത്തിയത്. ബെൽജിയം, ലക്‌സംബർഗ്, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് പ്രധാനമായും ഉത്പന്നങ്ങൾ പിൻവലിക്കപ്പെട്ടതെന്നാണ് കൊക്ക കോളയുടെ വിശദീകരണം. ഫാന്റ, സ്‌പ്രൈറ്റ്, മിനുറ്റ്‌മെയ്ഡ്, ഫ്യൂസ്ടീ തുടങ്ങിയ ഉത്പന്നങ്ങൾ പിൻവലിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. 328 GE മുതൽ 338 GE കോഡിൽ ഇറങ്ങിയ ഉത്പന്നങ്ങളാണ് […]

ജസ്റ്റിൻ ട്രൂഡോയുടെ മകൻ സേവ്യർ ട്രൂഡോ സംഗീത ലോകത്തേക്ക് ചുവടുവെക്കുന്നു; ഇൻസ്റ്റാഗ്രാമിൽ പ്രൊമോഷണൽ വീഡിയോ

ഓട്ടവ: പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെയും സോഫി ഗ്രെഗോയറിൻ്റെയും മൂത്ത മകനായ സേവ്യർ ട്രൂഡോ സംഗീത ലോകത്തേക്ക് ചുവടുവെക്കുന്നു. സേവ്യർ ട്രൂഡോ തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഇതുമായി ബന്ധപ്പെട്ട ഒരു പ്രൊമോഷണൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഒരു കൗമാരക്കാരൻ ഹൂഡി ധരിച്ച് ഒട്ടാവയിലെ തെരുവുകളിൽ അലഞ്ഞുതിരിയുന്നതാണ് പ്രമോഷണൽ വീഡിയോയിൽ കാണിക്കുന്നത്. വീഡിയോ പ്രകാരം, “ടിൽ ദ നൈറ്റ്സ് ഡൺ” എന്ന് പേരിട്ടിരിക്കുന്ന ഗാനം ഫെബ്രുവരി 21ന് പുറത്തിറങ്ങും. അദ്ദേഹത്തിൻ്റെ YouTube ചാനലായ സേവിയേഴ്‌സ് അല്ലെങ്കിൽ സാവിൽ മ്യൂസിക് വിഡിയോ ലഭ്യമാകും. […]