newsroom@amcainnews.com

താരിഫ് ചുമത്തുമെന്ന ട്രംപിന്റെ ഭീക്ഷണി ഏറ്റു; നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സിവിലിയൻ വിമാനത്തിലെത്തിക്കാതെ സ്വീകരിക്കില്ലെന്ന നിലപാടിൽനിന്ന്‌ പിന്മാറി കൊളംബിയ

വാഷിങ്ടൺ: അമേരിക്കയിൽനിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സിവിലിയൻ വിമാനത്തിലെത്തിക്കാതെ സ്വീകരിക്കില്ലെന്ന നിലപാടിൽനിന്ന്‌ പിന്മാറി കൊളംബിയ. സൈനിക വിമാനത്തിൽ അമേരിക്കയിൽ നിന്ന് നാടുകടത്തിയ കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന്‌ കൊളംബിയൻ സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ കൊളംബിയൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. പിന്നാലെ യുഎസ് ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെട്രോ പറഞ്ഞെങ്കിലും പിന്നീട് പിന്മാറി. തിരിച്ചയക്കുന്ന പൗരന്മാരെ കുറ്റവാളികളെപ്പോലെ പരിഗണിച്ച് സൈനിക […]

പോലീസിൽ പരാതി കൊടുത്തതാണ് എന്നിട്ട് ഇവരെന്താണ് ഇങ്ങനെ ചെയ്തതെന്നറിയില്ല; ആദ്യം അമ്മയെ നഷ്ടമായി, ഇപ്പോൾ അച്ഛനെയും… വിങ്ങിപ്പൊട്ടി നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖില

പാലക്കാട്: പ്രതി‌ ചെന്താമരയെ പേടിച്ച് ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത് നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖില. ആദ്യം അമ്മയെ നഷ്ടമായി, ഇപ്പോൾ അച്ഛനെയും എന്ന് പറഞ്ഞാണ് മാധ്യമങ്ങൾക്ക് മുന്നിൽ അഖില പൊട്ടിക്കരഞ്ഞത്. പ്രതിയെക്കുറിച്ച് കൂട്ടപ്പരാതി നൽകിയിട്ടും പൊലീസ് എന്തു ചെയ്തെന്നും അഖില രോഷത്തോടെ ചോദിച്ചു. ”എന്റെ അച്ഛനും ഇവിടുത്തെ നാട്ടുകാരും പോയ പരാതി കൊടുത്തതാണ്. എന്നിട്ട് ഇവരെന്താണ് ഇങ്ങനെ ചെയ്തതെന്നറിയില്ല. വിളിച്ചുവരുത്തി അന്വേഷിക്കാമെന്ന് പറഞ്ഞിട്ട് പോയി. എനിക്കിവിടെ വരാൻ പേടിയായിട്ടാണ് ഞാനവിടെ തന്നെ നിന്നത്. ഡിസംബർ 29 ന് […]

കുടിവെള്ള പ്രശ്നം പരിഹരിക്കാതെ പദ്ധതി നടപ്പാക്കരുത്; പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി അനുമതിയിൽ എതിർപ്പുമായി സിപിഐ

ആലപ്പുഴ: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി അനുമതിയിൽ എതിർപ്പുമായി സിപിഐ. കുടിവെള്ള പ്രശ്നം പരിഹരിക്കാതെ പദ്ധതി നടപ്പാക്കരുതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. നിലപാട് എൽഡിഎഫ് നേതൃത്തെ അറിയിക്കും. ഒയാസിസ് കമ്പനിക്ക് നൽകിയ മദ്യഉല്പാദന അനുമതിയിൽ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോഴാണ് സിപിഐ വേണ്ട എന്ന നിലപാട് പറയുന്നത്. അനുമതിക്കെതിരെ കടുത്ത നിലപാടെടുത്ത പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് തീരുമാനത്തിനൊപ്പം നിൽക്കാനാണ് ആലപ്പുഴയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം. വികസനം ആവശ്യമാണെങ്കിലും അതിലും പ്രധാനം കുടിവെള്ളമാണ്. ഇതിനകം ഉയർന്ന് വന്ന കുടിവെള്ള […]

കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു വ്യാജ പരസ്യങ്ങൾ; പ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ നിക്ഷേപ തട്ടിപ്പ് വർദ്ധിക്കുന്നതായി പൊലീസ്, വഞ്ചിക്കപ്പെട്ടാൽ ഒരുമണിക്കൂറിനകം വിവരം അറിയിക്കണം

തിരുവനന്തപുരം: പ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ നിക്ഷേപ തട്ടിപ്പ് വർദ്ധിക്കുന്നതായി സംസ്ഥാന പൊലീസിന്റെ മുന്നറിയിപ്പ്. കൂടുതൽ ലാഭം വാഗ്ദാനം ചെയ്തതുകൊണ്ടുള്ള വ്യാജ പരസ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങളിൽ ഈ മേഖലയിലെ പ്രമുഖരുടെ വ്യാജ വീഡിയോ എ.ഐ സഹായത്തോടെ നിർമ്മിച്ച് പ്രചരിപ്പിച്ചാണ് ഇവർ വിശ്വാസം നേടിയെടുക്കുന്നത്. ഇത്തരം പരസ്യങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുന്നവരെ ട്രേഡിംഗ് പഠിപ്പിക്കാൻ എന്ന വ്യാജേന വാട്സ്ആപ്, ടെലഗ്രാം ഗൂപ്പുകളിൽ അംഗങ്ങൾ ആക്കുകയും ചെയ്യുന്നു. ഇൻസ്റ്റിറ്റ്യൂഷൻ ട്രേിഡിങ് /ഐപിഒ ഇൻവെസ്റ്റ്മെൻറ് എന്നീ […]

സ്ത്രീത്വത്തെ അപമാനിച്ചു; പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. നേരത്തേയും ഈ നടിയുടെ പരാതിയിൽ സംവിധായകനെതിരെ കേസെടുത്തിട്ടുണ്ട്. പ്രണയാഭ്യർത്ഥന നിരസിച്ചതിന് പിൻതുടർന്ന് അപമാനിക്കുന്നുവെന്നാരോപിച്ചാണ് 2022ൽ നടി സനൽ കുമാറിനെതിരെ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്ത് നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ സനലിന് ജാമ്യം അനുവദിച്ചത്. 2019 ആഗസ്റ്റ് […]