newsroom@amcainnews.com

വ്യാപാരികളുടെ നാലിൽ മൂന്ന് ആവശ്യങ്ങൾ പരിഹരിച്ചിട്ടുണ്ട്, കടകൾ അടച്ചിട്ടാൽ ബദൽ മാർഗം സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

കൊല്ലം: റേഷൻ സമരത്തിൽനിന്നു വ്യാപാരികൾ പിൻമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജനങ്ങൾക്ക് റേഷൻ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടവരാണ് ഗവൺമെന്റും കച്ചവടക്കാരുമെന്ന് അദ്ദേഹം പറഞ്ഞു. കേവലം കച്ചവടക്കാർ മാത്രമല്ല. ലൈസൻസികളാണ് ഉത്തരവാദിത്തം കാണിക്കേണ്ടതെന്നും അത് കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യാപാരികൾ ഉന്നയിച്ച 4 ആവശ്യങ്ങളിൽ 3 എണ്ണവും പരിഹരിച്ചിട്ടുണ്ട്. ആവശ്യങ്ങൾ ധാരാളം ഉണ്ടാകും. ഓരോന്നായിട്ടേ പരിഹരിക്കാൻ പറ്റൂവെന്നും കടകൾ അടച്ചിട്ടാൽ ബദൽ മാർഗം സ്വീകരിക്കുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. മദ്യ വില വർധന സംബന്ധിച്ചും പരാമർശങ്ങളുണ്ടായി. […]

മലയാളി പ്രേക്ഷകർക്ക് മനം നിറയെ ചിരി സമ്മാനിച്ച ഷാഫിക്ക് കണ്ണീരോടെ വിട

കൊച്ചി: മലയാളി പ്രേക്ഷകർക്ക് മനം നിറയെ ചിരി സമ്മാനിച്ച ഷാഫിക്ക് കണ്ണീരോടെ വിട. ഇന്നലെ അന്തരിച്ച സംവിധായകൻ ഷാഫിയുടെ സംസ്കാരം കൊച്ചി കലൂർ ജമാ മസ്ജിദിൽ നടന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും പൃഥിരാജുമടക്കം സിനിമാ ലോകത്തെ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു. ഇന്ന് പുലർച്ചെയാണ് ഷാഫിയുടെ മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം ഒട്ടേറെയാളുകൾ ഷാഫിക്ക് അന്ത്യഞ്ജലിയർപ്പിക്കാൻ പുലർച്ചെ തന്നെ വീട്ടിലേക്കെത്തിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുളള പ്രമുഖർ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രാവിലെ 9 മണി മുതൽ 12 […]

ബം​ഗളൂരുവിൽ ബം​ഗ്ലാദേശി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ നിരവധി മുറിവുകൾ, ലൈം​ഗിക പീഡനത്തിന‌ും ഇരയായതായി സംശയം

ബം​ഗളൂരു: കിഴക്കൻ ബം​ഗളൂരുവിൽ ബം​ഗ്ലാദേശി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നജ്മ (28) എന്ന സ്ത്രീയാണ് മരിച്ചത്. രാമമൂർത്തി ന​ഗറിലെ കൽകെരെ തടാകത്തിനു സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ധാരാളം മുറിവുകൾ ഉണ്ടായിരുന്നെന്നും ഇവർ ലൈം​ഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായും പൊലിസ് അധികൃതർ അറിയിച്ചു. നജ്മയുടെ ഭർത്താവ് സുമൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നജ്മയുടെ കൈവശം സാധുവായ പാസ്‌പോർട്ടോ ഇന്ത്യയിൽ താമസിക്കാനുള്ള നിയമപരമായ രേഖകളോ ഇല്ലെന്ന് കണ്ടെത്തിയിട്ടുള്ളതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇക്കാര്യം […]

​​ഗാസ ‘ക്ലീൻ’ ആകണമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം; ഗാസ മുനമ്പിൽനിന്നുള്ള അഭയാർത്ഥികളെ അറബ് രാജ്യങ്ങൾ ഇനിയും ഏറ്റെടുക്കണമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ​ഗാസ മുനമ്പിൽ നിന്നുള്ള അഭയാർത്ഥികളെ ജോർദൻ, ഈജിപ്റ്റ് ഉൾപ്പടെയുള്ള അറബ് രാജ്യങ്ങൾ ഇനിയും ഏറ്റെടുക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ​ഗാസ`ക്ലീൻ’ ആകണമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച എയർഫോഴ്സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. കഴിഞ്ഞ ദിവസം ജോർദൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി നടത്തിയ ഫോൺകോളിൽ ഇക്കാര്യം താൻ സംസാരിച്ചിരുന്നെന്നും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായി ഇനി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. ഗാസയിൽ ഹമാസിനെതിരെ ഇസ്രായേൽ നടത്തിയ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് […]

സഞ്ജയ് സൂപ്പറാണ്! കൊൽക്കത്തയിൽ നടന്ന റിപ്പബ്ലിക് പരേഡിൽ താരമായി ഇന്ത്യൻ ആർമിയുടെ റൊബോട്ടിക് നായ മ്യൂൾ

കൊൽക്കത്ത: കൊൽക്കത്തയിൽ നടന്ന റിപ്പബ്ലിക് പരേഡിൽ താരമായി ഇന്ത്യൻ ആർമിയുടെ റൊബോട്ടിക് നായ മ്യൂൾ (മൾട്ടി യൂറ്റിലിറ്റി ല​ഗ്ഡ് എക്യുപ്മെന്റ്). സഞ്ജയ് എന്നാണ് ഈ റോബോട്ടിക് നായക്ക് പേരിട്ടിരിക്കുന്നത്. കുത്തനെയുള്ള കുന്നുകളും കോണിപ്പടികളും കയറാൻ കഴിയുന്ന ഈ റോബോട്ടിക് നായയെ വിവിധ സൈനിക ഓപ്പറേഷനുകളിൽ ഉപയോ​ഗിക്കാവുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. കെമിക്കൽ-ബയോളജിക്കൽ-ന്യൂക്ലിയാർ യുദ്ധ മേഖലകളിലും വിവിധങ്ങളായ സുരക്ഷാ സാഹചര്യങ്ങളിലും ഈ റോബോട്ടിക് നായയെ ഉപയോ​ഗിക്കാൻ കഴിയും. റോബോട്ടിക് നായകൾക്ക് 15 കിലോ​ഗ്രാം വരെ പേലോഡ് വഹിക്കാനും 40 മുതൽ […]

ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ ആശുപത്രിക്കു നേരേ ഡ്രോൺ ആക്രമണം; 67 മരണം

ഖാർത്തും: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ ആശുപത്രിക്കു നേരെ ഡ്രോൺ ആക്രമണം. ദാർഫർ മേഖലയിലെ എൽ ഫാഷറിൽ പ്രവർത്തിക്കുന്ന ആശുപത്രിക്കു നേരെ കഴിഞ്ഞ ദിവസമാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 67 ആയി. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. വെള്ളിയാഴ്ച സൗദി ആശുപത്രിക്കു നേരേയും ബോംബാക്രമണം ഉണ്ടായിരുന്നു. 2023 ഏപ്രിൽ മുതലാണ് സുഡാനീസ് സൈനിക – അർധസൈനിക വിഭാഗങ്ങൾ തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഏത് കക്ഷിയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. ദാർഫർ പ്രദേശത്തിന്റെ […]

ഫ്ലൈറ്റിൽ കയറ്റണമെങ്കിൽ മാന്യമായ വസ്ത്രം ധരിക്കണം, ചെരിപ്പിടണം; ശരീരത്തിൽ അശ്ലീല സ്വഭാവമുള്ള ടാറ്റുവും പാടില്ല! നയങ്ങൾ പുതുക്കി അമേരിക്കൻ ബജറ്റ് എയർലൈനായ സിപിരിറ്റ്

ഫ്ലോറിഡ: യാത്രക്കാരുടെ വസ്ത്രധാരണം സംബന്ധിച്ച നയങ്ങൾ പുതുക്കി അമേരിക്കൻ ബജറ്റ് എയർലൈനായ സിപിരിറ്റ് എയർലൈൻസ്. മാന്യമായ വസ്ത്രം ധരിക്കാതെയോ ചെരിപ്പിടാതെയോ എയർലൈനിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നാണ് വിമാന കമ്പനി കഴിഞ്ഞ ദിവസം ഇറക്കിയ പുതുക്കിയ നയത്തിൽ വ്യക്തമാക്കുന്നത്. കൂടാതെ ശരീരത്തിൽ അശ്ലീല സ്വഭാവമുള്ളതായ ടാറ്റൂ അച്ചടിച്ചിട്ടുണ്ടെങ്കിലും വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നാണ് അറിയിപ്പ്. ശരീരത്തിലെ സ്വകാര്യ ഭാ​ഗങ്ങൾ വ്യക്തമാക്കുന്നതോ സുതാര്യമായതോ ആയ വസ്ത്രങ്ങൾ ധരിച്ചെത്തുന്നവരെയും ശരീരത്തിലെ ടാറ്റൂ കാണിക്കും വിധത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞെത്തുന്നവരെയും വിമാനത്തിൽ യാത്ര ചെയ്യാൻ […]

ഡൊണാൾഡ് ട്രംപിന്റെ പുതിയ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഇന്ത്യൻ വംശജനായ മുൻ മാധ്യമ പ്രവർത്തകൻ; ആരാണ് ഖുഷ് ദേശായി?

വാഷിങ്ടൺ: ഇന്ത്യൻ വംശജനായ ഖുഷ് ദേശായിയെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി നിയമിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇക്കാര്യം സ്ഥിരീകരിച്ച് വൈറ്റ് ഹൗസാണ് ഔദ്യോഗിക പ്രസ്താവന ഇറക്കിയത്. പൊളിട്ടിക്കൽ കമ്യൂണിക്കേഷൻ മേഖലയിൽ പുതുമുഖമല്ല ഖുഷ്. മുൻ മാധ്യമ പ്രവർത്തകനായിരുന്ന ദേശായി റിപ്പബ്ലിക്കൻ നാഷണൽ കൺവൻഷൻ 2024ന്റെ ഡെപ്യൂട്ടി കമ്യൂണിക്കേഷൻസ് ഡയറക്ടറായും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് അയോവയുടെ കമ്യൂണിക്കേഷൻസ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയിൽ സ്വിങ് സ്റ്റേറ്റ്സ് ഡെപ്യൂട്ടിയായും പെൻസിൽവാനിയ കമ്യൂണിക്കേഷൻസ് ഡയറക്ടറായും പ്രവർത്തിച്ചു. യുഎസിൽ […]

ഭീകരവാദ ശൃംഖലകൾ തകർക്കാൻ കോടിക്കണക്കിനു വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു പൊലീസ്; കണ്ടുകെട്ടിയത് പാക് ഭീകരവാദ സംഘടനകളിലെ 11 കമാൻഡർമാരുടെ സ്വത്തുക്കൾ

ജമ്മു: കിഷ്ത്വർ ജില്ലയിലെ ഭീകരവാദ ശൃംഖലകൾ തകർക്കുന്നതിന്റെ ഭാ​ഗമായി പാക് ഭീകരവാദ സംഘടനകളിലെ 11 കമാൻഡർമാരുടെ കോടിക്കണക്കിനു വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി. ജമ്മു കശ്മീർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. മറ്റ് 18 പേരുടെ കൂടി സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ പൂർത്തിയായിവരികയാണെന്നും ഛിനാബ് താഴ്വാര മേഖലയിൽ ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിൻ്റെയും ഭാ​ഗമായാണ് ഈ നടപടിയെന്നും പൊലീസ് പറ‍ഞ്ഞു. 11 പേർക്കെതിരെയും യു.എ.പി.എ ചുമത്തി അന്വേഷണം നടന്നുവരികയായിരുന്നെന്ന് കിഷ്ത്വാർ എസ്.എസ്.പി ജാവേദ് […]

താലിബാൻ ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന്; ചരിത്രപരമായ തീരുമാനം, രാജ്യത്ത് നീതിയുടെ പുതിയ അധ്യായം ഇതുവഴി തുറക്കപ്പെടുമെന്നും അഫ്​ഗാൻ വുമൺസ് ​ഗ്രൂപ്പ്

കാബൂൾ: താലിബാൻ ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന ഇന്റർനാഷണൽ ക്രിമിനൽ കോടതിയുടെ തീരുമാനത്തെ പ്രകീർത്തിച്ച് അഫ്​ഗാൻ വുമൺസ് ​ഗ്രൂപ്പ്. ചരിത്രപരമായ തീരുമാനമെന്നാണ് അഫ്​ഗാൻ വുമൺസ് ​ഗ്രൂപ്പ് ഈ നീക്കത്തെ വിലയിരുത്തിയത്. അഫ്​ഗാൻ സ്ത്രീകളുടെ ഇച്ഛാശക്തിയുടെ പ്രതീകമായി കണക്കാക്കുന്നുവെന്നും രാജ്യത്ത് നീതിയുടെ പുതിയ അധ്യായം ഇതുവഴി തുറക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അഫ്​ഗാൻ വുമൺസ് ​മൂവ്മെൻറ് വ്യക്തമാക്കി. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ അഴിച്ചുവിട്ടതിന് ഹിബത്തുള്ള അകുന്ദ്സാദ ഉൾപ്പടെയുള്ള രണ്ട് ഉന്നത താലിബാൻ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ഇന്റർനാഷണൽ ക്രിമിനൽ കോടതി ചീഫ് പ്രോസിക്യൂട്ടർ […]