വയനാട്ടിലെ കടുവാ ആക്രമണം: കലക്ടർ സ്ഥലത്തേക്ക് വരാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം, ഹർത്താൽ പൂർണം; കടുവയെ പിടികൂടാൻ തീവ്രശ്രമം തുടരുന്നു

മാനനന്തവാടി: കടുവാ ആക്രമണ ഭീതിയിൽ കഴിയുന്ന മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം. കലക്ടർ സംഭവ സ്ഥലത്തേക്ക് വരാത്തത്തിൽ പ്രതിഷേധിച്ച് സ്ത്രീകളടക്കം ബേസ് ക്യാമ്പിലേക്ക് തള്ളിക്കയറി. കളക്ടർ ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ പങ്കെടുക്കുകയാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എഡിഎം അല്ലെങ്കിൽ സബ് കളക്ടർ ഉൾപ്പെടെയുള്ള റവന്യു അധികാരികൾ വരാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് നാട്ടുകാർ കടുപ്പിച്ചതോടെ കളക്ടർക്ക് പകരം എഡിഎം പ്രദേശത്തേക്ക് എത്തുമെന്ന് വനംവകുപ്പ് അറിയിച്ചു. വയനാട്ടിലെ നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം തുടരുകയാണ്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള […]
സാരി ഉടുത്താൽ പോലും രക്ഷയില്ല! എവിടുന്ന് പൊട്ടിവീഴുമെന്ന് ഒരിക്കലും പറയാൻ കഴിയില്ല; ഓൺലൈൻ മീഡിയകൾ മോശം ആംഗിളുകളിൽനിന്ന് വീഡിയോകൾ എടുക്കുന്നതിനെ വിമർശിച്ച് ആര്യ

പൊതുവേദികളിൽ എത്തുമ്പോൾ ഓൺലൈൻ മീഡിയകൾ അടുത്തു വരുന്നതിനെയും മോശം ആംഗിളുകളിൽ നിന്ന് വീഡിയോകൾ എടുത്ത് പോസ്റ്റ് ചെയ്യുന്നതിനെയും വിമർശിച്ച് നടിയും അവതാരകയുമായ ആര്യ. ഇത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നൊരു കാര്യമാണ്. എവിടെ നിന്നൊക്കെയാണ് ഇവർ വീഡിയോ എടുക്കുന്നതെന്നും എവിടുന്ന് പൊട്ടിവീഴുമെന്ന് ഒരിക്കലും പറയാൻ കഴിയില്ലെന്നും ആര്യ ചൂണ്ടിക്കാണിച്ചു. ഏതൊരു വസ്ത്രം ധരിച്ചാലും ഒരുപാട് ശ്രദ്ധിക്കണമെന്നും പറയുന്ന വാക്കുകളിൽ ജാഗ്രത പുലർത്തണമെന്നും ആര്യ പറഞ്ഞു. ഒരിക്കലും ആരും വീഡിയോ ഇട്ട ആളെ കുറ്റം പറയില്ലെന്നും പകരം അതിൽ കാണുന്നത് […]
മക്കൾക്ക് അവസാനമായി കാണാൻ മുഖം പോലും ബാക്കിയില്ല; ഫോട്ടോയിൽ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് മകൾ; പ്രതിഷേധം തുടർന്ന് നാട്ടുകാർ

മാനന്തവാടി: മക്കൾക്ക് അവസാനമായി കാണാൻ മുഖം പോലും ബാക്കിയുണ്ടായിരുന്നില്ല രാധയുടെ മൃതദേഹത്തിൽ. ശവപ്പെട്ടിക്കു മുകളിൽ പതിപ്പിച്ച ഫോട്ടോയിൽ കെട്ടിപ്പിടിച്ചു മകൾ അനീഷ പൊട്ടിക്കരഞ്ഞപ്പോൾ കണ്ടുനിന്നവർ സങ്കടം അടക്കാൻ പാടുപെട്ടു. കടുവ കൊന്ന പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ രാധയുടെ തല പൂർണമായും കടുവ ഭക്ഷിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു പതിനൊന്നരയോടെയാണു മൃതദേഹം സംസ്കരിച്ചത്. ദുഃഖം താങ്ങാനാകതെ മകൻ അജീഷ് കട്ടിലിൽ തളർന്നു കിടന്നു. ഭർത്താവ് അച്ചപ്പനും മാറിയിരുന്നു കരയുകയായിരുന്നു. മൃതദേഹത്തിന് തല ഇല്ലാതിരുന്നതിനാൽ രാധയെ അവസാനമായി കാണാൻ ബന്ധുക്കൾക്കോ […]
വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടെ പിതാവിന്റെ മുന്നിലിട്ട് പ്ലസ് വൺ വിദ്യാർഥിയെ കുത്തി; കേസെടുത്ത് പോലീസ്

കോഴിക്കോട്: ഫറോക്കിൽ വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിക്ക് കുത്തേറ്റു. ചെറുവണ്ണൂരിൽ പഠിക്കുന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. ഈ വിദ്യാർഥിയുമായി പ്രശ്നമുണ്ടായിരുന്ന മണ്ണൂർ സ്വദേശിയായ വിദ്യാർഥിയാണ് തർക്കം പറഞ്ഞു തീർക്കുന്നതിനിടെ കഴുത്തിൽ കത്തികൊണ്ടു കുത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ പ്ലസ് വൺ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുവണ്ണൂരിൽ പഠിക്കുന്ന വിദ്യാർഥിയും മണ്ണൂർ സ്വദേശിയായി വിദ്യാർഥിയും തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പറയുന്നത്. ഈ തർക്കം പറഞ്ഞു തീർക്കാനാണ് മണ്ണൂർ സ്വദേശിയായ […]
എബിവിപിയുടെ രക്തദാനക്യാമ്പിൽ പങ്കെടുക്കാൻ വിസമ്മതിച്ചു; നിനക്ക് തടിയൊക്കെ ഉള്ളതല്ലേ, നീ പോയി രക്തം കൊടുക്ക്, ചത്തൊന്നും പോവില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചെന്ന് പരാതി

തിരുവനന്തപുരം: എബിവിപിയുടെ രക്തദാനക്യാമ്പിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം ധനുവച്ചപുരത്ത് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചെന്ന് പരാതി. വിടിഎം എൻഎസ്എസ് കോളേജിലെ ബിഎ രണ്ടാം വർഷ വിദ്യാർത്ഥി അദ്വൈദിനാണ് മർദനമേറ്റത്. രക്തദാന ക്യാമ്പിൽ പങ്കെടുക്കാത്തതിനാലാണ് കോളജിലെ മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് മറ്റ് വിദ്യർത്ഥികളുടെ മുന്നിൽ വച്ച് തന്നെ ക്രൂരമായി മർദിച്ചതെന്ന് അദ്വൈദ് പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് സംഭവം. കോളജിൽ വന്ന സമയത്ത് എന്നെ മൂന്ന് പേർ അവരുടെ അടുത്തേക്ക് വിളിച്ചു. എബിവിപിയുടെ രക്തദാന ക്യാമ്പ് നടക്കുന്നുണ്ട്, രക്തം കൊടുക്കണമെന്ന് […]
മാനന്തവാടിയിലെ കടുവ ആക്രമണം: പ്രഖ്യാപനങ്ങൾ നൽകി മലയോരത്തെ വഞ്ചിക്കരുതെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ

കൽപറ്റ: മാനന്തവാടിയിലെ കടുവ ആക്രമണങ്ങളിൽ വനംവകുപ്പിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ. പ്രഖ്യാപനങ്ങൾ നൽകി മലയോരത്തെ വഞ്ചിക്കരുതെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. ജീവന് വിലയില്ലെങ്കിൽ പിന്നെ പ്രഖ്യാപനങ്ങളെന്തിനെന്ന് സഭാധ്യക്ഷൻ ചോദിച്ചു. കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകി തലയുരുന്നതാണ് രീതിയെന്ന് പറഞ്ഞ കാതോലിക്ക ബാവ ഇങ്ങനെ എത്ര കാലം മുന്നോട്ട് പോകാൻ കഴിയുമെന്നും ചോദിച്ചു. നഷ്ടപരിഹാരം കൊടുക്കുന്നത് ശ്വാശത പരിഹാരമല്ല. പലയിടത്തും ഫെൻസിങ്ങ് പ്രവർത്തനരഹിതമാണ്. മലയോര മേഖലയിൽ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ഓർത്തഡോക്സ് […]
സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി; പത്തനംതിട്ടയിൽ മുൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനിൽനിന്ന് 45 ലക്ഷം രൂപ തട്ടി

പത്തനംതിട്ട: പത്തനംതിട്ടയിൽ സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി മുൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനിൽ നിന്ന് 45 ലക്ഷം രൂപ തട്ടി. കുഴിക്കാല സ്വദേശി കെ തോമസിൽ നിന്നാണ് പണം തട്ടിയെടുത്തത്. രണ്ട് ഘട്ടമായാണ് 45 ലക്ഷം കൈമാറിയത്. ഡൽഹിയിൽ നിന്നെന്ന് പറഞ്ഞാണ് വിളിച്ചതെന്ന് തോമസ് പറയുന്നു. ഒരാൾ പൊലീസ് വേഷത്തിലായിരുന്നു. അക്കൌണ്ടിലെ പണം അനധികൃതമാണെന്ന് സംശയമുണ്ടെന്നും പരിശോധിച്ച ശേഷം തിരികെ നൽകാമെന്നുമാണ് പറഞ്ഞത്. ഈ മാസം ഇരുപതാം തിയ്യതിയാണ് ആദ്യ ഗഡുവായി 10 ലക്ഷം രൂപ കൈമാറിയത്. ഇരുപത്തിമൂന്നാം […]
റെയിൽവേ ട്രാക്കിൽ വീണ ഇയർപോഡ് എടുക്കാൻ ശ്രമിക്കുന്നതിനിടെ കോളജ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

ചെന്നൈ: ചെന്നൈയിൽ റെയിൽവേ ട്രാക്കിൽ വീണ ഇയർപോഡ് എടുക്കാൻ ശ്രമിക്കുന്നതിനിടെ കോളേജ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. വിഴുപ്പുറം സ്വദേശിയായ രാജഗോപാൽ (18) ആണ് മരിച്ചത്. കോടമ്പാക്കം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നടന്നുവരുന്നതിനിടെ റെയിൽവേ ട്രാക്കിൽ ഇയർപോഡ് വീഴുകയായിരുന്നു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
മാളയിൽ പടക്ക നിർമാണത്തിനിടെ പൊട്ടിത്തെറി; രണ്ട് പേർക്ക് പരിക്കേറ്റു; പൊലീസ് പരിശോധനയിൽ കൂടുതൽ കണ്ടെത്തൽ

തൃശ്ശൂർ: തൃശൂർ മാളയിൽ പടക്ക നിർമ്മാണത്തിനിടെ പൊട്ടിത്തെറി. രണ്ട് പേർക്ക് പൊള്ളലേറ്റു. ഓലപ്പടക്കം മാലയാക്കി കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചത്. തൃശ്ശൂർ പൊയ്യ സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, അനൂപ് ദാസ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഓലപ്പടക്കം മാലയായി കെട്ടുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഇരുവരുടെയും കൈക്ക് പൊളളലേറ്റു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ മറ്റൊരു കാര്യം കൂടി വ്യക്തമായി. ലൈസൻസില്ലാതെ വൻ പടക്കശേഖരമാണ് ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ പൊലീസ് കണ്ടെത്തിയത്. മാള പൊലീസ് ഇയാൾക്കതിരെ കേസെടുത്തിട്ടുണ്ട്.
നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് ഭയം; അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾ രേഖകളിലില്ലാത്ത പാർട്ട്ടൈം ജോലി ഉപേക്ഷിക്കുന്നു

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ചുമതലയേറ്റ് ഇമിഗ്രേഷൻ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ആരംഭിച്ചതോടെ ആശങ്കയിൽ ഇന്ത്യൻ വിദ്യാർഥികൾ. പലരും തങ്ങളുടെ പാർട് ടൈം ജോലി ഉപേക്ഷിക്ഷിക്കുന്നതായിട്ടാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇമിഗ്രേഷൻ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചതോടെ വിദ്യാർത്ഥികൾ പാർട് ടൈം ജോലികൾ ഉപേക്ഷിക്കുകയാണ്. പഠനം പൂർത്തിയാകുന്നതുവരെ അമേരിക്കയിൽ നിൽക്കുകയാണ് ഉദ്ദേശ്യമെന്നും വെല്ലുവിളിയേറ്റെടുക്കാൻ തയ്യാറല്ലെന്നും വിദ്യാർഥികൾ പറയുന്നു. പലരും ലക്ഷങ്ങൾ വായ്പയെടുത്താണ് പഠിക്കാനെത്തിയത്. നിയമവിരുദ്ധമായി ജോലി ചെയ്യുന്ന വിദ്യാർഥികളെ കണ്ടെത്തിയാൽ […]