newsroom@amcainnews.com

ശാസ്ത്രത്തിന്റെ ഒരു വളർച്ചയേ! വിവിധ ആവശ്യങ്ങൾക്കുമായി സർക്കാർ സ്ഥാപനങ്ങളിൽ നിരന്തരം കയറി ഇറങ്ങേണ്ട, സേവനങ്ങൾ ഇനി വാട്സാപ്പിലും

അമരാവതി: സർക്കാർ സേവനങ്ങൾ വാട്സാപ്പിലൂടെ ലഭ്യമാക്കാനൊരുങ്ങി ആന്ധ്രാ സർക്കാർ. ജനങ്ങൾ പല ആവശ്യങ്ങൾക്കുമായി സർക്കാർ സ്ഥാപനങ്ങളിൽ നിരന്തരം കയറി ഇറങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ജനുവരി അവസാനത്തോടെ ജനങ്ങളിലേക്ക് ഈ സംവിധാനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു സംക്രാന്തി പരിപാടിയുടെ ഉദഘാടനത്തിനിടെ പറഞ്ഞു. വാട്സാപ്പ് വഴി ജനങ്ങൾക്ക് ബില്ലുകളും അടക്കാൻ സാധിക്കും. ഇ-ഗവർണൻസ് സംവിധാനം വഴി 150 ഓളം തരം സേവനങ്ങളാണ് ഇതുവഴി ലഭ്യമാക്കുക. ജനന-മരണ സർട്ടിഫിക്കറ്റുകൾ, ജാതി […]

നെറ്റ്ഫ്ലിക്സ് കാനഡയിൽ നിരക്ക് വർധിപ്പിച്ചു

ഓട്ടവ: കാനഡയിൽ നിരക്ക് വർധിപ്പിച്ച് നെറ്റ്ഫ്ലിക്സ്. പരസ്യങ്ങളോടുകൂടിയ സ്റ്റാൻഡേർഡ് പ്ലാനിന് പ്രതിമാസം 2 ഡോളർ വർധിച്ച് 7.99 ഡോളർ ആകും. അതേസമയം പരസ്യങ്ങളില്ലാത്ത സ്റ്റാൻഡേർഡ് പ്ലാനിന് പ്രതിമാസം 2.50 ഡോളർ വർധിച്ച് 18.99 ഡോളർ ആയി ഉയരും. ഒപ്പം പ്രീമിയം പ്ലാൻ പ്രതിമാസം മൂന്ന് ഡോളർ വർധിച്ച് 23.99 ഡോളറും ആകും. എന്നാൽ, ഒരു അധിക അംഗത്തെ ചേർക്കുന്നതിനുള്ള ഫീസിൽ മാറ്റമില്ലെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. പുതിയ സബ്‌സ്‌ക്രൈബർമാർക്ക് പുതിയ നിരക്ക് ഉടനടി പ്രാബല്യത്തിൽ വരും. എന്നാൽ, നിലവിലുള്ള […]

കൂത്താട്ടുകുളത്തെ വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികളായ റിമാൻഡിൽ കഴിഞ്ഞ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും പ്രവർത്തകർക്കും ജാമ്യം

കൊച്ചി: കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതികൾക്ക് ജാമ്യം. മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡിഷൽ മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. കേസിലെ ആറ് മുതൽ ഒമ്പത് വരെയുള്ള പ്രതികളെയായിരുന്നു അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ചത്. സിപിഎം ചെള്ളക്കാപടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹൻ, പ്രവർത്തകരായ സജിത്ത് എബ്രഹാം, റിൻസ് വർഗീസ്, ടോണി ബേബി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കൗൺസിലർ കലാ രാജു പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്ത് വന്നിരുന്നു. ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ് […]

സര്‍ദാർജി കാനഡയിലും ഹീറോ ആണ്! നൃത്തത്തിന്‍റെ ചടുലതയോടെയുള്ള ഫൈറ്റ് സീൻ, സെക്യൂരിറ്റി ഉദ്യോഗസ്ഥനായ സര്‍ദാർജിയുടെ വീഡിയോ വൈറൽ

ഇന്ത്യന്‍ വംശജർ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് കാനഡ. അതില്‍ തന്നെ ഏറ്റവും കുടുതലുള്ളത് പഞ്ചാബികളായ സിഖുകാരും. കാനഡയില്‍ നിന്നും കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളാണ് പഞ്ചാബികളുടെ വീര്യം കാണിക്കാനായി പങ്കുവച്ചത്. അതൊരു സംഘര്‍ഷത്തിന്‍റെ വീഡിയോ ആയിരുന്നു. അടുത്തുള്ള ഒരാളുടെ കൈയില്‍ നിന്നും ബാഗ് വാങ്ങിക്കാനുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥനായ സര്‍ദാർജിയുടെ ശ്രമം അയാൾ പരാജയപ്പെടുത്തുകയും അദ്ദേഹത്തെ അക്രമിക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെ കാഴ്ച്ചക്കാരെ അമ്പരപ്പിച്ച് കൊണ്ട് സര്‍ദാര്‍ജി നൃത്തം ചെയ്യുകയാണോ അതോ […]

1,80,000-ത്തിലധികം ഇന്ത്യക്കാരെ നാടുകടത്തിയേക്കുമെന്ന് റിപ്പോർട്ട്; നിയമവിരുദ്ധ കുടിയേറ്റത്തെ എതിർക്കും, അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിവരെ തിരിച്ചയക്കാനുള്ള നടപടിയോട് തുറന്ന മനസെന്ന് വിദേശകാര്യമന്ത്രി

വാഷിങ്ടൺ: ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിവയവരെ തിരിച്ചയക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്‍റെ നടപടിയോട് തുറന്ന മനസ്സാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നാടുകടത്തൽ നടപടികൾ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വേഗത്തിലാക്കുമ്പോഴാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ യുഎസിലെത്തിയ ജയശങ്കർ, നിയമവിരുദ്ധമായ സഞ്ചാരത്തെയും അനധികൃത കുടിയേറ്റത്തെയും ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്ന് വ്യക്തമാക്കി. യുഎസിൽ അനധികൃതമായി കഴിയുന്ന 1,80,000-ത്തിലധികം ഇന്ത്യക്കാരെ നാടുകടത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മന്ത്രി ഇന്ത്യയുടെ നിലപാട് വിശദമാക്കിയത്. ഒരു സർക്കാർ എന്ന നിലയിൽ, നിയമപരമായ നീക്കത്തെ വളരെയധികം […]

ആരിത് സമാധാനത്തിന്റെ വെള്ളരി പ്രാവോ! ‘യുദ്ധം ഉടൻ അവസാനിപ്പിക്കണം’; റഷ്യക്ക് ഡോണൾഡ് ട്രംപിൻറെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: യുക്രൈനുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യക്ക് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ മുന്നറിയിപ്പ്. യുദ്ധത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ അധിക നികുതി, തീരുവ ചുമത്തൽ അടക്കമുള്ള സാമ്പത്തിക നിയന്ത്രണ നടപടികളെടുക്കുമെന്ന് ട്രംപ് പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാൻ പുടിനുമായി ചർച്ച നടത്താൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി. ട്രംപ് അധികാരമേൽക്കും മുമ്പ് റഷ്യൻ എണ്ണ ഉൽപാദകർക്കും കപ്പലുകൾക്കുമെതിരെ യുഎസ് കൂടുതൽ ഉപരോധമേർപ്പെടുത്തിയിരുന്നു. റഷ്യൻ എണ്ണ ഉൽപ്പാദകരായ ഗാസ്‌പ്രോം നെഫ്റ്റ്, സുർഗുട്ട്‌നെഫ്റ്റെഗാസ്, റഷ്യൻ എണ്ണ കയറ്റുമതി ചെയ്ത 183 കപ്പലുകൾ എന്നിവയ്‌ക്കെതിരെയാണ് […]

റിമാന്റിലായി ജയിലിൽ കഴിയുന്ന മണവാളന്റെ മുടി മുറിച്ചു, നടപടി ജയിൽ ചട്ടപ്രകാരമെന്ന് സൂപ്രണ്ട്; മുടി പോയതോടെ അസ്വസ്ഥത കാണിച്ച ഷഹിൻ ഷായെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

തൃശ്ശൂർ: കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ റിമാന്റിലായി ജയിലിൽ കഴിയുന്ന യൂട്യൂബർ മണവാളന്റെ മുടി മുറിച്ചു. തൃശൂർ ജില്ലാ ജയിലിൽ എത്തിച്ച യൂട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹിൻ ഷായുടെ മുടിയാണ് ജയിലിൽ വെച്ച് മുറിച്ചത്. ജയിൽ ചട്ടപ്രകാരമാണ് മുടിമുറിച്ചതെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. മുടി മുറിച്ചതിനെ തുടർന്ന് അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് യൂട്യൂബർ മണവാളൻ അറസ്റ്റിലായത്. 10 മാസമായി ഒളിവിലായിരുന്ന […]

കഠിനംകുളത്തു യുവതിയായ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: കൊലയാളി ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് ജോണ്‍സണ്‍; റീൽസുകൾ പങ്കുവച്ചുള്ള സൗഹൃദം പ്രണയമായി, ഭർത്താവിനെ ഉപേക്ഷിച്ച് വരാൻ നിർബന്ധിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം കഠിനംകുളത്തു യുവതിയായ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പാണു പ്രതിയെന്നു പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ്. ഇയാൾ 5 വർഷം മുൻപു വിവാഹമോചനം നേടിയിരുന്നു. കൊല്ലം സ്വദേശിയാണെങ്കിലും ഭാര്യയുടെ നാടായ എറണാകുളത്തെ ചെല്ലാനത്താണു താമസം. ആതിരയുമായി ജോൺസന് ഒരു വർഷത്തോളമായി അടുപ്പമുണ്ട്. ഇൻസ്റ്റഗ്രാമിൽ റീൽസുകൾ പങ്കുവച്ചാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്. പിന്നീട് പ്രണയത്തിലേക്കു വഴിമാറിയെന്നും പൊലീസ് പറ‌ഞ്ഞു. ഭർത്താവും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനുമുള്ള […]

ആശങ്കയുയർത്തി ലൊസാഞ്ചലസിൽ വീണ്ടും കാട്ടുതീ പടർന്നു; മണിക്കൂറുകൾക്കുള്ളിൽ 3,200 ഹെക്ടർ പ്രദേശത്തേക്ക് തീ വ്യാപിച്ചു, 31,000 പേർക്ക് വീടൊഴിയാൻ നിർദേശം

ലൊസാഞ്ചലസ്: യുഎസിൽ ആശങ്കയുയർത്തി ലൊസാഞ്ചലസിന്റെ വടക്കുഭാഗത്തു പുതിയ കാട്ടുതീ പടർന്നു. മാരകമായ 2 കാട്ടുതീകളുടെ ദുരിതം മാറുന്നതിനു മുൻപാണിത്. അതിവേഗത്തിൽ വ്യാപിക്കുന്ന കാട്ടുതീയിൽനിന്നു രക്ഷപ്പെടാനായി പതിനായിരക്കണക്കിന് ആളുകളോടു വീടുകൾ ഒഴിയാൻ നിർദേശിച്ചു. ഹെലികോപ്റ്ററുകളും വിമാനങ്ങളും അഗ്നിശമന സേനയും തീയണയ്ക്കുന്നുണ്ട്. വളരെ ആശങ്കാജനകമായ സാഹചര്യമാണെന്നു കാലാവസ്ഥാ വിദഗ്ധൻ ഡാനിയേൽ സ്വെയ്ൻ പറഞ്ഞു. കാസ്റ്റൈക് തടാകത്തിനു സമീപം കുന്നുകളിൽ ഭീമൻ തീജ്വാലകൾ പടരുകയാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ 8,000 ഏക്കറിലേറെ (3,200 ഹെക്ടർ) പ്രദേശത്തേക്കാണു തീ വ്യാപിച്ചത്. ശക്തവും വരണ്ടതുമായ സാന്റ […]