newsroom@amcainnews.com

മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡോഗ് എന്ന സ്ഥാപനത്തിൽ നിന്നുള്ള വിവേക് ​​രാമസ്വാമിയുടെ രാജി അദ്ദേഹത്തിന്റെ എച്ച്-1ബി വിസ പരാമർശങ്ങളുടെ പേരിലായിരുന്നു: റിപ്പോർട്ട്

നിയമനം ലഭിച്ച് 69 ദിവസങ്ങൾക്ക് ശേഷം, പുതുതായി സ്ഥാപിതമായ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ (ഡോഗ്) സഹ-നേതാവ് സ്ഥാനം റിപ്പബ്ലിക്കൻ നേതാവ് വിവേക് ​​രാമസ്വാമി രാജിവച്ചു. പ്രധാന റിപ്പബ്ലിക്കൻ വ്യക്തികളിൽ നിന്നും രാമസ്വാമിയുടെ സമീപകാല പരസ്യ പരാമർശങ്ങളിൽ നിരാശനായ എലോൺ മസ്‌കിൽ നിന്നുമുള്ള സമ്മർദ്ദം വർദ്ധിച്ചതിനെ തുടർന്നാണ് ഈ നീക്കം. ഒരു പൊളിറ്റിക്കോ റിപ്പോർട്ട് അനുസരിച്ച്, എക്‌സിൽ (മുമ്പ് ട്വിറ്റർ) അമേരിക്കൻ സംസ്കാരത്തെയും അതിന്റെ നിയമന രീതികളെയും, പ്രത്യേകിച്ച് എച്ച്-1ബി വിസ പ്രോഗ്രാമിനെയും വിമർശിച്ച ഒരു വിവാദ പോസ്റ്റിനെ […]

ഒട്ടാവ അഫ്ഗാൻ വ്യാഖ്യാതാക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സൈനിക ഓംബുഡ്സ്മാൻ നിർദ്ദേശിക്കുന്നു.

ഒട്ടാവ – അഫ്ഗാനിസ്ഥാനിലെ കനേഡിയൻ സായുധ സേനയുടെ വ്യാഖ്യാതാക്കളായി സേവനമനുഷ്ഠിക്കുകയും പിന്നീട് മാനസിക ക്ലേശങ്ങൾ അനുഭവിക്കുകയും ചെയ്ത അഫ്ഗാൻ കനേഡിയൻമാർക്ക് സാമ്പത്തികമായി നഷ്ടപരിഹാരം നൽകാൻ ഒരു സൈനിക നിരീക്ഷണ സംഘം ഒട്ടാവയെ പ്രേരിപ്പിക്കുന്നു. അഫ്ഗാനിസ്ഥാൻ സംഘർഷത്തിനിടെ കാനഡയുടെ സൈന്യത്തിന് വേണ്ടി പ്രവർത്തിച്ച ഭാഷാ, സാംസ്കാരിക ഉപദേഷ്ടാക്കളോടുള്ള കടമയിൽ ഫെഡറൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ദേശീയ പ്രതിരോധ വകുപ്പിന്റെ ഇടക്കാല ഓംബുഡ് റോബിൻ ഹൈൻസിന്റെ റിപ്പോർട്ട് പറയുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ പോലുള്ള അവസ്ഥകൾക്ക് മുൻ ഉപദേഷ്ടാക്കൾക്ക് നഷ്ടപരിഹാരം […]

സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമാപ്തി പ്രാർഥനാ ചടങ്ങിൽ ട്രംപിനോട് ബിഷപ്പിന്റെ അഭ്യർഥന; കുടിയേറ്റക്കാരോടും എൽജിബിടി സമൂഹത്തോടും കരുണ കാണിക്കണം; പ്രാർഥനാ ചടങ്ങ് മെച്ചപ്പെടുത്താമെന്ന് ട്രംപിന്റെ മറുപടി

വാഷിങ്ടൻ: യുഎസ് പ്രസി‍ഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ഔദ്യോഗിക പരിസമാപ്തി കുറിക്കുന്ന പ്രാർഥനാ ചടങ്ങിൽ ട്രംപിനോട് ബിഷപ്പിന്റെ അഭ്യർഥന. ട്രാൻസ്ജെൻഡറുകൾക്കുള്ള പരിരക്ഷ എടുത്തുകളഞ്ഞതും കുടിയേറ്റക്കാരോടുള്ള നടപടിയുമാണു ചൊവ്വാഴ്ചത്തെ പ്രാർഥനാ ചടങ്ങിനിടെ ട്രംപിനോട് അഭ്യർഥന നടത്താൻ വാഷിങ്ടൻ എപ്പിസ്കോപ്പൽ ബിഷപ് റൈറ്റ് റവ. മരിയാൻ എഡ്‌ഗർ ബുഡ്ഡേയെ പ്രേരിപ്പിച്ചത്. കുടിയേറ്റക്കാരോടും എൽജിബിടി സമൂഹത്തോടും കരുണ കാണിക്കണമെന്നതായിരുന്നു ബിഷപ്പിന്റെ അഭ്യർഥന. ബിഷപ്പിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിക്കാർ വലിയ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. സദസ്സിന്റെ മുൻനിരയിൽ വളരെ ഗൗരവം നിറഞ്ഞ മുഖഭാവത്തോടെയായിരുന്നു അഭ്യർഥന നടത്തിയപ്പോൾ ട്രംപ് […]

നാഗാലാൻഡ് കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിലേക്കു വെളിച്ചംവീശി രാഷ്ട്രീയ നീക്കം; 15 എൻപിപി നേതാക്കൾ കോൺഗ്രസിൽ; ചേർന്നത് സംസ്ഥാന ഉപാധ്യക്ഷനടക്കം

കൊഹിമ: 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ നാഗാലാൻഡ് കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിലേക്കു വെളിച്ചംവീശി നീക്കങ്ങൾ. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയുടെ നാഷനൽ പീപ്പിൾസ് പാർട്ടിയുടെ (എൻപിപി) നാഗാലാൻഡ് ഘടകത്തിലെ പ്രമുഖരായ 15 പേരാണ് കോൺഗ്രസിലേക്കു ചേർന്നത്. നാഗാലാൻഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും ലോക്സഭാ എംപിയുമായ സുപോങ്മറെൻ ജാമിർ, വർക്കിങ് പ്രസിഡന്റ് ഖിരിയേഡി തിയുനു എന്നിവരുടെ സാന്നിധ്യത്തിലാണ് പാർട്ടിയിലേക്കു ചേർന്നത്. എൻപിപി സംസ്ഥാന വൈസ് പ്രസി‍ഡന്റ് ബിടോങ് സാങ്തം, ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) എൽ. ഹികെതോ ഷോഹെ. […]

നാദാപുരത്ത് നവവധു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; 22കാരിയായ മരണം ഭർതൃവീട്ടിൽനിന്നു തിരിച്ചെത്തി മണിക്കൂറുകൾക്കകം

കോഴിക്കോട്: നാദാപുരത്ത് നവവധുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര ഓർക്കാട്ടേരി വൈക്കിലിശേരി പുതുശേരി താഴെക്കുനി മുഹമ്മദ് ഇർഫാന്റെ ഭാര്യ ഫിദ ഫാത്തിമ (22) ആണ് മരിച്ചത്. പട്ടാണിയിലെ സ്വന്തം വീട്ടിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഫാനിൽ തൂങ്ങിയ നിലയിൽ ഫിദയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫിദ ഭർതൃവീട്ടിൽനിന്നു തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്. ഒന്നര വർഷം മുൻപായിരുന്നു വിവാഹം. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, […]

ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീയെ കൊണ്ടുപോയ ആംബുലൻസിന്റെ വാതിലിന് തകരാർ, തുറക്കാൻ കഴിഞ്ഞില്ല; ഒടുവിൽ ജനൽ പൊളിച്ച് സ്ത്രീയെ പുറത്തെടുത്തപ്പോഴേക്കും മരണം; പരാതിയുമായി ബന്ധുക്കൾ

ജയ്പൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ സ്ത്രീയെ ആംബുലൻസിൽ നിന്ന് പുറത്തിറക്കാൻ സാധിക്കാത്തതിനാൽ മരണപ്പെട്ടെന്ന ആരോപണവുമായി കുടുംബം. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവമുണ്ടായത്. ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഇവരെ ആംബുലൻസിന്റെ വാതിലിനുണ്ടായ തകരാർ മൂലം പുറത്തിറക്കാൻ സാധിച്ചില്ലെന്നാണ് പരാതി. ഇതിനിടെ സ്ത്രീ മരണപ്പെടുകയും ചെയ്തു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് സംഭവം അന്വേഷിക്കാൻ നാലംഗ കമ്മിറ്റിയെ നിയോഗിച്ചു. വീട്ടിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീയെ വീട്ടുകാർ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സർക്കാറിന് വേണ്ടി സ്വകാര്യ കമ്പനി ഓപ്പറേറ്റ് ചെയ്യുന്ന ആംബുലൻസിലായിരുന്നു […]

ഗ്രാമ്പൂ ഒരു ചെറിയ സുഗന്ധദ്രവ്യമല്ല! ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ… രോഗ പ്രതിരോധശേഷി കൂട്ടാനും ശ്വാസകോശത്തിൻറെ ആരോഗ്യത്തിനും സഹായിക്കും; അറിയാം മറ്റു ഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഗ്രാമ്പൂ. ആൻറി ഓക്സിഡൻറുകളും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും വിറ്റാമിൻ സിയും അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും ചുമ, ജലദോഷം തുടങ്ങിയവയെ തടയാനും ശ്വാസകോശത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഡയറ്റിൽ ഗ്രാമ്പൂ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഭക്ഷണശേഷം ഒരു ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റിയെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ഫൈബർ അടങ്ങിയ ഇവ ഗ്യാസ് മൂലം വയറു വീർത്തിരിക്കുന്നതിനെ അകറ്റാനും ഗുണം ചെയ്യും. എല്ലുകളുടെയും […]

ടൊവിനോ നായകനായെത്തുന്ന അനുരാജ് മനോഹർ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; നായകന്റെ പിറന്നാൾ ദിനത്തിലാണ് അണിയറക്കാർ പോസ്റ്റർ അവതരിപ്പിച്ചത്

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. ടൊവിനോയുടെ പിറന്നാൾ ദിനത്തിലാണ് അണിയറക്കാർ പോസ്റ്റർ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നുകിൽ ഒരു വേട്ടക്കാരനാവുക. അല്ലെങ്കിൽ വേട്ടയാടപ്പെടുക. തീരുമാനം നിങ്ങളുടേതാണ്. വേട്ട ഇവിടെ ആരംഭിക്കുന്നു, പോസ്റ്റർ പങ്കുവച്ചുകൊണ്ട് ടൊവിനോ തോമസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കാവാലം, പുളിങ്കുന്ന്, ചങ്ങനാശ്ശേരി, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയാണിത്. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം. മറവികൾക്കെതിരായ ഓർമയുടെ പോരാട്ടമാണ് നരിവേട്ടയെന്നും […]

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം: മധ്യമേഖലാ ജയിൽ ഡിഐജിക്കും ജയിൽ സൂപ്രണ്ടിനും സസ്പെൻഷൻ

തിരുവനന്തപുരം: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ മേധാവി ബൽറാം കുമാ‍ർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി. റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിൻറെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിന്റെ മുറിയിൽ കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ […]

വഞ്ചിയൂർ വെടിവെപ്പ്: പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ വെടിയേറ്റ യുവതിയുടെ ഭ‍ർത്താവ് പിടിയിൽ

തിരുവനന്തപുരം: വഞ്ചിയൂർ വെടിവെയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ വെടിയേറ്റ യുവതിയുടെ ഭ‍ർത്താവ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത്തിനെ കൊല്ലം കണ്ണനല്ലൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. സുജിത്തിന്റെ ഭാര്യയെ വീട്ടിൽ കയറി എയർഗൺ കൊണ്ട് വെടിവെച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് വനിതാ ഡോക്ടർ പിടിയിലായത്. കഴിഞ്ഞവർഷം ജൂലൈയിലാണ് ഈ വെടിവെപ്പ് നടന്നത്. കേസിൽ പിടിയിലായപ്പോഴാണ് സുജിത്തിനെതിരെ വനിതാ ഡോക്ടർ പീഡന പരാതി നൽകിയത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ മുൻപ് പിആർഒ ആയിരുന്നു സുജിത്ത്. ഇതേ […]