വിദേശികൾക്ക് പൗരത്വം നൽകുന്ന എല്ലാ നടപടികളും നിർത്തി, മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ, യുഎസിൽ ഇനി സ്ത്രീയും പുരുഷനും മാത്രം; അധികാരമേറ്റു, ട്രംപിന്റെ പ്രഖ്യാപനങ്ങളുമെത്തി

വാഷിങ്ടൺ: 47-ാമത് അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുമ്പോൾ പ്രതീക്ഷിച്ച തീരുമാനങ്ങളും നയങ്ങളും ഒന്ന് വിടാതെ പ്രഖ്യാപിച്ചാണ് ട്രംപിന്റെ സത്യപ്രതിജ്ഞാ പ്രസംഗം. തെരഞ്ഞെടപ്പ് പ്രചാരണ വേളയിലും മുമ്പും പറഞ്ഞ കാര്യങ്ങൾ സത്യ പ്രതിജ്ഞയ്ക്ക് പിന്നാലെ ആവർത്തിക്കുകയാണ് ട്രംപ്. ഒപ്പുവയ്ക്കാൻ ഒരുങ്ങുന്ന സുപ്രധാന ഉത്തരവുകൾ തുറന്ന് വ്യക്തമാക്കിയിരിക്കുകയാണ് ട്രംപ്. യുഎസ്-മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ് ആദ്യ തീരുമാനം. ഇത് സംബന്ധിച്ച എക്സിക്യൂട്ടിവ് ഓർഡറിൽ ഒപ്പുവയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അനധികൃത കുടിയേറ്റം തടയുമെന്നതിനൊപ്പം, യാതൊരു തരത്തിലുള്ള പൗരത്വ പരിപാടികളും തുടരില്ലെന്നും […]
യുദ്ധങ്ങൾ ഇഷ്ടമല്ലാത്ത പ്രസിഡന്റിന്റെ തുടക്കം ഗംഭീരം; ഇലൺ മസ്ക് എന്ന സൂപ്പർ പ്രസിഡന്റ് തലവേദനയാകുമോ? രണ്ടാമൂഴത്തിൽ ട്രംപിന് തലവേദനകൾ ഏറെ…

വാഷിങ്ടൺ: പശ്ചിമേഷ്യൻ സമാധാനം യാഥാർഥ്യമാക്കാൻ ഒരു അമേരിക്കൻ പ്രസിഡന്റുമാർക്കും കഴിഞ്ഞിട്ടില്ല. പക്ഷെ അതിലേക്കു വലിയൊരു ചുവടുവച്ചതിന്റെ അഭിമാനവുമായാണ് ഡോണൾഡ് ട്രംപ് രണ്ടാമൂഴം തുടങ്ങിയിരിക്കുന്നത്. എങ്കിലും ട്രംപിന് മുമ്പിലുള്ള കടന്പകൾ വേറെയുമുണ്ട്. യുദ്ധങ്ങൾ ഇഷ്ടമല്ലാത്ത പ്രസിഡന്റ്. താൻ ഭരണത്തിൽ കയറിയാൽ രണ്ടു യുദ്ധങ്ങളും അവസാനിപ്പിക്കും എന്നു ട്രംപ് പല തവണ പറഞ്ഞിട്ടുണ്ട്. ഗാസ വെടിനിർത്തലിൽ നിന്ന് വഴുതിമാറിക്കൊണ്ടിരുന്ന നെതന്യാഹുവിനെ ഒടുവിൽ വട്ടമിട്ടു പിടികൂടിയത് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ് കോഫാണ്. ട്രംപ് അധികാരമേൽക്കും മുമ്പ് വെടിനിർത്തൽ നിലവിൽ […]
അമേരിക്കയുടെ സുവർണ കാലത്തിൻ്റെ തുടക്കം, വിശ്വാസവഞ്ചനയുടെ കാലം ഇവിടെ അവസാനിക്കുന്നു; ലോക നേതാക്കളെ സാക്ഷി നിർത്തി അമേരിക്കയുടെ 47-ാമത്തെ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു

വാഷിങ്ടൺ: അമേരിക്കയുടെ 47-ാമത്തെ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ കോടതി കുറ്റവാളിയെന്ന് വിധിച്ചൊരാൾ പ്രസിഡൻ്റായി അധികാരമേൽക്കുന്നത്. ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കളെ സാക്ഷി നിർത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. എബ്രഹാം ലിങ്കൺ ഉപയോഗിച്ച ബൈബിൾ കൈയ്യിൽ കരുതിയാണ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. അമേരിക്കയുടെ സുവർണ കാലത്തിൻ്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ലോകമാകെയുള്ള അതിർത്തികൾ സംരക്ഷിക്കാൻ പ്രവർത്തിച്ചപ്പോൾ സ്വന്തം അതിർത്തി സംരക്ഷിക്കാൻ […]
കൊൽക്കത്ത യുവഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസ്: അപൂർവങ്ങളിൽ അപൂർവമായ കേസെന്ന വാദം കോടതി തള്ളി; പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ പിഴയും

കൊൽക്കത്ത: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയും വിധിച്ച് കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞു. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലിൽ തുടരണം. 17 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നൽകണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ നഷ്ടപരിഹാരം വേണ്ടെന്നായിരുന്നു കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിൻറെ പ്രതികരണം. പെൺകുട്ടികളുടെ സുരക്ഷ […]