newsroom@amcainnews.com

ടിക്‌ടോക്ക് ആരാധകരെ ചാക്കിലാക്കൻ ഇൻസ്റ്റഗ്രാമിന്റെ പുതിയ ആപ്ലിക്കേഷൻ എഡിറ്റ്‌സ്; വീഡിയോ ക്രിയേറ്റർമാർക്ക് ഫോണിൽ ഏറ്റവും മികച്ച എഡിറ്റിംഗ് അനുഭവം ലഭ്യമാക്കുമെന്ന് കമ്പനി

കാലിഫോർണിയ: ടിക്‌ടോക്കുമായുള്ള മത്സരം വർധിക്കുന്നതിനിടെ പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാം. എഡിറ്റ്സ് എന്നാണ് ഇൻസ്റ്റയുടെ പുതിയ ആപ്പിൻറെ പേര്. ക്രിയേറ്റീവ് ടൂളുകൾ ലഭ്യമാവുന്ന സമ്പൂർണ സ്യൂട്ട് എന്നാണ് എഡിറ്റ്‌സ് ആപ്പിന് ഇൻസ്റ്റഗ്രാം തലവൻ ആദം മോസ്സെരി നൽകുന്ന വിശേഷണം. അമേരിക്കയിൽ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കിന് നിരോധനം വരാനിടയുണ്ടായിരുന്ന സാഹചര്യം മുന്നിൽക്കണ്ടായിരുന്നു പുതിയ എഡിറ്റ്‌സ് ആപ്പ് ഇൻസ്റ്റഗ്രാം പ്രഖ്യാപിച്ചത്. അടുത്ത മാസം വരെ എഡിറ്റ്സ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാവില്ല. ആപ്പിളിൻറെ ആപ്പ് […]

എഐ ഫീച്ചറോട് കൂടിയ സ്മാർട്ട് ടിവി! ചാറ്റ്ജിപിടിയെ സ്മാർട്ട് ടിവിയിലെത്തിക്കാൻ സാംസങ്ങും ഓപ്പൺ എഐയും

വാഷിംഗ്‌ടണ്‍: എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെ സ്മാർട്ട് ടിവിയിലെത്തിക്കാനുള്ള ആലോചനയില്‍ സാംസങ്ങും ഓപ്പൺ എഐയും. എഐ ഫീച്ചറോട് കൂടിയ സ്മാർട്ട് ടിവി വികസിപ്പിക്കുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ഒരു കൊറിയൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എഐ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയുടെ നിര്‍മാതാക്കളാണ് ഓപ്പണ്‍ എഐ. വാർത്ത സംബന്ധിച്ച വിവരങ്ങളൊന്നും ഇരുകമ്പനികളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോൾ സാംസങിന്‍റെ സ്മാർട്ട് ടിവിയിൽ എഐ ഫീച്ചറുകൾ ലഭ്യമാണ്. ഓപ്പൺ എഐയുടെ സഹകരണം കൂടിയാകുന്നതോടെ സ്മാർട്ട് ടിവി രംഗത്ത് ആധിപത്യമുറപ്പിക്കാന്‍ സാംസങിന് എളുപ്പത്തിൽ കഴിയും. ഓപ്പൺ […]

ഫോമാ സൺ ഷൈൻ റീജിയൻ പ്രവർത്തനോദ്ഘാടനം ജനുവരി 25 നു

രാജു മൈലപ്രാ അമേരിക്കൻ മലയാളികളുടെ പ്രമുഖ ദേശിയ സംഘടനയായ ഫോമാ സൺ ഷൈൻ റീജിയണന്റെ (ഫ്ലോറിഡ) 2024 -2026 പ്രവർത്തനോദ്ഘാടനം ജനുവരി 25 നു സൈന്റ്റ് ജോസഫ് സിറോ മലബാർ കാത്തലിക് ഓഡിറ്റോറിയത്തിൽ (5501 വില്യംസ് റോഡ്, സെഫ്‌നിർ, ഫ്ലോറിഡ) വെച്ച് നടത്തപ്പെടും. ഫോമയുടെ സമുന്നതരായ നേതാക്കൾ പങ്കെടുക്കുന്ന ഈ സമ്മേളനം, ഫോമാ പ്രസിഡന്റ് ശ്രി ബേബി മണക്കുന്നേൽ ഉഘാടനം ചെയ്യും. റീജിയണൽ വൈസ് പ്രസിഡന്റ് ശ്രി ജോമോൻ ആന്റണി അധ്യക്ഷത വഹിക്കുന്ന ഈ യോഗത്തിൽ ഫോമയുടെ […]

ലണ്ടൻ ആസ്ഥാനമായുള്ള ക്രിക്കറ്റ് ടീമിനായി സുന്ദർ പിച്ചൈയും ലേലത്തിൽ

കലിഫോർണിയ: ലണ്ടൻ ആസ്ഥാനമായുള്ള ക്രിക്കറ്റ് ടീമിനായി ലേലത്തിൽ പങ്കെടുക്കുന്ന സിലിക്കൺ വാലി എക്സിക്യൂട്ടീവുകളുടെ ഗ്രൂപ്പിൽ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയും ചേർന്നതായി റിപ്പോർട്ട്. പാലോ ആൾട്ടോ നെറ്റ്‌വർക്ക്സ് സിഇഒ നികേഷ് അറോറയും ടൈംസ് ഇൻറർനെറ്റിൻറെ വൈസ് ചെയർമാൻ സത്യൻ ഗജ്‌വാനിയും നയിക്കുന്ന കൺസോർഷ്യം ഓവൽ ഇൻവിൻസിബിൾസിനോ ലണ്ടൻ സ്പിരിറ്റിനോ വേണ്ടി 97 മില്യൻ ഡോളറിലധികം ബിഡ് സമർപ്പിച്ചതായി റിപ്പോർട്ടുണ്ട്. യുവ പ്രേക്ഷകരെയും കുടുംബങ്ങളെയും ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ഹ്രസ്വ ഫോർമാറ്റ് ക്രിക്കറ്റ് ടൂർണമെൻറായ ദി ഹണ്ട്രഡിൻറെ ഭാഗമാണ് […]

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി, അധ്യാപകർ പോലീസിൽ വിവരമറിയിച്ചു; സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയം, തുടർച്ചയായി വീട്ടിലെത്തി പീഡിപ്പിച്ചു, 25കാരൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ തിരൂർ വെട്ടം സ്വദേശി നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ​ഗർഭിണിയാണെന്ന് വീട്ടുകാർ അറിയുന്നത്. കുട്ടി ഇക്കാര്യം വീട്ടിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു. പിന്നീട് അധ്യാപകർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 25 കാരനായ നിഖിലിനെ പൊലീസ് അറസ്റ്റുചെയ്യുന്നത്. പോക്സോ […]

അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം വാളെടുത്ത് ട്രംപ്! പിന്നാലെ മെലാനിയക്കൊപ്പം നൃത്തച്ചുവടുകൾ – വീഡിയോ വൈറൽ

വാഷിങ്‍ടൺ: തിങ്കളാഴ്ച രാത്രി അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം സായുധ സേനാ അംഗങ്ങളെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ ഡോണൾഡ് ട്രംപ് ചുവടുവെയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായി. അമേരിക്കൻ സൈന്യത്തിന്റെ തീം അടിസ്ഥാനമാക്കി തയ്യാറാക്കിയ കേക്ക് മുറിച്ചുകൊണ്ടാണ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. അധികാരമേറ്റെടുത്ത ദിവസം ട്രംപ് പങ്കെടുത്ത മൂന്ന് പ്രധാന ചടങ്ങുകളിലൊന്നായിരുന്നു സായുധ സേനാ പ്രതിനിധികൾക്ക് മുന്നിലുള്ള ഈ അഭിസംബോധന. ആചാരപരമായി വാൾ കൊണ്ടാണ് ട്രംപും […]

വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ സുരക്ഷ? വനിതാ കൗൺസിലറെ സിപിഎമുകാർ തട്ടിക്കൊണ്ടുപോയ സംഭവം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ഹണി റോസ് കേസിൽ ശര വേഗം, ഈ കേസിൽ മെല്ലെപ്പോക്കെന്ന് ആക്ഷേപം

തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജുവിനെ പട്ടാപ്പകൽ പൊലീസ് നോക്കി നിൽക്കെ സിപിഎം- ഡിവൈെഎഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയ സംഭവം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സർക്കാർ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്ത്ര പ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ്ബ് ചോദിച്ചു. “വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ സുരക്ഷ? കാല് തല്ലി ഒടിക്കും എന്ന് പറയുന്നതാണോ സുരക്ഷയെന്നും” അദ്ദേഹം ചോദിച്ചു. അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാൻ പോലും സിപിഎമ്മിന് കരുത്തില്ലേ. മൂവ്വാറ്റുപുഴ ഡിവൈഎസ്പി അടക്കം നോക്കി നിൽക്കെയാണ് കൗൺസിലറെ […]

ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു; ഇവരെ മരണപെട്ടവരായി കണക്കാക്കും, ഉത്തരവ് ഉടൻ

വയനാട്: ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ഇതിൽ ആദ്യ ദിവസം തിരിച്ചറിഞ്ഞ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്ത 3 മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹ ഭാഗങ്ങളിൽ നിന്നും ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. കണ്ണൂർ […]

വിമാനയാത്രയ്ക്കിടെ 11 മാസം പ്രായമായ കുഞ്ഞിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകൻ മരിച്ചു

കൊച്ചി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകൻ ഫെസിൻ അഹമ്മദ് ആണ് മരിച്ചത്. ദോഹയിൽ നിന്ന് അമ്മയ്ക്കൊപ്പം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗൾഫ് എയർ വിമാനത്തിലാണ് അമ്മയും കുഞ്ഞും എത്തിയത്. വിമാനത്തിനുള്ളിൽ വെച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയായിരുന്നു. വിമാനത്താവളത്തിലെത്തിയശേഷം അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ, രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. തുടർ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് മരണം. മരണ […]

കൂത്താട്ടുകുളത്തെ സിപിഎം കൗൺസിലറെ തട്ടിക്കൊണ്ടുപോകൽ: സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ,

കൊച്ചി: കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസിൽ സിപിഎം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി.മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങൾ പരിശോധിച്ച് പിടികൂടിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. കേസിൽ പൊലീസിനെതിരെ വിമർശനം ശക്തമാകുമ്പോഴാണ് നടപടി. കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജുവിനെ കൂറുമാറുമെന്ന ഭീതിയിൽ സിപിഎം നേതാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവമേൽപ്പിക്കൽ, അന്യായമായി ത‍ടഞ്ഞുവക്കൽ, നിയമവിരുദ്ധമായി കൂട്ടം ചേരൽ തുടങ്ങി ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സംഭവത്തിൽ കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്. ഒന്നാം പ്രതിയായ സിപിഎം ഏരിയാ സെക്രട്ടറി […]