ഗാസയിലെ വെടിനിർത്തൽ: ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചു; ബന്ദിമോചനം നാളെ മുതൽ

ജറുസലം: ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആ തീരുമാനത്തിലേക്ക് ഒടുവിൽ ഇസ്രയേൽ എത്തി. ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചു. 15 മാസം നീണ്ട യുദ്ധത്തിനു വിരാമമിടാനുള്ള വ്യവസ്ഥകളാണ് അംഗീകരിച്ചത്. ഇതിനു പൂർണ മന്ത്രിസഭ അന്തിമ അംഗീകാരം നൽകും. കരാറിനു നാളെ മുതലാണു പ്രാബല്യം. ബന്ദികളുടെ ആദ്യസംഘത്തെ ഹമാസ് നാളെ മോചിപ്പിക്കുമെന്നാണു കരുതുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. നാളെ മോചിപ്പിക്കുന്ന 95 പലസ്തീൻ തടവുകാരുടെ പട്ടിക ഇസ്രയേൽ കൈമാറി. […]
ഷാരോൺ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, തെളിവുകളുടെ അഭാവത്തിൽ അമ്മയെ വെറുതെ വിട്ടു; ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാരെന്ന് കോടതി വിധി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവൻ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്. ശിക്ഷാ വിധി ഇന്നുണ്ടാകും. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തിൽ […]
ട്വിൻ പീക്സിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ പ്രശസ്ത അമേരിക്കൻ ചലച്ചിത്രകാരൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു

ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ഡേവിഡ് ലിഞ്ച്(78) അന്തരിച്ചു. മരണവിവരം അദ്ദേഹത്തിന്റെ കുടുംബമാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഓഗസ്തില്‍ അദ്ദേഹത്തിന് എംഫിസീമിയ കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായ പുകവലി മൂലമുണ്ടാവുന്ന ശ്വാസകോശരോഗമാണ് എംഫിസീമിയ. ബ്ലു വെല്‍വെറ്റ്, ദി എലഫന്റ് മാന്‍, മുള്‍ഹോളണ്ട് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഡേവിഡ് ലിഞ്ച്. അദ്ദേഹം സംവിധാനം ചെയ്ത ടി.വി സീരിസായ ട്വിന്‍ പീക്ക് എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നായിരുന്നു. മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ നോമിനേഷനും ഡേവിഡ് ലിഞ്ചിന് […]
നെടുമങ്ങാട് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞ് അപകടം; ഒരു മരണം, പരിക്കേറ്റ 27 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. 60 വയസുളള ദാസിനിയാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 49 പേരാണ് ബസിലുണ്ടായിരുന്നത്. കാട്ടാക്കട പെരുങ്കടവിളയിൽ നിന്നും മൂന്നാറിലേക്ക് ടൂർ പോയവരാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ല ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഒരു പ്രദേശത്ത് നിന്നുള്ള നിരവധി ആകളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ 27 […]
കനത്ത മഞ്ഞുവീഴ്ച: എഡ്മിൻറനിലും സെൻട്രൽ ആൽബർട്ടയിലും നൂറിലധികം അപകടങ്ങൾ; വൈദ്യുതി വിതരണം തടസപ്പെട്ടു

എഡ്മിൻറൻ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് എഡ്മിൻറനിലും സെൻട്രൽ ആൽബർട്ടയിലും നൂറുകണക്കിന് അപകടങ്ങളും വൈദ്യുതി തടസ്സങ്ങളും ഉണ്ടായതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയ്ക്കും വൈകുന്നേരവും ആൽബർട്ടയിലും സസ്കാച്വാൻ്റെ ചില ഭാഗങ്ങളിലും കനത്ത കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായതോടെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ലെഡുകിനും വെറ്റാസ്‌കിവിനും ഇടയിലുള്ള ഹൈവേ 2A, മില്ലറ്റിൻ്റെ കിഴക്ക് ഹൈവേ 814, കാംറോസിനും എഡ്മിൻറനും ഇടയിൽ, ഗാഡ്‌സ്ബിയുടെ പടിഞ്ഞാറ് ഹൈവേ 12 എന്നിവയുൾപ്പെടെ നിരവധി ഹൈവേകൾ മഞ്ഞു മൂടിയ അവസ്ഥയിലാണ്. […]