newsroom@amcainnews.com

അമേരിക്ക, റഷ്യ, ചൈന, പിന്നെ ഇന്ത്യയും! ബഹിരാകാശ രംഗത്ത് ഇനി മഹാശക്തികള്‍ക്കൊപ്പം; സ്പേസ് ഡോക്കിംഗ് വിജയിപ്പിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ

ബെംഗളൂരു: ബഹിരാകാശ രംഗത്ത് ഇന്ത്യ മഹാശക്തികള്‍ക്കൊപ്പം. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയത്തിലെത്തിച്ചു. സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമെന്ന നേട്ടമാണ് സ്പേഡെക്സ് വിജയത്തോടെ ഇസ്രൊ സ്വന്തമാക്കിയത്. ഡോക്കിംഗ് ടെക്നോളജി വിജയിപ്പിച്ചതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ ബഹിരാകാശ രംഗത്ത് എലൈറ്റ് ക്ലബിലെത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30-ാം തിയതിയാണ് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകള്‍ ഐഎസ്ആര്‍ഒ […]

ഭവന നിർമ്മാണം – 2023 നെ അപേക്ഷിച്ച് 2024 രണ്ടു ശതമാനം വർധന

2023 നെ അപേക്ഷിച്ച് 2024 ൽ ഭവന നിർമ്മാണം ആരംഭിച്ചവരുടെ എണ്ണം രണ്ട് ശതമാനം വർദ്ധിച്ചതായി കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ പറയുന്നു, ആൽബെർട്ട, ക്യൂബെക്ക്, അറ്റ്ലാന്റിക് പ്രവിശ്യകൾ എന്നിവിടങ്ങളിലെ ഭവന നിർമ്മാണം വർദ്ധിച്ചതാണ് ഇതിന് സഹായകമായത്. കഴിഞ്ഞ വർഷം ഭവന നിർമ്മാണം ആരംഭിച്ചവരുടെ എണ്ണം 245,120 ആയി ഉയർന്നതായി ദേശീയ ഭവന ഏജൻസി പറഞ്ഞു, കഴിഞ്ഞ വർഷം ഇത് 240,267 ആയിരുന്നു. കാനഡയിലെ ആറ് വലിയ സെൻസസ് മെട്രോപൊളിറ്റൻ പ്രദേശങ്ങളിലെ ഭവന നിർമ്മാണത്തിൽ 2024 […]

ഭീതി പരത്തി മുങ്ങി നടന്ന കടുവ ഒടുവിൽ കൂട്ടിലായി, പുൽപ്പള്ളി അമരക്കുനിയിലെ ജനങ്ങൾക്ക് ആശ്വാസം; വിജയം കണ്ടത് 10 ദിവസത്തെ തിരച്ചിൽ

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിലെ അമരക്കുനിയിൽ കഴിഞ്ഞ് പത്ത് ദിവസമായി ഭീതി പരത്തിയിരുന്ന കടുവ ഒടുവിൽ കൂട്ടിലായി. വ്യാഴാഴ്ച രാത്രിയോടെയാരുന്നു ദേവർഗദ്ദയിലെ കൂട്ടിൽ കടുവ കുടുങ്ങിയത്. അഞ്ച് കൂടുകളാണ് കടുവയെ പിടികൂടാനായി വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്നത്. വ്യാഴാഴ്ചയാണ് ഇതിൽ ഒരു കൂട് സ്ഥാപിച്ചത്. കടുവ എത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ കണക്കാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ചിരുന്ന കൂടുകളിലൊന്നിൽ തന്നെ രാത്രി കടുവ കുടുങ്ങുകയും ചെയ്തു. വനംവകുപ്പിന്‍റെയും വെറ്ററിനറി സംഘത്തിന്റെയും ആർആർടിയുടെയും സംഘങ്ങൾ മയക്കുവെടി വെയ്ക്കാനായി വലിയ തോതിലുള്ള നിരീക്ഷണങ്ങൾ […]