നാടിനെ ഒന്നാകെ ഞെട്ടിച്ച കൊൽക്കത്ത ആർജികർ മെഡിക്കൽ കോളജിലെ അതിക്രൂര കൊലപാതകം: ട്രെയിനി ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കോടതി വിധി നാളെ

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജികർ മെഡിക്കൽ കോളജിൽ ട്രെയിനി ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കോടതി വിധി നാളെ. കൊൽക്കത്ത സീൽദാ സെക്ഷൻസ് കോടതിയാണ് വിധി പുറപ്പെടുവിക്കുന്നത്. 2024 ഓഗസ്റ്റ് 9 നാണ് നാടിനെ ഒന്നാകെ ഞെട്ടിച്ച കൊടും ക്രൂരത നടന്നത്. രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടറെ, സഞ്ജയ് റോയി എന്ന പ്രതി പീഡിപിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആർജികർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ വെച്ചാണ് സംഭവം നടന്നത്. രാജ്യവ്യാപകമായി വലിയ രീതിയിലുള്ള […]
‘ഗൂഗിൾ പേ’ സംവിധാനം സൗദി അറേബ്യയിലും യാഥാർഥ്യമാവുന്നു; 2025ൽ പദ്ധതി ആരംഭിക്കും, കരാറിൽ ഒപ്പുവച്ചു

റിയാദ്: ഷോപ്പിങ്ങിനും മറ്റും പേയ്മെൻറ് നടത്തുന്നതിനുള്ള ലളിത മാർഗമായ ‘ഗൂഗിൾ പേ’ സംവിധാനം സൗദി അറേബ്യയിലും യാഥാർഥ്യമാവുന്നു. ഇത് സംബന്ധിച്ച കരാറിൽ സൗദി സെൻട്രൽ ബാങ്കും (സാമ) ഗൂഗിളും ഒപ്പുവെച്ചു. ദേശീയ പേയ്മെൻറ് സംവിധാനമായ ‘mada’ വഴി 2025ൽ തന്നെ പദ്ധതി രാജ്യത്ത് ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു. സൗദി വിഷൻ 2030ൻറെ ഭാഗമായി രാജ്യത്തിെന്റെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സൗദി സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിൾ പേ സൗദിയിലെത്തുന്നത്. […]
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു, വധു ലോക്സഭിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം പ്രിയ സരോജ്

ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു. ഉത്തര്‍പ്രദേശിലെ മച്ലിഷഹര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ പ്രിയ സരോജ് ആണ് വധു. നിലവിലെ ലോക്സഭിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണ് 25കാരിയായ പ്രിയ സരോജ്. സമാജ്വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാവും മൂന്ന് തവണ എംപിയും നിലവിലെ കേരാകട് എംഎല്‍എയുമായ തുഫാനി സരോജിന്റെ മകളാണ് പ്രിയ സരോജ്. അഭിഭാഷക കൂടിയായ പ്രിയ സരോജ് ജഡ്ജിയാവണമെന്ന മോഹം മാറ്റിവെച്ചാണ് പിതാവിന്റെ പാത പിന്തുടര്ന്ന് […]
പുതിയ കല്ലറയിൽ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്കരിച്ചു; ചടങ്ങുകൾ സന്യാസിമാരുടെ സാന്നിധ്യത്തിൽ

തിരുവനന്തപുരം: സമാധി വിവാദത്തെത്തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ തീർത്തായിരുന്നു ചടങ്ങുകൾ. സന്യാസിമാരുടെ സാന്നിധ്യത്തിൽ നടത്തിയ ചടങ്ങിൽ ഗോപൻ്റെ രണ്ട് മക്കളും പങ്കെടുത്തു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് പദയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. അതിനിടെ, സമാധി വിവാദമായപ്പോൾ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമർശത്തിൽ ഗോപൻ്റെ മകൻ സനന്ദൻ മാപ്പ് ചോദിച്ചു. ഗോപൻറെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷം മരണത്തിലെ അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം. […]
ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാനില്‍ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് നിരക്കുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ്; ഗ്യാലറി ടിക്കറ്റിന് വെറും 310 രൂപ

കറാച്ചി: ചാമ്പ്യൻസ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്കുകളുടെ വിശദാംശങ്ങള്‍ പുറത്ത്. പാകിസ്ഥാനില്‍ നടക്കുന്ന മത്സരങ്ങളുടെ ഗ്യാലറി ടിക്കറ്റിന് 1000 പാക് രൂപ(310 ഇന്ത്യൻ രൂപ ) മാത്രമാണ് ടിക്കറ്റ് നിരക്കായി പാക് ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) നിശ്ചയിച്ചിരിക്കുന്നതെന്ന് പിസിബി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്ന ദുബായിലെ മത്സരങ്ങളുടെ ടിക്കറ്റ് നിരക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയുടെ നോക്കൗട്ട് മത്സരങ്ങളുടെയും ടിക്കറ്റ് നിരക്കുകകൾ എത്രയാകുമെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഇന്ത്യ സെമിയിലേക്കോ ഫൈനലിലേക്കോ […]
ഓപ്പൺ വർക് പെർമിറ്റിൽ കാനഡ മാറ്റം വരുത്തുന്നു, പുതിയ മാറ്റം ജനുവരി 21 മുതൽ

ഓട്ടവ: ഓപ്പൺ വർക് പെർമിറ്റിൽ കാനഡ മാറ്റം വരുത്തുന്നതായി റിപ്പോർട്ടുകൾ. രാജ്യാന്തര വിദ്യാർഥികൾ, വിദേശ തൊഴിലാളികൾ എന്നിവരുടെ കുടുംബാംഗങ്ങൾക്കുള്ള ഓപ്പൺ വർക് പെർമിറ്റിൽ ജനുവരി 21 മുതലായിരിക്കും കാനഡ മാറ്റം വരുത്തുക. വിശദ വിവരങ്ങളും അന്നു പ്രഖ്യാപിക്കും. രാജ്യാന്തര വിദ്യാർഥികളുടെയും തൊഴിലാളികളുടെയും കുടുംബാംഗങ്ങൾക്ക് കാനഡയിലെ സ്ഥാപനങ്ങളിൽ ജോലിചെയ്യാൻ വഴിയൊരുക്കിയിരുന്ന പെർമിറ്റാണിത്. 21 മുതൽ ചില പ്രത്യേക വിഭാഗം രാജ്യാന്തര വിദ്യാർഥികളുടെയും വിദേശ തൊഴിലാളികളുടെയും കുടുംബാംഗങ്ങൾക്കു മാത്രമേ ഓപ്പൺ വർക് പെർമിറ്റിന് അപേക്ഷിക്കാനാകൂ. മാറ്റങ്ങളിൽ ചിലത്
നിറത്തിന്റെ പേരിൽ ഭർത്താവിന്റെ അധിക്ഷേപിച്ചതിന്റെ പേരിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം: യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

മലപ്പുറം: നിറത്തിന്റെ പേരിൽ ഭർത്താവിന്റെ അധിക്ഷേപത്തെ തുടർന്ന് കൊണ്ടോട്ടി സ്വദേശിയായ 19 കാരി ആത്മഹത്യ ചെയ്യാൻ ഇടയായ സംഭവത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലയിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിലാണ് ചെയർമാൻ എം. ഷാജർ ഇക്കാര്യം അറിയിച്ചത്. സ്ത്രീത്വത്തിനെതിരായ എല്ലാ അതിക്രമങ്ങളിലും കമ്മീഷൻ കർശന നടപടി സ്വീകരിക്കുമെന്നും ഈ വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീത്വത്തെ നിരന്തരമായി വാർത്താചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീവിരുദ്ധ പൊതുബോധ നിർമ്മിതിയിൽ പങ്കുവഹിക്കുകയും ചെയ്യുന്നതായി […]
ഫ്രാൻസിസ് മാർപാപ്പയ്ക്ക് വീഴ്ചയിൽ കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയ്ക്ക് വീഴ്ചയിൽ കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ അറിയിച്ചു. താമസസ്ഥലത്തു വീണതിനെത്തുടർന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ വലതു കൈപ്പത്തിക്കു പരുക്കേറ്റത്. പൊട്ടൽ ഇല്ലെങ്കിലും മുൻകരുതലായി വലം കൈയ്ക്കു പൂർണ വിശ്രമം നൽകുന്നതിനായി സ്ലിങ്ങിലിട്ടിരിക്കുകയാണ്. വത്തിക്കാനിലെ സാന്താ മാർത്ത വസതിയിൽ ഇന്നലെ രാവിലെയാണ് മാർപാപ്പ വീണത്. എങ്കിലും ഇന്നലത്തെ ഔദ്യോഗിക പരിപാടികളിലെല്ലാം മാർപാപ്പ പങ്കെടുത്തു. കഴിഞ്ഞ മാസം 88 തികഞ്ഞ മാർപാപ്പ കാൽ മുട്ടിലേത് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം കുറച്ചുനാളായി വീൽചെയറിലാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം […]
വരുമാനം കൂട്ടാൻ പുതിയ തന്ത്രങ്ങളുമായി ടാറ്റ; എയര്‍ ഇന്ത്യയുടെ വിമാനങ്ങളിൽ കൂടുതല്‍ പ്രീമിയം ക്യാബിനുകള്‍ സജ്ജമാക്കും

വിമാനങ്ങളില്‍ കൂടുതല്‍ പ്രീമിയം ക്യാബിനുകള്‍ സജ്ജമാക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ. വലിയ വിമാനങ്ങളില്‍ ഇത്തരം സീറ്റുകള്‍ കൂടുതലായി നല്‍കാനാണ് എയര്‍ ഇന്ത്യയുടെ നീക്കം. പ്രതിദിനം ഇത്തരത്തിലുള്ള ആയിരം പ്രീമിയം എക്കോണമി ക്ലാസുകള്‍ ഒരു ദിവസം നല്‍കാനാണ് ആലോചന. മഹാരാജ എയര്‍ബസ് എ 350 വിമാനങ്ങളില്‍ ഫസ്റ്റ് ക്ലാസ് സീറ്റുകളും അനുവദിക്കും. ഇത്തരം സീറ്റുകള്‍ ഉള്‍പ്പെടുത്തിയുള്ള സര്‍വീസുകള്‍ രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ തുടങ്ങുമെന്ന് എഐ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ (സിസിഒ) നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. പ്രീമിയം ക്ലാസുകളില്‍ നിന്നുള്ള വരുമാനം […]
എഫ്ബിഐയുടെ ടോപ് 10 പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ 34കാരനായ ഇന്ത്യൻ വംശജൻ; ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽപോയ ഇയാളെ പിടികൂടാനുള്ള വിവരം കൈമാറിയാൽ 2 കോടി രൂപ പാരിതോഷികം

ന്യൂയോർക്ക്: ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവിൽ പോയ ഇന്ത്യൻ വംശജനെ 10 വർഷത്തോളമായിട്ടും കണ്ടെത്താനാകാതെ അമേരിക്കയുടെ ദേശീയ അന്വേഷണ ഏജൻസിയായ എഫ്ബിഐ. 34കാരനായ ഗുജറാത്ത് സ്വദേശി ഭദ്രേഷ് കുമാർ ചേതൻഭായ് പട്ടേൽ എന്നയാളാണ് കാണാമറയത്ത് തുടരുന്നത്. 2015 ഏപ്രിലിലാണ് ഭദ്രേഷ് കുമാർ തന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. എഫ്ബിഐയുടെ ടോപ് 10 പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലുള്ള വ്യക്തിയാണ് ഭദ്രേഷ് കുമാർ. ഇപ്പോൾ ഇതാ ഭദ്രേഷ് കുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന ആവശ്യവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് എഫ്ബിഐ. […]