newsroom@amcainnews.com

ഒ.എൽ.എക്സ് വഴി ഐ ഫോൺ വാങ്ങാൻ ശ്രമിച്ച യുവാവിന് നഷ്ടമായത് 1.10 ലക്ഷം രൂപ; പരാതിയുമായി 24 വയസുകാരന് പൊലീസിൽ

ബംഗളുരു: ഒ.എൽ.എക്സ് പ്ലാറ്റ്ഫോം വഴി സെക്കന്റ് ഹാൻഡ് ഐ ഫോൺ വാങ്ങാൻ ശ്രമിച്ച യുവാവിന് 1.10 ലക്ഷം രൂപ നഷ്ടമായതായി പരാതി. പണം വാങ്ങിയ ശേഷം ഫോൺ തരാതെ മുങ്ങിയെന്ന ആരോപണവുമായി 24 വയസുകാരനാണ് പൊലീസിനെ സമീപിച്ചത്. ബംഗളുരു ആർ.ടി നഗർ സ്വദേശിയായ റിയാൻ ഹുസൈനാണ് പരാതിക്കാരൻ. പഴയ ഫോൺ വാങ്ങാനായി ഒ.എൽ.എക്സിൽ പരതുന്നതിനിടെ ജനുവരി 12നാണ് ഐഫോൺ 16 പ്രോ മാക്സ് വിൽക്കാനുണ്ടെന്ന പരസ്യം കണ്ടത്. കിരൺ എന്നൊരാളാണ് പരസ്യം നൽകിയിരുന്നത്. മൊബൈൽ നമ്പർ എടുത്ത് […]

സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങിലെ ദ്വയാർത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങിലെ ദ്വയാർത്ഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്സോ കേസ്. റിപ്പോർട്ടർ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാറിനെ ഒന്നാം പ്രതി ചേർത്ത് കൊണ്ടാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് ആണ് കേസ് എടുത്തത്. തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. റിപ്പോർട്ടർ ഷഹബാസ് ആണ് രണ്ടാം പ്രതി. കണ്ടാൽ അറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേര്‍ത്തിട്ടുണ്ട്. നേരത്തെ, സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിം​ഗുമായി […]

കേരളത്തെ നടുക്കിയ ‘ജ്യൂസ് ചലഞ്ച്’ കേസ്; ഷാരോൺ കേസിൽ വിധി നാളെ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വിധി നാളെ. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതിയാണ്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറയുക. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്. ഷാരോണും ഗ്രീഷ്മയുമായി വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോൾ കലർത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം […]

​നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ മരണം: സമാധി സ്ഥലത്ത് വെച്ച് ശ്വാസകോശത്തിൽ ഭസ്മം കടന്നിട്ടുണ്ടോയെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് മൂന്നു പരിശോധനാ ഫലങ്ങൾ നിർണായകമെന്ന് ‍ഡോക്ടർമാർ

തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ മരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരണമെങ്കിൽ മൂന്ന് പരിശോധനാ ഫലങ്ങൾ നിർണായകമെന്ന് ‍ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. സമാധി സ്ഥലത്ത് വെച്ച് ശ്വാസകോശത്തിൽ ഭസ്മം കടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഭസ്മം ശ്വാസകോശത്തിൽ കടന്നിട്ടുണ്ടെങ്കിൽ അത് ശ്വാസം മുട്ടുന്നതിന് കാരണമായേക്കാം. ഇതിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ശ്വാസകോശത്തിലെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. രണ്ടാമതായി തലയിൽ കരിവാളിച്ച പാടുകൾ കാണുന്നുണ്ടെന്നും ജീർണിച്ച അവസ്ഥ ആയതിനാൽ ഇത് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും ഡോക്ടർമാർ പറയുന്നു. ഇതിൽ […]

ഗോപൻ സ്വാമിയുടെ മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ല, മരണം അസ്വാഭാവികമാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല, രാസ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം പറയാൻ കഴിയൂവെന്ന് ഫോറൻസിക് സംഘം; മൃതദേഹം നാളെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും

തിരുവനന്തപുരം‌: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ കാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്ന് ഫോറൻസിക് സംഘം. പോസ്റ്റ്മോർട്ടം പൂർത്തിയായി. ഗോപൻ സ്വാമിയുടെ മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. എന്നാൽ ആന്തരികാവയവങ്ങളുടെ രാസ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായി മരണ കാരണം പറയാൻ കഴിയൂവെന്നാണ് ഡോക്ടർമാർ പൊലീസിനെ അറിയിച്ചത്. മരണം അസ്വാഭാവികമാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ശ്വാസ കോശത്തിൽ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധന ഫലം വരണം. അതിന് ശേഷമേ മരണകാരണത്തിൽ നിഗമനത്തിലെത്താൻ കഴിയൂവെന്നും ഫോറൻസിക് […]

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വാർത്തകളിൽ നിറഞ്ഞപ്പോൾ, അതുക്കുംമേലേ… സൈബർ ലോകം തേടിയത് ആ സുന്ദരനായ സബ് കളക്ടറെ! ആ ഇൻസ്റ്റ ഐ‍ഡി ഒന്നുകിട്ടുമോ എന്ന് ആരാധകർ…

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. സംഭവം വലിയ വാർത്തയും വിവാദവും ആയതോടെ ട്രോളുകളും മീമുകളും എല്ലാം ഇൻസ്റ്റാഗ്രാമിൽ സജീവമായി. ഇതിനിടെ സൈബർ ലോകമാകെ തേടുന്നത് തിരുവനന്തപുരം സബ് കളക്ടർ ആരാണെന്നാണ്. നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ ‘സമാധി സ്ഥലം’ സന്ദർശിക്കാൻ എത്തിയ സബ് കളക്ടർ അതിവേഗം വൈറലായി മാറി. ഈ സുന്ദരൻ കളക്ടർ ആരാണെന്ന് ചോദ്യങ്ങൾ വാർത്താ മാധ്യമങ്ങളുടെയെല്ലാം റീലുകൾക്ക് താഴെ കമൻറുകളായി നിറയാനും തുടങ്ങി. ആൽഫ്രഡ് ഒ.വി. ആണ് വൈറൽ […]

അദാനിയുൾപ്പടെ നിരവധി പേർക്കെതിരേ സ്ഫോടനാത്മകമായ റിപ്പോർട്ടുകളും വെളിപ്പെടുത്തലുകളും പുറത്ത് വിട്ട് ലോക ശ്രദ്ധ പിടിച്ചുപറ്റിയ കമ്പനി; ഹിൻഡൻബർഗ് റിസർച്ച് അടച്ചു പൂട്ടുന്നുവെന്ന് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ

ദില്ലി: അദാനി കമ്പനിക്കൾക്കെതിരെ വൻ വെളിപ്പെടുത്തലുകൾ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് അടച്ചു പൂട്ടുന്നു. ന്യൂയോർക്ക് ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ അറിയിച്ചു. പ്രവർത്തിച്ചു വന്ന ആശയങ്ങളും പ്രോജക്ടുകളും പൂർത്തിയായെന്ന് ഹിൻഡൻബർഗ് പറയുന്നു. വളരെ അപ്രതീക്ഷിതമായ തീരുമാനമാണ് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ പുറത്തുവിട്ടത്. 2017ലാണ് ഹിൻഡൻബർ​ഗ് പ്രവർത്തനം ആരംഭിച്ചത്. വിവിധ കമ്പനികളുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് വളരെ ശ്രദ്ധേയമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ച സ്ഥാപനമാണ് ഹിൻഡൻബർ​ഗ്. 2020ൽ നിക്കോള എന്ന വാഹനകമ്പനിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള സ്ഫോടനാത്മകമായ […]

അതിരുകടന്ന ആഘോഷം; കണ്ണൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കങ്ങൾ പൊട്ടിച്ചു, ശബ്ദം കേട്ട് 22 ദിവസം പ്രായമുളള കുഞ്ഞ് ഐസിയുവിൽ

കണ്ണൂർ: വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുള്ള പടക്കങ്ങളുടെ ശബ്ദം കാരണം 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരമുൾപ്പെടെയുണ്ടായതിനെത്തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ഒപ്പം ബാന്റ് സെറ്റും ഉണ്ടായിരുന്നു. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു. ‘ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ […]

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് മോഷ്ടാവിൽനിന്നും കുത്തേറ്റു; സംഭവം മുംബൈ ബാന്ദ്ര വെസ്റ്റിലെ നടന്റെ വീട്ടിൽ പുർച്ചെ രണ്ടരയോടെ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് മോഷ്ടാവിൽനിന്നും കുത്തേറ്റു. ഇന്ന് പുലർച്ചെ രണ്ടരയോടെ മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വെച്ചാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. കവർച്ചക്കെത്തിയ മോഷ്ടാവാണ് കുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ കവർച്ചയ്ക്കെന്ന വ്യാജേനെയെത്തി ആക്രമിച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ നടൻ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സെയ്ഫ് ഉറങ്ങിക്കിടക്കുമ്പോൾ മോഷ്ടാവ് അതിക്രമിച്ചുകയറിയതായാണ് മുംബൈ പൊലീസ് ഭാഷ്യം. ഒരാൾ മാത്രമാണ് അക്രമം […]

നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു; മൃതദേഹം ഇരിക്കുന്ന രീതിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേ​ഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. അതേസമയം, മൃതദേഹം ​ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയിൽ മാത്രമേ കണ്ടെത്താനാവൂ. ഭസ്മവും പൂജാദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആ​ദ്യഘട്ടത്തിൽ കുടുംബത്തിൻ്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. കല്ലറയുടെ മുകളിലത്തെ സ്ലാബ് നീക്കിയപ്പോൾ നെഞ്ചു വരെ പൂജാസാധനങ്ങൾ നിറച്ച നിലയിലായിരുന്നു മൃതദേഹം. കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തപ്പോൾ ജീർണിച്ച നിലയിലല്ല. അതിനാൽ ഇൻക്വസ്റ്റ് നടപടികൾ […]