ആവേശവും ആരാധനയും അടക്കാനായില്ല, കെട്ടിപ്പിടിച്ച് ഗായകന്റെ ചുണ്ടിൽ ദീർഘചുംബനം നൽകി ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ, വിഡിയോ വൈറൽ; ഭർത്താവ് ക്ഷുഭിതനായി വിവാഹ മോചനം തേടി, ഒടുവിൽ ക്ഷമ ചോദിച്ച് യുവതി

ന്യൂയോർക്ക്: അമേരിക്കയിലെ പ്രശസ്ത ഗായകനായ റോമിയോ സാന്റോസിന്റെ പരിപാടിക്കെത്തിയ അദ്ദേഹത്തിന്റെ ആരാധിക മിറിയം ക്രൂസിന് തന്റെ ഇഷ്ടതാരത്തെ കണ്ടപ്പോൾ ആവേശം അടക്കാനായില്ല. സംഗീതപരിപാടിയുടെ ആവേശവും കൂടിയായതോടെ മിറിയം സ്റ്റേജിലേക്ക് ഓടിച്ചെല്ലുകയും റോമിയോയെ കെട്ടിപ്പിടിച്ച് ചുണ്ടിൽ ദീർഘചുംബനം നൽകുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ താമസിയാതെ പ്രചരിച്ചു. എന്നാൽ തന്റെ ദാമ്പത്യജീവിതത്തിൽ ഇതൊരു പ്രശ്നം സൃഷ്ടിക്കാൻ പോകുകയാണെന്ന് മിറിയം അറിയാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ. ധാരാളം ആരാധകരുള്ള ഒരു ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറാണു മിറിയം. ഡെയ്ഷ ഒഫീഷ്യൽ എന്ന സ്ക്രീൻ നാമത്തിലാണ് ഇവർ […]
ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല, നിറം കുറവ്; വിവാഹബന്ധം വേർപ്പെടുത്താൻ ഭർത്താവ് നിർബന്ധിച്ചു; കൊണ്ടോട്ടിയിൽ 19കാരിയായ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതിൽ കേസെടുത്ത് പൊലീസ്

മലപ്പുറം: കൊണ്ടോട്ടിയിൽ 19കാരിയായ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിന്റെ(19) മരണത്തിൽ ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുൽ വാഹിദിനും മാതാപിതാക്കൾക്കുമെതിരെ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നു. ഭർതൃവീട്ടുകാരുടെ മാനസിക പീഡനം മൂലമാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. കഴിഞ്ഞ വർഷം മേയ് 27നായിരുന്നു ഷഹാനയും വാഹിദും തമ്മിലുള്ള വിവാഹം. ഇതു കഴിഞ്ഞ് ഒരു മാസത്തിനുശേഷം വാഹിദ് ഗർഫിലേക്കു പോയി. ഫോണിലൂടെ നിറത്തിന്റെ പേരിൽ വാഹിദ് […]
ജനത്തിരക്ക് മൂലം അലർജി; മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ സ്റ്റീവ് ജോബ്സിന്റെ ഭാര്യയ്ക്ക് ദേഹാസ്വാസ്ഥ്യം

പ്രയാഗ്രാജ്: മഹാകുംഭമേളയില്‍ പങ്കെടുക്കുന്നതിനിടെ ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലൊറീൻ പവലിന് ദേഹാസ്വാസ്ഥ്യം. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. ജനത്തിരക്ക് മൂലം ലൊറീന് പവലിന് അലർജിയുണ്ടായതായാണ് റിപ്പോര്‍ട്ട്. നിരഞ്ജനി അഖാരയിലെ സ്വാമി കൈലാശാനന്ദയുടെ നേതൃത്വത്തിലുള്ള ആശ്രമത്തിലാണ് ലൊറീന് പവല്‍ ഇപ്പോഴുള്ളത്. ‘‘കുംഭമേളയിലെ ജനത്തിരക്കാണ് അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയത്. അലര്‍ജിയുടെ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നത്. ഇത്രയും വലിയ ജനക്കൂട്ടത്തിനിടയില്‍ അവര്‍ ആദ്യമായാണ് എത്തുന്നത്. അന്തരീക്ഷത്തിലെ മാറ്റവും കാരണമായിട്ടുണ്ട്. ഇപ്പോള്‍ അവര്‍ ആശ്രമത്തിൽ വിശ്രമത്തിലാണ്.’’– സ്വാമി […]