ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപം: ബോബി ചെമ്മണ്ണൂരിൻറെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്. ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ ആവശ്യപ്പെടുമെന്നും പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിക്കുക ആയിരുന്നെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷൻ അറിയിക്കും. എന്നാൽ അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉളളതെന്നും പൊലീസ് ചോദ്യം […]
ജപ്പാനിൽ വൻ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ക്യൂഷു മേഖലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജപ്പാനിലെ കാലാവസ്ഥാ ഏജൻസിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻ്റർ നൽകുന്ന വിവരങ്ങൾ പ്രകാരം 37 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. ഹ്യൂഗ-നാഡ കടലിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസി അറിയിച്ചു. പല പ്രദേശങ്ങളിലും അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, എവിടെയും നാശനഷ്ടങ്ങളോ ആളപായമോ […]
ആർട്ടിക്ക് പ്രദേശത്തെ ശീത സ്ഫോടനം: ജനുവരി രണ്ടാം പകുതി വരെ കാനഡയെയും യുഎസിനെയും ബാധിക്കുമെന്ന് കാലാവസ്ഥ പ്രവചനം

ആർട്ടിക്ക് പ്രദേശത്തെ ശീത സ്ഫോടനം ജനുവരി രണ്ടാം പകുതി വരെ കാനഡയെയും യുഎസിനെയും ബാധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. പോളാർ വോർട്ടക്‌സിലുണ്ടാകുന്ന മാറ്റങ്ങൾ അതിശൈത്യാവസ്ഥ സൃഷ്ടിക്കും. കാനഡയിലും അമേരിക്കയിലും ജനുവരി പകുതിയോടെ ശൈത്യം കനക്കും. യൂറോപ്പിൽ കഠിനമായ ശൈത്യം തുടർന്നേക്കുമെന്നുമാണ് റിപ്പോർട്ട്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ സാധാരണയേക്കാൾ 30 മുതൽ 40 ഡിഗ്രി വരെ കുറഞ്ഞ താപനില രേഖപ്പെടുത്തിയേക്കാം. തണുത്തുറഞ്ഞ ആർട്ടിക് കോൾഡ് പൂൾ ആദ്യം കാനഡയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും തീവ്രമാകുകയും, വാരാന്ത്യത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് വ്യാപിക്കുകയും ചെയ്യുമെന്നാണ് […]
‘കനേഡിയൻ കിംവദന്തികൾ’ തള്ളി അനിത ആനന്ദ്; ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കാനില്ല, പാര്‍ലമെന്റിലേക്കും ഇനിയില്ല, അക്കാദമിക മേഖലയിലേക്കു മടങ്ങും

ഒട്ടാവ: ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിനില്ലെന്ന് ഇന്ത്യന്‍വംശജയും കാനഡയുടെ ഗതാഗത മന്ത്രിയുമായ അനിത ആനന്ദ്. പാര്‍ലമെന്റിലേക്ക് ഇനി മത്സരിക്കാനില്ലെന്നും അനിത പറഞ്ഞു. ലിബറല്‍ പാര്‍ട്ടി തലവനായിരുന്ന ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെ ഈ രണ്ട് പദവികളിലേക്കും ഉയര്‍ന്നുകേട്ട പേരുകളിലൊന്ന് അനിതയുടേതായിരുന്നു. അക്കാദമിക മേഖലയിലേക്കു മടങ്ങുകയാണെന്നാണ് അനിത ആനന്ദ് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ്, ടൊറന്റോ സര്‍വകലാശാലയിലെ നിയമ പ്രഫസര്‍ ആയിരുന്നു അനിത. തമിഴ്‌നാട്ടില്‍നിന്നുള്ള സ്വാതന്ത്ര്യസമര സേനാനി വി.എ. സുന്ദരത്തിന്റെ മകന്‍ എസ്.വി. […]