ജർമ്മൻ പ്രതിരോധ മേധാവിയുടെ സന്ദർശനത്തിന് മുമ്പ് ഉക്രെയ്‌നിലെ പാശ്ചാത്യ സൈനിക വിന്യാസത്തെക്കുറിച്ച് സെലെൻസ്‌കിയും മാക്രോണും ചർച്ച ചെയ്യുന്നു

കീവ്, ഉക്രെയ്ൻ (എപി) — റഷ്യയുമായുള്ള മൂന്ന് വർഷത്തെ യുദ്ധം അവസാനിപ്പിക്കുന്നതിനായി പാശ്ചാത്യ സൈന്യത്തെ ഉക്രെയ്നിൽ വിന്യസിക്കാനുള്ള സാധ്യതയെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടുതൽ ചർച്ചകൾ നടത്തിയതായി ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. ചൊവ്വാഴ്ച ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് കൈവിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നതിന് മുമ്പായിരുന്നു സെലെൻസ്‌കിയുടെ വെളിപ്പെടുത്തൽ. ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, ഇറ്റലി, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാരുമായി തിങ്കളാഴ്ച വാർസോയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം അപ്രഖ്യാപിത […]
പുതിയ കരാറിൽ എത്തിയില്ലെങ്കിൽ സിപികെസിയിലെ പണിമുടക്ക് ഉത്തരവിനെ പിന്തുണയ്ക്കാൻ യൂണിഫോർ അംഗങ്ങൾ വോട്ട് ചെയ്തു.

കാൽഗറി – കനേഡിയൻ പസഫിക് കൻസാസ് സിറ്റി റെയിൽവേയിലെ യൂണിഫോർ പ്രതിനിധീകരിക്കുന്ന തൊഴിലാളികൾ, തങ്ങളുടെ യൂണിയന് കമ്പനിയുമായി പുതിയ കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തു പണിമുടക്കിന്റെ ഉത്തരവിനെ പിന്തുണച്ച് അംഗങ്ങൾ 99 ശതമാനം വോട്ട് ചെയ്തതായി യൂണിയൻ പറയുന്നു. തൊഴിൽ സുരക്ഷ, തൊഴിൽ ഉടമസ്ഥാവകാശം, ന്യായമായ വേതനം, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ എന്നിവയ്ക്കായുള്ള ആവശ്യങ്ങളിൽ അംഗങ്ങൾ ഐക്യപ്പെട്ടിട്ടുണ്ടെന്ന് യൂണിഫോർ ദേശീയ പ്രസിഡന്റ് ലാന പെയ്ൻ പറയുന്നു. മെക്കാനിക്കൽ ഷോപ്പുകളിൽ ജോലി ചെയ്യുന്ന, ലോക്കോമോട്ടീവുകളും ചരക്ക് […]
ആൽബെർട്ടയിൽ എച്ച്എംപിവി കേസുകൾ വർദ്ധിക്കുന്നു

ആൽബെർട്ടയിൽ ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (hMPV) കേസുകൾ നേരിയ തോതിൽ വർദ്ധിച്ചുവരുന്നുണ്ടെങ്കിലും, നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശരാശരിയേക്കാൾ കുറവാണെന്ന് പ്രവിശ്യ പറയുന്നു. വടക്കൻ മേഖലയിൽ കേസുകളുടെ വർദ്ധനവിന് ശേഷം കഴിഞ്ഞ ആഴ്ച ചൈനയിൽ ഇൻഫ്ലുവൻസ പോലുള്ള ശ്വസന വൈറസായ hMPV വാർത്തകളിൽ ഇടം നേടി. വാരാന്ത്യത്തിൽ, പ്രദേശത്തെ അണുബാധ നിരക്ക് കുറയുന്നതായി ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചു. “വ്യാപകമായ രക്തചംക്രമണത്തെക്കുറിച്ച് ചൈനയിൽ നിന്നുള്ള റിപ്പോർട്ടുകളെക്കുറിച്ച് ആൽബർട്ട ഹെൽത്തിന് അറിയാം,” ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ ഒരു വക്താവ് ഇമെയിൽ […]
അഭിനയ ജീവിതത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ, മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ടയെന്ന് ടൊവിനോ; അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട ചിത്രീകരണം പൂര്‍ത്തിയായി

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ടൊവിനോ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. നരിവേട്ടയെക്കുറിച്ചും ഈ ചിത്രം എന്തുകൊണ്ടാണ് തനിക്ക് പ്രിയങ്കരമാവുന്നതെന്നും പോസ്റ്റില്‍ ടൊവിനോ പറയുന്നുണ്ട്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ടൊവിനോയുടെ പോസ്റ്റ് “നരിവേട്ട ഷൂട്ടിംഗ് പൂര്‍ത്തിയായി. കുട്ടനാട്ടില്‍ മൂന്നുപാടും കായലുള്ള വീട്ടിലായിരുന്നു തുടക്കം. കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും ആദ്യ ഷെഡ്യൂള്‍. പിന്നെ, ചുരം കയറി വയനാടെത്തി. കൊതുമ്പു വള്ളത്തിലും ബോട്ടിലും നടന്ന […]
14കാരിയുടെ പ്രണയം പുറത്തറിഞ്ഞതോടെ വീട്ടുകാർ ക്ഷുഭിതരായി; ബന്ധുവായ പതിനേഴുകാരൻ പെൺകുട്ടിയുടെ കാമുകനെ കുത്തിക്കൊന്ന്

ചെന്നൈ: തമിഴ്നാട് ശിവകാശിയിൽ പതിനാലുകാരിയുടെ കാമുകനെ കുത്തിക്കൊന്ന് പെൺകുട്ടിയുടെ ബന്ധുവായ പതിനേഴുകാരൻ. ഒന്നാം വർഷ ബി.കോം. വിദ്യാർത്ഥിയായ വീരമാണിക്യത്തിനെയാണ് കൊലപ്പെടുത്തിയത്. യുവാവിനെ വിളിച്ചുവരുത്തിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിരുദുനഗർ ശിവകാശി തിരുത്തംഗലിലെ കണ്ണഗി കോളനിയിലുള്ള 19കാരൻ എം.വീരമാണിക്യവും നാട്ടുകാരിയായ 14 കാരിയും ഒരു വർഷം മുൻപാണ് പ്രണയത്തിലായത്. സത്തൂർ സർക്കാർ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു വീരമാണിക്യം. ഇരുവർക്കുമിടയിലെ അടുപ്പം പുറത്തറിഞ്ഞതോടെ പെൺകുട്ടിയുടെ വീട്ടുകാർ ക്ഷുഭിതരായി. കുട്ടിയുടെ ബന്ധുവായ 17കാരൻ പലവട്ടം വീരമാണിക്യവുമായി വാക്കേറ്റത്തിലേർപ്പെടുകയും […]
മൂന്ന് പതിറ്റാണ്ട് മുൻപ് വഞ്ചിയൂർ കോടതിയിലെ വക്കീൽ ഗുമസ്തൻ, ഇപ്പോൾ കുപ്രസിദ്ധ മോഷ്ടാവ്! പിടിക്കപ്പെട്ടാൽ കേസ് സ്വയം വാദിക്കും, ‘തീവട്ടി ബാബു’ പിടിയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവും സംസ്ഥാന വ്യാപകമായി നിരവധി കേസുകളിലെ പ്രതിയുമായ കൊല്ലം ഉളിയനാട് ചിറക്കര കുളത്തൂർക്കോണം നന്ദു ഭവനത്തിൽ ബാബു (61)എന്ന തീവെട്ടി ബാബു അറസ്റ്റിൽ. ആൾതാമസമില്ലാതിരുന്ന വീട് ഡിസംബർ ഞായറാഴ്ച രാത്രി കുത്തിത്തുറന്ന് 12 പവൻ സ്വർണ്ണാഭരണങ്ങളും അൻപതിനായിരം രൂപയും കവർന്ന കേസിലാണ് ബാബുവിനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കൽ മടവൂർ മാവിൻമൂടുള്ള ഷെരീഫ ബീവിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി തകർത്താണ് പ്രതി മോഷണം നടത്തിയത്. തുടർന്ന് പരിസര പ്രദേശത്തെയും […]
എന്നാലും എന്റെ സർക്കാരേ…! നവകേരള സദസ്സിന് പരസ്യ ബോർഡ് സ്ഥാപിക്കാൻ സർക്കാർ ചെലവിട്ടത് 2.86 കോടി രൂപ, ഇതുവരെ 55 ലക്ഷം അനുവദിച്ചു; നവകേരള കലാജാഥ നടത്താൻ ചെലവിട്ടത് 45 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുത്ത നവകേരള സദസ്സിന് പരസ്യ ബോർഡ് സ്ഥാപിക്കാന് സർക്കാർ ചെലവിട്ടത് 2.86 കോടി രൂപയാണെന്ന കണക്കുകള്‍ പുറത്ത്. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കണക്ക് പുറത്ത് വന്നത്. ഇതുവരെ 55 ലക്ഷം രൂപയാണ് പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനായി അനുവദിച്ചത്. സ്വകാര്യ ഏജൻസികൾക്ക് 2.31 കോടി രൂപ കുടിശ്ശികയാണ്. നവകേരള കലാജാഥ നടത്താൻ 45 ലക്ഷം രൂപയാണ് ചെലവിട്ടത്. നവകേരള സദസ്സിന്‍റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകൾ വെച്ച വകയിൽ 2 കോടി 46 ലക്ഷം രൂപയാണ് സര്‍ക്കാര്‍ […]
കൊല്ലത്തെ യുവതിയുടെ മരണം: നടന്നത് ക്രൂര കൊലപാതകം, ഭര്‍ത്താവ് അറസ്റ്റിൽ; ചുരുളഴിഞ്ഞത് ഇങ്ങനെ…

കൊല്ലം: ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂര കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈനാഗപ്പള്ളി സ്വദേശി ശ്യാമ ആണ് കൊല്ലപ്പെട്ടത്. 26 വയസായിരുന്നു. ഭര്‍ത്താവ് രാജീവിനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു ഭർത്താവ് രാജീവിന്‍റെ മൊഴി. യുവതിയുടെ മരണത്തിന് പിന്നാലെ രാജീവ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് […]
പെൺ സുഹൃത്തിനെ ചൊല്ലി തർക്കം; കൊച്ചിയിൽ ഇൻ്റേൺഷിപ്പിനെത്തിയ കാസർകോട് സ്വദേശികളായ രണ്ട് സുഹൃദ് സംഘങ്ങൾ തമ്മിലടിച്ചു; അഞ്ച് വിദ്യാർത്ഥികൾക്ക് ഗുരുതര പരുക്ക്

കൊച്ചി: കളമശ്ശേരിയിൽ അപ്പാർട്മെൻ്റിൽ ഇൻ്റേൺഷിപ്പിനെത്തിയ വിദ്യാർത്ഥികളെ സുഹൃത്തായ വിദ്യാർത്ഥിയുൾപ്പെട്ട സംഘം ആക്രമിച്ചു. അഞ്ച് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. കാസർകോഡ് സ്വദേശികളായ ഷാസിൽ, അജിനാസ്, സൈഫുദ്ദീൻ, മിഷാൽ , അഫ്സൽ എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. പെൺ സുഹൃത്തിനെ ചൊല്ലിയുള്ള തർക്കം രണ്ട് സുഹൃദ് സംഘങ്ങൾ തമ്മിലെ സംഘർഷത്തിൽ കലാശിച്ചെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ 2.15 ഓടെ സീപോർട്ട് എയർ പോർട്ട്റോഡിന് സമീപം കൈപ്പടമുഗളിൽ അഫ്സൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള അപ്പാർട്മെൻ്റിലാണ് സംഘർഷം ഉണ്ടായത്. ആക്രമിക്കപ്പെട്ട വിദ്യാർത്ഥികളുടെ സുഹൃത്തായ ദേവാനന്ദും കണ്ടാലറിയാവുന്ന […]
പത്തനംതിട്ടയിലെ ലൈംഗിക പീഡനം: 42 പ്രതികൾ പിടിയിൽ; മറ്റുള്ളവർക്കായി അന്വേഷണം, ഇതുവരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 29 ആയി

പത്തനംതിട്ട: വിദ്യാർഥിനി തുടർച്ചയായ ലൈംഗിക പീഡനത്തിന് വിധേയയായ സംഭവത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ എന്നീ പൊലീസ് സ്റ്റേഷനുകളിലായാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആകെ 42 പ്രതികൾ അറസ്റ്റിലായെന്നും പൊലീസ് വ്യക്തമാക്കി. പത്തനംതിട്ടയിൽ ആകെ 11 കേസുകളിലായി 26 പ്രതികളും, ഇലവുംതിട്ടയിൽ 16 കേസുകളിലായി 14 പേരും പിടിയിലായപ്പോൾ, പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ രണ്ട് യുവാക്കൾ പിടിയിലായി. തിങ്കളാഴ്ച […]