newsroom@amcainnews.com

ദിവസങ്ങൾ പിന്നിട്ടിട്ടും അണയ്ക്കാനാകാതെ ലോസാഞ്ചലസിൽ കാട്ടുതീ പടരുന്നു; മേഖലയിൽ തീ ടൊർണാഡോയ്ക്ക് സമാനമായ കാഴ്ച; 16 പേർ മരിച്ചു, 12,000 കെട്ടിടങ്ങൾ കത്തി ചാമ്പലായി

ലോസാഞ്ചലസ്: അമേരിക്കയിലെ ലോസാഞ്ചലസിൽ അസാധാരണമായി പടർന്നുപിടിച്ച കാട്ടുതീ ദിവസങ്ങൾ പിന്നിട്ടിട്ടും അണയ്ക്കാനായില്ല. ഇതിനിടെ കാറ്റ് കൂടി മേഖലയിൽ ശക്തമായതോടെ തീ ടൊർണാഡോയ്ക്ക് സമാനമായ കാഴ്ചയാണ് മേഖലയിൽ നിന്ന് രക്ഷാപ്രവർത്തകർ പങ്കുവയ്ക്കുന്നത്. ഇതിനോടകം 12,000 കെട്ടിടങ്ങൾ ചാമ്പലാക്കിയ കാട്ടുതീയിൽ 16 പേർ മരിച്ചതായാണ് ലഭ്യമാകുന്ന വിവരം. തീ അണയ്ക്കാനായി ശ്രമിക്കുന്ന ഉദ്യോഗസ്ഥർ പുറത്ത് വിട്ട ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 22,000 ഏക്കറിലധികം സ്ഥലമാണ് കത്തിനശിച്ചിരിക്കുന്നത്. കനത്ത കാറ്റിൽ തീ ടൊർണാഡോ പോലെ ഉയർന്ന് പൊന്തുന്ന വീഡിയോയാണ് വൈറലായിട്ടുള്ളത്. […]

ലോകത്തിന് ആശ്വാസം; ചൈനയിൽ പുതിയ സാംക്രമികരോഗങ്ങളോ രോഗാണുക്കളോ തിരിച്ചറിയാത്ത പകർച്ചവ്യാധികളോ ഇല്ലെന്ന് ദേശീയ ഹെൽത്ത് കമ്മീഷൻ

ബെയ്ജിംഗ്: രാജ്യത്ത് പുതിയ സാംക്രമിക രോഗങ്ങളൊന്നുമില്ലെന്ന് ചൈനീസ് ദേശീയ ഹെൽത്ത് കമ്മീഷൻ. ബീജിംഗിൽ വാർത്താ സമ്മേളനത്തിലാണ് ചൈന ഔദ്യോഗികമായി പ്രതികരിച്ചത്. രാജ്യത്ത് നിലവിലുള്ള ശ്വാസകോശ പകർച്ചവ്യാധികൾ എല്ലാം തിരിച്ചറിയപ്പെട്ട രോഗാണുക്കൾ കാരണം ആണെന്ന് ഹെൽത്ത് കമ്മീഷനിലെ വിദഗ്ധർ കണക്കുകൾ വിശദീകരിച്ച് വ്യക്തമാക്കി. പുതിയ രോഗാണുക്കളോ തിരിച്ചറിയാത്ത പകർച്ചവ്യാധികളോ ചൈനയിൽ എവിടെയും ഇല്ല. എച്ച്എംപിവി പതിറ്റാണ്ടുകളായി ലോകത്ത് നിലവിലുള്ള വൈറസാണ്. ഇത് ചില പ്രവിശ്യകളിൽ പടർന്നു എന്നത് സത്യമാണ്. എന്നാൽ ഇതിൽ അസ്വഭാവികമായി ഒന്നും ഇല്ല. രാജ്യവ്യാപകമായി വിവിധ […]

‘ചായ പൈസ’ വര്‍ധിപ്പിക്കണമെന്ന് ഡ്രൈവര്‍മാര്‍, തർക്കം, കൈയ്യേറ്റം; ഒരു പമ്പും പ്രവർത്തിക്കില്ല, പെട്രോൾ പമ്പ് അടച്ചിടൽ സമരം ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെ

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെ അടച്ചിടും. എലത്തൂര്‍ എച്ച് പി സി എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സിന്‍റെ തീരുമാനം. ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പമ്പുകള്‍ ശനിയാഴ്ച വൈകീട്ട് നാലുമുതല്‍ ആറുവരെ രണ്ടുമണിക്കൂര്‍ അടച്ചിടാനും ഓള്‍ കേരള […]