ഫ്രാൻസിസ് മാർപാപ്പയുടെ എളിമയും കൃപയും വാക്കുകൾക്ക് അതീതം, സമാനതകളില്ലാത്ത സ്നേഹത്തിന്റെ ഉടമ; ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ച് ബൈഡൻ

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു. ശനിയാഴ്ച ഫോൺ കോളിനിടെ പ്രസിഡന്‍റ് ജോ ബൈഡൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചതായിട്ടാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. ‘‘ ഫ്രാൻസിസ് മാർപാപ്പയുടെ എളിമയും കൃപയും വാക്കുകൾക്ക് അതീതമാണ്. എല്ലാവരോടുമുള്ള അദ്ദേഹത്തിന്‍റെ സ്നേഹം സമാനതകളില്ലാത്തതാണ്. ജനങ്ങളുടെ മാർപാപ്പ എന്ന നിലയിൽ, ലോകമെമ്പാടും വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും സ്നേഹത്തിന്‍റെയും പ്രകാശമാണ് അദ്ദേഹം ’’ – ബൈഡൻ എക്‌സിൽ പോസ്റ്റ് […]
ഡോക്ടർമാരെ ഇതിലേ, ഇതിലേ…. യുകെയ്ക്ക് പറക്കാം; ടിക്കറ്റും ഒരു മാസത്തെ താമസസൗകര്യവും സൗജന്യം, ആരും കൊതിക്കുന്ന ശമ്പളവും; നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ വെയിൽസ് എൻഎച്ച്എസ്സിൽ ഇൻറർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത്-വേ ഡോക്ടർ-സൈക്യാട്രിസ്റ്റ് ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം. ഓൾഡർ അഡൾട്ട്, അഡൾട്ട് മെന്റൽ ഹെൽത്ത് എന്നീ സ്പെഷ്യാലിറ്റികളിലാണ് ഡോക്ടർമാർക്ക് അവസരം. തെലങ്കാനയിലെ ഹൈദരാബാദിൽ ചേരുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക ദേശീയ സമ്മേളനത്തോട് (ANCIPS 2025) അനുബന്ധിച്ച് ജനുവരി 24 മുതൽ 26 വരെ തീയ്യതികളിലാണ് അഭിമുഖം. സ്ഥലം-താജ് വിവാന്ത, ബെഗംപേട്ട്. മെഡിക്കൽ പഠനത്തിനുശേഷം കുറഞ്ഞത് 12 വർഷത്തെയും, ഇതിൽ കുറഞ്ഞത് ആറു വർഷം […]
അമേരിക്കയിൽ താമസമാക്കിയ യുവദമ്പതികൾ വിവാഹ സർട്ടിഫിക്കറ്റിനായി രജിസ്ട്രാർ ഓഫീസിൽ ജനറേറ്ററുമായി എത്തി! കാരണം ഇതാണ്

കോട്ടയം: രജിസ്ട്രാർ ഓഫീസിൽ വൈദ്യുതി മുടക്കം. വിദേശത്ത് സ്ഥിര താമസമാക്കിയ യുവദമ്പതികൾ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാനായി രജിസ്ട്രാർ ഓഫീസിൽ എത്തിച്ചത് ജനറേറ്റർ. കോട്ടയം പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ വെള്ളിയാഴ്ചയാണ് സംഭവം. അമേരിക്കയിലേക്ക് മടങ്ങും മുൻപ് വിവാഹ സർട്ടിഫിക്കറ്റ് വാങ്ങാനായി എത്തിയപ്പോഴാണ് വൈദ്യുതി ലൈനിൽ പണിമുടക്ക് ആയതിനാൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ കറന്റില്ലെന്ന് മനസിലാക്കിയത്. ശനിയാഴ്ച മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്തിരുന്നതിനാൽ സർട്ടിഫിക്കറ്റ് വാങ്ങൽ മറ്റൊരു ദിവസത്തേക്ക് നീട്ടിവയ്ക്കാൻ ആവാത്ത സാഹചര്യവും നേരിട്ടതോടെയാണ് ദമ്പതികൾ […]
മഹാകുംഭ മേളയിൽ പങ്കെടുക്കാൻ അമേരിക്കയിൽനിന്ന് സ്റ്റീവ് ജോബ്സിന്റെ ഭാര്യ ഇന്ത്യയിലെത്തി; കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചു

ദില്ലി: മഹാകുംഭ മേളയിൽ പങ്കെടുക്കാൻ അമേരിക്കയിൽനിന്ന് ആപ്പിൾ സഹസ്ഥാപകനും ആദ്യത്തെ സിഇഒയുമായ അന്തരിച്ച സ്റ്റീവ് ജോബ്‌സിൻ്റെ ഭാര്യ ഇന്ത്യയിലെത്തി. കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്ക് പോകുന്നതിന് മുമ്പ് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചു. നിരഞ്ജനി അഖാരയിലെ സ്വാമി കൈലാസാനന്ദ ഗിരിജി മഹാരാജിനൊപ്പമാണ് ലോറീൻ എത്തിയത്. ഇന്ത്യൻ ശൈലിയിൽ പിങ്ക് നിറത്തിലുള്ള സ്യൂട്ടും തലയിൽ വെളുത്ത ‘ദുപ്പട്ട’യും ധരിച്ച് ലോറീൻ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ശ്രീകോവിലിന് പുറത്ത് നിന്ന് പ്രാർഥിച്ചു. ക്ഷേത്രത്തിൻ്റെ ആചാരങ്ങൾ പിന്തുടർന്നാണ് ലോറീൻ എത്തിയതെന്നും അഹിന്ദുവായതിനാൽ […]
പത്തനംതിട്ട പീഡനക്കേസ്: പെൺകുട്ടിയുടെ 13–ാം വയസിൽ ചങ്ങാത്തം കൂടി, നഗ്നചിത്രങ്ങൾ കൈക്കലാക്കി; കുട്ടിയുടെ 16-ാം വയസിൽ പീഡനദൃശ്യങ്ങൾ പകർത്തിയ സുബിൻ മറ്റു പ്രതികൾക്കും കൈമാറി

പത്തനംതിട്ട: സംസ്ഥാനത്തെ ഞെട്ടിച്ച പത്തനംതിട്ട പീഡനക്കേസിൽ പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുകയും അറുപതോളം പേർക്ക് പീഡിപ്പിക്കാൻ വഴിയൊരുക്കുകയും ചെയ്തത് കേസിൽ ആദ്യം അറസ്റ്റിലായ പ്രക്കാനം വലിയവട്ടം പുതുവൽ തുണ്ടിയിൽ വീട്ടിൻ സുബിനാണ്. പെൺകുട്ടിയുടെ 13–ാം വയസ്സുമുതൽ കുട്ടിയുമായി ചങ്ങാത്തം കൂടിയ ഇയാൾ, മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുനൽകുകയും കുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തിരുന്നു. തുടർന്ന് കുട്ടിക്ക് 16 വയസ്സുള്ളപ്പോഴാണ് അച്ചൻകോട്ടുമലയിലെ റബർതോട്ടത്തിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തത്. ഈ ദൃശ്യങ്ങളാണ് മറ്റു പ്രതികൾ കുട്ടിയെ […]
വൈദികരെ പൊലീസ് വലിച്ചിഴച്ചു ബലപ്രയോഗത്തിലൂടെ ബിഷപ്സ് ഹൗസിൽനിന്നു പുറത്താക്കി; അതിരൂപത ആസ്ഥാനത്തിനു മുന്നിൽ മണിക്കൂറുകളോളം സംഘർഷം, ആറ് 6 വൈദികർക്ക് സസ്പെൻഷൻ

കൊച്ചി: വൈദികരെ ബലപ്രയോഗത്തിലൂടെ ബിഷപ്സ് ഹൗസിൽനിന്നു പുറത്താക്കിയതിനെത്തുടർന്ന് എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്തിനു മുന്നിൽ മണിക്കൂറുകളോളം സംഘർഷം. ബിഷപ്സ് ഹൗസിൽനിന്നു വൈദികരെ പൊലീസ് വലിച്ചിഴച്ചുവെന്നും ഉടുപ്പു വലിച്ചുകീറിയെന്നും വിശ്വാസികൾ ആരോപിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ ബിഷപ്സ് ഹൗസിനു മുന്നിലേക്കു വൈദികരും നൂറുകണക്കിനു വിശ്വാസികളും എത്തിയതോടെ സംഘർഷ സാധ്യത രൂക്ഷമായി. പൊലീസ് നടപടിയിൽ 10 വൈദികർക്കു പരുക്കേറ്റു. ലിസി ആശുപത്രിയിൽ നിന്നു ഡോക്ടർമാരുടെ സംഘം എത്തി ഇവർക്കു പ്രാഥമിക ശുശ്രൂഷ നൽകി. വൈദികർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് […]
കടല വേവിക്കാൻ വച്ചശേഷം അടുപ്പണയ്ക്കാൻ മറന്നു; ഉറങ്ങിപ്പോയ യുവാക്കൾ വിഷപ്പുക ശ്വസിച്ച് മരിച്ചു

നോയിഡ: കടല വേവിക്കാൻ വച്ചശേഷം സ്റ്റൗ ഓഫ് ചെയ്യാൻ മറന്ന് ഉറങ്ങിപ്പോയ യുവാക്കൾ വിഷപ്പുക ശ്വസിച്ച് മരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിൽ ബസായ് ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഉപേന്ദ്ര (22), ശിവസം (23) എന്നിവരാണ് മരിച്ചത്. ബസായിയിൽ കുൽച, ഛോലെ ബട്ടൂര തുടങ്ങിയ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കട നടത്തുകയായിരുന്നു ഇരുവരും. പിറ്റേന്ന് ഛോലെ ബട്ടൂര തയാറാക്കുന്നതിനുള്ള കടല വേവിക്കാൻ വച്ചശേഷം അടുപ്പണയ്ക്കാതെ ഇരുവരും ഉറങ്ങുകയായിരുന്നു. തുടർന്ന് കടല കരിഞ്ഞ പുക മുറിയാകെ പടർന്നു. വീടിന്റെ വാതിൽ അടച്ചിരുന്നതിനാൽ […]
മദ്യലഹരിയിൽ ക്ഷേത്രത്തിലെ ആഴിയിലേക്ക് ചാടി; 47കാരൻ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ

പത്തനംതിട്ട: ആനന്ദപ്പള്ളിയിൽ മദ്യപിച്ച് ക്ഷേത്രത്തിലെ ആഴിയിൽ ചാടിയയാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. മാത്തൂർ സ്വദേശി അനിൽ കുമാറിനാണ് (47) പൊള്ളലേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകരവിളക്കിന്റെ ഭാഗമായി ആനന്ദപ്പള്ളി ചെന്നായ്ക്കുന്ന് അയ്യപ്പക്ഷേത്രത്തില്‍ ആഴിയും പടുക്കയും ചടങ്ങ് നടക്കുന്നതിനിടെ മദ്യപിച്ചെത്തിയ അനിൽ കുമാർ ആഴിയിലേക്ക് എടുത്തുചാടുകയായിരുന്നു. വ്രതമെടുക്കുന്നവർ തീയിലൂടെ നടക്കുന്നതിനാണ് ആഴി. ഇതിലേക്ക് വീണതോടെയാണ് ശരീരമാസകലം പൊള്ളലേറ്റത്. ഉടൻ ഇയാളെ നാട്ടുകാർ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചു.
തന്റെ മോഹം ഭൂപടത്തിലൂടെ പൂവണിയിച്ച് ട്രംപ്! യുഎസിലെ 51–ാം സംസ്ഥാനമായി കാനഡയെ ചിത്രീകരിക്കുന്ന വിവാദ ഭൂപടം പങ്കുവച്ച് വീണ്ടും വിവാദത്തിന് തിരികൊളുത്തി ഡോണൾഡ് ട്രംപ്

ഹൂസ്റ്റണ്‍: യുഎസിലെ 51–ാം സംസ്ഥാനമായി കാനഡയെ ചിത്രീകരിക്കുന്ന വിവാദ ഭൂപടം പങ്കുവച്ച് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കാനഡയെ യുഎസിന്‍റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം സമൂഹ മാധ്യമത്തിൽ പങ്കുവച്ച് വീണ്ടും വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ട്രംപ്. യുഎസിലെ 51 –ാം സംസ്ഥാനമായി കാനഡയെ മാറ്റുന്നതിനുള്ള മോഹം ട്രംപ് മുൻപ് പങ്കുവച്ചിരുന്നു. കാനഡയെ യുഎസിന്‍റെ ഭാഗമാക്കുന്നതിന് സാമ്പത്തിക ശക്തി ഉപയോഗിക്കണമെന്ന് ട്രംപ് മുൻപ് നിര്‍ദ്ദേശിച്ചതും വലിയ വിവാദമായിരുന്നു. ട്രംപിന്‍റെ പ്രസ്താവനയെ സ്ഥാനമൊഴിഞ്ഞ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ […]