newsroom@amcainnews.com

പിണറായിയോട് തെറ്റിയപ്പോളാണ് ജനങ്ങളോട് സ്നേഹം വന്നത്, നേരത്തെ ആന ഇറങ്ങിയപ്പോൾ അൻവർ ആഫ്രിക്കയിലായിരുന്നു! പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനത്തിനെതിരെ പ്രാദേശിക നേതാക്കൾ

നിലമ്പൂര്‍: പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനത്തിനെതിരെ നിലമ്പൂരിലെ പ്രാദേശിക നേതാക്കളും രംഗത്ത്. പിണറായിയോട് തെറ്റിയപ്പോൾ ആണ് അൻവറിന് ജനങ്ങളോട് സ്നേഹം വന്നതെന്ന് കോൺഗ്രസ്‌ നിലമ്പൂർ മണ്ഡലം സെക്രട്ടറി മാനു മൂർക്കൻ പറഞ്ഞു. നേരത്തെ നഗരത്തിലും മുൻസിപ്പാലിറ്റിയിലും ആന ഇറങ്ങി നാശ നഷ്ടങ്ങൾ ഉണ്ടായപ്പോൾ അൻവർ ആഫ്രിക്കയിലായിരുന്നു. അത് പ്രതിഷേധിച്ചവർക്ക് നേരെ കേസ് എടുത്തവരാണ് എൽഡിഎഫും അൻവറും. അൻവറിന്‍റെ ഇപ്പോഴത്തെ നിലപാട് കാപട്യം ആണെന്നും അദ്ദേഹം പറഞ്ഞു സാധാരണ കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർക്ക് അൻവറിനെ അംഗീകരിക്കാൻ ആകില്ല.അൻവർ നേതാക്കളെ […]

അശ്ലീല അധിക്ഷേപങ്ങള്‍: ബോബി ചെമ്മണ്ണൂരിനെതിരേ നടി ഹണി റോസ് പരാതി നല്‍കി

കൊച്ചി: അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരേ നടി ഹണി റോസ് പരാതി നല്‍കി. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. പരാതി നല്‍കിയ വിവരം ഹണി റോസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരേ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരേ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരേയുള്ള പരാതികള്‍ പുറകേയുണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, […]

കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; വാളയാറിൽ 7 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ പിടിയിൽ

പാലക്കാട്: വാളയാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന മലപ്പുറം സ്വദേശികളായ ഷഹൻഷ (21), മുഹമ്മദ് ഷിബിൽ (19) എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് ബസിൽ കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച 7 കിലോഗ്രാം കഞ്ചാവുമായി യുവാക്കളെ എക്സൈസ് പൊക്കിയത്. വലിയ ബാഗുകളിൽ പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇൻസ്പക്ടർ എ. മുരുകദാസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് യുവാക്കളെ കഞ്ചാവുമായി പിടികൂടിയത്. പരിശോധനയിൽ […]

സ്വന്തം നാട്ടിലും രാജ്യാന്തര ബന്ധങ്ങളിലും അമ്പേ തോറ്റു! ഒടുവിൽ രാജി; ഞാനൊരു പോരാളിയാണ്. പക്ഷേ… ട്രൂഡോയ്‌ക്ക് പിഴച്ചതെവിടെ?

സകല ആയുധങ്ങളും നിര്‍വീര്യമാക്കപ്പെട്ട പട്ടാളക്കാരന്റെ അനിവാര്യമായ പിന്മാറ്റം. അതായിരുന്നു ട്രൂഡോയുടെ രാജി. 2015ല്‍ കനേഡിയന്‍ സര്‍ക്കാരിന്റെ തലപ്പത്തെത്തിയ ട്രൂഡോയ്ക്ക് പിഴച്ചതെവിടെ? ലോറിയറുടെ തത്വം ട്രൂഡോ പാലിച്ചോ? ഇന്ത്യയ്ക്കു നേരെയുള്ള ട്രൂഡോയുടെ നീക്കങ്ങള്‍ പറയുന്നതെന്ത്? ‘‘ഞാനൊരു പോരാളിയാണ്. പക്ഷേ അകമേ അനേകം യുദ്ധങ്ങള്‍ നടക്കുമ്പോള്‍, തിരഞ്ഞെടുപ്പില്‍ ഞാന്‍ അനുയോജ്യനായ സ്ഥാനാര്‍ഥിയായിരിക്കില്ലെന്ന് മനസ്സിലാക്കുന്നു.’’– കാനഡയുടെ പ്രധാനമന്ത്രിസ്ഥാനത്തുനിന്നുള്ള ജസ്റ്റിന്‍ ട്രൂഡോയുടെ രാജിപ്രഖ്യാപനത്തെ ഈ വാക്കുകളിലേക്ക് സംഗ്രഹിച്ചാല്‍ ഒൻപതു വര്‍ഷത്തെ ഭരണം അദ്ദേഹത്തെ എത്തിച്ച പ്രതിസന്ധിയുടെ ആഴം തെളിയും. ശുഭകരമായ രാഷ്ട്രീയത്തിന്റെ ‘സൂര്യമാര്‍ഗം’ […]

ട്രംപിൻറെ സത്യപ്രതിജ്​ഞ ചടങ്ങ് ആഘോഷമാക്കാൻ ഷിക്കാഗോയിലെ അമേരിക്കൻ മലയാളികൾ; ട്രംപിൻറെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരാൻ സമ്മേളനം

ഷിക്കാഗോ: നിയുക്ത യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ഷിക്കാഗോയിലെ അമേരിക്കൻ മലയാളിയുടെ നേതൃത്വത്തിൽ ആഘോഷം സംഘടിപ്പിക്കുന്നു. 20ന് മോർട്ടൻ ഗ്രോവിലെ സെൻറ് മേരീസ് ക്നാനായ ഹാളിൽ വൈകുന്നേരം 6ന് പൊതുസമ്മേളനവും അത്താഴവും ഇതിൻറെ ഭാഗമായി നടത്തും. നിയമാനുസൃതമല്ലാതെ യുഎസിൽ പ്രവേശിച്ചവരെ പുറത്താക്കുന്നതിനും അനധികൃതമായി രാജ്യത്ത് മറ്റുള്ളവർ പ്രവേശിക്കുന്നത് തടയുന്നതിനും ട്രംപിന് സാധിക്കുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു. യുഎസിലുള്ളവർക്ക് ജോലി ഉറപ്പു വരുത്തുന്നതിനായി ഇറക്കുമതി സാധനങ്ങൾക്ക് താരിഫ് ഏർപ്പെടുത്തുന്നതിനും കുടിയേറ്റ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതിനും ശക്തമായ നടപടി […]

കാനഡയെ യുഎസിന്റെ 51-ാം സംസ്ഥാനമാക്കാമെന്ന് ട്രംപ്; ട്രംപിന്റെ ‘നിർദേശ’ത്തോട് പ്രതികരിക്കാതെ കാനഡ

വാഷിങ്ടൻ: കാനഡയെ യുഎസിന്റെ 51-ാം സംസ്ഥാനമാക്കാമെന്ന വാഗ്ദാനവുമായി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ‘‘യുഎസിന്റെ 51-ാം സംസ്ഥാനമാകാൻ കാനഡയിൽ നിരവധിപ്പേർ ഇഷ്ടപ്പെടുന്നു. കാനഡയ്ക്ക് മുന്നോട്ടുപോകാൻ നൽകുന്ന സബ്സിഡികളും അവരുമായി നടത്തുന്ന ഇടപാടുകളിലെ വ്യാപാരക്കമ്മിയും യുഎസിന് താങ്ങാനാകുന്നില്ല. ജസ്റ്റിൻ ട്രൂഡോയ്ക്ക് ഇത് അറിയാം. അതുകൊണ്ട് അദ്ദേഹം രാജിവച്ചു. കാനഡ യുഎസിലേക്കു ചേർന്നാൽ ഒരു നികുതിയുമുണ്ടാകില്ല. നികുതികൾ താഴേക്കുപോകും. റഷ്യ, ചൈന കപ്പലുകൾ സ്ഥിരമായി അവരെ ചുറ്റുന്ന ഭീഷണിയിൽനിന്ന് […]