ടിബറ്റ് ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 126 ആയി ഉയർന്നു, 200 ഓളം പേർക്ക് പരിക്കേറ്റു

ടിബറ്റ് ഭൂകമ്പം: ജീവൻ രക്ഷിക്കാനും അപകടങ്ങൾ കുറയ്ക്കാനും തകർന്ന വീടുകൾ മൂലം കുടിയിറക്കപ്പെട്ടവർക്ക് ആശ്വാസം നൽകാനും സമഗ്രമായ രക്ഷാപ്രവർത്തനങ്ങൾ നടത്തണമെന്ന് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ടിബറ്റിന് സമീപം 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 126 ആയി ഉയർന്നതായി ചൈനീസ് ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിൽ 200 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു, തെരുവുകൾ അവശിഷ്ടങ്ങൾ കൊണ്ട് ചിതറിക്കിടക്കുകയും നിരവധി വീടുകൾ നശിപ്പിക്കപ്പെടുകയും ചെയ്തു.
2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി 6.4% വളർച്ച കൈവരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

ഇന്ത്യയുടെ യഥാർത്ഥ മൊത്ത മൂല്യവർദ്ധിത (ജിവിഎ) 2024-25 സാമ്പത്തിക വർഷത്തിൽ 6.4% വളർച്ച പ്രതീക്ഷിക്കുന്നു, 2023-24 ൽ രേഖപ്പെടുത്തിയ 7.2% വളർച്ചയിൽ നിന്നുള്ള ഇടിവ്. മുൻവർഷത്തെ 1.4 ശതമാനത്തിൽ നിന്ന് ജിവിഎ വളർച്ച 3.8 ശതമാനമായി ഉയരുന്നതോടെ കാർഷിക മേഖല ഗണ്യമായ ഉത്തേജനം പ്രതീക്ഷിക്കുന്നു.
ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (NSO) അനുസരിച്ച്, ഇന്ത്യയുടെ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 2023-24 ൽ 8.2 ശതമാനത്തിൽ നിന്ന് 2024-25 ൽ 6.4% വർദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 2025 ജനുവരി 7 ചൊവ്വാഴ്‌ച പുറത്തിറക്കിയ ആദ്യ അഡ്വാൻസ് എസ്റ്റിമേറ്റ്, നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിലെ ജിഡിപി വളർച്ച 6% ആയി കുറഞ്ഞു.
Delhi to vote on February 5, counting on February 8

Delhi is set to go to the polls on February 5, 2025, as announced by the Election Commission on Tuesday, January 7. The voting will be conducted in a single phase to elect representatives for all 70 seats in the Delhi Assembly. Alongside, by-elections are also scheduled for the Erode (East) constituency in Tamil Nadu and the Milkipur constituency in Uttar Pradesh, which will take place on the same day. The counting of votes for all these elections is slated for February 8, 2025, determining the outcomes.
പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടം: ബസിന്റെ ബ്രേക്ക് പൊട്ടിയെന്നതു സ്ഥിരീകരിക്കാനായില്ല, കൂടുതൽ പരിശോധന വേണമെന്ന് മോട്ടർ വാഹന വകുപ്പ്

മുണ്ടക്കയം: പുല്ലുപാറയിൽ കൊക്കയിലേക്കു മറിഞ്ഞ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പൊട്ടിയെന്നതു സ്ഥിരീകരിക്കാനായില്ലെന്ന് മോട്ടർ വാഹന വകുപ്പ്. പ്രാഥമിക പരിശോധനയിൽ ഇതു വ്യക്തമല്ലെന്നും ബ്രേക്ക് ഡ്രം അഴിച്ചു പരിശോധിക്കണമെന്നും ആർടിഒ വി.കെ.രാജീവ് പറഞ്ഞു. വാഹനത്തിൽ സ്പീഡ് ഗവർണർ, ജിപിഎസ് ഉൾപ്പെടെയുണ്ട്. അവ പ്രവർത്തന യോഗ്യമാണോ എന്ന് ഇപ്പോൾ അറിയാൻ കഴിയില്ലെന്നും മെന്നും അദ്ദേഹം വ്യക്തമാക്കി. മുറിഞ്ഞപുഴ കടുവാപ്പാറ പിന്നിട്ടപ്പോൾ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവർ ആർ.രാജീവ്‌കുമാർ സഹ ഡ്രൈവർ ഡിക്സണോടു പറഞ്ഞിരുന്നു. ഗിയർ ഡൗൺ ചെയ്യാൻ ഡിക്സൺ നിർദേശിച്ചെങ്കിലും […]
ട്രൂഡോയ്ക്ക് പിൻഗാമി കാനേഡിയൻ പാർലമെന്റിലെ ആദ്യ ഹിന്ദു വനിതയോ? രാജ്യാന്തരതലത്തിൽ ചർച്ചകൾ കൊഴുക്കുന്നു; ആരാണ് തമിഴ് വംശജയായ അനിത ആനന്ദ്?

ഒട്ടാവ: വരാൻ പോകുന്ന കാനേഡിയൻ പ്രധാനമന്ത്രിയെ പറ്റിയുള്ള ചൂടേറിയ ചർച്ചകളാണ് ഇപ്പോൾ രാജ്യാന്തരതലത്തിൽ നടക്കുന്നുകൊണ്ടിരിക്കുന്നത്. ജസ്റ്റിൻ ട്രൂഡോ കാനഡ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചതിനു പിന്നാലെ ഇന്ത്യൻ വംശജ അനിത ആനന്ദിന്റെ പേരും അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിലുണ്ട്. അനിത ഉൾപ്പെടെ അഞ്ചുപേരുടെ പേരാണ് പ്രധാനമന്ത്രി പദത്തിലേക്കു പറഞ്ഞുകേൾക്കുന്നത്. കാനേഡിയൻ പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിതയാണ് തമിഴ്നാട് സ്വദേശിയായ അനിത ആനന്ദ് (57). നിലവിൽ ഗതാഗതം, ആഭ്യന്തര വ്യാപരം വകുപ്പുകളുടെ മന്ത്രിയാണ്. നേരത്തേ പ്രതിരോധ മന്ത്രിയായും ചുമതല […]
എച്ച്എംപിവി: ആശങ്കപ്പെടേണ്ടതില്ല, ജാഗ്രത പാലിക്കണം; സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്

തിരുവനന്തപുരം: എച്ച്എംപി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) ബാധ രാജ്യത്തു സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. ഇപ്പോഴത്തെ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഗർഭിണികളും വയോധികരും ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. എച്ച്എംപിവി ഉൾപ്പെടെയുള്ള അണുബാധകൾ കുഞ്ഞുങ്ങളെയും പ്രായാധിക്യം ഉള്ളവരെയും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അവരും മറ്റു ഗുരുതരമായ രോഗങ്ങൾ ഉള്ളവർ, പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകൾ തുടങ്ങിയവരും കൂടുതൽ ജാഗ്രത പുലർത്തണം. രോഗങ്ങൾ ഉള്ള സമയത്ത് […]
കലൂർ സ്റ്റേഡിയം അപകടം: ഹൈക്കോടതി നിർദ്ദേശിച്ചിട്ടും അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായില്ല; ഓസ്കാർ ഇന്റർനാഷണൽ ഇവെന്റ്സ് ഉടമ ജിനീഷ് കുമാർ കസ്റ്റഡിയിൽ

കൊച്ചി: ഉമ തോമസ് എംഎൽഎ കലൂർ സ്റ്റേഡിയത്തില്‍ വീണ് പരിക്കേറ്റ സംഭവത്തില്‍ ഓസ്കാർ ഇന്റർനാഷണൽ ഇവന്റ്സ് ഉടമയായ പി എസ് ജിനീഷ് കുമാർ കസ്റ്റഡിയിൽ. തൃശ്ശൂരിൽനിന്നാണ് ജിനീഷിനെ പിടികൂടിയത്. ജനീഷിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്‍റെ തീരുമാനം. ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല. അതേസമയം, സംഭവത്തിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം ജില്ലാ ഫസ്റ്റ് ക്സാസ് ജുഡീഷ്യൽ മജിസ്ട്റേറ്റ് കോടതി ഉത്തരവ് പറയും. കേസിൽ അഞ്ച് […]
യുഎസിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളെ ലക്ഷ്യമിട്ട് ചൈനീസ് സൈബർ ആക്രമണം; ആക്രമണം കരുതിയതിലും പ്രഹരശേഷിയില്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്നും റിപ്പോർട്ടുകൾ

ന്യൂയോര്‍ക്ക്: യുഎസിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളെ ലക്ഷ്യമിട്ടുള്ള ചൈനീസ് ഹാക്കർമാരുടെ ആക്രമണം കരുതിയതിലും വലുത്. പുതിയ റിപ്പോർട്ടുകള്‍ അനുസരിച്ച് അപകടകരമായ സാഹചര്യത്തിലേക്കാണ് അമേരിക്കന്‍ കമ്പനികള്‍ക്കെതിരായ ഹാക്കിംഗ് നീക്കങ്ങളുടെ പോക്ക്. ‘സാൾട്ട് ടൈഫൂൺ’ എന്നറിയപ്പെടുന്ന ചൈനീസ്-ലിങ്ക്ഡ് ഗ്രൂപ്പ് വ്യവസായ ഭീമൻമാരായ എ.ടി. ആന്‍ഡ് ടി, വെരിസോണ്‍ എന്നിവയുൾപ്പെടെ കുറഞ്ഞത് ഒമ്പത് യുഎസ് ടെലികോം കമ്പനികളുടെ നെറ്റ്‌വർക്കുകളാണ് നിലവിൽ ഹാക്കിംഗിന് ഇരയാക്കിയത്. വാഷിംഗ്‌ടണ്‍ സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഹാക്കർമാർ സെൻസിറ്റീവ് നെറ്റ്‌വർക്ക് ഡാറ്റയിലേക്കും ഫോൺ കോളുകളിലേക്കും ആക്‌സസ് നേടിയാണ് […]
കേരളത്തില്‍നിന്നു കാനഡയിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്‍റ്; ശ്രദ്ധിക്കണേ… ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിലോ വാദ്ഗാനങ്ങളിലോ വഞ്ചിതരാകരുതെന്ന് ഹെൽത്ത് സർവീസസ്

തിരുവനന്തപുരം: കേരളത്തില്‍നിന്നു കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയിലേക്കുള്ള നഴ്സിംങ് റിക്രൂട്ട്മെന്റിന് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്സ് അല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസ് (NLHS)അറിയിച്ചു. തൊഴില്‍ വാദ്ഗാനം ചെയ്ത് സ്വകാര്യ ഏജന്‍സികളും വ്യക്തികളും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുന്നതും പണം ഈടാക്കുന്നതും ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം. കാനഡ റിക്രൂട്ട്മെന്റിന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസോ, നോര്‍ക്ക റൂട്ട്സോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഫീസ് ഈടാക്കുന്നില്ല. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കഷന്‍, അഭിമുഖം, അവശ്യമായ യോഗ്യതകള്‍ […]
എല്ലാ യുഡിഎഫ് നേതാക്കളെയും കാണും, തന്നെ വേണോ എന്ന് അവർ തീരുമാനിക്കട്ടേ; യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പിവി അൻവർ

മലപ്പുറം: യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പിവി അൻവർ എംഎൽഎ. യുഡിഎഫ് അധികാരത്തിൽ വരണമെന്ന് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ച അൻവർ, എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും തന്നെ വേണോ എന്ന് അവർ തീരുമാനിക്കട്ടേയെന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ഫോണിൽ സംസാരിച്ചു. സതീശൻ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെസാദിഖലി ശിഹാബ് തങ്ങളെ കാണാൻ അൻവർ പാണക്കാട് എത്തും. രാവിലെ സാദിഖലി തങ്ങളെ ഫോണിൽ വിളിച്ച അൻവർ, […]