newsroom@amcainnews.com

പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും; മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5വർഷം കഠിനതടവ്

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. കൊലപാതകം , ഗൂഢാലോചനയടക്കം രണ്ട് കുറ്റങ്ങൾക്ക് […]

സ്വകാര്യ പങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ച് കെഎസ്ഇബി

തിരുവനന്തപുരം: സ്വകാര്യ പങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ച് സംസ്ഥാന വൈദ്യുതി ബോ൪ഡ്. സ്വകാര്യ- പൊതുപങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികൾ നടപ്പാക്കാൻ മാർഗ നിർദേശം നൽകാനുള്ള ഇടനില ഏജൻസിയായി എസ്.ബി.ഐ കാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡിനെ തെരഞ്ഞെടുക്കാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് തീരുമാനം. വൈദ്യുതി സ്വയംപര്യാപ്തതക്ക് സ്വകാര്യവൽകരണ നിർദേശവുമായി കെ.എസ്.ഇ.ബി ചെയർമാൻ രംഗത്തെത്തിയതിനു പിന്നാലെയാണ് കെഎസ്ഇബിയുടെ പുതിയ നീക്കം. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കൂടുതൽ സ്ഥാപിത ശേഷി, ഉയ൪ന്ന മൂലധന നിക്ഷേപം എന്നിങ്ങനെ കെ.എസ്.ഇബിയുടെ ലക്ഷ്യം തിരിച്ചറിഞ്ഞുള്ള പ്രവ൪ത്തനങ്ങളെല്ലാം […]

കേരളത്തിൽ തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുത്തനെ ഉയർന്നു

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് 480 രൂപയാണ് സ്വർണത്തിനു വർധിച്ചത്. ഇതോടെ മൂന്നാഴ്ചകൾക്ക് ശേഷം സ്വർണവില 58,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,080 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർധിച്ചത് 1,200 രൂപയാണ്. ഇന്നലെ 240 രൂപയുടെ വർധനവാണ് ഉണ്ടായത്. വില കുറയുമെന്ന സ്വർണാഭരണ ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി ഇന്ന് വമ്പൻ കുതിപ്പാണ് വിലയിലുണ്ടായത്. ജനുവരി ഒന്ന് മുതൽ വില ഉയരുകയാണ്. ഡിസംബർ […]

കൊവിഡിന് ശേഷം ചെെനയിൽ മറ്റൊരു വെെറസ് കൂടി അതിവേ​ഗം പടരുന്നതായി റിപ്പോർട്ടുകൾ! എന്താണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്? എങ്ങനെ തടയാം?

കൊവിഡ് 19 പകർച്ചവ്യാധിയ്ക്ക് ശേഷം ചെെനയിൽ മറ്റൊരു വെെറസ് കൂടി അതിവേ​ഗം പടരുന്നതായി റിപ്പോർട്ടുകൾ. ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) ആണ് പടർന്ന് പിടിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ചിലർ അവകാശപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. എന്താണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്? (Human metapneumovirus) ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് HMPV. ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് […]

മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയ്ക്കു പുതിയ സാരഥികൾ

റ്റാമ്പ: സെൻട്രൽ ഫ്ലോറിഡയിലെ മലയാളി സംഘടനകളുടെ മുത്തശ്ശി സംഘടനയായി തിളങ്ങുന്ന മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF) 2025ലേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ടോജിമോൻ പൈത്തുരുത്തേൽ (പ്രസിഡന്റ്), ഷീല ഷാജു (സെക്രട്ടറി), സാജൻ കോറാത്ത് (ട്രഷർ), ജ്യോതി അരുൺ (ജോ. സെക്രട്ടറി), മിഥുൻ കുഞ്ചെറിയ (ജോ. ട്രഷറർ), ബെൻ കനകാഭായ് പ്രസിഡൻ്റ് (Elect.) എന്നിവർ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഷിബു തേക്കടവൻ, നാൻസി മാത്യു, ജൂഡ് മടത്തിലേത്ത്, പഞ്ചമി അജയ്, ജിബിൻ ജോസ്, റോസി […]

ഫോമ കുടുംബ കൺവൻഷൻ 2026: ഫോമയുടെ ഏറ്റവും വലിയ ഫാമിലി കൺവൻഷന് ഒരുക്കം തുടങ്ങി; ചുക്കാൻ പിടിക്കുന്നത് മാത്യൂസ് മുണ്ടക്കൽ

ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയും അഭിമാനവുമായ ഫോമയുടെ ഒൻപതാമത് ഇന്റർനാഷൻ കുടുംബ കൺവൻഷന്റെ ഒരുക്കം പുരോ​ഗമിക്കുന്നു. 2026 ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ നടക്കുന്ന ഫോമയുടെ കുടുംബ കൺവൻഷൻ ഹൂസ്റ്റണിലെ ‘വിൻഡം’ ഹോട്ടലിലാണ് വേദി. ഫോമയുടെ 80ൽപ്പരം അംഗ സംഘടനകളിൽ നിന്നുമായി 2500ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന വിപുലമായ കൺവൻഷനാണ് പ്രതീക്ഷിക്കുന്നത്. നാട്ടിൽനിന്നു രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിപുലമായ കലാപരിപാടികളും ഫോമയുടെ 12 റീജനുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാമത്സരങ്ങളും ഉണ്ടാകും. […]

കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഒടിടിയിൽ

ലോകപ്രശസ്തമായ കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻഡ് പ്രീ പുരസ്കാരം ലഭിച്ചതിലൂടെ വലിയ വാർത്താപ്രാധാന്യം നേടിയ ഇന്ത്യൻ ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റിൻറെ സ്ട്രീമിംഗ് ആരംഭിച്ചു. കാനിലെ നേട്ടത്തിന് പിന്നാലെ ചിത്രം തിയറ്ററുകളിലും റിലീസ് ചെയ്യപ്പെട്ടിരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദർശനം ആരംഭിച്ചിരിക്കുന്നത്. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഇറ്റലിയിലെ ചലച്ചിത്രോത്സവത്തിലും ശ്രദ്ധ നേടിയിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്തത്. കനി കുസൃതി, […]

കലൂരിലെ നൃത്ത പരിപാടിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ്: മുൻകൂർ ജാമ്യം തേടി 3 പ്രതികൾ; പണം നൽകി വഞ്ചിതരായെന്ന് കൂടുതൽ പേർ പരാതിയുമായി രം​ഗത്ത്

കൊച്ചി: ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി മൂന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. സംഘാടകരായ മൃദംഗ വിഷൻ എംഡി എം.നിഗോഷ് കുമാർ, സി.ഇ.ഒ ഷമീർ അബ്ദുൽ റഹീം, നാലാം പ്രതിയും നിഗോഷ് കുമാറിന്റെ ഭാര്യയുമായ മിനി എന്നിവരാണ് ഹർജി നൽകിയത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കും. പാലാരിവട്ടം പൊലീസ് റജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ സാമ്പത്തിക തട്ടിപ്പ്, […]