പിരിച്ചുവിട്ട ജീവനക്കാരി കേസുകൊടുത്തു, രാജിവയ്ക്കാൻ ശ്രമിച്ചിപ്പോൾ ഗവർണർ നിരസിച്ചു; കോടതിയിൽ ജീവനൊടുക്കി ജഡ്ജി

ജോർജിയ: എഫിങ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയിൽ ജഡ്ജി സ്റ്റീഫൻ യെക്കൽ (74) ജീവനൊടുക്കി. തിങ്കളാഴ്ച രാത്രി വൈകിയോ ചൊവ്വാഴ്ച പുലർച്ചെയോ ആണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വയം വെടിവച്ചാണ് ജഡ്ജി ജീവനൊടുക്കിയത്. 2022ൽ സംസ്ഥാന കോടതിയിലേക്ക് നിയമിതനായ യെക്കൽ അടുത്തിടെ രാജിവയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് ഇത് നിരസിച്ചു. യെക്കൽ തൻറെ സ്ഥാനത്തുനിന്ന് തെറ്റായി പിരിച്ചുവിട്ടതായി ആരോപിച്ച് കോടതി ജീവനക്കാരിയായ ലിസ ക്രോഫോർഡ് കേസ് ഫയൽ ചെയ്തിരുന്നു. വിവാഹിതനും നാലു മക്കളുടെ […]
കല്ലിശേരി സ്വദേശിയായ ഫാ. ഡോ. ജോർജ് കോശി ന്യുയോർക്കിൽ അന്തരിച്ചു

ന്യുയോർക്ക്: വെസ്റ്റ്ചെസ്റ്റർ (പോര്‍ട്ട് ചെസ്റ്റര്‍) സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയും ന്യൂയോർക്ക് സെന്റ് വ്ലാഡിമർ സെമിനാരി വിസിറ്റിങ് പ്രഫസറുമായ മംഗലം ഇളയിടത്ത് തേലക്കാട്ട് പീടികയിൽ ഫാ. ഡോ. ജോർജ് കോശി അന്തരിച്ചു. സംസ്കാരം ജനുവരി 12,13 തീയതികളിൽ നടക്കും. ഭാര്യ റെയ്ച്ചല്‍ ജോര്‍ജ് കോശി കുഴിമറ്റം മടത്തിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കള്‍: ഫാ. ഗീവർഗീസ് കോശി, ഡോ. ജിബു ജോര്‍ജ് കോശി. മരുമക്കൾ: ഡോ. ഫേബ, മേരി. ചെങ്ങന്നൂർ കല്ലിശേരി സ്വദേശിയായ ഫാ. ഡോ. ജോർജ് കോശി […]
ഫോമായുടെ 2026-ലെ ഒമ്പതാമത് ഇന്റർനാഷണൽ ഫാമിലി കൺവൻഷൻ: മാത്യൂസ് മുണ്ടയ്ക്കൽ ചെയർമാൻ, സുബിൻ കുമാരൻ ജനറൽ കൺവീനർ

ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ഫെഡറേഷനായ ഫോമായുടെ 2026-ലെ ഒമ്പതാമത് ഇന്റർനാഷണൽ ഫാമിലി കൺവൻഷന്റെ ചെയർമാനായി മാത്യൂസ് മുണ്ടയ്ക്കലിനെയും ജനറൽ കൺവീനറായി സുബിൻ കുമാരനെയും പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നേമിനേറ്റ് ചെയ്തു. ഫോമായുടെ വിവിധ തലങ്ങളിലുള്ള പ്രതിനിധികളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഫോമായുടെ സജീവ പ്രവർത്തകനായ മാത്യൂസ് മുണ്ടയ്ക്കൽ നാട്ടിൽ ബാലജന സഖ്യത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. കലാലയ ജീവിതത്തിൽ നേതൃസ്ഥാനങ്ങളിൽ പ്രവർത്തിച്ച പാരമ്പര്യവും ഇദ്ദേഹത്തിനുണ്ട്. ഫോമായുടെ റീജിയണൽ വൈസ് പ്രസിഡന്റ്, നാഷണൽ കമ്മിറ്റി മെമ്പർ എന്നീ […]
Funeral Service Announcement for Deepu Kurian

It is with deep sorrow that we announce the passing of Deepu Kurian in Edmonton, Canada, last week. The funeral service will take place on Saturday, January 4, 2025, at Serenity Funeral Home, located at 5311 91 Street NW, Edmonton, AB T6E 6E2.
The schedule for the service is as follows:
Open Viewing: From 11:00 AM to 1:00 PM
Prayer Service: From 1:00 PM to 3:00 PM
Family, friends, and well-wishers are invited to gather and pay their respects as we remember and celebrate the life of Deepu Kurian. Your presence and support during this time of grief are greatly appreciated.
ടെസ്ല സ്ഫോടനവും ട്രക്ക് ആക്രമണവും: ഉപയോഗിച്ചത് ഒരേ ആപ്പിലൂടെ റെന്റിനെടുത്ത വാഹനങ്ങൾ; പുതുവർഷത്തിൽ അമേരിക്കയെ ഞെട്ടിച്ച സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷണം

ലാസ് വെഗാസിൽ, നിയുക്ത പ്രസിഡന്റായ ട്രംപിന്റെ ഹോട്ടലിന് പുറത്ത് സൈബർട്രക്ക് പൊട്ടിത്തെറിച്ചതും ന്യൂ ഓർലിയൻസിലെ ട്രക്ക് ആക്രമണവും അമേരിക്കയെ ഞെട്ടിച്ചിരിക്കുന്നു. ഇരു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് അമേരിക്കൻ അന്വേഷണ ഏജൻസികൾ. ഇരുസംഭവങ്ങളിലും വാഹനം റെന്റിനെടുത്തത് ട്യൂറോ ആപ്പിലൂടെയായിരുന്നു. ഇത് ചിലപ്പോൾ യാദൃശ്ചികം മാത്രമായിരിക്കാമെന്നും പക്ഷേ അന്വേഷണത്തിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ പറയുന്നു. ഒരേ വാഹന റെന്റൽ സർവീസിൽ നിന്ന് വാടകയ്ക്ക് എടുത്തതാണെന്നതല്ലാതെ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതിന് ഇതുവരെ സ്ഥിരീകരണമില്ല. ന്യൂ ഓർലിയൻസിൽ ട്രക്ക് ജനക്കൂട്ടത്തിലേക്കു […]
മസ്കിന് ലഭിക്കുന്ന പരിഗണനകൾ ഏതൊരു രാഷ്ട്രീയ തന്ത്രജ്ഞനെയും അസൂയപ്പെടുത്തും; ട്രംപുമായുള്ള ബന്ധത്തിന് മസ്ക് വലിയ വില കൊടുക്കുന്നുണ്ടോ?

ഹൂസ്റ്റൺ: തന്റെ ഭീമമായ സാമ്പത്തിക സംഭാവനകളിലൂടെ മാത്രമല്ല, നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സമാനതകളില്ലാത്ത സുഹൃത്ത് ബന്ധം നേടിയെടുക്കുന്നതിലൂടെയും ഇലോൺ മസ്ക് രാഷ്ട്രീയ ലോകത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ശതകോടീശ്വരനായ ടെക് ഭീമൻ നയം, ഉദ്യോഗസ്ഥർ, തന്ത്രം എന്നിവയിലെ പ്രധാന ഉപദേഷ്ടാവ് കൂടിയാണ്. എന്നാൽ ട്രംപുമായുള്ള ബന്ധത്തിന് മസ്ക് വലിയ വില കൊടുക്കുന്നുണ്ടെന്നാണ് ചില സൂചനകൾ. അതിൽ രാഷ്ട്രീയ സ്വാധീനം ഉൾപ്പെടുന്നു എന്നും പറയുന്നു. തിരഞ്ഞെടുപ്പ് ദിവസം മുതൽ, ഫ്ലോറിഡയിലെ പാം ബീച്ചിലെ ട്രംപിന്റെ അംഗങ്ങൾക്ക് […]
ന്യൂ ഓർലിയൻസിലെ ആക്രമണം: കൂട്ടക്കൊല നടത്തിയത് യുഎസ് സേനയിലെ മുൻ ഐടി സ്പെഷലിസ്റ്റ്; വാഹനത്തിൽനിന്ന് ഐഎസ് പതാക കണ്ടെടുത്തെന്നും റിപ്പോർട്ട്

വാഷിങ്ടൻ: യുഎസിലെ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓർലിയൻസിൽ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റി നടത്തിയ വെടിവയ്പ്പിനു പിന്നിൽ പ്രവർത്തിച്ചത് 42 കാരനായ ഷംസുദ്ദീൻ ജബാർ എന്നു പൊലീസ്. 15 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ പിക്കപ് ട്രക്ക് ഡ്രൈവറായ ഇയാളെ പൊലീസ് വെടിവച്ചു കൊന്നിരുന്നു. പുതുവർഷാഘോഷങ്ങളിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തിലേക്കാണു വാഹനം ഇടിച്ചുകയറിയത്. യുഎസ് പൗരനായ ഇയാൾ മുൻ സൈനിക ഉദ്യോഗസ്ഥന് കൂടിയായിരുന്നുവെന്നു എഫ്ബിഐ അറിയിച്ചു. ഇയാളുടെ വാഹനത്തിൽ ഐഎസ് പതാക ഉണ്ടായിരുന്നതായി രാജ്യാന്തര […]
ഡാലസിൽ നിർത്തിയിട്ട വാഹനത്തിലേക്ക് മറ്റൊരു വാഹനം പാഞ്ഞുകയറി നാല് മരണം; ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ്

മെസ്ക്വിറ്റ് (ഡാലസ്): ഡാലസിൽ നിർത്തിയിട്ട വാഹനത്തിലേക്ക് മറ്റൊരു വാഹനം പാഞ്ഞുകയറി നാല് പേർ മരിച്ചതായി മെസ്ക്വിറ്റ് പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ജനുവരി 1ന് പുലർച്ചെ 1:45 നായിരുന്നു അപകടം. ബസിലിയോ മാരെസ് ഒർട്ടിസ് (35) ഓടിച്ച വാഹനമിടിച്ചാണ് നാല് പേരും മരിച്ചത്. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ്. ടെക്സസിലെ ടെറൽ സ്വദേശികളായ ആർതുറോ മാർട്ടിനെസ് ഗോൺസാലസ് (47), ആന്റണി ഹെർണാണ്ടസ് (19), മരിയോ ഗുജാർഡോ ഡി ലാ പാസ് (19), 15 വയസ്സുകാരൻ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. മദ്യപിച്ചു […]
റോബർട് കെന്നഡി ജൂനിയറിന്റെ ലഹരി ഉപയോഗം സംബന്ധിച്ച ചർച്ചകൾ മാസങ്ങളായി യുഎസിൽ തകൃതി; ഭാവി ആരോഗ്യ സെക്രട്ടറിയുടെ ഇരുണ്ട ഭൂതകാലം

കെന്നഡി എന്ന പേരിന് അന്നുമിന്നും ഒരുപാട് വിശദീകരണങ്ങളൊന്നും വേണ്ട. കെന്നഡി അമേരിക്കൻ രാഷ്ട്രീയത്തെ സൂചിപ്പിക്കുന്നു. യുഎസിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വ്യക്തമായ സ്ഥാനമുള്ള രാഷ്ട്രീയ കുടുംബമാണ് കെന്നഡി കുടുംബം. ജോൺ എഫ്. കെന്നഡി യുഎസിന്റെ പ്രശസ്തനായ പ്രസിഡന്റായിരുന്നു. ചുറുചുറുക്കും പാടവവുമൊക്കെയുള്ള പ്രസിഡന്റ്. എന്നാൽ അദ്ദേഹം വധിക്കപ്പെട്ടു. ജോണിന്റെ സഹോദരനായ റോബർട് കെന്നഡിയും പ്രശസ്തനായിരുന്നു. സെനറ്ററായും, അറ്റോണി ജനറലായുമൊക്കെ പ്രവർത്തിച്ചിട്ടുള്ള റോബർട് കെന്നഡിയും ജോണിനെപ്പോലെ വധിക്കപ്പെടുകയായിരുന്നു. റോബർട്ടിന്റെ അതേ പേരുള്ള മകൻ, റോബർട് കെന്നഡി ജൂനിയർ ഇന്ന് യുഎസ് രാഷ്ട്രീയത്തിലെ […]
ചേതനയെ കുഴൽക്കിണറിൽനിന്ന് പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; 10 ദിവസത്തെ പ്രയത്നം വിഫലം, മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

ജയ്പുർ: പത്തുദിവസം രാവും പകലും പ്രയത്നിച്ചെങ്കിലും ചേതനയെ രക്ഷിക്കാനായില്ല. രാജസ്ഥാനിലെ കോട്പുത്ലിയിൽ കുഴൽക്കിണറിൽ വീണ ചേതനയെന്ന മൂന്നുവയസ്സുകാരി മരിച്ചു. 10 ദിവസം മുൻപ് കുഴൽക്കിണറിൽപ്പെട്ട ചേതനയെ ബുധനാഴ്ച രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്പുത്ലിയിലെ കിരാട്പുര ഗ്രാമത്തിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. ഡിസംബർ 23നായിരുന്നു സംഭവം. അച്ഛന്റെ കൃഷിയിടത്തിലെത്തിയ കുട്ടി ഇവിടെ കളിക്കുന്നതിനിടെ തുറന്നുകിടന്നിരുന്ന കുഴൽക്കിണറിൽ വീഴുകയായിരുന്നു. കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സേനയും മെഡിക്കൽ സംഘങ്ങളും അന്നുമുതൽ കുട്ടിയെ രക്ഷിക്കാനാനുള്ള പ്രയത്നത്തിലായിരുന്നു. ആദ്യം […]