ശരത് ലാലിനെയും കൃപേഷിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്നു; സിപിഎം ഉദുമ ഏരിയാ സെക്രട്ടറി ഉൾപ്പെടയുള്ളവർക്കെതിരേ പരാതിയുമായി കുടുംബങ്ങൾ

കാസർകോട്: പെരിയ ഇരട്ടകൊലപാതക കേസിൽ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി ഉൾപ്പെടയുള്ളവർക്കെതിരെ പരാതിയുമായി കുടുംബങ്ങൾ. ശിക്ഷാവിധി വരാനിരിക്കെ കൊല്ലപ്പെട്ട ശരത് ലാലിനെയും കൃപേഷിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാൽ, അഖിൽ പുലിക്കോടൻ എന്നിവർക്കെതിരെ കുടുംബം പരാതി നൽകി. ശരത് ലാലിൻ്റെ പിതാവ് സത്യനാരായണനും കൃപേഷിൻ്റെ പിതാവ് കൃഷ്ണനുമാണ് പരാതി നൽകിയത്. കലാപ ആഹ്വാനം നടത്തുകയും നാട്ടിൽ സമാധാനന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുകയും ചെയ്തുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് […]
തിരുവനന്തപുരത്ത് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; കോളേജ് ഉടമയുടേതെന്ന് സംശയം, പൊലീസ് അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. കോളജിൽ ഉടമയുടെ മൊബാള്‍ ഫോണും കാറും കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുള്‍ അസീസിന്‍റേത് തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നത്. സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് […]
സന്തോഷ് ട്രോഫി ഫുട്‌ബോൾ: കേരളത്തിന് ഇന്ന് കിരീടപ്പോരാട്ടം, എട്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ടീം ബംഗാളിനെ നേരിടും; കളികാണാൻ കാണാൻ ഈ വഴികൾ

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് ഇന്ന് കിരീടപ്പോരാട്ടം. കേരളം ഫൈനലിൽ ബംഗാളിനെ നേരിടും. ഹൈദരാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് ഫൈനൽ തുടങ്ങുക. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ജി സഞ്ജുവും സംഘവും ഇറങ്ങുന്നത്. 32 തവണ ചാംപ്യൻമാരായ ബംഗാളിന് എതിരെയാണ് മത്സരം. ഡിഡി സ്‌പോർട്‌സിൽ മത്സരം ലൈവായി കാണാം. കേരളവും ബംഗാളും കിരീടപ്പോരിൽ മുഖാമുഖം അണിനിരക്കുന്നത് യോഗ്യതാ റൗണ്ടിൽ ഉൾപ്പടെ ഒറ്റക്കളിയും തോൽക്കാതെ. പത്ത് മത്സരങ്ങളിൽ ഒൻപതിലും ജയം, ഒരു സമനില. മുപ്പത്തിയഞ്ച് ഗോൾ അടിച്ചുകൂട്ടിയാണ് കേരളത്തിന്റെ ഫൈനൽ […]