പാക് സൈനിക പോസ്റ്റിനുനേരെ തീവ്രവാദി ആക്രമണം; 16 സൈനികർ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് ഗുരുതര പരിക്കു; ഉത്തരവാദിത്തം ഏറ്റെടുത്തു പാകിസ്ഥാൻ താലിബാൻ

ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിക്കടുത്തുള്ള പാക് സൈനിക പോസ്റ്റിനുനേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 16 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അതിർത്തിയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ മക്കീൻ ഏരിയയിലാണ് ആക്രമണം നടന്നത്. 30-ലധികം തീവ്രവാദികൾ പോസ്റ്റ് ആക്രമിച്ചതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ എഎഫ്പിയോട് പറഞ്ഞു. ആക്രമണം രണ്ട് മണിക്കൂർ നീണ്ടുനിന്നു. ചെക്ക്പോസ്റ്റിൽ ഉണ്ടായിരുന്ന വയർലെസ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളും രേഖകളും മറ്റ് വസ്തുക്കളും തീവ്രവാദികൾ […]
കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കും, ആണും പെണ്ണും എന്ന ജെൻഡർ മാത്രമേ ഇനി യുഎസിൽ ഉണ്ടാകൂ; ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന് നിയുക്ത പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: അമേരിക്കയിൽ ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന് നിയുക്ത പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ആണും പെണ്ണും എന്ന ജെൻഡർ മാത്രമേ ഇനി യുഎസിൽ ഉണ്ടാകൂ, സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെൻഡർ മാത്രമെന്നത് അമേരിക്കൻ ഗവൺമെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഫിനിക്സിൽ നടന്ന ചടങ്ങിൽ സംസാരിക്കവേയാണ് ട്രംപിൻറെ വിവാദ പരാമർശം. സൈന്യം, സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് ട്രാൻസ്ജെൻഡറുകളെ പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു. അധികാരത്തിലേറിയതിന് ശേഷം ഇതിനുള്ള ഉത്തരവിൽ ഒപ്പിടും. സ്ത്രീകളുടെ കായിക ഇനങ്ങളിൽ നിന്നും പുരുഷന്മാരെ പുറത്താക്കുമെന്നും കുട്ടികളുടെ […]
ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടക്കും; ഇന്ത്യ – പാകിസ്ഥാന് ഗ്ലാമര്‍ പോര് 23ന്

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടക്കും. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 23ന് ഇന്ത്യ – പാകിസ്ഥാന് ഗ്ലാമര്‍ പോര്. മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനേയും ഇന്ത്യ നേരിടും. ഫെബ്രുവരി 19ന് പാകിസ്ഥാന് – ന്യൂസിലന്‍ഡ് മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കറാച്ചിയിലാണ് ഈ മത്സരം. ഫിക്സ്ച്ചര്‍ ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടു. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ഒരു സെമി ഫൈനലും ദുബായില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ടൂര്‍ണമെന്റിലെ നിലവിലെ ചാംപ്യന്മാരാണ് പാകിസ്ഥാന്. അവര്‍ക്കൊപ്പം […]
വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞനും ഭാര്യക്കും നേരേ ആക്രമണം; നാട്ടുകാരെ വളർത്തുനായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ ഗുണ്ട കമ്രാൻ സമീർ വീണ്ടും കസ്റ്റഡിയിൽ

തിരുവനന്തപുരം: വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞനും ഭാര്യക്കും നേരേ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം. ഇന്നലെ രാത്രി 11 മണിക്ക് പുത്തൻതോപ്പ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. ബിഹാർ പറ്റ്ന സ്വദേശി വികാസ് കുമാർ യാദവിനെയും ഭാര്യയെയുമാണ് ആക്രമിക്കപ്പെട്ടത്. കഠിനംകുളത്ത് നാട്ടുകാരെ വളർത്തുനായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ ഗുണ്ട കമ്രാൻ സമീറിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചത്. ശാസ്ത്രജ്ഞനും ഭാര്യയും സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലെറിഞ്ഞ്, വാഹനം നിർത്തിച്ച ശേഷം മൂന്നംഗ സംഘം ഇരുവരെയും മർദ്ദിക്കുകയും കത്തി കൊണ്ട് കഴുത്തിലടക്കം […]
ക്രിസ്ബെൽസ് 2024 ഡിസംബർ 26ന് എഡ്മണ്ടൻ:

ക്രിസ്ബെൽസ് 2024 ഡിസംബർ 26ന് എഡ്മണ്ടൻ: എഡ്മണ്ടൻ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ അവതരിപ്പിക്കുന്ന ക്രിസ്ബെൽസ് 2024 ഡിസംബർ 26ന് നടക്കും. 11520, എല്ലെർസ്ലി റോഡ് സൗത്ത് വെസ്റ്റ്, എഡ്മണ്ടനിൽ വൈകുന്നേരം 4ന് പരിപാടികൾ ആരംഭിക്കും. കൾച്ചറൽ പ്രോഗ്രാം, കാരോൾ, ഡിന്നർ തുടങ്ങിയവ ഉണ്ടായിരിക്കും.