1,199 രൂപ മുതൽ ടിക്കറ്റ്; വമ്പൻ ഓഫർ പ്രഖ്യാപിച്ച് ഇൻഡിഗോ; പരിമിതകാലത്തേക്ക് മാത്രമെന്ന് എയർലൈൻസ്

ദില്ലി: വമ്പൻ ഓഫർ പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിൽ ടിക്കറ്റ് നിരക്കുകളിൽ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ബജറ്റ് എയർലൈൻ. പരിമിതകാല ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2024 ഡിസംബർ 25 വരെയാണ് ഓഫർ കാലാവധി. ഇക്കാലയളവിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്താലാണ് നിരക്ക് ഇളവ് ലഭിക്കുക. 2025 ജനുവരി 23നും ഏപ്രിൽ 30നും ഇടയിലുള്ള തീയതികളിലേക്കുള്ള യാത്രയ്ക്കാണ് ഡിസ്കൗണ്ട് ലഭിക്കുക. ആഭ്യന്തര യാത്രക്കാർക്കായി 1,199 രൂപ മുതൽ ടിക്കറ്റ് ലഭ്യമാണ്. അന്താരാഷ്ട്ര യാത്രക്കാർക്ക് 4,499 രൂപ മുതലും ടിക്കറ്റ് ലഭിക്കും. […]
അല്ലു അർജുന് ഹൈദരാബാദ് പൊലീസിന്റെ നോട്ടീസ്; ചോദ്യം ചെയ്യാൻ ഇന്ന് രാവിലെ 11ന് ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാകണം

ഹൈദരാബാദ്: പുഷ്പ -2 പ്രീമിയർ ഷോ ദുരന്തത്തിൽ അല്ലു അർജുന് ഹൈദരാബാദ് പൊലീസിന്റെ നോട്ടീസ്. ഇന്ന് രാവിലെ 11ന് ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. പ്രീമിയർ ഷോ ദുരന്തവുമായി ബന്ധപ്പെട്ട് താരത്തെ ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്യും. പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് അല്ലു അർജുന് നോട്ടീസ് കൈമാറിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് അല്ലു അർജുൻ പറഞ്ഞതായാണ് റിപ്പോർട്ട്. അല്ലുവിന്റെ വീട്ടിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. അഭിഭാഷകർ വീട്ടിലെത്തി താരവുമായി സംസാരിക്കുന്നുണ്ടെന്നാണ് സൂചന. ഡിസംബർ […]
കൊച്ചിയിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 75 വിദ്യാർത്ഥികൾ ചികിത്സ തേടി

കൊച്ചി: കൊച്ചിയിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ. കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. 75 വിദ്യാർത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. കളമശ്ശേരി മെഡിക്കൽ കോളജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലുമാണ് കുട്ടികള്‍ ചികിത്സ തേടിയത്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ കളമശ്ശേരി മെഡിക്കൽ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചു. […]
ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ഇന്ത്യയോടാവശ്യപ്പെട്ട്; ബംഗ്ലാദേശ്ച നയതന്ത്ര തലത്തില്‍ കത്ത് നല്കി

ദില്ലി: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ഇന്ത്യയോടാവശ്യപ്പെട്ട് ബംഗ്ലാദേശ്. നയതന്ത്ര തലത്തില്‍ കത്ത് നല്‍കിയതായി ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്റെ നിലപാട്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെ ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. നാല് മാസം പിന്നിടുമ്പോഴാണ് ഹസീനയെ തിരിച്ചയക്കണമെന്ന ശക്തമായ ആവശ്യം ബംഗ്ലാദേശ് മുന്പോട്ട് വയ്ക്കുന്നത്. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിലെ ആഭ്യന്തര […]
ആഭ്യന്തര വകുപ്പ് സർക്കാരിന് കൂടുതൽ ചീത്തപ്പേരുണ്ടാക്കുന്നു, നവകേരള സദസ് സമ്പൂർണ പരാജയം; സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ വിമർശനം

പാലക്കാട്: നവകേരള സദസ് സമ്പൂർണ പരാജയമെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. ആഭ്യന്തര വകുപ്പാണ് സർക്കാരിന് കൂടുതൽ ചീത്തപ്പേരുണ്ടാക്കുന്നതെന്നും ഏരിയ സമ്മേളനത്തിൽ വിമർശനമുയര്‍ന്നു. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎം നിർജീവമെന്ന് ഏരിയ സമ്മേളനത്തിൽ വിമർശനമുണ്ടായി. നിലവിലെ രീതി പിന്തുടർന്നാൽ അടുത്തകാലത്തൊന്നും മണ്ഡലം സിപിഎമ്മിന് തിരികെപ്പിടിക്കാനാവില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണസമയത്ത് എൻ എൻ കൃഷ്ണദാസിൻ്റെ പരാമർശങ്ങൾ പലതും പാർട്ടിക്ക് എതിരായെന്നും പ്രതിനിധികൾ വിമർശിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഏരിയ കമ്മിറ്റി അംഗം ഷുക്കൂർ നടത്തിയ അപ്രതീക്ഷിത നീക്കം […]
എ വിജയരാഘവന്റെ വർഗീയ പരാമർശം; ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

മലപ്പുറം: വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ നടത്തിയ പരാമർശവുമായി ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിർദ്ദേശം നൽകി. തിരൂരങ്ങാടി മണ്ഡലം പ്രസിഡൻറാണ് വിജയരാഘവന്റെ പ്രസ്താവനയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകിയത്. വയനാട്ടിൽ രാഹുൽ ഗാന്ധിയും തുടർന്ന് പ്രിയങ്കയും ജയിച്ചത് വർഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന. കോൺഗ്രസും ലീഗും വിജയരാഘവനെ […]
പട്ടാപ്പകൽ ജനസേവാ കേന്ദ്രത്തിൽ കവർച്ച; നാല് പേർ എത്തി, തോക്ക് ചൂണ്ടി പണവും ഫോണുകളും കവർന്നു

ലഖ്നൗ: പട്ടാപ്പകൽ ജനസേവാ കേന്ദ്രത്തിൽ കവർച്ച. നാലംഗ സംഘമാണ് കവർച്ച നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ നാലാംഗ സംഘം ജനസേവാ കേന്ദ്രത്തിലെ (മിനി ബാങ്ക്) ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തിയാണ് കവർച്ച നടത്തിയത്. ഉത്തർപ്രദേശിലെ സഹറൻപൂരിലാണ് സംഭവം. ജനസേവാ കേന്ദ്രത്തിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ അക്രമികൾ അതിക്രമിച്ച് കയറുന്നതും കൗണ്ടറിലുണ്ടായിരുന്ന രണ്ട് ജീവനക്കാർക്ക് നേരെ തോക്കുകൾ ചൂണ്ടി ഭീഷണിപ്പെടുത്തുന്നതും കാണാം. ജനസേവാ കേന്ദ്രത്തിൽ അതിക്രമിച്ച് കയറിയ സംഘം ഡ്രോയറിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപ കൊള്ളയടിച്ചു. ഇതിന് പുറമെ […]
എൻഎസ്എസ് ക്യാമ്പിലുണ്ടായിരുന്ന വിദ്യാർത്ഥിയെ രക്ഷിതാക്കളുടെ അനുമതിയില്ലാതെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളറ്റിയർ മാർച്ചിനായി കൊണ്ടുപോയെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻഎസ്എസ് ക്യാമ്പിലുണ്ടായിരുന്ന വിദ്യാർത്ഥിയെ രക്ഷിതാക്കളുടെ അനുമതിയില്ലാതെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളറ്റിയർ മാർച്ചിനായി കൊണ്ടുപോയി. മകനെ കാണാനായി ക്യാമ്പിൽ അച്ഛനെത്തിയപ്പോഴാണ് പ്രാദേശിക സിപിഎം പ്രവർത്തകർ ക്യാമ്പനിൽ നിന്നും കുട്ടിയെ കൊണ്ടുപോയ കാര്യമറിയുന്നത്. ഏണിക്കര സ്വദേശി ഹരികുമാറിന്റെ മകൻ സിദ്ധാർത്ഥിനെയാണ് ക്യാമ്പിൽ നിന്നും രക്ഷിതാക്കളുടെ അനുമതിയില്ലാതെ കൊണ്ടുപോയത്. സംഭവത്തില്‍ ഹരികുമാർ പേരൂർക്കട പൊലീസിൽ പരാതി നൽകി. കരകുളം ഹയർസെൻ്ററി സ്കൂളിലെ എൻഎഎസ്എസ് വിദ്യാർത്ഥികളുടെ ക്യാമ്പ പുരോഗമിക്കുന്നത് പേരൂർക്കടയിലുളള പി എസ് എൻ എം സ്കൂളിലാണ്. […]
സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു

അമ്പലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആലപ്പുഴ സക്കറിയാ ബസാർ വട്ടപ്പള്ളി പുത്തൻപറമ്പ് സനീർ – നസ്രത്ത് ദമ്പതികളുടെ മകൻ മാഹീൻ (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് കഞ്ഞിപ്പാടം പൂക്കൈതയാറ്റിലായിരുന്നു അപകടം. മറ്റ് നാല് സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് 5.30 ഓടെയാണ് മാഹീൻ കഞ്ഞിപ്പാടത്തെത്തിയത്. മാഹീനും മറ്റൊരു സുഹൃത്തുമാണ് കുളിക്കാനിറങ്ങിയത്. ഇതിനിടെ മാഹീൻ ആറ്റിൽ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് തകഴിയിൽ നിന്നെത്തിയ ഫയർ ഫോഴ്സും സ്കൂബാ സംഘവും നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി 7.45 […]
വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ

തൃശൂർ: വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ ഒല്ലൂർ പൊലീസ് പിടികൂടി. ഇരവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഇരവിമംഗലം മച്ചിങ്ങൽ ക്ഷേത്രം, ഇളംതുരുത്തി കൊട്ടേക്കട്ട് പറമ്പിൽ കുടുംബ ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടത്തിയ കേസിലെ പ്രതി അസം സ്വദേശി ജിഹിറുൾ ഇസ്ലാം (24) എന്നയാളെയാണ് ഒല്ലൂർ പൊലീസ് പിടികൂടിയത്. മച്ചിങ്ങൽ ക്ഷേത്രത്തിൽനിന്ന് രണ്ടും ഇരവിമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്ന് ഒന്നും കൊട്ടേക്കാട്ട് പറമ്പിൽ കുടുംബ ക്ഷേത്രത്തിൽ നിന്ന് പണവും രണ്ട് വിളക്കുകളുമാണ് പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ സെപ്റ്റംബർ […]