വീരകൃത്യം നിർവഹിച്ചതുപോലെയാണ് ജയിലിൽ നിന്ന് ഇറങ്ങുന്നവർക്ക് സിപിഎം സ്വീകരണം നൽകുന്നത്, കേരളത്തിലെ സഹകരണ ബാങ്കുകളുടെ തകർച്ച തുടങ്ങിയത് കരുവന്നൂരിൽനിന്ന്: എം എം ഹസൻ

ദില്ലി: കേരളത്തിലെ സഹകരണ ബാങ്കുകളുടെ തകർച്ച തുടങ്ങിയത് കരുവന്നൂരിൽ നിന്നെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. കരുവന്നൂർ സംഭവം വന്നപ്പോൾ നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങളും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടതാണ്. ബാങ്കിന്റെ നടത്തിപ്പ് അവതാളത്തിൽ ആയാൽ നിക്ഷേപകരെ സഹായിക്കാൻ സംസ്ഥാന സഹകരണ ബാങ്കിന് വ്യവസ്ഥകൾ ഉണ്ടായിരുന്നു. കേരള ബാങ്ക് വന്നതോടെ എല്ലാം റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലായി. മാതൃകാപരമായ നടപടി സഹകരണ ഡിപ്പാർട്ട്മെന്റ് എടുക്കണം. വീരകൃത്യം നിർവഹിച്ചതുപോലെയാണ് ജയിലിൽ നിന്ന് ഇറങ്ങുന്നവർക്ക് സിപിഎം സ്വീകരണം നൽകുന്നത്. കോൺഗ്രസിന്റെ ബാങ്കുകളിൽ […]
എൽ.ഡി.എഫിന് മൂന്നാമതും ഭരണം ലഭിക്കുന്നത് കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ല; ഭരണം ഇല്ലാതെ അവർക്ക് പിടിച്ചു നിൽക്കാനാകില്ല, അതാണ് സർക്കാരിനെതിരേ ആക്രമണം അഴിച്ചു വിടുന്നത്: എം.എ. ബേബി

തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫിന് മൂന്നാമതും ഭരണം ലഭിക്കുന്നത് കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ലെന്ന് എം.എ. ബേബി. ഭരണം ഇല്ലാതെ അവർക്ക് പിടിച്ചു നിൽക്കാനാകില്ല. അതാണ് സർക്കാരിന് എതിരെ ആക്രമണം അഴിച്ചു വിടുന്നതെന്നും ഇത് നേരിടേണ്ടത് കേരളത്തിന്റെ ആകെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹീനമായ കടന്നാക്രമണങ്ങളെ പ്രതിരോധിച്ചാണ് തുടർ ഭരണമെന്ന് എം.എ ബേബി പറഞ്ഞു. മുഖ്യമന്ത്രിയെ സ്വർണ്ണ കടത്തുകാരൻ എന്ന് വരെ വിളിച്ചു. ആസൂത്രിതമായ ആക്രമണ പരമ്പരയാണ് നടക്കുന്നത്. കേരളത്തെ വികസനത്തിന്റെ പുതിയ തലത്തിലേക്ക് ഉയർത്തിയത് പിണറായി സർക്കാരാണ്. […]
ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽനിന്നു 23 ലക്ഷം രൂപയുടെ തട്ടിപ്പ്, ജീവനക്കാർക്ക് പിഎഫ് പണം നൽകാതെ വഞ്ചിച്ചു; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരേ അറസ്റ്റ് വാറണ്ട്

ബെംഗളൂരു: പ്രോവിഡൻസ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരേ അറസ്റ്റ് വാറണ്ട്. പിഎഫ് റീജിയണൽ കമ്മീഷണർ എസ് ഗോപാൽ റെഡ്ഡിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം പുലികേശിനഗർ പൊലീസിന് നിർദേശം നൽകി. ഉത്തപ്പയുടെ ഉടമസ്ഥതയിലുളള സെഞ്ച്വറീസ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽനിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പല ജീവനക്കാർക്കും പിഎഫ് പണം നൽകാതെ […]
സർക്കാർ ആടിയുലയുന്നതിനിടെ കാനഡ മന്ത്രിസഭയിൽ വൻ മാറ്റവുമായി ജസ്റ്റിൻ ട്രൂഡോ; പുതിയതായി എട്ട് മന്ത്രിമാർ

ടൊറന്റോ: സർക്കാർ ആടിയുലയുന്നതിനിടെ മന്ത്രിസഭയിൽ വൻ മാറ്റവുമായി കാനഡ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ അഴിച്ച് പണിയിൽ മന്ത്രി സഭയിലെ മൂന്നിൽ ഒന്ന് അംഗങ്ങളേയും മാറ്റിയിട്ടുണ്ട് ജസ്റ്റിൻ ട്രൂഡോ. പുതിയ എട്ട് മന്ത്രിമാരെയാണ് നിയമിച്ചിരിക്കുന്നത്. വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയവർക്കാണ് മാറ്റം. രണ്ട് മൂന്നും വകുപ്പുകൾ വഹിച്ചിരുന്നവർക്ക് ചുമതലാ ഭാരം കുറയ്ക്കാനും നീക്കം കാരണമായിട്ടുണ്ട്. പുതിയ മന്ത്രിമാർക്കുള്ള ചുമതലാ കൈമാറ്റം പൂർത്തിയായതായാണ് ജസ്റ്റിൻ ട്രൂഡോ വിശദമാക്കുന്നത്. സ്വന്തം പാർട്ടിയിൽ അടക്കം രാജി ആവശ്യം […]
മലയാളി നഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

കെയിൻസ്: മലയാളി നഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു. തൊടുപുഴ കരിംകുന്നം മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യ സിനോബി ജോസ് (50) ആണ് ഓസ്ട്രേലിയയിലെ കെയിൻസിൽ മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ടൗൺസ്വിൽ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കെയിൻസ് ഹോസ്പിറ്റലിലെ ഡയാലിസിസ് വിഭാഗം നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. പുല്ലുവഴി മുണ്ടയ്ക്കൽ പരേതരായ ജോസ് ജോസഫ്, എൽസമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: ജോ ഡേവിഡ്, ഒലിവിയ ഡേവിഡ്. സഹോദരി: സെജോയ് ജോസ്.
വയനാട് ഉരുൾപൊട്ടൽ: പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയിൽ പിഴവെന്ന് ആരോപണം; നിരവധി പേരെ ഒഴിവാക്കിയെന്നും പേരുകളിൽ ഇരട്ടിപ്പെന്നും സമര സമിതി

വയനാട്: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയിൽ പിഴവ് എന്ന് ആരോപിച്ച് പ്രതിഷേധം. നിരവധി പേരെ ഒഴിവാക്കിയെന്നും പേരുകളിൽ ഇരട്ടിപ്പ് എന്നും ആരോപിച്ചാണ് പ്രതിഷേധം. ദുരന്തബാധിതരുടെ സമര സമിതിയാണ് പ്രതിഷേധിക്കുന്നത്. ഒരു വാർഡിൽ മാത്രം നിരവധി പേരുകൾ ഇരട്ടിച്ചുവെന്നും ആരോപണമുണ്ട്. 388 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അതിൽ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല. പലരുടെയും പേര് ഒഴിവാക്കിയെന്ന പരാതിയുമായി പഞ്ചായത്തിന് മുന്നിൽ സമര സമിതി പ്രതിഷേധിച്ചു. മാനന്തവാടി സബ് കളക്ടർക്കായിരുന്നു പട്ടിക […]
രമേശ് ചെന്നിത്തലയെ എൻഎസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യം; സംഘപരിവാറിനെ അകത്ത് കയറ്റാതെ ധീരമായ നിലപാടെടുത്ത നേതൃത്വമാണ് എൻഎസ്എസിൻ്റേത്: വി.ഡി. സതീശൻ

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ എൻഎസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാൽ ഗുണം കോൺഗ്രസിനാണ്. സംഘപരിവാറിനെ അകത്ത് കയറ്റാതെ ധീരമായ നിലപാടെടുത്ത നേതൃത്വമാണ് എൻഎസ്എസിൻ്റേത്. 2026 ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശൻ പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ യുഡിഎഫിനെ തിരികെ കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നത്. അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഇതിന് മുൻപ് ശശി തരൂരിനെയും കെ മുരളീധരനെയും എൻഎസ്എസ് വിളിച്ചിട്ടുണ്ട്. […]
സ്കൂൾ വിദ്യർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; പ്രതിക്ക് 25 വർഷം കഠിനതടവും 4.10 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 25 വർഷം കഠിനതടവും നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ശിഷ. നെയ്യാറ്റിൻകര പോക്സോ കോടതി ജഡ്ജി കെ. പ്രസന്നയാണ് വിധി പറഞ്ഞത്. ഒറ്റശേഖരമംഗലം പ്ലാമ്പഴിഞി പാലുകോണം വീട്ടിൽ പ്രശാന്തി(36) നെയാണ് കോടതി ശിക്ഷിച്ചത്. സ്കൂൾ വിദ്യർത്ഥിനിയായിരുന്ന അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ട് പോയാണ് പ്രതി പീഡിപ്പിച്ചത്. പ്രതി വിഹാഹം കഴിഞ്ഞതിനു ശേഷവും ഈ പീഡനം തുടർന്നുകൊണ്ടിരുന്നു. ആര്യംകോട് പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ […]
ദില്ലി മദ്യനയ കേസ്: അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ലെഫ്. ഗവർണർ

ദില്ലി: ദില്ലി മദ്യനയ കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഇഡിയുടെ അപേക്ഷയില്‍ ദില്ലി ലഫ്. ഗവര്‍ണ്ണറാണ് അനുമതി നല്‍കിയത്. 100 കോടിയുടെ അഴിമതി ആരോപിക്കപ്പെടുന്ന കേസില്‍ കഴിഞ്ഞ മാര്‍ച്ചില്‍ കെജരിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബറില്‍ സുപ്രീംകോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. സൗത്ത് ഗ്രൂപ്പുമായി ചേര്‍ന്ന് കെജരിവാള്‍ ഗുരുതര അഴിമതി നടത്തിയതിന് തെളിവുണ്ടെന്നും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് ഈ മാസം ആദ്യവാരമാണ് ഇഡി ലഫ് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയത്.
അയൽവാസി മരുമകളെ കടന്നുപിടിച്ചു; കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ച് 32കാരിയെ നഗ്നയാക്കി, സ്വകാര്യ ഭാഗങ്ങളിൽ മുളക് അരച്ച് തേച്ച് ശരീരത്തിൽ ഇരുമ്പ് കമ്പി പഴുപ്പിച്ച് വച്ച് പൊള്ളിച്ച് ഭർതൃ മാതാപിതാക്കൾ

ഭോപ്പാൽ: ആവി പിടിക്കുന്ന ഉപകരണം ചോദിച്ചെത്തിയ അയൽവാസി മരുമകളെ കടന്നുപിടിച്ചു. കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ച് 32കാരിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ മുളക് അരച്ച് തേച്ച് ശരീരത്തിൽ ഇരുമ്പ് കമ്പി പഴുപ്പിച്ച് വച്ച് പൊള്ളിച്ച് ഭർതൃ മാതാപിതാക്കൾ. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലിയിലാണ് സംഭവം. ആശാവർക്കർ കൂടിയായ 32കാരിയാണ് ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്ന് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഡിസംബർ 13നാണ് സംഭവങ്ങൾ ആരംഭിച്ചത്. അന്നേ ദിവസം ഇവരുടെ വീട്ടിലെത്തിയ അയൽവാസിയായ ഗൃഹനാഥൻ 32കാരിയോട് ആവി പിടിക്കുന്ന ഉപകരണം ചോദിച്ചു. യുവതി ഉപകരണം […]