അമിത്ഷായുടെ അംബേദ്കർ പരമാർശം: പാർലമെൻറിനകത്തും പുറത്തും ഇന്നും പ്രതിഷേധം; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം എംപിമാർ പാർലമെൻറിലേക്ക് മാർച്ച് നടത്തി

ദില്ലി: അമിത്ഷായുടെ അംബേദ്കർ പരമാർശത്തിൽ പാർലമെൻറിനകത്തും പുറത്തും ഇന്നും പ്രതിഷേധം. അമിത് ഷായുടെ രാജി ആവശ്യപ്പെട്ടും, രാഹുൽ ഗാന്ധിക്കെതിരായ കേസിൽ പ്രതിഷേധിച്ചും ഇന്ത്യ സഖ്യം എംപിമാർ പാർലമെൻറിലേക്ക് മാർച്ച് നടത്തി. ഭരണപക്ഷം പാർലമെൻറ് വളപ്പിലും പ്രതിഷേധിച്ചു. പ്രതിഷേധത്തിൽ ഇന്ത്യസഖ്യം ഒറ്റക്കെട്ടാണെന്ന് സമാജ് വാദി പാർട്ടി പ്രതികരിച്ചു. എത്രകേസ് വന്നാലും രാഹുൽ ഗാന്ധി നേരിടുമെന്ന് കെ സി വേണുഗോപാൽ എംപി പറഞ്ഞു. ജെപിസി അംഗങ്ങളെ നിശ്ചയിച്ച പ്രമേയം പാസാക്കി ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. വിജയ് ചൗക്കിൽ ശക്തമായ പ്രതിഷേധമാണ് […]
കുമളിയിൽ അഞ്ചു വയസുകാരൻ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി;

ഇടുക്കി: കുമളിയിൽ അഞ്ചു വയസുകാരൻ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളും കുറ്റക്കാരനെന്ന് കോടതി. ഷഫീക്കിൻറെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. സംഭവം നടന്ന് 11 വർഷത്തിനുശേഷമാണ് നിർണായകമായ കോടതി വിധി വരുന്നത്. ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികളായ ഷെരീഫും അനീഷയും കുറ്റക്കാരാണെന്ന് വിധിച്ചത്. തൻറെ ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷഫീക്കിനെ കഴിഞ്ഞ 11 വർഷമായി പരിചരിക്കുന്ന നഴ്സ് രാഗിണി പറഞ്ഞു. കോടതി വിധിയോട് വൈകാരികമായിട്ടായിരുന്നു […]
വിലയിൽ എല്ലാരെയും ഞെട്ടിച്ച് പോക്കോ C75 5G; 7999 രൂപ! ബജറ്റ് വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് മികച്ച ഓപ്ഷൻ

10,000 രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോൺ എന്ന പരിചയപ്പെടുത്തലോടെ നിരവധി സ്മാർട്ട്ഫോൺ ബ്രാൻഡുകൾ തങ്ങളുടെ 5ജി ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അവയിൽ ഭൂരിഭാഗം ഫോണുകളും എത്തിയത് 9999 രൂപ വിലയിൽ ആയിരുന്നു. ലോഞ്ച് ഓഫർ എന്ന നിലയിൽ ഡിസ്കൗണ്ട് ലഭ്യമായാലും കൂടിപ്പോയാൽ 500 അല്ലെങ്കിൽ 1000 രൂപ വരെയായിരുന്നു ഇവയ്ക്ക് ഡിസ്കൗണ്ട് ലഭ്യമാകുക. അങ്ങനെ ഡിസ്കൗണ്ട് കൂട്ടിയാലും വില 8999 വരെയേ കുറയാറുള്ളൂ. എന്നാലിപ്പോൾ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ തങ്ങളുടെ പുതിയ ബജറ്റ് […]
വ്യായാമ പരിപാടിയിൽ എന്തോ ഭീകര പ്രവർത്തനം നടക്കുന്നതായി പ്രചരിപ്പിക്കാൻ ചിലർ ശ്രമിച്ചു, എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്ന പ്രവണത നല്ലതല്ല; മെക് 7ന് സിപിഐ മുഖപത്രത്തിൻറെ പിന്തുണ

തിരുവനന്തപുരം: മെക് 7ന് സിപിഐ മുഖപത്രത്തിൻറെ പിന്തുണ. എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്ന പ്രവണത നല്ലതല്ലെന്ന് ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു. വിവാദമുണ്ടാക്കിയത് ബിജെപിയും സംഘപരിവാർ സംഘടനകളുമാണ്. സിപിഎമ്മിനെയോ പി മോഹനനെയോ പേരെടുത്ത് പരാമർശിക്കാതെ ആണ് മുഖപ്രസംഗം തയ്യാറാക്കിയത്. വ്യായാമ പരിപാടിയിൽ എന്തോ ഭീകര പ്രവർത്തനം നടക്കുന്നതായി പ്രചരിപ്പിക്കാൻ ചിലർ ശ്രമിച്ചു എന്ന് മുഖപ്രസംഗത്തിൽ പറയുന്നു. 20012ൽ വിമുക്ത സൈനികനായ സലാഹുദ്ദീനാണ് മെക് 7 വ്യായാമ കൂട്ടായ്മക്ക് രൂപം കൊടുത്തത്.കോവിഡ് കാലത്തിന് ശേഷം വലിയപ്രചാരം ലഭിച്ചു. ലഘുവ്യായാമത്തിലൂടെ […]
നിക്ഷേപ തുക തിരികെ ലഭിച്ചില്ല; കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി

ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് ബാങ്കിന് മുന്നിൽ വെച്ച് ആത്മഹത്യ ചെയ്തത്. കട്ടപ്പന റൂറൽ ഡെവലപ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആണ് ആത്മഹത്യ. തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. എന്നാൽ നിക്ഷേപ തുക തിരികെ ലഭിച്ചില്ല. ഇതേതുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം. ഇന്ന് രാവിലെ 7.30ഓടെയാണ് സാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിന് […]
ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ച: എംഎസ് സോലൂഷൻസിന്റെ ചോദ്യ പേപ്പർ നോക്കി പഠിക്കരുതെന്ന് വിദ്യാർത്ഥിയോട് പറഞ്ഞ അധ്യാപകനെ സിഇഒ മുഹമ്മദ് ഷുഹൈബ് ഭീഷണിപ്പെടുത്തിയതായി പരാതി

കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് അധ്യാപകനെ ഭീഷണിപ്പെടുത്തിയതായി പരാതി. എം എസ് സോലൂഷൻസിന്റെ ചോദ്യ പേപ്പർ നോക്കി പഠിക്കരുതെന്ന് വിദ്യാർത്ഥിയോട് പറഞ്ഞ അധ്യാപകനെ മുഹമ്മദ് ഷുഹൈബ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന മുഹമ്മദ് ഷുഹൈബന്റെ ഓഡിയോ പുറത്തുവന്നു. ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് മുമ്പാണ് ഈ സംഭവം നടന്നത് എന്നാണ് വിവരം. സംഭവത്തിൽ അധ്യാപകൻ കൊടുവള്ളി പൊലീസിൽ പരാതി നൽകി. അതേസമയം, […]
DND ആപ്പിൽ പുതിയ ഫീച്ചറുമായി ട്രായി; സ്പാം കോളുകൾ ഇനി നേരിട്ട് ബ്ലോക്ക് ചെയ്യാം

മൊബൈൽ ഉപയോക്താക്കളെ ഏറ്റവുമധികം അലോസരപ്പെടുത്തുന്ന ഒന്നാണ് സ്പാം കോളുകൾ. ചില ഘട്ടങ്ങളിൽ എന്തെങ്കിലും അത്യാവശ്യ കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോഴാകും സ്പാം കോളുകൾ എത്തുക. ഇത് ഉപയോക്താക്കളെ ഏറെ ബുദ്ധിമുട്ടിക്കാറുണ്ട്. ഇപ്പോൾ സ്പാം മെസേജുകൾ വഴിയുള്ള വ്യാജ ലിങ്കുകൾ ഉയർത്തുന്ന ഭീഷണിയും വർധിച്ചിട്ടുണ്ട്. സൈബർ ക്രിമിനലുകളും പരസ്യ സ്ഥാപനങ്ങളുമൊക്കെ ഇത്തരത്തിൽ ടെലിക്കോം ഉപയോക്താക്കളെ ശല്യം ചെയ്യുന്നത് തടയാൻ നിലവിൽ DND (Do Not Disturb) ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. സ്പാം കോളുകളെ തടയാൻ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) […]
ആ പണി ഇനി നടക്കില്ല; നാട്ടുകാരെ പറ്റിച്ച് മാസം ലക്ഷങ്ങൾ വാരുന്ന ഇന്ത്യൻ യൂട്യൂബേഴ്സിന് ചെക്ക്!

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതോടെ യൂട്യൂബിനും കോളടിച്ചിരുന്നു. കാരണം യൂട്യൂബ് കണ്ടന്റുകൾ കാണുന്നവരുടെ എണ്ണം കുതിച്ചുയർന്നു. വിജ്ഞാന പ്രദമായ വിവരങ്ങളും വിനോദം പകരുന്ന കണ്ടന്റുകളും യൂട്യൂബിൽ അനവധിയുണ്ട്. ആളുകളുടെ യൂട്യൂബ് കാഴ്ച വർധിച്ചതോടെ നിരവധി ബ്ലോഗർമാരും ഉടലെടുത്തു. യൂട്യൂബ് വീഡിയോകളിലൂടെ ഇന്ന് മാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന സാധാരണക്കാർ ഏറെയാണ്. ഏതൊരു സാധാരണക്കാരനും അനായാസം ഒരു യൂട്യൂബ് ചാനൽ തുടങ്ങാനും ആളുകളെ ആകർഷിച്ച് കാഴ്ചക്കാരാക്കി മാറ്റാനുമുള്ള അവസരം വിശാലമായി തുറന്നുകിടക്കുകയാണ്. ഈ അവസരം പ്രയോജനപ്പെടുത്തി യൂട്യൂബ് വ്ലോഗർമാരായ നിരവധി […]