newsroom@amcainnews.com

ബിജെപിയുടെയും ആർഎസ്എസിൻ്റെയും നിലപാട് അംബേദ്കർ വിരുദ്ധം, അമിത് ഷാ മാപ്പ്പറയണം; രാഹുൽ ഗാന്ധി

ദില്ലി: ലോക്സഭയിൽ അദാനിയുമായി ബന്ധപ്പെട്ട ചർച്ച തടഞ്ഞുെവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെയും ആർഎസ്എസിൻ്റെയും നിലപാട് അംബേദ്കർ വിരുദ്ധമാണ്. അംബേ​ദ്കർ വിരുദ്ധ നിലപാടിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്നും, രാജിവയ്ക്കണമെന്നും രാഹുൽ​ഗാന്ധി പറഞ്ഞു. പാർലമെൻ്റിന് ഉള്ളിലേക്ക് പോകണമെന്നാവശ്യപ്പെട്ടപ്പോൾ തടഞ്ഞു. അദാനിയാണ് മോദിക്ക് എല്ലാം. അത് ചോദ്യം ചെയ്യാനാവില്ലെന്നും രാഹുൽ ​ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കൊപ്പമാണ് രാഹുൽ വാർത്താസമ്മേളനത്തിനെത്തിയത്. ബിജെപി അംബേദ്കറെ അപമാനിച്ചുവെന്ന് ഖർഗെ പറഞ്ഞു. സഭ നടത്താൻ പരമാവധി […]

ലിവിങ് ടുഗെതർ ബന്ധങ്ങൾ തെറ്റ്, സ്വവർഗ വിവാഹങ്ങൾ സാമൂഹിക ഘടനയെ തകർക്കും: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ദില്ലി: ലിവിങ് ടുഗെതർ ബന്ധങ്ങൾ തെറ്റാണെന്നും സമൂഹത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും സ്വവർഗ വിവാഹങ്ങൾ സാമൂഹിക ഘടനയെ തകർക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. യൂട്യൂബ് പോഡ്കാസ്റ്റിലൂടെ സസാരിക്കുകയായിരുന്നു അദ്ദേഹം. യു കെയുടെ ഏറ്റവും വലിയ പ്രശ്നം ആളുകൾ വിവാഹത്തിൽ നിന്ന് വ്യത്യസ്‌തമായി ബന്ധങ്ങൾ തിരഞ്ഞെടുക്കുന്നതും ലിവിങ് ടുഗെതർ ആയി ജീവിക്കുകയും ചെയ്യുന്നതാണെന്ന് ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള തന്റെ സന്ദർശനത്തെ അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു. “നിങ്ങൾ വിവാഹം കഴിച്ചില്ലെങ്കിൽ, നിങ്ങൾക്ക് എങ്ങനെ കുട്ടികളുണ്ടാകും? കുട്ടികളുടെ ഭാവി എന്തായിരിക്കും? നിങ്ങൾ സാമൂഹിക ഘടനയ്ക്ക് […]

‘നിങ്ങൾ വരുമ്പോൾ ബിയറും കഞ്ചാവും ആട്ടിറച്ചിയും കൊണ്ടുവരണം…’ വിവാഹ തലേന്ന് രാത്രിയിൽ വധുവിന്റെ ഞെട്ടിക്കുന്ന ഫോൺകോളിൽ അമ്പരന്ന് വരൻ!

ലഖ്നൗ: വിവാഹത്തിന്റെ തലേന്ന് രാത്രി വരനോട് ബിയറും കഞ്ചാവും മട്ടനും ആവശ്യപ്പെട്ട് വധു. ഞെട്ടിക്കുന്ന ആവശ്യങ്ങൾ കേട്ടതോടെ വരൻ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടർന്ന് ഡിസംബർ 16ന് നടക്കേണ്ടിയിരുന്ന വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ സഹറാൻപൂരിലാണ് സംഭവം. ‘നിങ്ങൾ വരുമ്പോൾ ബിയറും കഞ്ചാവും ആട്ടിറച്ചിയും കൊണ്ടുവരണം’ എന്ന് പെൺകുട്ടി തന്നോട് പറഞ്ഞെന്നാണ് യുവാവ് പറയുന്നത്. ഇതോടെ പെൺകുട്ടിയെ കയ്യോടെ പിടികൂടാൻ വരന്റെ വീട്ടുകാർ പദ്ധതിയിട്ടു. തുടർന്ന് പെൺകുട്ടിയെ വീണ്ടും വിളിക്കാൻ വരന്റെ കുടുംബം വരനോട് […]

ചോദ്യങ്ങൾ പ്രവചിക്കുകയാണ് ചെയ്യുന്നത്, ഒരിക്കൽ പോലും ചോദ്യ പേപ്പർ ചോർത്തിയിട്ടില്ലെന്ന് എംഎസ് സൊല്യൂഷൻസ്

കോഴിക്കോട്: ചോദ്യ പേപ്പർ ഒരിക്കൽ പോലും ചോർത്തിയിട്ടില്ലെന്ന് എം എസ് സൊല്യൂഷൻസിന്റെ സിഇഒ എം ഷുഹൈബ്. ചോദ്യങ്ങൾ പ്രവചിക്കുകയാണ് ചെയ്യുന്നതെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏതൊരാൾക്കും ചോദ്യങ്ങൾ പ്രവചിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എസ്‌എസ്‌‌എൽ‌സി കെമിസ്ട്രി പരീക്ഷയിൽ താൻ പ്രവചിച്ച നാലു ചോദ്യങ്ങൾ മാത്രമാണ് വന്നതെന്നും ഷുഹൈബ് പ്രതികരിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം നടക്കുമ്പോൾ കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങൾ പ്രവചിച്ച് വീഡിയോ പുറത്തുവിട്ടത് വിദ്യാഭ്യാസ വകുപ്പിനോടുള്ള വെല്ലുവിളിയായി കാണേണ്ടതില്ല. ക്ലാസ് കാത്തിരുന്ന കുട്ടികൾക്ക് വേണ്ടിയാണ് ലൈവ് വന്നത്. […]

സ്ത്രീകളെ വീട്ടിലുള്ള പുഷ്പത്തെ പോലെയാണ് പരിപാലിക്കേണ്ടത്, അല്ലാതെ വീട്ടുജോലിക്കാരിയെ പോലെയല്ലെന്ന് അലി ഖമേനി; മഹ്സ അമിനി എന്ന 22കാരിയുടെ ചിത്രം പങ്കുവെച്ച് ഇസ്രായേൽ, ആരാണ് ഈ മഹ്സ അമിനി?

ടെൽ അവീവ്: സ്ത്രീകൾ ലോലമായ പുഷ്പങ്ങളെ പോലെയെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. സ്ത്രീകളെ വീട്ടിലുള്ള പുഷ്പത്തെ പോലെയാണ് പരിപാലിക്കേണ്ടതെന്നും അല്ലാതെ വീട്ടുജോലിക്കാരിയെ പോലെയല്ലെന്നും ഖമേനി പറഞ്ഞു. 1979-ൽ യുഎൻ ജനറൽ അസംബ്ലി വനിതാ അവകാശ ബിൽ അംഗീകരിച്ച ദിനമായ ഡിസംബർ 18-ന് സമൂഹ മാധ്യമമായ എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ച പോസ്റ്റുകളിലായിരുന്നു ഖമേനിയുടെ പ്രതികരണം. ‘കുടുംബത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്തമായ ഉത്തരവാദിത്വങ്ങളാണുള്ളത്. കുടുംബത്തിന്റെ ചെലവുകൾ കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം പുരുഷൻമാർക്കാണ്. എന്നാൽ, കുഞ്ഞുങ്ങൾക്ക് […]

ക്രിസ്മസ് സമ്മാനമായി 62 ലക്ഷത്തോളം പേർക്ക് 1600 രൂപ; സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌മസ് പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുടങ്ങുമെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. ഈ സർക്കാർ വന്നശേഷം 33,800 കോടിയോളം രൂപയാണ്‌ ക്ഷേമ […]

അനർഹമായി സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങിയ മണ്ണ് സംരക്ഷണ വകുപ്പിലെ 6 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; കൂടുതൽ പേർക്കെതിരെ നടപടി

തിരുവനന്തപുരം: അനർഹമായി സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങി. മണ്ണ് സംരക്ഷണ വകുപ്പിലെ 6 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. അനധികൃതമായി കൈപ്പറ്റിയ പെൻഷനും അതിന്റെ 18 ശതമാനം തുകയും തിരിച്ചടയ്ക്കണം. സാമൂഹ്യസുരക്ഷാ പെൻഷൻ സർക്കാർ ഉദ്യോഗസ്ഥരും പെൻഷൻകാരും ഉൾപ്പെടെ അനധികൃതമായി കൈപ്പറ്റുന്നുവെന്ന് ധനകാര്യവകുപ്പ് നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥരുടെ പട്ടിക അതത് വകുപ്പുകൾക്കു കൈമാറുകയും വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുക തിരിച്ചുപിടിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു […]

ഹേമ കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകാത്തവർക്കും സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിനു പരാതി നൽകാമെന്നു ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകാത്തവർക്കും സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിനു പരാതി നൽകാമെന്നു ഹൈക്കോടതി. മൊഴി നൽകിയവർക്കു ഭീഷണിയുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കാൻ നിയോഗിച്ച നോഡൽ ഓഫിസറെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. എഐജി ജി.പൂങ്കുഴലിയാണ് നോഡൽ ഓഫിസർ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 50 കേസുകൾ റജിസ്റ്റർ ചെയ്തെന്നും 4 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിയെന്നും കോടതിയെ സർക്കാർ അറിയിച്ചു. സാക്ഷികൾക്കു ഭീഷണിയുണ്ടെങ്കിൽ […]

അജിത്കുമാറിനു സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം, ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള നീക്കത്തെ രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗുരുതര ആരോപണങ്ങളും അന്വേഷണവും നേരിടുന്ന അജിത്കുമാറിനു സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം, ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് ഇപ്പോഴും കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. ‘‘അനധികൃത സ്വത്തുസമ്പാദനത്തിലുള്ള വിജിലൻസ് അന്വേഷണത്തിനു പുറമെ, തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയിലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് എല്ലാ ചട്ടങ്ങളും ലംഘിച്ചാണു സ്ഥാനക്കയറ്റം നൽകിയത്. ക്രമസമാധാന ചുമതലയിൽ […]

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ്. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN TRV 01 എന്നതാണ് പുതിയ കോഡ്. തുറമുഖ മന്ത്രി വി.എൻ. വാസവൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN NYY 1 എന്നതായിരുന്നു ആദ്യം ലഭിച്ച ലൊക്കേഷൻ കോഡ്. അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണവും ഏകീകരണവും പ്രോത്സാഹിപ്പിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ 5 പ്രാദേശിക കമ്മിഷനുകളിൽ ഒന്നായ യുനൈറ്റഡ് നേഷൻസ് ഇക്കണോമിക് കമ്മിഷൻ ഫോർ യൂറോപ് […]