newsroom@amcainnews.com

ഫിലിപ്പീൻസിൽ നിന്നുള്ള മത്സ്വകന്യകമാർ.. അൻ്റാർട്ടിക്കയിലെ കാഴ്‌ചകൾ… എഐ റോബോട്ടിക് ഷോ… മറൈൻ മിറാക്കിൾസ് ഡിസംബർ 22 മുതൽ കോട്ടയം നാഗമ്പടം മൈതാനത്ത്

കോട്ടയം: സമുദ്രന്തർ ഭാഗത്തെ വിസ്മ‌യക്കാഴ്‌ചകളുമായി ജനലക്ഷങ്ങൾക്ക് വിനോദത്തിൻ്റെയും വിജ്ഞാനത്തിന്റെയും വിസ്മ‌യക്കാഴ്ച്‌ചകൾ സമ്മാനിച്ച എ ടു സെഡ് ഇവൻ്റ്സ് ഒരുക്കുന്ന മറൈൻ മിറാക്കിൾസ്, ഡിസംബർ 22ന് കോട്ടയം നാഗമ്പടം മൈതാനത്ത് ആരംഭിക്കുന്നു. കോട്ടയത്ത് ആദ്യമായി ഫിലിപ്പിൻസിൽനിന്നുള്ള മത്സ്യകന്യകമാർ നിങ്ങളെ സ്വാഗതം ചെയ്യുന്നു ഏറ്റവും വിശാലമായ അക്രേലിക് അക്വേറിയം വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ഡബിൾ അക്രേലിക് അക്വേറിയത്തിൽ അണ്ടർ വാട്ടർസൂ മറൈൻ എക്സ്പോയിൽ ഒരു ത്രീഡി അനുഭവം നൽകും ലക്ഷങ്ങൾ വിലവരുന്ന വൈവിധ്യങ്ങളായ വിദേശികളും സ്വദേശികളുമായ മത്സ്വങ്ങളാണ് ടണൽ […]

പൊന്നാനിയിലെ പ്രവാസിയുടെ വീട്ടിലെ മോഷണം: നഷ്ടപ്പെട്ടത് 550 പവൻ, എട്ടു മാസത്തെ അന്വേഷണത്തിൽ 438 പവനും 29 ലക്ഷം രൂപയും കണ്ടെടുത്ത് പോലീസ്

പൊന്നാനി: പൊന്നാനി ബിയ്യത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 550 പവൻ കവർന്ന കേസിൽ 438 പവൻ സ്വർണവും പോലീസ് കണ്ടെടുത്തു. സ്വർണം വിറ്റുകിട്ടിയ 29 ലക്ഷം രൂപയും പ്രതികളിൽനിന്ന് പിടികൂടി. കേസിൽ പിടിയിലായ മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യംചെയ്യലിനും ശാസ്ത്രീയമായ അന്വേഷണത്തിനുമൊടുവിലാണ് സ്വർണവും പണവും കണ്ടെത്താനായത്. ഇതോടെ മോഷണംപോയ സ്വർണത്തിന്റെ 99 ശതമാനവും കണ്ടെത്താനായെന്ന് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. ഏപ്രിൽ 13-ന് പുലർച്ചെ ഒന്നരയോടെയാണ് പ്രവാസി വ്യവസായി മണപ്പറമ്പിൽ രാജീവിന്റെ […]

പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ ഒന്‍പത് വയസുകാരന്‍ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട ഒന്‍പത് വയസുകാരന്‍ ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു.ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീതേജ്. ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണറാണ് വിവരം പുറത്തുവിട്ടത്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇന്ന് പുറത്തിറക്കും. രേവതി, ഭർത്താവ് ഭാസ്‌കർ മക്കളായ ശ്രീതേജ് സാൻവിക (7) എന്നിവർക്കുമൊപ്പം പുഷ്പ 2 വിൻ്റെ പ്രീമിയർ ഷോ ഹൈദരാബാദ് ആർടിസി റോഡിലെ സന്ധ്യ […]