വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു; സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ മൂന്ന് ദിവസത്തിനിടെ രണ്ട് മരണം

വാൽപ്പാറ: വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു. ചന്ദ്രൻ (62) ആണ് കോയമ്പത്തൂരിൽ ചികിത്സയിലിരിക്കേ പുലർച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. കാട്ടാന തുമ്പിക്കൈ കൊണ്ട് ചന്ദ്രനെ തട്ടുകയായിരുന്നു. കഴിഞ്ഞ 10നായിരുന്നു ആക്രമണം. ചന്ദ്രൻ ഉൾപ്പടെ നാല് പേർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് രണ്ട് പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. സമീപകാലത്തായി വന്യജീവി ആക്രമണങ്ങൾ കേരളത്തിൽ വർധിക്കുകയാണ്. വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽവെച്ച കണക്കുപ്രകാരം കഴിഞ്ഞ എട്ട് വർഷത്തിനിടെ […]
എന്താണ് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നിർദ്ദേശം: പോയിൻ്റുകളിൽ വിശദീകരിക്കുന്നു

പാർലമെൻ്ററി കമ്മിറ്റിക്ക് വിടാൻ സാധ്യതയുള്ള ബില്ലുകളെ കുറിച്ച് കൂടുതൽ കൂടിയാലോചനകൾ നടത്താൻ സർക്കാർ താൽപ്പര്യപ്പെടുന്നുവെന്നാണ് സൂചന.
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ബിൽ കേന്ദ്രസർക്കാർ ചൊവ്വാഴ്ച പാർലമെൻ്റിൽ അവതരിപ്പിക്കും. നിർദിഷ്ട പദ്ധതി കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകരിച്ചു, കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കരട് ലോക്സഭയിൽ അവതരിപ്പിക്കും.
കുമളിയിൽ നാലര വയസുകാരനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസ്: 11 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി

ഇടുക്കി: കുമളിയിൽ നാലര വയസുകാരൻ ഷെഫീഖിനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. പിതാവും രണ്ടാനമ്മയുമാണ് കേസിലെ പ്രതികൾ. സംഭവം നടന്ന് പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് തൊടുപുഴ സെഷൻസ് കോടതി വിധി പറയുന്നത്. 2013 ജൂലൈയിലാണ് ഷെഫീഖ് പിതാവിൻറെയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തിന് ഇരയായത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു കൊടിയ മർദനവിവരം പുറം ലോകമറിഞ്ഞത്. 2021ൽ കേസിൻ്റെ വിചാരണ തുടങ്ങി. പ്രതികൾക്ക് മറ്റ് മക്കളുണ്ടെന്നത് പരിഗണിക്കണമെന്നും അപസ്മാരം ഉള്ള കുട്ടി കട്ടിലിൽനിന്ന് […]
ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം: മരണവിവരം കൃത്യസമയത്ത് അറിയിച്ചില്ല; ട്രൈബൽ പ്രൊമോട്ടർക്ക് സസ്പെൻഷൻ

വയനാട്: മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലെത്തിച്ച സംഭവത്തിൽ ട്രൈബൽ പ്രൊമോട്ടറെ സസ്പെൻറ് ചെയ്തു. മരണവിവരം കൃത്യസമയത്ത് അറിയിക്കുന്നതിൽ പ്രൊമോട്ടറായ മഹേഷ് കാലതാമസം വരുത്തിയെന്ന് ട്രൈബൽ ഡെവലപ്പ്മെൻറ് ഓഫിസർ അറിയിച്ചു. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാൻ പ്രൊജക്റ്റ് ഓഫീസർക്കും റ്റിഡിഒ നിർദേശം നൽകി. കഴിഞ്ഞ ദിവസം രാവിലെ മരിച്ച എടവക വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് പട്ടിക വർഗ വകുപ്പ് ആംബുലൻസ് അനുവദിക്കാത്തതിനാൽ ഇങ്ങനെ ഓട്ടോറിക്ഷയിൽ ശമശാനത്തിലേക്ക് കൊണ്ടു പോകേണ്ടി വന്നത്. മൃതദേഹം […]
ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം: ദുരവസ്ഥ പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ. കേളുവിന്റെ മണ്ഡലത്തിൽ; പരാതി നൽകുമെന്ന് കുടുംബം

വയനാട്: മാനന്തവാടിയിൽ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവത്തിൽ പരാതി നൽകുമെന്ന് കുടുംബം. അധികൃതർ പറഞ്ഞതനുസരിച്ച് ഏറെ നേരം കാത്തുനിന്നതിന് ശേഷമാണ് ഓട്ടോറിക്ഷ വിളിച്ചത്. ഒരു വഴിയുമില്ലാത്തതിനാലാണ് മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ടി വന്നത്. രാത്രി 8 മണിയ്ക്ക് മരണം സംഭവിച്ചതിന് ശേഷം രാവിലെയായിട്ടും ആംബുലൻസ് ലഭ്യമായില്ലെന്നും കുടുംബം പറഞ്ഞു. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ. കേളുവിന്റെ മണ്ഡലത്തിലാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. നിലവിൽ മാനന്തവാടിയിൽ ട്രൈബൽ വകുപ്പിന് രണ്ട് ആംബുലൻസുകൾ മാത്രമാണുള്ളത്. രണ്ട് ആംബുലൻസുകളും കോഴിക്കോട് മെഡിക്കൽ […]
ആറുമണിക്കൂറോളം കാത്തിരുന്നിട്ടും ആംബുലൻസ് വിട്ടുകിട്ടിയില്ല; മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടു പോയത് ഓട്ടോറിക്ഷയിൽ

വയനാട്: മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോയിൽ. എസ്.ടി. വകുപ്പിനോട് ആംബുലൻസ് ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെത്തുടർന്നായിരുന്നു മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്കു കൊണ്ടു പോയത്. ആംബുലൻസിനുവേണ്ടി ആറുമണിക്കൂറോളം ബന്ധുക്കൾ കാത്തിരുന്നെങ്കിലും എത്തിയില്ല. തുടർന്നാണ് മൃതദേഹം പായയിൽ പൊതിഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. എടവക വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മയുടെ (80) മൃതദേഹമാണ് പ്രദേശത്ത് നിന്നും നാലു കിലോമീറ്റർ അകലെയുള്ള ശമശാനത്തിലേക്ക് ഓട്ടോയിൽ കൊണ്ടു പോകേണ്ടി വന്നത്. ഞായറാഴ്ച വൈകിട്ടാണ് വയോധിക മരിച്ചത്. കുടുംബം ട്രൈബൽ പ്രമോട്ടറെ മരണവാർത്ത അറിയിക്കുകയും […]
ഭാര്യ സംശയാസ്പദമായ സാഹചര്യത്തിൽ ടെമ്പോ ഡ്രൈവറിനൊപ്പം മറ്റൊരു വീട്ടിൽ; പ്രകോപിതനായ ഭർത്താവ് യുവാവിനെ കൊലപ്പെടുത്തി, ഭാര്യയ്ക്കും മർദ്ദനം

ദില്ലി: യുവാവിന്റെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഭാര്യയെ കണ്ടത്തിൽ പ്രകോപിതനായ ഭർത്താവ് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. റിതിക് വർമ്മ എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. ദില്ലിയിലെ ശാസ്ത്രി പാർക്ക് ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. റിതിക് വർമ്മയുടെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഭാര്യയെ കണ്ടതോടെ പ്രകോപിതനായ ഭർത്താവ് ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഭാര്യയ്ക്കും മർദ്ദനമേറ്റതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത് ഈസ്റ്റ്) രാകേഷ് പവേരിയ പറഞ്ഞു. റിതിക്കിനെ പ്രതി ക്രൂരമായാണ് മർദ്ദിച്ചതെന്നും ശരീരത്തിൻ്റെ എല്ലാ ഭാഗത്തും മുറിവുകളുണ്ടായിരുന്നുവെന്നും റിതിക്കിന്റെ […]