newsroom@amcainnews.com

ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ച: പരീക്ഷ റദ്ദാക്കണം, അന്വേഷണത്തിന് പ്രത്യേക സംഘം വേണം; എംഎസ് സൊല്യൂഷൻസിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് കെഎസ്‍യു

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും പരീക്ഷ റദ്ദാക്കണമെന്നും ഇല്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും കെഎസ്‍യു കോഴിക്കോട് ജില്ലാ പ്രസിഡൻറ് വി.ടി. സൂരജ് പറഞ്ഞു. പരീക്ഷ റദ്ദാക്കിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായ സമരത്തിലേക്ക് കെഎസ്‍യു നീങ്ങും. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ വിജിലൻസ് എസ്പിക്കും എസ്പിക്കും ഗവർണർക്കും കെഎസ്‍യു പരാതി നൽകി. ആദ്യമായിട്ടല്ല ചോദ്യ പേപ്പർ ചോരുന്നത്. മുമ്പും ചോർന്നിട്ടുണ്ട്. എംഎസ് സൊല്യൂഷൻ പോലെയുള്ള ട്യൂഷൻ സെൻററുകളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന […]

എന്നാലും എന്റെ സാറേ… കർഷകന് വായ്പ പാസാക്കി തരാമെന്ന് പറഞ്ഞ് എസ്ബിഐ മാനേജർ അകത്താക്കിയത് 39,500 രൂപയുടെ നാടൻ കോഴിക്കറി, കൂടാതെ കൈപ്പറ്റിയത് 10% കമ്മീഷനും

ഡൽഹി: കർഷകന് വായ്പ പാസാക്കി നൽകാമെന്ന് പറഞ്ഞ് എസ്ബിഐ മാനേജർ പല ദിവസങ്ങളിലായി കഴിച്ചത് 39,000 രൂപയുടെ നാടൻ കോഴിക്കറി! ഛത്തീസ്ഗഡിലെ മസ്തൂരിയിലെ ബാങ്ക് മാനേജർക്കെതിരെയാണ് കർഷകന്റെ ആരോപണം. കോഴിക്കറിക്ക് പുറമെ, വായ്പയുടെ 10 ശതമാനം കമ്മീഷനും ഇയാൾ ചോദിച്ചുവെന്നും വായ്പക്ക് അപേക്ഷിച്ച കർഷകൻ ആരോപിക്കുന്നു. രൂപ്ചന്ദ് മൻഹർ എന്ന കർഷകനാണ് എസ്ബിഐ മാനേജർക്കെതിരേ രം​ഗത്തെത്തിയിരിക്കുന്നത് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കോഴി വളർത്തൽ ബിസിനസ് വിപുലീകരിക്കാനാണ് രൂപ്ചന്ദ് മൻഹർ വായ്പ തേടിയത്. തുടർന്ന് ഛത്തീസ്ഗഡിലെ […]

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള സോളാർ പാനൽ ടെണ്ടറിൽ അഴിമതി; ടെണ്ടർ നൽകിയത് തുക മുപ്പത് ശതമാനം കൂട്ടിയെന്ന് കോൺ​ഗ്രസ്

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള സോളാർ പാനൽ ടെണ്ടറിൽ അഴിമതി നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് രം​ഗത്ത്. ടെണ്ടർ നൽകിയത് കേന്ദ്രസർക്കാർ അംഗീകരിച്ച ബെഞ്ച് മാർക്ക് തുകയെക്കാൾ മുപ്പത് ശതമാനം കൂട്ടിയെന്ന് എം. വിൻസന്റ് എംഎൽഎ ആരോപിച്ചു. എന്നാൽ, ടെണ്ടർ നടപടികളെല്ലാം സുതാര്യമാണെന്നാണ് അനർട്ട് സിഇഒയുടെ വിശദീകരണം. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 514 സർക്കാർ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സോളാർപാനൽ സ്ഥാപിക്കുന്നതിനാണ് കേന്ദ്രസർക്കാർ 124 കോടി രൂപ അനുവദിച്ചത്. ഇതിൽ 101 കോടിലധികം രൂപയുടെ ടെണ്ടർ അനർട്ട് […]